അലീന : ഭാഗം 3

Share with your friends

എഴുത്തുകാരി: സജി തൈപ്പറമ്പ്

പാതിമയക്കത്തിൽ കതകിലാരോ തട്ടുന്ന ശബ്ദം കേട്ട് അലീന ഞെട്ടിയുണർന്നു . കണ്ണ് തുറന്ന് നോക്കിയ അവൾ , മുറിയിലെ വെളിച്ചം കണ്ടപ്പോഴാണ്, താൻ ലൈറ്റ് ഓഫ് ചെയ്യാതെയാണ് കിടന്നതെന്ന് മനസ്സിലായത്. അല്ലെങ്കിലും ഉറങ്ങാൻ കിടന്നതല്ലല്ലോ ? ഓരോന്നാലോചിച്ച് കിടന്നപ്പോൾ ക്ഷീണം കൊണ്ട് മയങ്ങിപ്പോയതല്ലേ? വീണ്ടും,റെയ്ച്ചൽ പറഞ്ഞ കാര്യം അവളുടെ മനസ്സിലേക്ക് , തികട്ടി വന്നപ്പോൾ ഉള്ളിൽ നിന്നൊരാന്തലുണ്ടായി. പിന്നെയും കതകിൽ തുരുതുരെ മുട്ട് കേട്ടു. അത് സിബിച്ചനായിരിക്കുമെന്നും, കുടിച്ച് കൂത്താടിയുള്ള വരവാണെന്നും ചിന്തിച്ച അവൾക്ക് അവനോട് വല്ലാത്ത വെറുപ്പ് തോന്നി. സിബിച്ചനോടുള്ള ദേഷ്യം കടിച്ചമർത്തികൊണ്ട് ,അവൾ കതക് തുറന്നു.

കാത്തിരുന്ന് മുഷിഞ്ഞ് കാണുമല്ലേ? ചിരിച്ചോണ്ടുള്ള സിബിച്ചൻ്റെ ചോദ്യത്തെ അവഗണിച്ച് , അയാളുടെ മുഖത്ത് നോക്കാതെ അവൾ ഒതുങ്ങി മാറി നിന്നു. താനിവിടെ തനിച്ചാണെന്ന് അറിയാഞ്ഞിട്ടല്ല, കൂട്ടുകാരെയൊന്ന് തൃപ്തിപ്പെടുത്താനായി എനിക്കവരോടൊപ്പം ഇത്രയും നേരം നില്ക്കേണ്ടി വന്നു ,അല്ലെങ്കിൽ അവൻമാര് പറയില്ലേ? കല്യാണം കഴിഞ്ഞതേയുള്ളു, അപ്പോഴേക്കും അവൻ പെൺകോന്തനായെന്ന് ഇന്നെന്താ കുറച്ചേ കുടിച്ചുള്ളോ ? നാക്കൊട്ടും കുഴയുന്നില്ല, അത് കൊണ്ട് ചോദിച്ചതാ? ഉള്ളിലെ വെറുപ്പ് പുറത്ത് കാട്ടാതെ അലീന ചോദിച്ചു. ഹേയ്..

ഇന്ന് ഞാൻ തൊട്ടിട്ടേയില്ല, അവരൊക്കെ ഒരു പാട് നിർബന്ധിച്ചു, പക്ഷേ ഞാൻ പറഞ്ഞു, ഇന്നെൻ്റെ ആദ്യ രാത്രിയാന്നെന്നും ,എന്നെ കാത്തിരിക്കുന്ന എൻ്റെ ഭാര്യയോട് എനിക്ക് സ്വബോധത്തോടെ തന്നെ സംസാരിക്കണമെന്നും ഓഹോ, അപ്പോൾ ഇന്നൊരു ദിവസത്തേക്ക് മാത്രമാണ് കുടിക്കാതിരുന്നത് ,എന്ന് വച്ചാൽ നാളെ മുതൽ വീണ്ടും തുടങ്ങുമെന്ന്, അല്ലേ? അവൾ ഈർഷ്യയോടെ ചോദിച്ചു. അയ്യോ അങ്ങനല്ല, എൻ്റെ കൊച്ചേ .. പൂർണ്ണമായിട്ട് കുടി നിർത്തുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല ,നിനക്കറിയാമോ? ഇന്ന് രാവിലെ മുതൽ ,ഒരു തുള്ളി കഴിക്കാതെ ഇത്രയും നേരം പിടിച്ച് നില്ക്കാൻ ഞാൻ പെട്ട പാട് ,നാളെ നേരം വെളുത്താലുടനെ എനിക്ക് ഒരു അരയെങ്കിലും കഴിക്കണം,

ഇല്ലെങ്കിലെനിക്ക് ഭ്രാന്ത് പിടിക്കും തൻ്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് ,പൂർണ്ണമായി മോചിപ്പിക്കെടുക്കുന്നത് പ്രയാസമാണെന്ന്, അലീനയ്ക്ക് മനസ്സിലായി. എന്നാലും സാരമില്ല, താനത് സഹിക്കാൻ തയ്യാറാണ്, പക്ഷേ റെയ്ച്ചൽ പറഞ്ഞത് പോലെ, സിബിച്ചന് വഴിവിട്ട ബന്ധമുണ്ടെങ്കിൽ, അതൊരിക്കലും തനിക്ക് അംഗീകരിക്കാനാവില്ല. പക്ഷേ, അങ്ങനെയൊരു ദുശ്ശീലമുണ്ടെന്ന്, എങ്ങനെയാണ് ഒന്ന് മനസ്സിലാക്കുന്നത്, തല്ക്കാലം ,റെയ്ച്ചൽ പറഞ്ഞതും അതിന് മുമ്പ് തനിക്ക് സൂസിയിൽ നിന്നും റെയ്ച്ചലിൽ നിന്നും നേരിടേണ്ടി വന്ന, അവഗണനയെക്കുറിച്ചും സിബിച്ചനോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി അല്ലെങ്കിൽ വന്ന് കേറിയപ്പോൾ തന്നെ,

താൻ കുടുംബ കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന് മറ്റുള്ളവർ കരുതുമെന്നും ,അതോടെ ബാക്കിയുള്ളവർക്ക് കൂടി തന്നോട് നീരസമുണ്ടാകുമെന്നുമവൾ ചിന്തിച്ചു . സിബിച്ചനോടുള്ള അനിഷ്ടം പുറത്ത് കാട്ടാതെ സ്നേഹത്തോടെ പെരുമാറാനും, അയാളിൽ നിന്ന് തന്നെ ആ രഹസ്യം ചോർത്തിയെടുക്കാനും , അത് വരെ സിബിച്ചനിൽ നിന്നും ഒരു ശാരീരിക അകലം പാലിക്കാനും അവൾ തീരുമാനിച്ചു. അല്ല ഇങ്ങനെ നിന്നാൽ മതിയോ നമുക്ക് കിടക്കണ്ടേ? അയാളൊരു ശൃംഗാരച്ചിരിയോടെ അവളോട് ചോദിച്ചു. ഉം കിടക്കാം, പക്ഷേ കുറച്ച് ദിവസം സിബിച്ചൻ കട്ടിലിലും ഞാൻ താഴെയുമായിരിക്കും കിടക്കുക അയ്യോ അതെന്നാത്തിന്നാ ,എനിക്ക് വല്ല അസുഖവുമുണ്ടോ? ഹേയ്, അസുഖമെനിക്കാ, എനിക്ക് കുറച്ച് മുമ്പ് പിരീഡ്സായി, രണ്ട് മൂന്ന് ദിവസത്തേക്ക് നല്ല ബ്ളീഡിങ്ങുണ്ടാവും,

ഇപ്പോൾ തന്നെ നല്ല വയറ് വേദനയുണ്ട് ഞാൻ കൂടെ കിടന്നാൽ സിബിച്ചൻ്റെ ഉറക്കം കൂടി പോകും കർത്താവേ.. ഇതൊരുമാതിരി ചതിയായിപ്പോയല്ലോ? ആദ്യരാത്രി കുളമാകരുതെന്ന് കരുതിയാ ഞാനിത്രയും നേരം കുടിക്കാതെ പിടിച്ച് നിന്നത് ,ഇനിയിപ്പോഴെന്തോ ചെയ്യും അപ്പോൾ ആദ്യരാത്രിയെന്ന് പറയുന്നത് ,എന്തെങ്കിലും ചെയ്യാൻ മാത്രമുള്ളതാണോ ,ആദ്യമായി ജീവിതം തുടങ്ങുന്നവർ തമ്മിൽ, എന്തെല്ലാം കാര്യങ്ങൾ പരസ്പരം സംസാരിക്കാനുണ്ടാവും അല്ലാ … അത് ശരിയാ, പക്ഷേ …. ഒരു പക്ഷേയുമില്ല സിബിച്ചൻ അങ്ങോട്ട് കയറി കിടന്നേ, ഞാൻ ദേ ..തൊട്ടടുത്ത് താഴെ തന്നെയുണ്ട്, നമുക്ക് നേരം പുലരും വരെ സംസാരിച്ച് കൊണ്ട് കിടക്കാം ,ആദ്യം ഞാൻ എൻ്റെ പഴയ കഥകളൊക്കെ പറയാം ഉം ശരി ,എന്നാൽ നീ പറ ,നിനക്കീ കല്യാണത്തിന് സമ്മതമായിരുന്നോ?

അല്ലായിരുന്ന് എന്ന് എനിക്കറിയാം, അത് കൊണ്ടല്ലേ? അന്ന് കുർബാന കഴിഞ്ഞിറങ്ങിയ നിന്നെ ഞാൻ, വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോൾ, നീയെന്നോട് കയർത്ത് സംസാരിച്ചത്, ആ സമയത്ത് നിന്നോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും പിന്നീട് ഞാൻ നിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ നീ പറഞ്ഞത് ശരിയാണെന്നെനിക്ക് തോന്നി അല്ലെങ്കിലും കുടുംബത്ത് പിറന്ന പെണ്ണുങ്ങളാരെങ്കിലും എന്നെപ്പോലൊരു താന്തോന്നിയോടൊപ്പം ബൈക്കിൻ്റെ പിന്നിൽ കയറുമോ? നീ പറഞ്ഞത് പോലെ നിൻ്റെ മേൽ അധികാരം സ്ഥാപിക്കാൻ ഞാൻ നിൻ്റെ കഴുത്തിലന്ന് മിന്ന് കെട്ടിയിട്ടൊന്നുമില്ലായിരുന്നല്ലോ? അത് കേട്ടപ്പോൾ അലീനയ്ക്കും നേരിയ വിഷമം തോന്നി ,താനുദ്ദേശിച്ചത് പോലെ ആളത്ര ക്രൂരനൊന്നുമല്ല നന്മയുടെ ചെറുകണിക ഉള്ളിലെവിടെയോ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!