പ്രണയം : ഭാഗം 1

Share with your friends

എഴുത്തുകാരി: അതുല്യ കെ.എസ്‌

ഒരു നിലാവുള്ള രാത്രി…….! “അനന്തു എനിക്ക് നിന്നെ ഇഷ്ടമാണ്.. ഞാൻ നിന്നെ ജീവനുതുല്യം സ്നേഹിക്കുന്നു…നീ എന്നെ വിട്ടു പിരിയുന്ന നിമിഷം ഞാൻ ഇല്ലാതാവും.. നിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിലേക്ക് എനിക്കൊരു ഇടം തരാമോ..” അവൾ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ചെറിയ കാറ്റ് വീശി തുടങ്ങി മഴയുടെ ലക്ഷണം കാണുന്നുണ്ട്.

“നീ എന്താ ഒന്നും പറയാത്തത് നിനക്കെന്നെ ഇഷ്ടമല്ലേ..” അതെ ഗീതു എനിക്ക് നിന്നെ ഇഷ്ടമാണ് ….ഒരുപാട് ….നീ അറിയാതെ ഞാൻ നിന്നെ സ്നേഹിക്കുകയായിരുന്നു. നിന്റെ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു .എനിക്ക് നിന്നെ വേണം .ആർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല.. “ സന്തോഷം കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു.. “എടാ ഐ ലവ് യു സോ മച്ച്…” “എടീ മോളേ എണീക്കു ..നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്..” അവൾ പെട്ടെന്ന് ചാടി എണീറ്റു.. “എന്താ മോളെ എന്തുപറ്റി ?” “ഒന്നുമില്ല ഒരു സ്വപ്നം കണ്ടതാണ്.” “ഈയിടെയായി കുറച്ചു സ്വപ്നം കാണുന്നത് കൂടുന്നുണ്ട്. കിടന്നുറങ്ങാൻ നോക്ക്.. രാത്രി 2:00 ആയിട്ടുള്ളൂ. രാവിലെ കോളേജിൽ പോകേണ്ടതല്ലേ.”

ജനലുകൾ തുറന്നിട്ടിരിക്കുകയാണ് .പുറത്ത് നല്ല മഴയുണ്ട് .ജനൽപാളി ക്കിടയിലൂടെ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചു. എന്തുകൊണ്ടും പ്രണയിക്കാൻ പറ്റിയ അന്തരീക്ഷം. അടുത്തു ചുരുണ്ടുകൂടി കിടന്നിരുന്ന പുതപ്പെടുത്ത് പുതച്ച് അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. ഇനി എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല അത് ഒരു സ്വപ്നം മാത്രമല്ല. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്…. ഞാൻ അവനെ കാണാൻ തുടങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം കഴിയുന്നു. കണ്ടമാത്രയിൽ തന്നെ എന്റെ മനസ്സിനെ അവൻ പിടിച്ചുകുലുക്കിരുന്നു.

ആദ്യം സൗഹൃദം മാത്രമായിരുന്നു പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് എന്നിൽ അവനൊരു പ്രണയമായി മൊട്ടിടുകയാണ് എന്ന്. അവന്റെ കൂടെ ചിലവഴിക്കാൻ പറ്റിയ ഒരു നിമിഷം പോലും ഞാൻ പാഴാക്കിയില്ല. എന്റെ ദുഃഖങ്ങൾ പോലും സന്തോഷം ആക്കി മാറ്റാൻ അവന് കഴിഞ്ഞു. ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു. ഞങ്ങൾ അത്രമേൽ അടുപ്പം കാട്ടിയത് കൊണ്ടാവണം കോളേജ് മുഴുവൻ ഞങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം ആണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. പലപ്പോഴും അവൻ എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .പക്ഷേ അവൻ ഒന്നും തന്നെ തുറന്നു പറഞ്ഞിട്ടില്ല. അവൻ എന്നോട് ഇപ്പോഴെങ്കിലും ഇഷ്ടമാണെന്ന് പറയും എന്ന് ആശിച്ച് ഞാൻ ഓരോ നിമിഷവും കഴിയുകയാണ്.

അതുകൊണ്ടുതന്നെയാണ് ഒരിക്കൽ ഞാൻ അവനോട് എന്നെ ഇഷ്ടമാണോ എന്ന് തുറന്നു ചോദിച്ചതും. എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ തുറന്നു പറഞ്ഞിരുന്നു. അവനെ പിരിയാൻ എനിക്കൊരിക്കലും കഴിയില്ല…ഇങ്ങനെ ഓരോന്ന് ആലോചിച്ച് അവൾ കിടന്നു. “മോളെ എണീക്കുന്നില്ലേ …കോളേജിൽ പോകണ്ടേ. സമയം എട്ടു മണിയായി.” പതിവുപോലെ രണ്ടു മണിക്കൂർ കൂട്ടി പറഞ്ഞു അമ്മ അവളെ രാവിലെ വിളിച്ചുണർത്തി. “അമ്മേ ചായ..” വരാന്തയിലെ കസേരയിൽ പോയിരുന്ന് അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “രാവിലെ 10 മണിക്ക് എണീറ്റ് വരും. എന്നിട്ട് അവളുടെ കയ്യിൽ ചായയും കൊണ്ട് കൊടുക്കണം. ഇങ്ങോട്ട് വന്ന് ചായ കൊടുത്തു കുടിക്കാൻ പോലും പറ്റില്ല..” അമ്മ രാവിലെ തന്നെ പരിഭവം പറഞ്ഞു തുടങ്ങി.

“ഇവിടെ ഭക്ഷണം ഉണ്ടാക്കണം. നിന്റെ കാര്യങ്ങൾ നോക്കണം .അതുകഴിഞ്ഞ് ജോലിക്കു പോണം. എല്ലാം ചെയ്യണം. ഈ ഭാഗത്തേക്ക് പോലും ആരും തിരിഞ്ഞു നോക്കുന്നില്ല .ഞാൻ ഇവിടെ കിടന്നു കഷ്ടപ്പെടുന്നുണ്ട് ….” “ അച്ഛനു പോയി… അമ്മയെ ഒന്നു സഹായിച്ചുകൂടെ… ഞാൻ തന്നെ എല്ലായിടത്തും വേണോ എന്ന് വെച്ചാ….” “ വേറൊരു വീട്ടിൽ പോയി താമസിക്കേണ്ട കൊച്ചല്ലേ.. പോയി അമ്മയെ സഹായിച്ചു കൊടുക്ക്……” പത്രം വായിക്കുന്നതിന്റെ ഇടയ്ക് അച്ഛൻ അവളെ നോക്കി പറഞ്ഞു. “അച്ഛാ…..അതൊക്കെ എന്റെ കെട്ടിയോൻ ചെയ്തോളും…” “ ആഹാ കൊള്ളാം…….. നല്ല കുട്ടി” “ഇരുന്ന് വാചകം അടിക്കാതെ പോയി കുളി.ഇനി ഓരോന്നായി ഞാൻ പറയണം ……” അമ്മ നിർത്തുന്ന ലക്ഷണം ഇല്ല.. “ഇന്ന് ഞാൻ നിന്നെ കോളേജ് കൊണ്ട് വിടാം ….എനിക്ക് ആ വഴി ഒരു സ്ഥലം വരെ പോണം …..” “ശരി അച്ഛാ……………”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!