ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 7

എഴുത്തുകാരി: പാർവതി പാറു


അന്നേരം അവനിൽ ഉണ്ടായത് സന്തോഷം ആണോ സങ്കടം ആണോ എന്നവന് പോലും മനസിലായില്ല… ഒടുവിൽ തന്റെ മനസാക്ഷി ജയിച്ചിരിക്കുന്നു…. മായ…. അതവൾ ആണ്‌ താര… തന്റെ സ്വപനങ്ങളിലെ മുഖം…. യാഥാർഥ്യം ആവുന്നു…. അവളിലേക്ക് അടുക്കുന്ന ഓരോ നിമിഷവും തന്റെ ഹൃദയം പറയാതെ പറഞ്ഞത് സത്യം ആവുന്നു…. തന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന മായയും കണ്ണുകളിൽ നിറഞ്ഞു നിന്ന താരയും ഒരാൾ തന്നെ ആണ്…

താര അവൾ എന്റെ മായ ആണ്‌…. എന്റെ മുഖം നഷ്ടപ്പെട്ട പ്രണയം ഏറ്റവും മനോഹരമായ മുഖം സ്വീകരിച്ചിരിക്കുന്നു… ഏറ്റവും മനോഹരമായ ചിരി ജനിപ്പിക്കുന്നു… ഏറ്റവും ശോഭയുള്ള കണ്ണുകൾ തുറക്കുന്നു… ഏറ്റവും നിഷ്കളങ്കമായ വാക്കുകൾ പുറപ്പെടുവിക്കുന്നു… ഏറ്റവും ഇമ്പം ഉള്ള ശബ്ദം പ്രധിധ്വനിപ്പിക്കുന്നു…. മായ…. അല്ല ഇനി എന്റെ താര…

ഇനി എനിക്കവളെ പ്രണയിക്കണം… മതിവരുവോളം ആ മുഖം നോക്കി ഇരിക്കണം.. അവളുടെ കുറുമ്പുകളിൽ കൂടെ നിൽക്കണം.. അവളുടെ കുസൃതികളെ കണ്ണുരുട്ടി പേടിപ്പിക്കണം… അവന്റെ ഉള്ളിൽ അവളോടുള്ള പ്രണയം നുരഞ്ഞുപൊന്തി വരുന്നത് അവൻ അറിഞ്ഞു…

അവളെ എത്രയും പെട്ടന്ന് കാണാൻ അവന്റെ മനസ് വെമ്പി… സെമിനാർ ഹാളിലേക്കു അവൻ ഓടുകയായിരുന്നു…. അവിടെ എത്തിയതും അവന്റെ കണ്ണുകൾ തന്റെ പ്രണയത്തെ തിരഞ്ഞു… പക്ഷെ അവളെ കണ്ടതും അവന്റെ കണ്ണുകളുടെ തിളക്കം നഷ്ടമായി… മനസ് മരവിച്ചു പോയി… സംഗീത് ഡസ്കിന്റെ മുകളിൽ ചുമരിൽ ചാരി ഇരിന്നു പാടുകയാണ്… താഴെ അവനടുത്ത് ബെഞ്ചിൽ ഇരുന്നു ഡെസ്കിൽ തലവെച്ചവനെ തന്നെ നോക്കി ഇരിക്കുകയാണ് താര….

കാറും കോളും
മായുമെന്നോ…
കാണാ തീരങ്ങൾ കാണുമോ…
വേനൽ പൂവേ നിന്റെ
നെഞ്ചിൽ
വേളി പൂക്കാലം പാടുമോ
നീയില്ലയെങ്കിലെൻ
ജന്മമിതെന്തിനായി
എൻ ജീവനെ ചൊല്ലു നീ…
ഇന്നുമോർക്കുന്നുവോ…
വീണ്ടുമോർക്കുന്നുവോ…
അന്നു നാം തങ്ങളിൽ
പിരിയും രാവ്…
ഇന്നുമോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ
പിരിയും രാവ്…

പറയാതെ അറിയാതെ നീ
പോയതല്ലേ
മറുവാക്ക്
മിണ്ടാഞ്ഞതല്ലേ
ഒരുനോക്ക് കാണാതെ നീ
പോയതല്ലേ
ദൂരെക്കു നീ
മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും
നൊമ്പരം…
ഇന്നുമോർക്കുന്നുവോ…
വീണ്ടുമോർക്കുന്നുവോ…
അന്നു നാം തങ്ങളിൽ
പിരിയും രാവ്…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story