ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 6

എഴുത്തുകാരി: പാർവതി പാറു


പിറ്റേന്ന് രാവിലെ ‌ദേവ ജോഗ് ചെയ്തു വരുമ്പോഴാണ് അമ്പലത്തിനു മുന്നിൽ തൊഴുത് നിൽക്കുന്ന താരയെ കണ്ടത്.

കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി നിന്നു… അപ്പോളേക്കും പ്രാർത്ഥന കഴിഞ്ഞു അവൾ ഇറങ്ങി വന്നു…അവനെ കണ്ടതും അവൾ ഒരു തെളിഞ്ഞ ചിരിയോടെ അടുത്തേക്ക് വന്നു…

ആഹാ ഇ ശീലം ഓക്കെ ഉണ്ടോ മാഷേ….
പിന്നെ താനെന്താ വിചാരിച്ചേ എന്നെ പറ്റി… അല്ല മാഷ് ഒറ്റക്കെ ഉള്ളൂ…

അല്ല എന്നും ബാക്കി ഉള്ളവരും ഉണ്ടാവാറുണ്ട്.. അവരൊക്കെ ഇന്നലെ രാത്രി വരാൻ ലേറ്റ് ആയോണ്ട് എണീറ്റിട്ടില്ല… തനിക്കും ഈ ശീലം ഓക്കെ ഉണ്ടോ… എന്നും പോവോ അമ്പലത്തിൽ?

പറ്റുന്ന ദിവസം ഓക്കെ പോകും… കുഞ്ഞിലേ ഉള്ള ശീലം ആണ്‌… പിന്നെ ഈ അമ്പലം എനിക്ക് വല്ലാത്തൊരു എനർജി തരും… കഴഞ്ഞ 5 വർഷമായി എന്റെ എല്ലാ കഥകളും അറിയുന്ന ഒരാളാ അകത്തുള്ളെ….

അതാരാ ശാന്തി ആണോ… അയ്യോ… എന്റെ മാഷേ ഞാൻ ഭഗവാന്റെ കാര്യാ പറഞ്ഞേ… ഓഹ് അങ്ങനെ… പിന്നെയും ഓരോന്ന് പറഞ്ഞു അവർ വീട്ടിലേക്ക് നടന്നു… വഴിയിൽ കാണുന്ന പലരോടും അവൾ സംസാരിക്കുന്നുണ്ട്… ചിരിക്കുന്നുണ്ട്… താൻ കഴിഞ്ഞ രണ്ട് മാസമായി സ്ഥിരം കാണുന്ന പല മുഖങ്ങളും അതിലുണ്ട്…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story