അറിയാതെ : ഭാഗം 34

അറിയാതെ : ഭാഗം 34

എഴുത്തുകാരി: അഗ്നി

അത് കാണുന്തോറും അവളുടെ മനസ്സിൽ എന്തോ ഭയം കുമിഞ്ഞു കൂടി…പിന്നെ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അച്ഛനും അമ്മയും കൂടെയുള്ളതാണ് ഒരു ആശ്വാസം… ഇനി ഈ ഒളിച്ചുകളി അവസാനിക്കാൻ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ എന്നത് അവൾക്ക് ആശ്വാസമായിരുന്നു…എല്ലാം ഭംഗിയായി തന്നെ അവസാനിപ്പിക്കണമേ എന്നവൾ മനസ്സാലെ പ്രാര്ഥിച്ചുകൊണ്ടിരുന്നു…. കഴിഞ്ഞ ഏഴ് മാസങ്ങളായി താനും കുഞ്ഞുങ്ങളും ബാന്ദ്രയിലേക്ക് വന്നിട്ട്….കുഞ്ഞുങ്ങൾക്ക് ചില മാസങ്ങൾകൂടെ കഴിഞ്ഞാൽ മൂന്ന് വയസ്സാകും എന്നവൾ ഓർത്തു…. അവളുടെ ഓർമ്മകൾ ഏഴെട്ട് മാസം പിന്നിലേക്ക് പോയി…

@@@@@@@@@@@@@@@@@@@@ തനിക്ക് അപകടം പറ്റിയ സമയത്ത് തന്നെ നോക്കുവാനായി രാധ ദീദിയും ജാനമ്മയുമാണ് ഉണ്ടായിരുന്നത്…… എന്നാൽ ആയിടക്കാണ് രാധാ ദീദിയുടെ മൂത്ത മകന് ആക്സിഡന്റായി കിടപ്പിലായത്…അതേ സമയം തന്നെ രാധാകൃഷ്ണനഛന് സിംഗപ്പൂരിലേക്ക് അത്യാവശ്യമായി പോകേണ്ടി വന്നു…അതുകൊണ്ട് തന്നെ മഹി അവിടെ തനിയെ ആയതിനാലും മഹിയ്ക്ക് പരീക്ഷാ സമയം ആയതിനാലും ജാനമ്മയ്ക്ക് അങ്ങോട്ടേക്ക് പോകേണ്ട സാഹചര്യം ഉണ്ടായി.. നാട്ടിൽ വേറെ ആർക്കും വിവരം അറിയില്ലാത്തതിനാൽ എന്ത് ചെയ്യുമെന്ന് ഓർത്തിരിക്കുമ്പോഴാണ് മീര വന്ന് സ്വയം സഹായം വാഗ്ദാനം ചെയ്യുന്നത്…… തനിക്കത് എന്തോ വേണ്ട എന്ന് പറയുവാൻ തോന്നിയെങ്കിലും വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് മീരയില്ലാതെ കഴിയില്ലായിരുന്നു… രൂദ്രേട്ടന് അവധി എടുക്കാൻ കഴിയാത്ത അവസ്ഥ…ഏതോ കേസന്വേഷണം വേഗം പൂർത്തിയാക്കാനയുള്ള അവസാന വട്ട ശ്രമത്തിലുമായതുകൊണ്ട് അവസാനം മീരയെ തന്നെ ആശ്രയിക്കേണ്ടിയ സ്ഥിതി വന്നു…

അങ്ങനെ മീരയാണ് പിന്നീട് പകൽ സമയങ്ങളിലെല്ലാം തനിക്ക് കാവലായ്.. കൂട്ടായ് ഇരുന്നത്…..അവൾ ആശുപത്രിയിലേക്കുള്ള ജോലികൾ എന്റെ അടുക്കൽ ഇരുന്നാണ് ചെയ്തുകൊണ്ടിരുന്നത്…. രൂദ്രേട്ടൻ ജോലി കഴിഞ്ഞ് വന്നാൽ ചായ കൊടുക്കുന്നതും മറ്റും…അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവളാണ് ചെയ്തുകൊണ്ടിരുന്നത്…കൂടെ കുഞ്ഞുങ്ങളെയും നന്നായി തന്നെ ക്രഷിൽ നിന്നും വന്നുകഴിഞ്ഞാൽ നോക്കിയിരുന്നു.. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആളുടെ സ്വഭാവം മാറുവാൻ തുടങ്ങി…രൂദ്രേട്ടനെ എന്നിൽ നിന്നും തട്ടിയെടുക്കും എന്നുള്ള ഭീഷണി സ്വർത്തിലായിതീർന്നു സംസാരമെല്ലാം… ഏട്ടനോട് പറഞ്ഞെങ്കിലും ഏട്ടൻ അത് തള്ളിക്കളഞ്ഞു…

എന്റെ തോന്നൽ ആയിരിക്കും എന്ന് പറഞ്ഞെന്നേ സമാധാനിപ്പിക്കുകയാണുണ്ടായത്…. പക്ഷെ എന്റെ മനസ്സിനെ ഭയം കാർന്നതിന്നുകൊണ്ടേയിരുന്നു…ഒരിക്കലും രൂദ്രേട്ടൻ എന്നെ മറക്കുകയില്ല എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു…അതുകൊണ്ട് തന്നെ അവൾ എന്നെ കാണിക്കുവാൻ വേണ്ടി ഓരോന്നും ചെയ്തുകൊണ്ടേയിരുന്നു… ഒരിക്കൽ ഞാൻ വരുന്നത് കണ്ടപ്പോൾ തന്നെ അവളുടെ കണ്ണിൽ പൊടി പോയി എന്ന് പറഞ്ഞു ഏട്ടനെക്കൊണ്ട് അവളുടെ കണ്ണിൽ ഊതിച്ചു…പുറകിൽ നിന്നും നോക്കുന്നവർക്ക് അത് മറ്റൊരു കാര്യമായിട്ടെ തോന്നുകയുള്ളൂ… എങ്കിലും ഞാൻ അതെല്ലാം അവളുടെ തറ വേലകളായെ എടുത്തിരുന്നുള്ളൂ…

ഞങ്ങളെ തമ്മിൽ തെറ്റിക്കുവാനായി ഏട്ടനെയും അവളുടെയും തെറ്റായ രീതിയിലുള്ള ഫോട്ടോകൾ വരെ എനിക്ക് അയച്ചു തന്നിരുന്നു… അതെല്ലാം ഏട്ടന് കാണിച്ചുകൊടുത്തപ്പോഴും ഏട്ടൻ ഒരിക്കലും അതെല്ലാം മീരയാണ് അയച്ചത് എന്ന് ഞാൻ പറഞ്ഞത് വിശ്വസിച്ചിരുന്നില്ല…അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ വഴക്കുകളും ഉണ്ടായിട്ടുണ്ട്…. ഏട്ടന്റെയടുത്ത് അവൾ വളരെ നല്ലൊരു കൂട്ടുകാരിയായിട്ടായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്….അതുകൊണ്ട് തന്നെ ഞാൻ പറയുന്നതൊക്കെയും ഏട്ടന് വിശ്വസിക്കാൻ പ്രയാസകരമായിരുന്നു..

ഞാൻ പതിയെ പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങിയപ്പോഴേക്കും മീരയെ ആശുപത്രിയിലേക്ക് തിരിച്ചയയ്ക്കുവാൻ ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു…എന്നാൽ എന്തുകൊണ്ടോ അവൾ പോയിരുന്നില്ല… ഏട്ടൻ വന്ന് കഴിഞ്ഞാൽ പകുതി സമയവും എന്തെങ്കിലും പറഞ്ഞുകൊണ്ടവൾ ഏട്ടൻ വിളിച്ചുകൊണ്ട് പോകും…സാമിനും മിയയ്ക്കും നല്ല തിരക്കുള്ള സമയങ്ങളായിരുന്നു ..അതുകൊണ്ട് തന്നെ അവർക്കും എന്നെ സഹായിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ പോലും അതിന് കഴിഞ്ഞിരുന്നില്ല… ഞാൻ വെറുതെ കുഞ്ഞുങ്ങളോടൊപ്പം വർത്തമാനം പറഞ്ഞും അവരുടെ കുറുമ്പുകൾ കണ്ടുമെല്ലാം സമയം നീക്കിക്കൊണ്ടിരുന്നു…എന്തെങ്കിലും കാര്യങ്ങൾക്ക് രൂദ്രേട്ടനെ വിളിച്ചാലും ആദ്യം ഓടിയെത്തുക അവളായിരിക്കും…

അങ്ങനെ ഒത്തിരി മാനസീകമായി ഭീതി അനുഭവിച്ച നാളുകളായിരുന്നു അത്… ഒന്നര മാസത്തിന് ശേഷം എന്റെ കാല് ഭേദമായി…..എന്നാലും ഇടയ്ക്കിടെ മീര വരുന്നത് ഒരു പതിവാക്കിയിരുന്നു…അത് ഒഴിക്കാൻ നോക്കിയിട്ടും നടക്കുന്നില്ലയിരുന്നു… അങ്ങനെയിരിക്കെയാണ് ഒരു ദിവസം..അന്ന് ‘അമ്മ നാട്ടിൽ നിന്നും എത്തിയിട്ടില്ല…. അന്ന് ഒത്തിരി വൈകിയിട്ടും ഏട്ടൻ തിരിച്ചു വന്നില്ല….ഞാൻ മക്കളെ കിടത്തിയുറക്കി…സാമും മിയായും വരാം എന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടാ എന്ന് പറഞ്ഞവരെ തിരികെ അയച്ചു… സാധാരണ എത്ര വൈകിയാലും വിളിച്ചു പറയാറുള്ള രൂദ്രേട്ടൻ അന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം എന്നെ ഒന്ന് വിളിച്ചത് പോലുമില്ല…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story