ദേവതാരകം : ഭാഗം 10

Share with your friends

എഴുത്തുകാരി: പാർവതി പാറു

അവളെന്താണ് ഉദേശിച്ചത്‌….അവൾ തന്നെ ഇഷ്ടപ്പെട്ടിരുന്നോ… പക്ഷെ വർഷങ്ങൾ പഴക്കം ചെന്ന അവളുടെ പ്രണയത്തിന് എങ്ങിനെ തന്റെ മുഖം ആവും… ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ…. ആ എന്നെ ഒരിക്കലും അവൾ മൂന്നുവർഷം മുൻപ് പ്രേമിക്കില്ല… അവളുടെ മനസ്സിൽ എന്താണെന്നു അറിയാൻ അവന്റെ മനസ് വെമ്പൽ കൊണ്ടു … നാളെ തന്നെ അവളോട് എല്ലാം തുറന്നു പറയാൻ അവൻ തീരുമാനിച്ചു…. “ഭൂതകാലത്തിലേക്ക് നിനക്കിനിയൊരു മടക്കം ഇല്ല പെണ്ണേ… വരും ജന്മങ്ങളിൽ എല്ലാം നീ എനിക്ക് വേണ്ടി ജനിക്കണം… ഈ ജന്മം കരുതിവെച്ച പ്രണയം കൂടി ഞാൻ അന്ന് നിനക്ക് നൽകും….. ” അവൻ അവളുടെ വരികൾക്ക് താഴെ എഴുതി ചേർത്തു…

അവൾ തന്ന പുസ്തകവും നെഞ്ചോടു ചേർത്ത് അവനുറങ്ങി.. പിറ്റേന്ന് താരയെ ഒറ്റക്ക് കിട്ടാൻ വേണ്ടി ദേവ കാത്തിരുന്നു… പക്ഷെ അന്ന് മുഴുവൻ അവൾ ഓരോ തിരക്കിലായിരുന്നു… ഇടക്ക് കിട്ടുന്ന പുഞ്ചിരി മാത്രം ആയിരുന്നു ദേവയുടെ പ്രദീക്ഷ… വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു താരയും ദേവയും ഒരുമിച്ച് ആണ്‌ ഇറങ്ങിയത്… ആളൊഴിഞ്ഞ ക്യാമ്പസ്‌ലൂടെ അവളോടൊപ്പം നടക്കുമ്പോൾ ഇതാണ് അവളോട് എല്ലാം പറയാൻ പറ്റിയ സമയം എന്ന് അവന് തോന്നി… അവൾക്കും തന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് ആ കണ്ണുകൾ പറയാനുണ്ടായിരുന്നു…. അവർക്കിടയിൽ ആദ്യമായി മൗനം തളം കെട്ടി കിടന്നു…

തമ്മിൽ പരസ്പരം നോക്കാതെ അവർ നടന്നു..ഒടുവിൽ അവൻ തന്നെ ആ നിശബ്ദത ക്ക് വിരാമം ഇട്ടു… അവൾ താരയെ നോക്കി…. എന്തോ പറയാനായി നാവ് ഉയർത്തിയതും ദേവയുടെ ഫോണിലേക്കു സംഗീത് വിളിച്ചതും ഒരുമിച്ച് ആയിരുന്നു… ദേവാ നീ കോളേജിൽ നിന്ന് ഇറങ്ങിയോ… ഇല്ല ഇറങ്ങല്ലേ… ഞാനിപ്പോ വരാം ഒരു കാര്യം ഉണ്ട്…. ഒക്കെ… എന്ന് പറഞ്ഞു ദേവ ഫോൺ വെച്ചു… താര… താൻ നടന്നോ… ഞാൻ വരുന്നേ ഉള്ളൂ… ശെരി…. ദേവയോട് ബൈ പറഞ്ഞു അവൾ നടന്നു… ദേവ അവൾ പോകുന്നതും നോക്കി നിന്നു…. സാരമില്ല ഇതിലും നല്ലൊരു അവസരം ഇനിയും വരും… അവൻ അവളെയും ഓർത്തു സംഗീതിനെയും നോക്കി കോളേജ് ഗേറ്റ്ൽ കാത്തുനിന്നു…

അര മണിക്കൂർ കഴിഞ്ഞപ്പോൾ സംഗീതിന്റെ കാൾ അവന് വന്നു .. നീ ഇത് എവിടെയാ… ഞാൻ എത്ര നേരായി വെയിറ്റ് ചെയുന്നു… ഫോൺ എടുത്ത ഉടനെ ദേവ പറഞ്ഞു…. . സാർ ..ഈ ഫോണിന്റെ ഓണർ ന് ഇപ്പൊ ഒരു ആക്‌സിഡന്റ് പറ്റി… ബേബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി… ഫോൺ തെറിച്ചു വീണു.എടുത്തു നോക്കിയപ്പോൾ അവസാനം വിളിച്ച നമ്പർ നിങ്ങളുടെ ആണ് … നിങ്ങൾ അങ്ങോട്ട്‌ വരൂ വേഗം…. ഫോൺ കട്ട്‌ ആയി ദേവക്ക് ആകെ ഒരു മരവിപ്പ് ആയിരുന്നു… അവൻ വേഗം ഒരു ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് പോയി… സംഗീത് ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു…. ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് തലക്ക് പരിക്കുകൾ ഇല്ല… വലത് കൈ ഒടിഞ്ഞിട്ടുണ്ട്…. പിന്നെ കുറച്ചു മുറിവുകൾ ഉണ്ട്… ഇന്ന് രാത്രി ഒബ്സെർവഷൻ ൽ കിടന്നോട്ടെ… നാളെ മുറിയിലേക്ക് മാറ്റം…

ഡോക്ടർ പറഞ്ഞപ്പോൾ ആണ്‌ ദേവക്ക് സമാധാനം ആയത്… അവൻ ഫസലിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു… അവന്റെ വീട്ടിൽ അറിയിക്കാനും പറഞ്ഞു.. അന്ന് രാത്രി ദേവ ഹോസ്പിറ്റലിൽ നിന്നു.. രാവിലെ 7 മണിയോടെ സംഗീതിനെ മുറിയിലേക്ക് മാറ്റി… അവനോട് ആക്‌സിഡന്റ് നെ പറ്റി ചോദിച്ചു തുടങ്ങിയപ്പോളേക്കും താര വന്നു… അവളുടെ മുഖം കണ്ടാൽ അറിയാം ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്ന്… കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളെ ദേവ വേദനയോടെ നോക്കി… ഉണ്ണിയേട്ടാ…. എന്നും വിളിച്ചു അവൾ അവനരികിലേക്ക് ഓടി എത്തി അവന്റെ മുറിവുകളി അലിവോടെ തലോടി…. അപ്പോഴേക്കും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു….

ദേവക്ക് ഹൃദയം പിളരുന്ന വേദന തോന്നി…. ഉണ്ണിയേട്ടാ.. അവൾ ഇതുവരെ സംഗീതിനെ അങ്ങനെ വിളിച്ചു താൻ കേട്ടിട്ടില്ല…. അവളുടെ കണ്ണുകളിലെ ഈ ഭാവം താനിതുവരെ കണ്ടിട്ടില്ല… ദേവക്ക് വേദന തോന്നി… ദേവ. .. നീ കാന്റീനിൽ പോയി ചായ വാങ്ങിക്കുമോ… എനിക്ക് വിശക്കുന്നു… സംഗീത് അങ്ങനെ പറഞ്ഞപ്പോൾ ദേവക്ക് തോന്നി തന്നെ അവിടെ നിന്ന് ഒഴിവാക്കാൻ ആയി പറഞ്ഞതാണെന്ന്… തെറ്റ് തന്റെ ഭാഗത്ത്‌ ആണ്‌…. തന്റെ സാനിധ്യം അവരെ തീർച്ചയായും മുഷിപ്പിക്കും… അവൻ കാന്റീനിലേക്ക് നടന്നു…. ചായ വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും സംഗീതിന്റെ അമ്മയും ഫസലും അഭിയും ഓക്കെ എത്തിയിരുന്നു…. സംഗീതിനെ ഇടിച്ചതു ഒരു ട്രക്ക് ആണെന്നും… പുറകിൽ നിന്നായത് കാരണം വണ്ടി ശെരിക്കും കാണാൻ ആയില്ലെന്നും അവൻ പറഞ്ഞു….

ഹോസ്പിറ്റലിൽ താര നിന്നോളം എന്ന് പറഞ്ഞത് കൊണ്ട് അമ്മയെ അവൾക്കൊപ്പം നിർത്തി ബാക്കി എല്ലാവരും പോന്നൂ… രാത്രി ഉറക്കം ശെരി ആവാത്തത് കൊണ്ട് ദേവ അന്ന് ലീവ് എടുത്തു… വീട്ടിൽ എത്തി കുളിച്ചു ഉറങ്ങാൻ കിടന്നു… മനസ്സിൽ മുഴുവൻ താരയും സംഗീതും ആയിരുന്നു… അവർ അവന്റെ ഉറക്കം കെടുത്തി… കുറെ കഴിഞ്ഞ് അവനുറങ്ങി…. മൂന്ന് മണി വരെ ഒക്കെ ആയപ്പോൾ എഴുനേറ്റ് ഹോസ്പിറ്റലിൽ പോയി… വഴിയിൽ നിന്ന് ഭക്ഷണം കഴിച്ചു… അവൻ സംഗീതിന്റെ മുറിയിൽ എത്തിയപ്പോൾ താര അവന് ചായ കൊടുക്കുകയാണ്… അവന്റെ വലുത് കൈ ഒടിഞ്ഞത് കൊണ്ടും ഇടത് കൈയിൽ മുറിവുകൾ ഉള്ളത് കൊണ്ടും അവന് എല്ലാത്തിനും പരസഹായം വേണം….

താര ചായ ഗ്ലാസ്‌ അവന്റെ ചുണ്ടോട് അടുപ്പിച്ചു ശ്രദ്ധയോടെ കൊടുക്കുകയാണ്…. ദേവക്കത് കണ്ടപ്പോൾ അവളോട്‌ ബഹുമാനം തോന്നി..ഉള്ളിൽ വേദനയും…. എന്തുകൊണ്ടോ തനിക്ക് കിട്ടാത്ത പലതും മറ്റൊരാൾക്ക്‌ കിട്ടുന്നതിൽ ഉള്ള വേദന… പ്രണയം ഒരാളെ അസൂയാലുവും സ്വാർത്ഥനും ക്രൂരനും ആക്കുന്നു.. അവൻ ഓർത്തു.. രണ്ട് ദിവസം കൊണ്ട് സംഗീതിനെ ഡിസ്ചാർജ് ചെയ്തു…. മുറിവുകൾ ഓക്കെ ഉണങ്ങി തുടങ്ങി…. എന്നും വൈകുന്നേരം കോളേജ് വിട്ടാൽ താരയും ദേവയും ഫസലും ഓക്കെ സംഗീതിനെ പോയി കാണും… കുറെ നേരം അവന്റെ കൂടെ സംസാരിച്ചിരിക്കും…

താരക്ക് അവളുടെ വീട് സ്വന്തം പോലെ ആയിരുന്നു… അവിടെ എത്തിയാൽ അവൾ അടുക്കളയിൽ അമ്മയെ സഹായിക്കും… അനിയത്തിക്ക് സംശയങ്ങൾ തീർത്തു കൊടുക്കും… അങ്ങനെ അവരിലൊരാൾ ആവും…. ഇതിനിടയിൽ ഒന്നും ദേവക്ക് താരയെ ഒറ്റക്ക് കിട്ടിയില്ല… അവൾ സംഗീതിന്റെ മാത്രം ലോകത്ത് ആയിരുന്നു… വൈകുന്നേരം ആവാൻ അവൾ കാത്തിരിക്കും…. കോളേജിൽ അവൾ ആകെ മൂഡ്‌ ഓഫ്‌ ആയിരുന്നു… ഒരു പക്ഷെ സംഗീത് ഇല്ലാത്തത് കൊണ്ടാവാം… അവന്റെ വീട്ടിൽ എത്തിയാൽ കൊറച്ചൊക്കെ ഉഷാറാവും… എന്നാലും ആ പഴയ താര ആയില്ല… ദേവക്ക് അത് ഉള്ളിൽ വലിയ വിഷമം ഉണ്ടാക്കി.. സംഗീതിന്റെ കൈയിലെ കെട്ട് 2 ആഴ്ച കഴിഞ്ഞപ്പോൾ അഴിച്ചു…. പിന്നത്തെ തിങ്കൾ അവൻ കോളേജിൽ വന്നു… അന്ന് വൈകുന്നേരം കോളേജിൽ നിന്ന് ഇറങ്ങാൻ നേരം ആണ്‌ സംഗീത് ദേവയെ വിളിക്കുന്നത്…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!