താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 23

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

താദാത്മ്യം : ഭാഗം 23


രണ്ട് വർഷങ്ങൾക്ക് ശേഷം, കോളേജ് പഠനതോടൊപ്പം തന്നെ തനിക്ക് ഇഷ്ടപ്പെട്ട ഡിസൈനിങ് കോഴ്സും മിഥുന പൂർത്തിയാക്കി. ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു മികച്ച ഫാഷൻ ഡിസൈനർ ആകാനുള്ള പ്രാപ്തി കൈ വന്നിരുന്നു മിഥുനയ്ക്ക്. അടുത്ത വർഷം ഡൽഹിയിൽ വെച്ചു നടക്കുന്ന ഫാഷൻ കോണ്ടെസ്റ്റിൽ വിജയിക്കണമെന്നുള്ളത് അവളുടെ ഒരുപാട് നാളത്തെ സ്വപ്നമാണ്. അതിനു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു അവൾ.

“മിഥു.. ” ശോഭ മിഥുനയെ വിളിച്ചു. “ദാ വരുന്നമ്മേ.. ” അവൾ താഴേക്ക് വന്നു. “എന്താമ്മേ.. !” “നിന്റെ പഠിപ്പും മറ്റു കോഴ്സുകളും എല്ലാം തീർന്നല്ലോ.. ഇനി സിദ്ധുവിന്റെ വീട്ടിലേക്ക് എപ്പോഴാ പോകുന്നെ…” ശോഭ സൗമ്യമായി ചോദിച്ചതും അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു. “അമ്മയ്ക്ക് എന്ത് തോന്നുന്നോ അത് ചെയ്തോളൂ… അമ്മ എന്ത് പറഞ്ഞാലും എനിക്ക് സമ്മതമാണ്..” പുഞ്ചിരിയോടെ അവൾ അവിടെ നിന്നും നടന്നു.

മകളുടെ വിടർന്ന മുഖം കണ്ടതും ശോഭയുടെ മനസ്സും നിറഞ്ഞു. അവർ ആഗ്രഹിച്ചത് പോലെ തന്റെ മകളുടെ ജീവിതത്തിൽ സന്തോഷം നിറയാൻ പോകുന്നു എന്നോർത്തപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു പൊഴിഞ്ഞു.

ഇപ്പോൾ സിദ്ധാർത്ഥൻ എന്ന പേര് കേട്ടാൽ തന്നെ അവളുടെ മനസ്സ് സന്തോഷത്തിന്റെ അതിർവരമ്പുകൾ കടന്നിരിക്കും.തന്റെ ജീവിതത്തിൽ ഇങ്ങനൊരു മാറ്റം ഉണ്ടാവുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നതല്ല. അവനോട് വഴക്ക് കൂടിയ ആ നാളുകളെ കുറിച്ച് ഓർക്കുമ്പോൾ അവൾക്ക് അത്ഭുതമാണ് തോന്നാറ്. എന്നാൽ അതും ഏതോ ഒരു വിധത്തിൽ അവൾക്ക് സന്തോഷം നൽകിയിരുന്നതായി അവൾ തിരിച്ചറിഞ്ഞു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story