മനം പോലെ മംഗല്യം : ഭാഗം 1

Share with your friends

എഴുത്തുകാരി: ജാൻസി

” എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പം അല്ല.. പക്ഷേ എന്റെ ജീവിതത്തിനു ഒരു അവസാനം ഉണ്ടെകിൽ അതു നിന്നോടൊപ്പം ആയിരിക്കും.. കാരണം നിന്നെ കണ്ടനാൾ മുതൽ എന്റെ ജീവനാണ് നീ..എന്റെ ജീവിതം പൂർണ്ണമാകണമെകിൽ നീ എന്നോടൊപ്പം എന്റെ നിഴലായി കൂടെ വേണം”….. “I love you.. ♥️.. I need you forever…. will you marry me💍”…. ശിവ പുഞ്ചിരിച്ചുകൊണ്ട് കൈ നീട്ടിയതും എന്തോ താഴെ വീണു ഉടയുന്ന ശബ്ദം കേട്ടു ഞെട്ടിയുണർന്നു… നോക്കിയപ്പോൾ കണ്ടത് ഗ്ലാസ്‌ jar പൊട്ടി ചിതറിക്കിടക്കുന്നു..

“ഭഗവാനെ ഞാൻ കണ്ടതു സ്വപ്നം ആയിരുന്നോ? 😔 എന്നാലും ആരാണപ്പാ എന്റെ സ്വപ്നത്തിൽ വന്ന ആ ചുള്ളൻ ചെക്കൻ 😍❓️ ആരായാലും എനിക്ക് എട്ടിന്റെ പണി തരുന്നവനാ”.. ഇപ്പോ അവൾ പറഞ്ഞതു തറയിൽ കിടക്കുന്ന jeg നെ നോക്കിയ 😁 (ഇതു ശിവാനി ഹരി (ശിവ എന്നു കൂപ്പിടും). നമ്മുടെ കഥ നായിക. ഹരി പ്രസാദിന്റെയും ദേവികയുടെയും ഏക സന്തതി… എല്ലാതര സ്വാഭാവങ്ങളും കൈ മുതലായിട്ടുള്ള പെൺതരി.. മോഹലാൽ ഭാഷയിൽ പറഞ്ഞഅൽ “അഹങ്കാരത്തിനു കൈയും കാലും വെച്ചു എന്നിട്ട് പെണ്ണെന്നു പേരും “😎 ) ശിവയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്ന ദിവസമാണ് ഇന്ന്.. എന്തെന്നലേ.. പറയാം 1) ഇന്ന് അവൾക്കു മധുര 17 കഴിഞ്ഞു 18ലേക്ക് ചേക്കേറി 😍 2) ഇന്നുമുതൽ അവളുടെ കോളേജ് ജീവിതം ആരംഭിക്കുവാണ് 🥴😵😨

കുളിച്ചു ചുന്ദരി ആയി… ചെമപ്പ് കളർ ദാവണി ആണ് വേഷം ചെറിയ ചുമന്ന കളർ കല്ല് വച്ച ജിമ്മിക്കി കമ്മൽ.. പിന്നിയ മുടിയിൽ മുല്ല പൂ ചൂടി ചുണ്ടിൽ ചെറുതായി ലിപ് ബാം പുരട്ടി കണ്ണ് എഴുതി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടു…കണ്ണാടിയുടെ മുന്നിൽ നിന്നു ഒരു ഫാഷൻ ഷോ ഒക്കെ നടത്തി താഴേക്കു വന്നു.. അപ്പോൾ രണ്ടു പേര് ജോലിക്കു പോകാനുള്ള തിരക്കിൽ എല്ലാം റെഡി ആകുന്നു. ഹരി പ്രസാദും ഭാര്യ ദേവികയും (സോറി, ഇവരെ നമ്മൾ പരിജയ പെട്ടില്ല.. ഹരി & ദേവിക, രണ്ടു പേരും ഗവണ്മെന്റ് ഹൈ സ്കൂൾ അദ്യാപകരാണ്. ഇവരുടെ പ്രേമവിവാഹമായിരുന്നു… ബട്ട്‌ ഒളിച്ചോടിയല്ല well arranged 🙂… ഈ ദമ്പതികളുടെ മകളാണ് ശിവ. ഒപ്പം ശിവയുടെ best friendsum .. അപ്പൊ എങനെ കാര്യങ്ങൾ ഒക്കെ ഒരുവിധം മനസിലായി കാണുമായിരിക്കും അല്ലെ ല്ലെ ല്ലെ ല്ലെ 😉 ബാക്കി ഉള്ളവരെ വഴിയേ പരിചയപ്പെടാം. ഇനി കഥ continue ചെയ്യാം…. )

“ഗുഡ് മോർണിംഗ് അപ്പ ആൻഡ് അമ്മ ” ശിവ വിഷ് ചെയ്തു.. “ഗുഡ് മോർണിംഗ് ഡിയർ ആൻഡ് many many happy returns of the day ” “Dhank u dhank u” “പെണ്ണിനെ കെട്ടിക്കാൻ പ്രായം ആയി ” ദേവിക ആണ് “ദേ അമ്മേ, എനിക്ക് കല്യാണ പ്രായം ആകുമ്പോൾ ഞാൻ പറയും. അതു വരെ ഈ കാര്യം ഇനി മിണ്ടരുത്… “. ശിവ മുഖം തിരിച്ചു നിന്നു… “അയ്യോടാ, അമ്മ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ… ” “ബെസ്റ്റ് തമാശ… പറയാൻ പറ്റിയ ബെസ്റ്റ് ടൈം ” അവൾ ചിറി കൊട്ടി കാണിച്ചു…

“എന്താ ഇവിടെ ഒരു പിണക്കവും പരിഭവവും” ചോദിച്ചു തസ്ലിമ മുഹമ്മദു (തനു ) മരിയ റെജി (മരിയ ) അകത്തേക്ക് വന്നു.(ഈ വന്ന രണ്ടു അവതാരങ്ങളും നമ്മുടെ കഥ നായികയുടെ വലം കൈയും ഇടം കൈയും ആണ് ) “ആഹാ നിങ്ങളോ… രാവിലെ വന്നല്ലോ..വാ വാ… “ഹരി അവരെ അകത്തേക്ക് ക്ഷണിച്ചു. “നിങ്ങൾ വല്ലതും കഴിച്ചോ?” ദേവിക അവരെ ആഹാരം കഴിക്കാൻ വിളിച്ചു “വേണ്ട ആന്റി ഞങ്ങൾ കഴിച്ചിട്ടാ വന്നേ ” തനു പറഞ്ഞു.. “ഇന്ന് വൈകുന്നേരം ഞാൻ പറഞ്ഞ കേക്ക് കൊണ്ടേ രണ്ടുപേരും ഇങ്ങോട്ട് വരാവു കേട്ടല്ലോ ” അവൾ കഴിക്കുന്നതിനിടെ പറഞ്ഞു…. “ഓ ഉത്തരവ് ” ഹരിയും ദേവികയും കൈ കൂപ്പി പറഞ്ഞു.. “അതെന്തു cake? ” ചോദ്യം മരിയയുടെ വകയായിരുന്നു. “അതൊക്കെ ഉണ്ട് മോളെ, വൈകുന്നേരം കാണാമല്ലോ എന്തു കേക്ക് അന്ന് ” അവൾ മരിയയുടെ തോളിൽ കൈ ഇട്ടു പറഞ്ഞു.. “ഉം ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!