രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 18

നോവൽ
എഴുത്തുകാരി: തമസാ

എല്ലാവരും കണ്മുന്നിൽ നിരന്നു നിന്നതിനാൽ ഭാവയാമിയോടൊപ്പം രുദ്രനും മുറിയ്ക്കുള്ളിലേക്ക് കയറി…. പുറത്തു നിന്ന് അനിയന്മാരുടെ ആക്കി ച്ചുമകൾ രുദ്രൻ കേട്ടില്ലെന്ന് നടിച്ചു……. എങ്കിലും കണ്ണ് നിറയ്ക്കുന്നുണ്ടായിരുന്നു അവ….

നേരെ ചെന്ന് കട്ടിലിലേക്ക് കിടന്ന ഭാവയ്ക്കരികിൽ രുദ്രൻ ഇരുന്നു…..

ഭാവ…. ഞാൻ നിന്നെ ഒന്ന് ചേർത്ത് പിടിച്ചോട്ടെ ടാ….. ചിലപ്പോൾ രുദ്രൻ ചങ്കുപൊട്ടി മരിക്കും….. ഒരു തെറ്റിന്റെ പേരിൽ ഈ രുദ്രന്റെ പ്രണയത്തെ കാപട്യമാണെന്ന് നീ പറയല്ലേ… നെഞ്ചിൽ മുഴുവൻ നീ മാത്രമേ ഉള്ളു…. നീ പറഞ്ഞ ഓരോ വാക്കിലും പൊള്ളി വീർത്തു കിടക്കുകയാണെന്റെ ഉള്ള്…..

എന്റെ നൊമ്പരം പെയ്തിറക്കാൻ പോലും എനിക്കൊരു തോളില്ല…. പ്രണയിച്ച പെണ്ണിനെ കെട്ടിയ ഭാഗ്യവാൻ എന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ ഇടയിലേക്ക് ഞാൻ എങ്ങനെയാണ്, എന്റെ സങ്കടം ഒഴുക്കിക്കളയുക…. എല്ലാവരുടെയും രൂപൻ… നിന്റെ മാത്രം രുദ്രൻ….ഈ ലോകത്താരെയും ഇതുവരെയും ചതിച്ചിട്ടില്ല…. എന്നും നീ മാത്രം ഉള്ളു ടാ എന്റെ ഉള്ളിൽ.. നീയൊന്ന് മിണ്ടുവെങ്കിലും ചെയ്യ്…. അത്രപോലും നിന്റെ അവഗണന സഹിക്കാനാവില്ലെനിക്ക്….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story