പ്രണയമഴ : ഭാഗം 29 – അവസാനിച്ചു

പ്രണയമഴ : ഭാഗം 29 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

പെട്ടെന്ന് ആണ് ശിവയുടെ ഫോൺ റിംഗ് ചെയ്തത്….കോളേജ് ചെയർമാൻ ആയിരുന്നു വിളിച്ചത്…. ഫോണിലൂടെ അവൻ പറഞ്ഞ വാർത്ത കേട്ടു ശിവ ഞെട്ടിത്തരിച്ചു നിന്നു… ശിവയുടെ മുഖഭാവത്തിൽ നിന്നു തന്നെ എന്തോ സംഭവിച്ചിട്ട് ഉണ്ട് എന്നു മറ്റുള്ളവർക്ക് മനസിലായി. “എന്താ ശിവ…. എന്താ നിന്റെ മുഖം വല്ലതിരിക്കുന്നതു??? എന്തെങ്കിലും പ്രശ്നം ഉണ്ടോ?? ആരാ വിളിച്ചത്???” കാർത്തിക്കിന്റെ ചോദ്യം കേട്ടു ശിവ എല്ലാരേയും ഒന്നു നോക്കി. അതു കഴിഞ്ഞു ശിവ പറഞ്ഞത് കേട്ടു കിച്ചുവും മഹിയും ഒഴികെ എല്ലാവരും ഞെട്ടി. “അതു…..ആ..ആരവ്…ആരവ് ജയിലിൽ വെച്ചു സൂയിസൈഡ് ചെയ്തു. ” “സൂയിസൈഡ് ചെയ്തു എന്നോ???? സത്യം ആണോ ശിവ?? ” വരുൺ ചോദിച്ചു.

“അതേ….തൂങ്ങി മരിക്കുക ആയിരുന്നു….പുറത്തു ഇറങ്ങുമ്പോൾ ഞാൻ ആയിട്ട് തീർക്കാൻ ഇരുന്നത് ആയിരുന്നു. പക്ഷേ ഇങ്ങനെ ഒരു മരണം ഞാൻ പ്രതീക്ഷിച്ചില്ല… ഒരിക്കലും പ്രതീക്ഷിച്ചില്ല.” “ഇതിനെ ആണ് ശിവ കർമഫലം എന്നു പറയുന്നത്….സ്വയം ദൈവത്തിന്റെ വിധി. അതു കൊണ്ടല്ലേ അവൻ കാരണം ഒരു മുഴം കയറിൽ തീരേണ്ടി വന്ന അനുരാധയെയും വൈശാലിയെയും പോലെ അവനും ഒരു മുഴം കയറിൽ തന്നെ തീർന്നത്. ആ രണ്ടു പെൺകുട്ടികൾ എന്തു തെറ്റ് ആയിരുന്നു ചെയ്തത്?? ഇവനെ ജീവനു തുല്യം സ്നേഹിച്ചു. പക്ഷേ അവൻ എന്താ ചെയ്തേ? മയക്കുമരുന്നു കലക്കി കൊടുത്തു രണ്ടു പേരുടെയും മാനം കവർന്നു….ആ രണ്ടു പെൺകുട്ടികളുടെ മരണത്തിനു ഉത്തരവാദി ആരവ് ആയിരുന്നു എന്നു എല്ലാർക്കും അറിയാം. പക്ഷേ അവനു എതിരെ എന്തെങ്കിലും നടപടി ഉണ്ടായോ?? ഇല്ലല്ലോ??

അവന്റെ മൂന്നാമത്തെ ഇര ആയിരുന്നു നമ്മുടെ ഗീതു. മൂന്നാമതു ഒരു പെണ്ണ് കൂടി അവന്റെ കൈയിൽ കിടന്നു പിടഞ്ഞപ്പോൾ അവനു ശിക്ഷ നൽകാൻ സ്വയം മഹാദേവൻ തൃക്കണ്ണ് തുറന്നു എന്നു കരുതിയാൽ മതി….അവനൊക്കെ മരിക്കുന്നതു ആണ് നല്ലത്. ” ഹിമ ഒരു തരം വെറുപ്പോടെ പറഞ്ഞു നിർത്തി. “ശരി ആണ്….. ആ രണ്ടു കുട്ടികളിൽ അനുരാധ മരിക്കുമ്പോൾ അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ കൂടി ഉണ്ടായിരുന്നു…. ദൈവത്തിന്റെ കോടതിയിൽ നീതി കിട്ടാൻ സമയം എടുക്കും… പക്ഷേ അവിടെ നിന്നും ഒരിക്കലും അന്യായ വിധി ഉണ്ടാകില്ല… അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ഇതു. നമുക്ക് പോണം….. ചെയ്ത പാപങ്ങൾക്കു ഉള്ള ശിക്ഷ വാങ്ങി അവൻ കിടക്കുന്നതു കണ്ടിട്ട് വേണം മനസ്സിൽ അവനോടുള്ള ദേഷ്യം ഇല്ലാതാകാൻ”…. കാർത്തി പറഞ്ഞതിനോട് എല്ലാരും യോജിച്ചു….. മരിച്ചവനോട് ഇനി ദേഷ്യം വേണ്ട എന്നു കരുതി കിച്ചുവും മഹിയും ഒഴികെ എല്ലാരും കോളേജിലേക്ക് പോയി.

“ഒരിക്കൽ കൂടി നീ കൈയിൽ ആയുധം എടുത്തപ്പോൾ ഒരു അസുരനെ കൂടി കാലപുരിക്ക് അയച്ചു അല്ലേ മഹേശ്വരി?… ” കിച്ചുവിന്റെ ചോദ്യം കേട്ടു മഹി എപ്പോഴത്തെയും പോലെ ഒന്നു പുഞ്ചിരിച്ചു…. അവളുടെ മനസ്സ് ഒരു 6 മണിക്കൂർ പിറകിലേക്ക് പോയി. തനിക്കു ബോധം തെളിഞ്ഞ സമയത്തിലേക്ക്. തനിക്കു ബോധം തെളിയുമ്പോൾ അച്ഛനും അമ്മയ്ക്കും മമ്മക്കും പപ്പക്കും കിച്ചുവിനും പ്രിയയ്ക്കും ഒപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു അവിടെ…. “ഭായ് “… ഡൽഹിയിലെ തന്നെ അറിയപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന ഒരു തെരുവു ഗുണ്ട….

ഏതൊരു സാധാരണക്കാരനും നിർഭയനായി വന്നു ഭായിയോട് തങ്ങളുടെ പ്രശ്നം പറയാം. അദ്ദേഹത്തെ കൊണ്ടു ചെയ്യാൻ കഴിയുന്നതു എന്തും അദ്ദേഹം ചെയ്തു കൊടുക്കും…അതുകൊണ്ടാണ് ഒരു ഗുണ്ട സാധാരണക്കാരുടെ ഭായ് ആയതു…. വർഷങ്ങൾക്ക് മുൻപ് വഴിയിൽ രക്തം വാർന്നു കിടന്ന എന്നെയും നെഞ്ചോടു ചേർത്തു ഹോസ്പിറ്റലിലേക്ക് പായുമ്പോൾ ആരെന്നു പോലും അറിയാത്ത എനിക്ക് വേണ്ടി ആ മനുഷ്യൻ പൊഴിച്ച കണ്ണീർ മാത്രം മതി ആയിരുന്നു ഈ ജീവിതം മുഴുവൻ അദ്ദേഹത്തെ സ്വന്തം ഭായി ആയി കാണാൻ…. പിന്നീട് വർഷങ്ങൾക്ക് ശേഷം ആ നീചൻമാരെ കൊല്ലാൻ ഞാൻ ഇറങ്ങി പുറപ്പെട്ടപ്പോഴും എന്റെ ഒപ്പം നിന്നത് ഭായി ആയിരുന്നു….പ്രതിഫലം പോലും വാങ്ങാതെ എന്റെ മുന്നിൽ ഇട്ടു നരകിപ്പിച്ചു നരകിപ്പിച്ചു അവന്മാരെ തീർത്തപ്പോൾ ഭായി പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.

“എനിക്കും ഉണ്ട് നിന്റെ പ്രായത്തിൽ ഒരു മകൾ… അതുപോലുള്ള ആയിരക്കണക്കിന് പെണ്മക്കളുടെ സുരക്ഷക്കു വേണ്ടി ഇവനെ കൊല്ലുന്നതു ഭായിക്ക് ഒന്നും വേണ്ട… ഇതുപോലുള്ള അസുരൻമാരെ വധിക്കാൻ എന്നൊക്കെ മഹേശ്വരി ആയുധം എടുക്കുമോ അന്നൊക്കെ മോൾക്ക്‌ കാവലായി ഈ ഭായ് ഉണ്ടാകും ” ഇന്നു ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു അദ്ദേഹം ഓടി വന്നു…. എന്നെ കാണാൻ…. എന്നെ നോവിച്ചവരോട് പ്രതികാരം ചെയ്യാൻ…. അവനെ കൊണ്ടു തന്നെ സ്വന്തം ജീവൻ എടുപ്പിക്കണം എന്നു പറഞ്ഞു ആണ് ഞാൻ ഭായിയെ യാത്ര ആക്കിയത്..എങ്ങനെ ആണേലും അതു അദ്ദേഹം ഭംഗി ആയി ചെയ്തു…മഹേശ്വരി ആയുധം എടുത്തിരുന്നു എങ്കിൽ അവന്റെ മരണം ഇതിലും ഭയാനകം ആയേനെ.

അവൻ മരിക്കേണ്ടവൻ തന്നെ ആണ്. എന്നോട് മാത്രം ചെയ്ത ദ്രോഹം ആയിരുന്നു എങ്കിൽ ഞാൻ ഒരു പക്ഷേ ക്ഷമിച്ചുപോയേനെ…. പക്ഷേ അവൻ കാരണം സ്വന്തം ജീവൻ എടുക്കേണ്ടി വന്ന രണ്ടു പെൺകുട്ടികൾക്കു വേണ്ടി….. ജനിക്കും മുൻപേ പിടഞ്ഞു തീരേണ്ടി വന്ന ആ കുഞ്ഞിനു വേണ്ടി….. അവനും മരിക്കണം…അതേ വേദന അറിഞ്ഞു കൊണ്ടു…. മരിച്ചേ തീരൂ….thank you ഭായ്….thank you so much. കിച്ചു: “എന്താ മഹി ആലോചിക്കുന്നതു??? ” “ഒന്നും ഇല്ല കിച്ചു… ഭായിയെ കുറിച്ച് ആലോചിച്ചതു ആണ്.” “ആഹാ…. അല്ല മഹി…. എപ്പോഴും ഇതു പോലെ ആയുധം എടുത്തു അസുരനിഗ്രഹം നടത്താൻ നീ എന്താ ദുർഗയുടെ അവതാരം ആണോ?? ” “അല്ല…. ഞാൻ ദുർഗ ദേവിയും ആയിട്ട് 25 വർഷത്തെക്കു ഒരു അസുരനിഗ്രഹ കോൺട്രക്ട് സൈൻ ചെയ്തു… അതോണ്ട് ഇനി കുറച്ചു കാലം ആ ചുമതല ദേവി എനിക്ക് തന്നു. കിച്ചുനു വിഷമം ഉണ്ടേൽ നമുക്ക് അസുരനിഗ്രഹം ഒരുമിച്ചു ആകാം. ”

“അയ്യോ വേണ്ടേ….. ഒറ്റയ്ക്ക് നിഗ്രഹിച്ചോ…. ഇനി അതിൽ ഒരു കോമ്പറ്റിഷൻ വേണ്ട… എങ്കിലും വല്ലപ്പോഴും ഒക്കെ നമുക്ക് അവരെ നിയമത്തിനും വിട്ടു കൊടുക്കണ്ടേ? ” കൊടുക്കാല്ലോ….തീർച്ചയായും വിട്ടു കൊടുക്കാം. പെണ്ണിനേയും പിഞ്ചുകുഞ്ഞുങ്ങളേയും നോവിച്ചു കൊല്ലുന്നവൻമാരെ യാതൊരു വിചാരണയും കൂടാതെ തലവെട്ടുന്ന ഒരു നിയമം ഈ നാട്ടിൽ വരും എങ്കിൽ എനിക്ക് ഒരു മടിയും ഇല്ല ഇതുപോലുള്ള നീചൻമാരെ നിയമത്തിനു മുന്നിൽ ഇട്ടു കൊടുക്കാൻ. പക്ഷേ നിനക്ക് തോന്നുന്നുണ്ടോ കുറ്റവാളികളുടെ സംരക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടുന്ന നമ്മുടെ നാട്ടിൽ… പിഞ്ചുകുഞ്ഞിൽ കാമം തീർക്കുന്നവൻമാരെ പോലും വിചാരണ ചെയ്തു സുഖവാസത്തിനു ആയിട്ട് ജയിലിൽ അയക്കുന്ന ഈ നാട്ടിൽ അങ്ങനെ ഒരു നിയമം വരും എന്നു???

നീ കേട്ടിട്ട് ഇല്ലേ??…. ധർമ്മത്തിനുമേൽ അധർമ്മം വിജയം നേടുമ്പോൾ ധർമ പുനഃസ്ഥപനത്തിനു വേണ്ടി സ്വയം ഭഗവാൻ ഭൂമിയിൽ അവതരിക്കും എന്നു.
ഇതുപോലുള്ള അസുരൻമാരുടെ നിഗ്രഹത്തിനു വേണ്ടി… ധർമ പുനഃസ്ഥപനത്തിനു വേണ്ടി ഒരായിരം രൂപത്തിലും ഭാവത്തിലും നമ്മൾ ഓരോരുത്തരിലൂടെയും ഈ മണ്ണിൽ ദൈവം അവതരിക്കും… ഒരു സ്ത്രീ ലക്ഷ്മിയും സരസ്വതിയും മാത്രം അല്ല… അവൾക്കു ദുർഗ ആവാനും ഭദ്ര ആവാനും സ്വയം മഹാകാളി ആകാനും കഴിയും എന്നു വരും കാലം തെളിയിക്കും. യുദ്ധഭൂമിയിൽ ദേവൻമാർ എല്ലാം പോരാടി തോറ്റപ്പോൾ ഒക്കെയും ദേവി രക്ഷക്കു എത്തിയിട്ടുണ്ട്… ആ മഹാകാളിയുടെ സംഹാരതാണ്ടവത്തിനു മുന്നിൽ പിടിച്ചു നിൽക്കൻ കഴിവുള്ള ഒരു അസുരനും ഈ ഭൂമിയിൽ അവതരിച്ചിട്ട് ഇല്ല. ഇനി അവതരിക്കാനും പോണില്ല.

ഒരു പെണ്ണിനു ജന്മം നൽകാൻ മാത്രം അല്ല… ജീവൻ എടുക്കാനും കഴിയും എന്നു ഓരോ നീചൻമാരും തിരിച്ചു അറിയുന്ന ദിവസം വൈകാതെ വരും. ഓരോ പെണ്ണിന്റെ ഉള്ളിലും ലക്ഷ്മി മാത്രം അല്ല കാളിയും ഉണ്ട് എന്നു ഈ നീചൻമാർക്ക് മനസിലാകുന്ന ദിവസം ഈ നാടൊരു സ്വർഗം ആകും. നിയമം തോറ്റയിടത്തു അന്ന് നീതി ജയിക്കും… കാത്തിരിക്കാം അങ്ങനെ ഒരു ദിവസത്തിനു വേണ്ടി…അന്ന് വരെയും ആയുധം എടുത്തും എടുക്കാതെയും ഈ ഗീതു മഹേശ്വരി പോരാടും… ലോകം മുഴുവൻ എതിർത്തു നിന്നാലും തളരാതെ പോരാടും. ” ഗീതു അതു പറഞ്ഞു നിർത്തുമ്പോൾ ആണ് അവിടെ ഒരു കൈയടി മുഴങ്ങിയത്…. ഗീതുവിനെ ഒറ്റയ്ക്ക് ആക്കി പോകാൻ മനസ്സ് വരാത്തത് കൊണ്ടു തിരിച്ചു വന്ന ശിവ ആയിരുന്നു അതു…ഗീതു പറഞ്ഞ കാര്യങ്ങൾ എല്ലാം അവൻ കേട്ടിരുന്നു.

“നീ പറഞ്ഞത് ആണ് ഗീതു സത്യം…. നിയമം തോൽക്കുന്നിടത്ത് നീതി ജയിക്കണം എങ്കിൽ നമ്മൾ ഓരോരുത്തരും പ്രതികരിക്കണം…. അങ്ങനെ ഒരു ദിവസം വൈകാതെ വരും. കേട്ടിട്ട് ഇല്ലേ വെള്ളം തലയ്ക്കു മുകളിൽ എത്തിയാൽ ഏതു പൊട്ടനും രക്ഷപെടാൻ ശ്രമിക്കും… അനീതി പരിധി വിടുമ്പോൾ എല്ലാവരും പ്രതികരിക്കും. എനിക്ക് അഭിമാനം ഉണ്ട് നിന്നെപോലെ ഒരു പെണ്ണിനെ എനിക്ക് എന്റെ ജീവിതസഖി ആയി കിട്ടും എന്നു ഓർക്കുമ്പോൾ…. പ്രൗഡ് ഓഫ് യൂ ഗീതു മഹേശ്വരി”. ശിവയുടെ വാക്കുകൾക്കു മറുപടി ആയി ഒന്നു പുഞ്ചിരിക്കാൻ ഗീതു മറന്നില്ല…. മരുന്നിന്റെ ക്ഷീണം കൊണ്ടാകും ആ വായാടി തളർന്നുറങ്ങി… ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ഗീതുവിനെ നോക്കി ശിവ അവൾക്കു അരികിൽ ആയി ഇരുന്നു…ഇടയ്ക്കു രണ്ടു അമ്മമാരും റൂമിൽ വന്നു… മോൾ എന്തു ചെയുന്നു എന്നു നോക്കാൻ…അവൾ സുഖം ആയി ഉറങ്ങുന്നത് കുറച്ചു നേരം നോക്കി നിന്ന ശേഷം അവർ വീണ്ടും പുറത്തേക്ക് പോയി.

ഏകദേശം വൈകുന്നേരം ആയപ്പോൾ ആണ് കോളേജിൽ പോയ ബാക്കി ഉള്ളവർ എല്ലാം വന്നത്….അപ്പോഴും ഗീതു ഉറങ്ങുകയായിരുന്നു. ആരവിന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തു കിട്ടാൻ താമസിച്ചു എന്നും അധിക നേരം വെച്ചിരിക്കാതെ ചടങ്ങ് കഴിഞ്ഞു എന്നും മറ്റുള്ളവർ പറഞ്ഞു ശിവ അറിഞ്ഞു. തന്റെ ഗീതു ആണ് ആരവിന്റെ മരണത്തിനു ഉത്തരവാദി എന്നു അറിയാമായിരുന്നു എങ്കിലും അതിൽ ശിവയ്ക്ക് ഒരൽപ്പം പോലും സങ്കടം തോന്നിയില്ല..അവന്റെ കണ്ണിലും ആരവ് മരിക്കാൻ ഉള്ളവൻ തന്നെയാണ്. ഗീതു ഉണരുമ്പോൾ കൊടുക്കാൻ ഒരു കത്തും ശിവയെ ഏൽപ്പിച്ചു ബാക്കിയുള്ളവർ മടങ്ങി…ആതിര ഗീതുവിനായി എഴുതിയ കത്ത് ആയിരുന്നു അതു. ഗീതു ഉണർന്നപ്പോൾ തന്നെ ശിവ ആ കത്ത് അവൾക്കു നൽകി.

” ഗീതു….. ക്ഷമിക്കണം എന്നു പറഞ്ഞത് കൊണ്ടോ…ഒരായിരം വട്ടം സോറി പറഞ്ഞത് കൊണ്ടോ പൊറുക്കാൻ പറ്റാത്ത തെറ്റാണു ഞാൻ ചെയ്തത് എന്നു എനിക്ക് അറിയാം…. ഒരു പെണ്ണ് ആയിട്ട് കൂടി നിന്നെ പിച്ചി ചീന്താൻ ഞാൻ കൂട്ടു നിന്നു. അങ്ങനെ ഉള്ള എനിക്ക് ഒരു സ്ത്രീ എന്നു പറയാൻ പോലും ഉള്ള അർഹത ഇല്ല… എല്ലാം ശിവയ്ക്ക് വേണ്ടി ആയിരുന്നു… ആദ്യം തോന്നിയ ചെറിയ ഒരു ഇഷ്ടം പിന്നീട് അവൻ നോ പറഞ്ഞപ്പോൾ ഒരു വാശി ആയി…. ഞാൻ ആഗ്രഹിച്ചത് നിനക്ക് കിട്ടരുത് എന്നു കരുതി. പക്ഷേ അതിനു ഇടയ്ക്കു ഞാൻ ഒരു കാര്യം മറന്നു പോയി. പരസ്പരം സ്നേഹിക്കുന്നവർക്ക് ഇടയിൽ വരാൻ നോക്കുന്നതും അവരെ അകറ്റാൻ ശ്രമിക്കുന്നത് മഹാ പാപം ആണെന്നുള്ള സത്യം. കുഞ്ഞിലേ മുതൽ പണത്തിന്റെ അഹങ്കാരത്തിൽ ആണ് ഞാൻ വളർന്നതു… അതു തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പക്ഷേ നീ ആരാണ് എന്നു അറിഞ്ഞപ്പോൾ നിന്നോട് എനിക്ക് ആരാധന തോന്നുന്നു. ഒരു ബിസിനസ്‌ ലോകത്തിന്റെ തന്നെ രാജകുമാരി ആയിട്ടും അതിന്റെ അഹങ്കാരം ഒന്നും ഇല്ലാണ്ട് ജീവിച്ച നിന്നോട് എനിക്ക് ബഹുമാനം ആണ്.

ചേട്ടൻ ചെയ്തതിനു ഉള്ള ശിക്ഷ കിട്ടി കഴിഞ്ഞു. എനിക്ക് ഉള്ള ശിക്ഷ ഞാൻ സ്വയം വിധിക്കുന്നു. അതു മരണം അല്ല….ഒരാൾക്കു ഒപ്പം ഉള്ള ജീവിതം ആണ്. എന്റെ ചേട്ടൻ എന്നെ സ്നേഹിച്ച കുറ്റത്തിന് അടിച്ചു ജീവശവം ആക്കിയ ഒരാൾ ഉണ്ട് ഈ ലോകത്ത്… ഈ ജന്മം മുഴുവൻ ഒരു പ്രായശ്ചിത്തം എന്ന പോലെ ഞാൻ അദ്ദേഹത്തിന്റെ ഒപ്പം കാണും….ഒരു ജീവിതസഖി ആയി. നീയും ശിവയും ആണ് ഒന്നിക്കേണ്ടത്… എവിടെ ആണെങ്കിലും നിങ്ങളുടെ നല്ലതിന് വേണ്ടി ഞാൻ പ്രാർഥിക്കും…. ക്ഷമിക്കാൻ കഴിയും എങ്കിൽ എന്നോടും ചേട്ടനോടും പൊറുക്കണം.

എന്ന് ആതിര ” “ഇനി എന്നെങ്കിലും കണ്ടാൽ നിന്റെ ചെകിടത്ത് അടിക്കണം എന്ന് കരുതിയത് ആയിരുന്നു ആതിര…. ഒരു പെണ്ണ് ആയിട്ട് കൂടി എന്നെ രക്ഷിക്കാൻ നോക്കാതിരുന്നത് ഓർത്തു… പക്ഷേ ഇനി അതിന്റെ ആവിശ്യം ഇല്ല. സ്വന്തം തെറ്റ് മനസിലാക്കി പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങിയ നിന്റെ മനസ്സ് മതി നിന്നോട് എനിക്ക് ക്ഷമിക്കാൻ… നിന്റെ ചേട്ടൻ ഒന്നിൽ കൂടുതൽ തെറ്റുകൾ ചെയ്തു… അതുകൊണ്ടാണ് അവനു ശിക്ഷ കിട്ടിയത്…. നന്മ നിറഞ്ഞൊരു ജീവിതം നിനക്ക് കിട്ടട്ടെ ആതിര….” മനസ്സ് നിറഞ്ഞ പ്രാർഥനയോടെ ഗീതു കണ്ണുകൾ മെല്ലെ അടച്ചു.

***** (5 വർഷങ്ങൾക്കു ശേഷം) ” കിച്ചു….. ഗീതു ഒരുങ്ങി കഴിഞ്ഞോ?? “….ഹിമയുടെ ചോദ്യം കേട്ടു കൃഷ്ണയും പ്രിയയും തിരിഞ്ഞു നോക്കി… “അവൾ റെഡി ആയി….നീ എവിടെ എങ്കിലും ഒന്നു അടങ്ങി ഇരിക്കു… എട്ടാം മാസം ആണ്… അതു മറക്കണ്ട. അതോ ഞാൻ വരുണിനെ വിളിക്കണോ?? ” നിറവയറും താങ്ങിപിടിച്ചു വരുന്ന ഹിമയെ അവിടെ പിടിച്ചു ഇരുത്തികൊണ്ടു കിച്ചു പറഞ്ഞു. ” ആ മനുഷ്യൻ ആണ് എന്നെ ഈ കോലം ആക്കിയത്…ഏതു നേരത്ത് ആണോ എന്തോ അങ്ങേരുടെ കൂടെ ഇറങ്ങി പോകാൻ തോന്നിയത്….കാലമാടൻ” “നിന്റെ കെട്ടിയോൻ ആണേടി പോത്തേ കാലമാടൻ… അവനെ പോയി വിളിക്ക്.” ഹിമയുടെ സംസാരം കേട്ടു വന്ന വരുൺ പറഞ്ഞു.

“അങ്ങേരെ തന്നെ ആണ് വിളിച്ചത്…. കല്യാണം കഴിഞ്ഞു ഫസ്റ്റ് ആനിവേഴ്സറിക്കും മുന്നേ എന്നെ 8മാസം പ്രെഗ്നന്റ് ആക്കിയ നിങ്ങളെ ഞാൻ പിന്നെ എന്തോന്ന് വിളിക്കണം മനുഷ്യ…?” “നിന്റെ അടുത്തു ആരേലും പറഞ്ഞോ രാത്രി കുളിച്ചു മുടി ഒക്കെ പിരുത്തിട്ട് എന്റെ അടുത്ത് വരാൻ… സ്വന്തം ഭാര്യ അങ്ങനെ ഒക്കെ അടുത്ത് വന്നു നിന്നപ്പോൾ എന്റെ കണ്ട്രോൾ അങ്ങു പോയി… അതിനും കുറ്റം എനിക്ക്. ഇതാണ് ലോകം.” “അതേയ്….ഒന്നു നിർത്തിക്കെ രണ്ടാളും..കെട്ടി ഒരു കൊച്ചും ആവാറായി… എന്നിട്ടും പിള്ളേരെ പോലെ അടി കൂടുന്നു..ഇന്നു എന്റെ കല്യാണം ആണ്….അതു മറക്കണ്ട… എന്നെ കാണാൻ എങ്ങനെ ഉണ്ടെന്ന് ഒന്നു നോക്കിട്ട് പറ.”… ചുമന്ന പട്ടുസാരി ഉടുത്തു സർവാഭരണ വിഭൂഷിതയായി വരുന്ന ഗീതുവിനെ കണ്ടു എല്ലാരും ഒരു നിമിഷം നോക്കി നിന്നു…അത്രയ്ക്ക് ഐശ്വര്യം ആയിരുന്നു അവളെ കാണാൻ. “എന്റെ പെങ്ങൾ അല്ലേലും പൊളി അല്ലേ….ഇപ്പോൾ കണ്ടാൽ ശിവ പൊക്കി കൊണ്ടു പോകും.” വരുൺ പറഞ്ഞത് കേട്ടു എല്ലാരും ചിരിച്ചു.

“കിച്ചു…എല്ലാരും എനിക്ക് കല്യാണത്തിന് സമ്മാനം തന്നു. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ തരോ? ” “എന്റെ മഹി ചോദിച്ചാൽ കിച്ചു അവളുടെ ജീവൻവരെ തരും. നീ ചോദിക്കു.” ” നീ ഈ ജീവിതം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കാൻ ആണോ പ്ലാൻ…. അങ്ങനെ ആണേൽ വേണ്ടട്ടോ. നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത് കണ്ടാൽ ആനന്ദ് ഏട്ടന്റെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടില്ല….നീ കാരണം ഏട്ടൻ ഒരിക്കലും ശാന്തി കിട്ടാതെ അലയരുത്… ഇന്നു വരെ ഞാൻ നിന്നെ ഒന്നിനും നിർബന്ധിച്ചിട്ട് ഇല്ല…. പക്ഷേ ഇതിനു നീ സമ്മതിക്കണം. കാർത്തിക്കിന് നിന്നെ ഒരുപാട് ഇഷ്ടം ആണ്…കഴിഞ്ഞ അഞ്ചു വർഷം ആയിട്ട് അവൻ നിന്നെ സ്നേഹിച്ചു നടക്കുവല്ലേ….പ്ലീസ് ടാ എനിക്കു വേണ്ടി എങ്കിലും നീ സമ്മതിക്കണം. ഏട്ടനെ ആലോചിച്ചു ജീവിതം കളഞ്ഞാൽ അതു ആ ആത്മാവിനോട് ചെയുന്ന തെറ്റായി പോകും….പ്ലീസ് ” “മഹി….നിനക്ക് എല്ലാം അറിയുന്നത് അല്ലേ….എന്റെ ശരീരം മറ്റൊരാൾ ഒരിക്കൽ കീഴടക്കിയത് ആണ്. ഞാൻ കാരണം കാർത്തിയുടെ ജീവിതം കൂടി പോണോ?? അവനു നല്ല പെണ്ണിനെ കിട്ടും.”

“എനിക്കു അങ്ങനെ നിന്നെക്കളും നല്ലൊരുത്തി വേണം ആയിരുന്നു എങ്കിൽ ഈ അഞ്ചു വർഷം നിന്റെ പിറകെ നടക്കേണ്ട കാര്യം ഇല്ലല്ലോ…എനിക്കു നീ മതി…. ഈ ജന്മത്തിൽ കാർത്തിക്കു കൃഷ്ണ മതി…. നീ സമ്മതിച്ചില്ല എങ്കിൽ ഞാൻ സന്യാസി ആകും….വേറെ കെട്ടാൻ ഒന്നും പോണില്ല…അതിൽ ഒരു സംശയവും വേണ്ട. എന്നെ സഹായിക്കാൻ എന്നും പറഞ്ഞു നിന്ന രാഹുലും നിന്റെ പുന്നാര അനിയത്തിയും ഇപ്പോൾ ഒന്നായി പ്രേമിച്ചു നടക്കുന്നു….ഞാൻ ഇപ്പോഴും നിന്റെ മനസിന്റെ വാതിലിൽ മുട്ടി മുട്ടി നടക്കുന്നു…. ഇനി എങ്കിലും ഒന്നു തുറന്നു തന്നൂടെ കുട്ടി നിനക്ക്?? ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story