കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 26

എഴുത്തുകാരി: അഞ്ജു ശബരി

പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് സുമിത്രയും അനുരാധയും തിരിഞ്ഞുനോക്കി ഏകദേശം ഒരു അൻപതു വയസ്സിന് മേലെ പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നു അത് അവരെ കണ്ടിട്ട് മനസ്സിലാവാതെ സുമിത്ര നിന്നു… “ദേവു നീ…” വിളിച്ച ആളെ മനസ്സിലായപ്പോൾ സുമിത്ര ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു.. “എവിടെയായിരുന്നു നീ ഇത്രയും നാളും… ഞാൻ ഒരിക്കൽ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അന്വേഷിച്ചിരുന്നു അപ്പോൾ അവര് പറഞ്ഞത് നീ ലോങ്ങ്‌ ലീവിൽ ആണെന്നാണ്…” “അതെ സുമി.. ഞാൻ ലീവ് എടുത്ത് ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി… ഇപ്പോൾ ഒക്കെ നിർത്തി തിരികെ നാട്ടിലേക്ക് വന്നു വർഷം വർഷം കുറെ ആയില്ലേ അവിടെ കിടന്ന് കഷ്ടപ്പെടുന്നത്… ” ദേവകി പറഞ്ഞു.. “നീ എന്താ ഇവിടെ… ” സുമിത്ര ചോദിച്ചു.. “അതോ അത് ഇവിടെ ഒരാളെ കാണാൻ വന്നതാണ്..” “ഞാൻ കരുതി നീ ഇപ്പോൾ ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന്..”

“ഞാൻ ലീവ് ക്യാൻസൽ ചെയ്തു വീണ്ടും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലിക്ക് കയറി… ഇപ്പോൾ നഴ്സിങ് സൂപ്രണ്ട് ആണ്..” “നിനക്ക് ഒരു മാറ്റവുമില്ല സുമിത്രേ മുടി കുറച്ചു നരച്ചു എന്നല്ലാതെ പഴയതുപോലെ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്..അതാണല്ലോ എനിക്ക് പെട്ടെന്ന് മനസ്സിലായത്.. ” “പക്ഷെ ദേവു നീ ആകെ മാറിപ്പോയി കേട്ടോ ആകെ തടിച്ചു.. അതാ എനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത്.. ” “സുമി…ഇത് നിന്റെ മോളല്ലേ… ” “അതെ അനു… അനുരാധ ” “ഇരുപത്തിയഞ്ചു വർഷം എന്ന് പറയുന്നത് എത്ര പെട്ടെന്നാ കടന്നു പോയത്… ഇപ്പോഴും എന്റെ മനസ്സിൽ ആ വെള്ളത്തുണിയിൽ പൊതിഞ്ഞ ചോരകുഞ്ഞിനെ മുഖമാണ്… ” അവരുടെ സംസാരം കേട്ടു കൊണ്ടാണ് നൗഫൽ അങ്ങോട്ട് വന്നത്… കുറച്ചുനേരം കൂടി അവർ തമ്മിൽ വിശേഷങ്ങൾ പറഞ്ഞിട്ട് യാത്രയായി…

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 രാവിലെ ഓഫീസിൽ പോകാനായി തയ്യാറായി ഇറങ്ങിയതായിരുന്നു ബെന്നി… “അളിയോ… ഇറങ്ങാറായോ.. ” പുറകിൽ നിന്ന് ആരോ സംസാരിക്കുന്നത് കേട്ട് ബെന്നി തിരിഞ്ഞു നോക്കി… മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ബെന്നിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അനി… നീയെപ്പോ എത്തി… വരുന്ന കാര്യം ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ എയർപോർട്ടിലേക്ക് ഞാൻ വരുമായിരുന്നല്ലോ.. “അതൊന്നും സാരമില്ല അളിയാ… എവിടെ മോള്… ” “അവൾ അകത്തുണ്ട്… നീ ഇരിക്ക്… ” “എന്തിനാടാ അനി നീയിങ്ങനെ അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത്.. ഇവിടെ എങ്ങാനും ജീവിച്ചാൽ പോരെ… നിനക്കാണെങ്കിൽ കുടുംബവും കുട്ടികളുമൊന്നുമില്ല ഒറ്റാം തടി.. പിന്നാർക്കുവേണ്ടിയാ ഈ സമ്പാദിക്കുന്നത്… ” “എനിക്ക് നിങ്ങളൊക്കെയില്ലേ ബെന്നിച്ചായാ… സന എന്റെയും മോളല്ലേ…

അതൊക്കെ മതി എനിക്ക്…’ അതും പറഞ്ഞിട്ട് അനി എഴുനേറ്റ് ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി നിന്ന്.. “ഇച്ചേച്ചി നമ്മളെ വിട്ടുപോയിട്ട് വർഷം പത്തായി എന്ന് ഇപ്പോഴും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ബെന്നിച്ചായാ… ” “മ്മ്… കുറെ അനുഭവിച്ചതല്ലേ… അവൾക്ക് അത്രയേ ആയുസ്സ് കർത്താവു കൊടുത്തുള്ളൂ… ” “അല്ലേടാ അനി നീയെന്താ പെട്ടെന്ന്… ഒന്ന് പറയുക കൂടി ചെയ്യാതെ ” “അത് വേറൊന്നുമല്ല ഇച്ചായോ സനയുടെ കല്യാണം കഴിഞ്ഞ സമയം മുതൽ ഞാൻ ഇങ്ങോട്ട് വരാനായി നോക്കുകയാണ് ലീവ് കിട്ടണ്ടേ..” “ഇപ്പോഴാണ് ശരിയായത് ഇനി ഒരു രണ്ടുമാസം നാട്ടിൽ ഉണ്ടാവും അത് കഴിഞ്ഞിട്ടേ പോകുകയുള്ളൂ…” “ഇവിടത്തെ വിശേഷങ്ങൾ ഒക്കെ നീ അറിഞ്ഞിട്ടുണ്ടാവുമല്ലോ അനി..

“” “ഉവ്വ്. കാര്യങ്ങളൊക്കെ സന എന്ന് വിളിച്ച് അറിയിച്ചു… പെട്ടെന്ന് ഇങ്ങോട്ട് വരാൻ ഉള്ള കാരണം അതു തന്നെയാണ്.. ” “ബെന്നിച്ചായാ പോയിട്ട് അത്യാവശ്യം ഒന്നുമില്ലെങ്കിൽ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…” “അനി നീ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ റെസ്റ്റ് എടുക്ക് നമുക്ക് വൈകിട്ട് സംസാരിക്കാം എനിക്ക് അത്യാവശ്യമായി ഓഫീസിൽ വരെ പോകണം.. കോടതി വിധി വരുന്നതിനു മുമ്പ് അവിടെ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്…” ബെന്നി അനിയോട് യാത്രപറഞ്ഞു ഓഫീസിലേക്ക് പോയി.. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 നവിയും ശ്രീനിയും താമസിക്കുന്ന റൂമിലെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ശ്രീനി എഴുന്നേറ്റ് വാതിൽ തുറന്നു നോക്കിയത്… അവർ താമസിക്കുന്ന ലോഡ്ജിലെ റൂം ബോയ് ആയിരുന്നു അത്… എന്തേ… ശ്രീനി അവനോട് ചോദിച്ചു താഴെ ഒരാൾ കാണാൻ വന്നിട്ടുണ്ട്.. ആരെ കാണാൻ വന്നിരിക്കുന്നത്.. നവി അവനോട് ചോദിച്ചു.

നവനീത് സാറിനെ കാണണം എന്നാണ് പറഞ്ഞത്… ഒരു സ്ത്രീയാണ്.. “സ്ത്രീയോ അതാരാ… ” അവർ പരസ്പരം നോക്കി.. നീ പൊയ്ക്കോ ഞങ്ങൾ അങ്ങോട്ട് ഇറങ്ങി വരാം… ആ പയ്യനെ പറഞ്ഞ് വിട്ടിട്ട് നവിയും ശ്രീനിയും കൂടി താഴേക്കിറങ്ങി വന്നു… താഴെ വിസിറ്റിംഗ് ഹാളിൽ അവരെ കാത്തിരിക്കുന്ന ആളെ കണ്ടു നവിയുടെ മുഖം മാറി… അത് കണ്ട് ശ്രീനി ചോദിച്ചു.. ” ആരാ ഇത്… നിനക്കറിയാമോ…” “അറിയാം.. എന്റെ അമ്മയാണ്…” “അമ്മയോ…” നീ ചെന്ന് അവരോട് പറയ് ഞാൻ ഇവിടെ ഇല്ലാന്ന്… അതെങ്ങനെ ആ റൂം ബോയ് ചെന്ന് പറഞ്ഞിട്ട് ഉണ്ടാവില്ലേ നീ ഇപ്പൊ വരുമെന്ന്.. അമ്മയല്ലേ നീ ചെന്ന് സംസാരിക്ക് അവസാനം നവി മനസ്സില്ലാമനസ്സോടെ അമ്മയുടെ അടുത്തേക്ക് ചെന്നു… പെട്ടെന്ന് മകനെ മുന്നിൽ കണ്ടപ്പോൾ അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആയിപ്പോയി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story