അനു : ഭാഗം 29

അനു : ഭാഗം 29

നോവൽ
എഴുത്തുകാരി: അപർണ രാജൻ


മരുന്നിന്റെ എഫക്ട് കാരണം ചെറുതായി ഒന്ന് മയങ്ങി പോയ അനു , കണ്ണ് തുറന്നപ്പോൾ തന്റെ അടുത്ത് വിശ്വയ്ക്കു പകരം ഇരിക്കുന്ന ശങ്കറിനെ കണ്ട് ഞെട്ടി എഴുന്നേറ്റു . അച്ഛൻ ഇതെങ്ങനെ , ഇവിടെ ???? അപ്പോഴാണ് വീട്ടിലിരിക്കുന്ന തന്റെ ഫോണിനെ പറ്റി അനു ഓർത്തത് . ആഹ് …… ഗൗരി ചേച്ചി വല്ലോം പറഞ്ഞിട്ടുണ്ടാവും ….. “കാർന്നോര് എപ്പോ വന്നു ???? ” അനുവിന്റെ ചോദ്യം കേട്ടതും ശങ്കറിന്റെ രക്തം തിളച്ചു . ഠപ്പേ !!!!!!!

അനുവിന്റെ കരണ കുറ്റി നോക്കി ശങ്കർ ഒന്ന് കൊടുത്തതും , പുറത്തു നിന്ന് ഇതെല്ലാം കണ്ടു കൊണ്ടു നിന്ന വിശ്വ ഞെട്ടി പോയി . അടിപൊളി !!!!!! അച്ഛനും കൊള്ളാം , .മോളും കൊള്ളാം , ……. “ഇവിടെ വണ്ടി ഇടിച്ചു കിടന്ന എന്നെ തല്ലാൻ ആണോ കാർന്നോരെ നിങ്ങള് ഇവിടേം വരെ പെട്രോളും കത്തിച്ചു കൊണ്ടു വന്നത് ?????? ” അടി കിട്ടിയ കവിളും പൊത്തി പിടിച്ചു കൊണ്ടു അനു ശങ്കറിന് നേരെ ചീറി .

“ഇത് നിന്റെ കൈയിലിരിപ്പിന് ഒന്ന് തന്നതാടി ചെറ്റേ ……… നിന്നോട് ഞാൻ പറഞ്ഞതല്ലേടി ഞാൻ കൊണ്ടാക്കാം , കൊണ്ടാക്കാം ന്ന് …….. എന്നിട്ടിപ്പോ വന്നു കിടക്കുന്ന കിടപ്പ് കണ്ടില്ലേ ????? ” “അത് പിന്നെ അച്ഛൻ അവളെ കയറി അനുവെന്ന് വിളിച്ചിട്ടല്ലേ ????? എന്ത് ധൈര്യം ഉണ്ടെങ്കിൽ എന്റെ മുന്നിൽ വച്ചു അവളെ അങ്ങനെ വിളിക്കും …….. തന്തയായി പോയി ,,,, ഇല്ലായിരുന്നുവെങ്കിൽ ഞാൻ ടിപ്പറ് കയറ്റി കൊന്നേനെ …….. എനിക്ക് എന്തോരം വിഷമായിയെന്നറിയോ ????? ഇനി എങ്ങാനും അവളെ മോളെയെന്ന് വിളിക്കുന്നത് ഞാൻ കേട്ടാൽ …….. ”

ശങ്കറിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ടു അനു പറഞ്ഞതും ശങ്കർ അനുവിന്റെ മുഖത്തേക്ക് നോക്കി . ദേഷ്യം കൊണ്ടു മുഖം ചുവന്നു തുടുത്തിട്ടുണ്ടെങ്കിലും , അനുവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടു ശങ്കർ അനുവിനെ ചുറ്റി പിടിച്ചു .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story