Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 33

എഴുത്തുകാരി: കീർത്തി


ആ സമയമത്രയും അമ്മ അവരെക്കുറിച്ച് തന്നെ വാതോരാതെ സംസാരിക്കുകയായിരുന്നു. എല്ലാവരുമൊത്തുള്ള ദിവസങ്ങളിലെ വിശേഷങ്ങളും സന്തോഷവുമെല്ലാം. അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമായിരുന്നു.

പൊതുവെ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അമ്മയെ ഞാൻ അപ്പോൾ അത്ഭുതത്തോടെ നോക്കിയിരുന്നു. ഇനിയൊന്നും പറയാനില്ലാതായപ്പോൾ അമ്മ നിർത്തി. പിന്നെ എന്തോ ആലോചനയിലായി. എനിക്ക് തോന്നി അമ്മ ഇപ്പോൾ ആ ദിവസങ്ങളുടെ ഓർമയിലാണ്.

ഇരുന്ന് മടുത്തപ്പോൾ ഞങ്ങൾ കടുവയുടെ പൂന്തോട്ടത്തിലേക്ക് ഇറങ്ങി. അപ്പോഴാണ് ചന്ദ്രുവേട്ടനെ ഇന്നലെ രാത്രി പൊക്കിയ കാര്യം അമ്മ പറഞ്ഞത്. ചന്ദ്രുവേട്ടൻ ഔട്ട്‌ ഹൗസിൽ വന്ന കാര്യം അച്ഛനും അമ്മയും കണ്ടുപിടിച്ചുന്ന് അറിഞ്ഞപ്പോൾ ഞാനാകെ ചൂളിപ്പോയി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story