ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


നാളെ കോളേജിൽ പോകണ്ട എന്നുള്ള അമ്മയുടെ ഓർഡർ വന്നതും.. മാളവിക മിസ്സിന്റെ ദേഷ്യത്തിന് പിന്നിലുള്ള കാരണമറിയാൻ ഇനിയും കാത്തിരിക്കണമല്ലോ എന്ന ചിന്തയാൽ അവൾ നിദ്രയെ പുൽകി.. പിറ്റേന്ന് നേരത്തെ ഉണർന്നെങ്കിലും കാര്യമായി പണികളൊന്നുമില്ലാത്തത് കൊണ്ട് ചെമ്പകചോട്ടിലും തൊടിയിലുമൊക്കെയായി സമയം കളഞ്ഞു. പിന്നീട് വായിച്ചിട്ടും വായിച്ചിട്ടും മടുക്കാത്ത പ്രിയപ്പെട്ട കൃതിയിലേക്ക് മടങ്ങി നഷ്ട്ടപെട്ട നീലാംബരിയിലേക്ക്.. സുഭദ്രയിലേക്കും അവളുടെ പ്രിയപ്പെട്ട ശാസ്ത്രിയിലേക്കും.. നഷ്ട്ട പ്രണയം അന്നും ഇന്നും എന്നും വിങ്ങലായിരിക്കും..

വായിച്ചു വായിച്ചു എപ്പോഴാണ് ഉറങ്ങി പോയതെന്ന് അവൾ അറിഞ്ഞതേയില്ല.. വൈകീട്ട് ചായ കുടിക്കാൻ എഴുന്നേറ്റതുപോലും അമ്മയുടെ വിളി വന്നതുകൊണ്ടാണ്. ചായ കുടിച്ചു ഒരു കുടയുമെടുത്തുകൊണ്ട് നേരെ ഹരിയെ കാണാനായി പോയി വസു. അവളെ കണ്ടതും സുജ അകത്തേക്ക് വിളിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.. ഹരിയുടെ മുറിയിൽ ചെന്നപ്പോൾ അവൾ കുളിക്കാൻ പോയത് കാരണം കുറച്ചു നേരം അവിടെത്തന്നെ ഇരുന്നു.

കുളിച്ചിറങ്ങി വന്ന ഹരിയെ കണ്ടതും ഓടിചെന്നവളെ കെട്ടിപിടിച്ചു. പറ ഇന്നെന്തുണ്ടായി കോളേജിൽ? എന്നെ അന്വേഷിച്ചോ എല്ലാവരും? തെല്ലൊരു ഗൗരവത്തിൽ അവളെ മാറ്റിനിർത്തി കൊണ്ട് ഹരി കണ്ണാടിയുടെ മുൻപിൽ ചെന്നുനിന്നു മുടി കോതിക്കൊണ്ടിരുന്നു.. ഞാൻ ചോദിച്ചത് കേട്ടില്ലേ ഹരി? ആം.. കേട്ടു.. കോളേജിൽ വിശേഷിച്ചൊന്നുമുണ്ടായില്ല… പിന്നെ ക്ലാസ്സിൽ എല്ലാരും നിന്നെ തിരക്കി… എല്ലാരും ന്ന് വെച്ചാൽ…? വസു വീണ്ടും ചോദിച്ചു. ക്ലാസ്സിലുള്ള കുട്ടികളൊക്കെ.. അല്ലാതാര് തിരക്കാന നിന്നെയൊക്കെ.. ഗൗരവം തെല്ലും കുറയാതെ തന്നെ അവളും പറഞ്ഞു.. ഓഹ്.. തെളിമയില്ലാത്തൊരു പുഞ്ചിരി അവളിലും വിടർന്നു. ആഹ് പിന്നെ നിന്നെ വേറെ ഒരാളും തിരക്കി.. തെല്ലൊരു കുസൃതിയോടെ ഹരിയത് പറഞ്ഞതും. എന്തെന്നില്ലാത്തൊരാകാംക്ഷയോടെ വസു ആരാണെന്ന് തിരക്കി ആരായിരിക്കും? ഹരി മറുചോദ്യമെറിഞ്ഞു…

നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും, സമർത്ഥമായി ഹരിയിൽ നിന്നൊളിപ്പിച്ചുകൊണ്ട് അവൾ നിന്നു. ഇത്ര നാണിക്കാനെന്തിരിക്കുന്നു.. ആ HOD നിന്നെ തിരക്കിയായിരുന്നു.. അതാണ് ഞാൻ പറയാൻ വന്നേ.. അപ്പോൾ അനന്തൻ സർ…. സർ എന്നെ തിരക്കിയില്ലായിരുന്നോ.. പൊട്ടിവന്ന ചിരിയടക്കി കൊണ്ട് ഹരി പറഞ്ഞു ഇല്ലെന്ന്… എന്നിട്ട് മെല്ലെ അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് വസുവിനോടായി പറഞ്ഞു.. വസൂ.. നീയീ പൂച്ചകളെ കണ്ടിട്ടുണ്ടോ? അവയ്‌ക്കൊരു പ്രത്യേകതയുണ്ട്? എന്താണെന്നല്ലേ നീയിപ്പോൾ ചിന്തിക്കുന്നത്.. കണ്ണുമിഴിച്ചവളെ നോക്കി നിന്ന വസുവിനെ നോക്കി ഹരി തുടർന്നു… കണ്ണടച്ചു പാലുകുടിച്ചാൽ മറ്റാരും അറിയില്ലെന്ന്.. അത് പോലൊരു കള്ളി പൂച്ചയെ ഞങ്ങളിന്ന് പിടികൂടി.. അതാണ് ഇന്ന് കോളേജിൽ നടന്ന വല്ല്യൊരു സംഭവം..

ഒന്നും മനസിലാവാതെ വസു അവളെ നോക്കി നിന്നു.. ഒന്നും കത്തിയില്ല അല്ലേ.. നിൽക്ക്.. അതുംപറഞ്ഞു ഹരി വേഗം തന്റെ ഫോൺ കയ്യിലെടുത്തു ആരെയൊക്കെയോ വിളിച്ചു.. പാറുവും മഹിയും നിക്കിയും കോൺഫെറെൻസിൽ വന്ന ശേഷം സ്പീക്കർ ഓൺ ആക്കി… റെഡി one two three… എന്താണിവരീ ചെയ്യുന്നതെന്ന് നോക്കി നിന്ന വസുവിനെ നാലുപേരും കൂടി ഉറക്കെ കള്ളി പൂച്ചേ ന്നും വിളിച്ചു കളിയാക്കി കൊണ്ടിരുന്നു.. ഇപ്പോൾ മനസ്സിലായോ നിനക്ക്? ഹരി ചോദിച്ചു.. നിങ്ങളെന്താ പറയുന്നേ ഞാൻ എന്ത് ചെയ്തെന്നാണ്.. എന്താണ് മോളെ പപ്പൻ സർ നോട് നിനക്കൊരു ചായ്‌വ്.? സത്യം പറ.. മഹി പറഞ്ഞു..

അങ്ങനെ ഒന്നും തന്നെയില്ല..നിങ്ങൾക്കൊക്കെ തോന്നിയതാണ്.. വസു മറുപടിയായി പറഞ്ഞു. അതെയോ.. ഞങ്ങൾക്ക് തോന്നിയതാണോ… എങ്കിൽ തത്കാലം വിട്ടേക്ക്.. നേരിട്ട് പിടിച്ചോളാം. നിക്കി പറഞ്ഞു… പിന്നീട് പതിവ് പോലെ തന്നെയുള്ള കത്തിവെപ്പും പരാതി പറച്ചിലുമായി സമയം പോയി.. ലൈബ്രറിയിൽ നിന്ന് എടുക്കാൻ പറഞ്ഞ പുസ്തകമെവിടെ ഹരി.. കിട്ടിയിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. വസു പറഞ്ഞു.. അതിപ്പോൾ ഞാൻ.. ആ കണ്ണേട്ടന്റെ മുറിയിൽ ആണ്… ഇപ്പോൾ എടുത്തിട്ട് വരാം.. അതിന് നിന്റെ ഏട്ടൻ ഇവിടുണ്ടോ? ഇല്ലല്ലോ..?

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story