നിലാവ് പോലെ: ഭാഗം 22

നിലാവ് പോലെ: ഭാഗം 22

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

സുദേവും കണ്ടിരുന്നു ദേവനെ ,സുദേവിൻ്റ മുഖം വിളറി വെളുത്തിരുന്നു. ദേവൻ ആദിയുടെ കൈയ്യിൽ മുറുകെ പിടിച്ചു. ഡോക്ടർ വേഗം ദേവൻ്റെ അടുത്തേക്ക് വന്നു. എന്താ ..ദേവാ മുഖമെന്താ വല്ലാതിരിക്കുന്നത്. എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ




ദേവൻ ഇല്ലയെന്ന് തലയാട്ടി. ആദി ശ്രദ്ധിച്ചത് കാറിൽ വന്നിറങ്ങിയ ചെറുപ്പക്കാരെ നെ ആയിരുന്നു ,അവനെ കണ്ടപ്പോഴാണ് ദേവൻ സാറിൻ്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നത് ,
ഇത് ആരായിരിക്കും. സുദേവേ നീ കയറിയിരിക്ക് ട്ടോ … ഞാൻ ഇവരെ വിട്ടിട്ട് പെട്ടെന്ന് വരാട്ടോ …
ഡോക്ടർ സുദേവി നോട് പറഞ്ഞു.


സുദേവ് ……. ദേവപ്രിയയുടെ .. ആദി ക്ക് ആളെ മനസ്സിലായി. ഡോക്ടർ പറഞ്ഞ് കേട്ടിട്ടും സുദേവ് വന്ന പടി നിൽക്കുകയായിരുന്നു ,ദേവൻ സാറിനെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടുമുട്ടുമെന്ന് തൻ്റെ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story