അനു : ഭാഗം 27

അനു : ഭാഗം 27

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“നീ തിരിച്ചു വന്നൂവെന്ന് കേട്ടു …… അത് കൊണ്ട് ഒന്ന് കണ്ടേച്ച് പോകാമെന്നു കരുതി വന്നതാ …… ” മതിലിൽ നിന്ന് പതിയെ നിലത്തേക്ക് ഇറങ്ങി കൊണ്ട് രാഗ പറഞ്ഞത് കേട്ട് അനു ചെറുതായി ഒന്ന് ചിരിച്ചു .
അയ്യോടാ …….
ചേച്ചിയോട് സ്നേഹമുള്ള ഒരു അനിയത്തി …

“കണ്ടല്ലോ , ഇനി ഒന്നങ്ങു മാറി നിന്നാൽ എനിക്ക് പോകാമായിരുന്നു …….. ”
ഇനിയും രാഗയുടെ സംസാരം കേട്ടു കൊണ്ട് നിന്നാൽ , അത് അവസാനം ഒരു കയ്യാങ്കളിയിൽ അവസാനിക്കുമെന്ന് അറിയാവുന്നത് കൊണ്ട് അനു , അധികം ഒന്നും മിണ്ടാൻ നിൽക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി .

“അഹ് …….. നീ എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നത് …… ഒന്നുല്ലേലും നമ്മൾ സഹോദരിമാരല്ലേ ????? ഇത്രേം നാളും കാണാതെ ഇരുന്നു കണ്ടിട്ട് , ഒന്നും മിണ്ടാതെ അങ്ങ് പോകുന്നത് ശരിയാണോ ????? ”

അനുവിന്റെ വണ്ടിയിൽ നിന്ന് കീ ഊരി എടുത്തു കൊണ്ട് രാഗ പറഞ്ഞു .

“ആ കീ ഇങ്ങു താ രാഗേ …… എനിക്ക് പോയിട്ട് ഒരുപാട് പണിയുള്ളതാ ……. ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story