ഹരിബാല : ഭാഗം 20

ഹരിബാല : ഭാഗം 20

നോവൽ
എഴുത്തുകാരി: അഗ്നി


ഹരിയേട്ടൻ കാളിങ്… അവളുടെ ഫോൺ ഡിസ്‌പ്ലേയിൽ ഹരിയുടെ പേര് തെളിഞ്ഞു….. അവൾ ഫോണുമായി മുകളിലേക്ക് കയറിച്ചെന്നു… അവൾ ഫോൺ എടുത്തെങ്കിലും അവർക്കൊന്നും മിണ്ടാനായില്ല…അവനും എന്ത് പറയണം എന്നറിയില്ലായിരുന്നു.. അവരുടെ ശ്വാസോച്ഛാസം അവർ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി..അവസാന ഹരി തന്നെ മൃദുവായി അവളെ വിളിച്ചു… “ഇന്ദൂട്ടി…….” “ക..കണ്ണേട്ടാ….” “ഇന്ദൂട്ടി… മോളെ….”

“എന്തിനായിരുന്നു കണ്ണേട്ടാ എന്നോടെല്ലാം മറച്ചുവച്ചത്…എന്നോട് ഏട്ടന് തന്നെ പറഞ്ഞൂടായിരുന്നോ…” “മോളെ…എനിക്ക്…എനിക്ക് പറയാനുള്ള സാവകാശം കിട്ടിയില്ല..പിന്നെ ഞാനില്ലാത്തപ്പോൾ എല്ലാം അറിയുന്നതായിരിക്കും നല്ലത് എന്നെനിക്ക് തോന്നി…അതുകൊണ്ടാണ്…” “അത് സാരമില്ല കണ്ണേട്ടാ…കഴിഞ്ഞത് കഴിഞ്ഞു..ഏട്ടൻ വരുമ്പോൾ ഏട്ടന്റെ മാത്രം ഇന്ദൂട്ടിയായിരിക്കും ഞാൻ…” അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…തന്റെ പ്രണയം തന്റെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു…എന്നാൽ അതേസമയം തന്റെ കുഞ്ചുവിനെയോർത്ത് അവന്റെ മനസ്സിൽ വേദനയും നിറഞ്ഞു…എന്നാൽ ആ വേദനയിൽ നിന്നുൾക്കൊണ്ട കോപത്തിന് സകലവും നശിപ്പിക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു..

★★★★★ ബാല താഴെ ചെന്ന് എല്ലാവരുമായി സംസാരത്തിൽ ഏർപ്പെട്ടു…അന്ന് വൈകുന്നേരം വിച്ചുവിന്റെ അച്ചായിയും അമ്മിയും വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഇന്ദ്രേട്ടനും ഏടത്തിയും കുഞ്ഞു കാശി എന്ന അവളുടെ മാത്രം അച്ചുവും ഒക്കെ വന്നിരുന്നു.. അവളുടെ മാറ്റം അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്…വൈശുവും വന്നിട്ടുയുണ്ടായിരുന്നു..ജിത്തുവേട്ടൻ എന്തോ കേസിന്റെ ആവശ്യത്തിനായി കേരളത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു.. കാശിയും ലച്ചുവും വീണമോളും ഒക്കെകൂടെ അവിടെ കൂടിയിരുന്ന് കളിക്കുന്നുണ്ടായിരുന്നു..മൂന്നുപേർക്കും ഒരേ പ്രായമാണ്…കൂട്ടത്തിൽ മൂത്തത് ലച്ചുവാണ്… അത് കഴിഞ്ഞ് വീണമോൾ പിന്നെ കാശി…എല്ലാവരും തമ്മിൽ മാസവത്യാസമേ ഉണ്ടായിരുന്നുള്ളു…അവരുടെ കൂടെത്തന്നെ നമ്മുടെ ട്രീസയുടെയും ജോയലിന്റെയും കുഞ്ഞുങ്ങൾ ജോവാനയും ജോഷ്വായും ഉണ്ട്…മൂത്ത ചേട്ടനും ചേച്ചിമാരും കൂടെ അവരെയും കൂടെ ശ്രദ്ധിച്ചാണ് കളിച്ചുകൊണ്ടിരുന്നത്…

എല്ലാവരും സന്തോഷത്തോടെയാണന്ന് പിരിഞ്ഞത്..പോകുന്നതിന് മുന്നേ അച്ചായിയും അമ്മിയും അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു… “എനിക്ക് എന്റെ കുട്ടനും വിച്ചുവും ഒരുപോലെ ആയിരുന്നു… മോള് എന്തായാലും എത്തിയിരിക്കുന്നത് കുട്ടന്റെ അടുത്തല്ലേ…ഒന്നുകൊണ്ടും വിഷമിക്കേണ്ടി വരില്ല…അവനെ ഞങ്ങൾക്കെല്ലാം അറിയാം..അതിലുപരി മോളോട് അവനുള്ള സ്നേഹവും.. അതുകൊണ്ട് തന്നെ മോള് ഒന്നുകൊണ്ടും ഭയപ്പെടേണ്ട…എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം…ഇടയ്ക്ക് അങ്ങോട്ടേക്കൊക്കെ വരണം… എത്രയും വേഗം നിങ്ങൾ ജീവിച്ചു തുടങ്ങണം… നിങ്ങളുടെ മക്കളേം കൂടെ കണ്ടിട്ട് വേണം ഞങ്ങൾക്ക് കണ്ണടയ്ക്കാൻ….” അമ്മി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു… അവൾ അവരെ ഇറുകെ കെട്ടിപ്പിടിച്ചു…അവരുടെ തോളിൽ തല ചായ്ച്ചു കുറച്ചധികം നേരം നിന്നു…അവർ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിച്ചെന്ന പോലെ…അവർ അവളെ അനുഗ്രഹിച്ച് നെറുകയിൽ ഓരോ മുത്തവും കൊടുത്ത് യാത്രയായി….

അവർ പൊയിക്കഴിഞ്ഞ് എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു…ഇന്ദു പ്രസന്നവതിയായി കാണപ്പെട്ടത് തന്നെ എല്ലാവരുടെയും കണ്ണിന് ഇമ്പമുള്ള കാഴ്ചയായിരുന്നു… എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കവേയാണ് ട്രീസ ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയത്…അകത്ത് ‘അമ്മ രാത്രിയിൽത്തെക്കുള്ള കോഴി നുറുക്കി വേവിക്കുകയായിരുന്നു… ആരോടും ഒന്നും പറയാതെ കയറിപ്പോയ അവളുടെ പിന്നാലെ ഞാൻ ചെന്നു…ചെന്നപ്പോൾ കണ്ട കാഴ്ച വിശ്വസിക്കാനായില്ല….എന്റെ ട്രീസമ്മ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story