അഗ്നി : ഭാഗം 8
Jul 13, 2020, 18:56 IST
എഴുത്തുകാരി: വാസുകി വസു
“ഹലോ… വിറക്കുന്ന ശബ്ദത്തോടെ ഫോൺ ഞാൻ ചെവിയോട് ചേർത്തു…
” അഗ്നി കുഴപ്പമില്ലാതെ ടെസ്സയുടെ വീട്ടിലെത്തിയല്ലോ ഇല്ലേ”
എന്നെ ചെകുത്താൻ വീണ്ടും അത്ഭുതപ്പെടുത്തി..
” എന്റെ ദേവീ ഇയാളിതെല്ലാം എങ്ങനെ അറിയുന്നു”
“എത്തിയെന്ന് എനിക്കറിയാം ഞാൻ വെറുതെ ചോദിച്ചൂന്നെയുളളൂ.ഹോട്ടലിൽ എത്തിയ അവർ നിരാശരായി മടങ്ങി കേട്ടോ”
“മം.. ഞാൻ വെറുതേ മൂളി… ” ഞാൻ പറയാതെ അവിടെ നിന്നെങ്ങും പോകരുത്. നിന്റെ ജീവൻ എനിക്ക് വിലപ്പെട്ടതാണ് ”
അറിയാതെയെന്റെ മനസ്സൊന്ന് ഉലഞ്ഞു പോയി.ആരും ഇതുവരെ പ്രണയം പറഞ്ഞു പിന്നാലെ കൂടിയട്ടില്ല….