കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 27

എഴുത്തുകാരി: അഞ്ജു ശബരി

അവിടെ കേട്ടതൊന്നും വിശ്വസിക്കാനാവാതെ അക്ഷയ് നിന്നു.. എന്നിട്ട് പതിയെ അകത്തേക്ക് കയറി ചെന്നു.. പെട്ടെന്ന് അവനെ അവിടെ കണ്ടപ്പോൾ എല്ലാവരും ഒന്ന് പകച്ചു.. അവൻ നേരെ അവരുടെ അടുത്തെത്തി എന്നിട്ട് പറഞ്ഞു.. “ആർക്കെങ്കിലും എന്നോടൊരു വാക്ക് പറയാമായിരുന്നു… സ്വന്തം പെങ്ങളെ ആണല്ലോ കഴിഞ്ഞ ആറു മാസമായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നത്.. ” “സന… നിനക്ക് കാര്യങ്ങളൊക്കെ അറിയാമായിരുന്നില്ലെ.. ഒരു വാക്ക്.. എന്നോടൊരു വാക്ക് പറഞ്ഞൂടെ.. അനു എന്റെ അനിയത്തി അല്ലെന്ന് പറഞ്ഞപ്പോഴെങ്കിലും പറയാമായിരുന്നില്ലേ… എന്തിനാ എന്നെ ഒരു പൊട്ടനാക്കിയത്… ”

“എന്തിനാ എന്നെകൊണ്ട് ഇത്രയും വലിയൊരു പാപം ചെയ്യിച്ചത്… അതിനു മാത്രം എന്ത് തെറ്റാ സന ഞാൻ നിന്നോട് ചെയ്തത്.. ” അക്ഷയ് നെഞ്ച് പൊട്ടി ഓരോന്ന് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവന്റെ ചോദ്യങ്ങൾക്ക് അവിടെ ആരുടേയും അടുത്ത് മറുപടി ഉണ്ടായിരുന്നില്ല.. “സ്വത്തിനു വേണ്ടി എല്ലാവരും കൂടി എന്നെയൊരു കരുവാക്കി അല്ലെ.. ” “ഞാനൊരു പൊട്ടൻ നിന്നോടുള്ള ഇഷ്ടത്തിൽ എന്റെ അമ്മയെ അല്ല നമ്മുടെ പെറ്റമ്മയെ പോലും തള്ളിപ്പറഞ്ഞു… ” “നീ ഡാഡിയോട് പറയുന്നത് ഞാൻ കേട്ടു ഞാനായിട്ട് നിനക്കൊരു ശല്യമാകുന്നില്ല സന… ” “പോകുന്നു… ” അതും പറഞ്ഞു അക്ഷയ് അവിടെനിന്നും ഇറങ്ങി.. ആരും അവനെ തിരികെ വിളിക്കാൻ തുനിഞ്ഞില്ല

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 ഒരു ഓട്ടം പോയികൊണ്ടിരിക്കുമ്പോഴാണ് നൗഫലിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.. അയാൾ വേഗം വണ്ടിയൊതുക്കി കാൾ എടുത്തു… എന്നിട്ട് വണ്ടിയിലുണ്ടായിരുന്ന കസ്റ്റമറെ കൊണ്ടുവിട്ടിട്ട് വേഗം മെഡിസിറ്റിയിലേക്ക് പോയി… ഹോസ്പിറ്റൽ റിസപ്ഷനിൽ വന്നിട്ട് നൗഫൽ ചോദിച്ചു… “ഇന്നലെ വൈകിട്ടു ഒരാളെ ആക്‌സിഡന്റ് ആയി കൊണ്ടുവന്നല്ലോ..” “ആൾടെ പേരെന്താ.. ” റിസെപ്ഷനിസ്റ് ചോദിച്ചു.. “അക്ഷയ്… ” “ക്യാഷ്വാലിറ്റിയിൽ ഉണ്ട്… ” “കാഷ്വലിറ്റി എവിടെയാ.. ” “നേരെ പോയിട്ട് വലത്തോട്ട് തിരിഞ്ഞാൽ മതി അവസാനം കാണുന്ന മുറി ആണ്.. ” “ഓക്കേ താങ്ക്സ്.. ” നൗഫൽ ക്യാഷ്വലിറ്റിയിലേക്ക് പോയി.. “സിസ്റ്റർ… ” “എന്താ.. ” “ഇവിടെ അക്ഷയ് എന്ന ഒരാളെ അഡ്മിറ്റ് ചെയ്തിട്ടുണ്ടോ.. ” “ഇന്നലെ രാത്രിയിൽ കൊണ്ട് വന്നതാണോ.. ”

“അതെ… ” “നിങ്ങളുടെ ആരാ… ” “ഫ്രണ്ട് ആണ്.. ” “വരു… ഇന്നലെ കൊണ്ടുവന്നതാ ഇവിടെ.. ഇതുവരെ ആരും അന്വേഷിച്ചു വരാത്തത് കൊണ്ടാ റൂമിലേക്ക് മാറ്റാത്തത്… ഇതുവരെ ഒരു ബില്ലും അടച്ചില്ല.. ഇന്നും കൂടി ആരും വന്നില്ലെങ്കിൽ ബലമായി ഡിസ്ചാർജ് ചെയ്തേനെ.. ” നൗഫൽ സിസ്റ്ററിന്റെ ഒപ്പം അകത്തേക്ക് ചെന്നു.. അവിടെ അക്ഷയ് നല്ല ഉറക്കത്തിലായിരുന്നു.. “എന്താ സിസ്റ്റർ പറ്റിയത്.. ” “ബൈക്ക് ഒന്ന് സ്ലിപ് ആയതാ.. ഇവിടെ കൊണ്ടുവന്നവർ പറഞ്ഞത് മനഃപൂർവം ചെയ്തതാണെന്നാ.. ഭാഗ്യത്തിന് ഒരുപാടൊന്നും പറ്റിയില്ല..കുറച്ചു ചതവുകളും മുറിവുകളും ഉണ്ട്.. വേദനയുടെ മരുന്ന് കൊടുത്തിട്ടുണ്ട് സെഡേഷനിൽ ആണ്.. ” “ഡോക്ടറെ കണ്ടോളു.. വല്യ കാര്യമായ പരുക്കൊന്നുമില്ല ചിലപ്പോൾ വൈകിട്ട് ഡിസ്ചാർജ് ചെയ്യും..

” കുറച്ചു കഴിഞ്ഞ്.. അക്ഷയ് കണ്ണുതുറക്കുമ്പോൾ നൗഫൽ അടുത്തുണ്ടായിരുന്നു.. നൗഫലിനെ അക്ഷയ് അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല.. “നീയെന്താ ഇവിടെ… ” അക്ഷയ് നൗഫലിനോട് ചോദിച്ചു.. “എന്തായിരുന്നു ഉദ്ദേശം… എവിടെ ബന്ധുക്കളൊന്നും വന്നില്ലല്ലോ.. ഭാര്യവീട്ടുകാർ കയ്യൊഴിഞ്ഞോ.. ” നൗഫൽ പുച്ഛത്തോടെ അക്ഷയയോട് ചോദിച്ചു അക്ഷയ് നൗഫലിന്റെ മുഖത്തേക്ക് നോക്കാതെ മുഖം തിരിച്ചു.. “നീ മുഖം തിരിച്ചു കിടക്കുകയൊന്നും വേണ്ട… നിന്നെ ഇവിടെ അഡ്മിറ്റ് ചെയ്ത കാര്യം എന്റെ ഒരു കൂട്ടുകാരനാണ് വിളിച്ചുപറഞ്ഞത്.. അങ്ങനെ ഒരു വിവരം അറിഞ്ഞപ്പോൾ എന്ത് പറ്റിയെന്ന് അറിയാനുള്ള വെപ്രാളം കൊണ്ട് ഓടിവന്നതാ നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം… ” നൗഫൽ പറയുന്നത് കേട്ട് അക്ഷയ് ഒന്നും മിണ്ടാതെ കിടന്നു… നൗഫൽ പോകാൻ എണീറ്റു…

എന്നിട്ട് അക്ഷയയുടെ അടുത്തേക്ക് വന്ന് ചോദിച്ചു.. “ആത്മഹത്യചെയ്യാൻ മാത്രം എന്ത് പ്രശ്നമാണ് നിനക്ക് ഉള്ളത്… എന്ത് പ്രശ്നമാണെങ്കിലും ഒരു നിമിഷം നിനക്ക് നിന്റെ അമ്മയെ കുറിച്ച് ചിന്തിക്കാമായിരുന്നു.. നീ എന്നെങ്കിലും പഴയതുപോലെ തിരികെ വരുമെന്ന് കരുതി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആ അമ്മ… ” “അതുപോലെ തന്നെ സ്വന്തം പെങ്ങൾ അല്ല എന്ന് നീ വിളിച്ചു പറഞ്ഞിട്ടും നിന്നെ സ്വന്തം ആങ്ങളയായി കണ്ട് സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ടവിടെ.. ” നിനക്ക് എപ്പോഴെങ്കിലും അവിടേക്ക് തിരിച്ചു വരണം എന്നുണ്ടെങ്കിൽ അവർ നിന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും… അത്രയും പറഞ്ഞിട്ട് പോകാനൊരുങ്ങിയ നൗഫലിന്റെ കയ്യിൽ അക്ഷയ് കയറി പിടിച്ചു… നൗഫൽ തിരിഞ്ഞു നോക്കി.. “നൗഫലെ എനിക്കെന്റെ അമ്മയെ കാണണം.. ”

അക്ഷയ്ക്ക് കാര്യമായി എന്തോ സംഭവിച്ചു എന്ന് നൗഫലിന് മനസ്സിലായി.. എങ്കിലും ആ ഒരവസ്ഥയിൽ ഒന്നും ചോദിക്കേണ്ട എന്ന് കരുതി അവൻ ഒന്നും ചോദിച്ചില്ല… അപ്പോഴേക്കും സിസ്റ്റർ വന്ന് മരുന്നിന്റെ ബില്ലുകൾ നൗഫലിന് കൊടുത്തു… അവൻ വേഗം അതുമായി പൈസ അടയ്ക്കാൻ ആയി തിരിഞ്ഞു.. “നൗഫലെ പൈസ വേണ്ടേ.. ” “ഇത് അടക്കാനുള്ള പൈസ എന്റെ കയ്യിൽ ഉണ്ട് നീ അവിടെ കിടക്ക്.. ” ഇത്രയൊക്കെ ദ്രോഹിച്ചിട്ടും തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ തന്നെ സഹായിക്കാനായി ഇവരൊക്കെയെ ഉള്ളൂ എന്നു മനസ്സിലായപ്പോൾ അക്ഷയയുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറി.. അന്നൊരു ദിവസം മുഴുവൻ നൗഫൽ അക്ഷയ്യോടൊപ്പം അവിടെ നിന്ന് അവനെ പരിചരിച്ചു… വേറെ പ്രശ്നങ്ങൾ ഒന്നും കാര്യമായി ഇല്ലാത്തതിനാൽ അന്ന് വൈകിട്ട് തന്നെ ഡോക്ടർ ഡിസ്ചാർജ് ചെയ്തു.. അക്ഷയ്യെയും കൂട്ടിക്കൊണ്ട് നൗഫൽ സുമിത്രാമ്മയുടെ അടുത്തേക്ക് പോയി… അനു പുറത്തു നിൽക്കുമ്പോഴായിരുന്നു അക്ഷയ്യേ കൂട്ടിക്കൊണ്ടു നൗഫൽ അവിടേക്ക് കയറി വന്നത്..

അവരെ രണ്ടുപേരെയും കൂടി ഒന്നിച്ചു കണ്ടപ്പോൾ അവളൊന്നു ഞെട്ടി അനു വേഗം അകത്തേക്ക് പോയി അമ്മയോട് വിവരം പറഞ്ഞു.. സുമിത്രാമ്മ പുറത്തേക്കിറങ്ങി വന്നിട്ടും പുറത്തേക്കിറങ്ങി വരാതെ അനു അകത്ത് തന്നെ നിന്നു “എന്താ എന്താ പറ്റിയത്.. നൗഫലെ ഇവനെന്താ പറ്റിയത്..” “ഒന്നുമില്ലമ്മേ.. ഒരു ചെറിയ ആക്സിഡന്റാണ് കാര്യമായി പരിക്കുകൾ ഒന്നുമില്ല അവിടെവിടെ ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട് അത്രേയുള്ളൂ” “ഞാൻ അവനെ അകത്തേക്ക് കിടത്തട്ടെ… ” നൗഫൽ അക്ഷയ്യേ കൂട്ടി റൂമിലേക്ക് പോയപ്പോൾ അമ്മ പുറത്ത് തന്നെ നിന്നു.. “അക്ഷയ് നീ റസ്റ്റ്‌ എടുക്ക്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കേണ്ട… ” നൗഫൽ അക്ഷയയെ കിടത്തിയിട്ട് പുറത്തിറങ്ങി വന്നപ്പോൾ അനുവും അമ്മയും അവിടെ നിൽക്കുന്നുണ്ടായിരുന്നു.. “നൗഫലെ.. ” “എന്താമ്മേ… ” “നീയെന്തിനാ അവനെയും കൂട്ടികൊണ്ടിവിടെക്ക് വന്നത്… ” “അമ്മെ.. അവൻ ഹോസ്പിറ്റലിൽ ആയിരുന്നു..

ഇന്നലെ ഒരു ആക്‌സിഡന്റ് ഉണ്ടായി.. ” “അവനു ആക്‌സിഡന്റെ ഉണ്ടായാൽ നോക്കാൻ അവന്റെ ഭാര്യയും വീട്ടുകാരുമില്ലേ.. ” സുമിത്രാമ്മ ദേഷ്യത്തിൽ ചോദിച്ചു.. “ആരുമില്ലായിരുന്നു അമ്മെ.. ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ കിടക്കുവായിരുന്നു അവിടെ വെച്ചു കണ്ട എന്റെയൊരു സുഹൃത്താണ് എന്നെ വിവരമറിയിച്ചത്.. “എന്തും ആയിക്കോട്ടെ നൗഫലെ നീ അവനെ ഇങ്ങോട്ട് കൊണ്ടുവരേണ്ടയിരുന്നു.. ” “അമ്മെ.. അമ്മക്ക് അവനോട് ദേഷ്യമുണ്ടാവും എനിക്കറിയാം.. പക്ഷേ ഇന്നലെ നടന്നത് ഒരു ആക്‌സിഡന്റ് അല്ല.. അവനെ ആശുപത്രിയിൽ കൊണ്ടുവന്നവർ പറഞ്ഞത്.. അവൻ മനഃപൂർവം വണ്ടി ഒരു മതിലിലേക്ക് ഇടിക്കുവായിരുന്നു.. ” “സ്വയം അവനങ്ങനെ ചെയ്യണമെങ്കിൽ അതിന് അതിന്റെതായ കാരണം ഉണ്ടാവുമല്ലോ… അമ്മ പ്രസവിച്ച മോൻ അമ്മയുടെ മുന്നിൽ മരിച്ചു കിടന്നാൽ അവനെത്ര മോശക്കാരനാണെങ്കിലും അമ്മക്ക് സഹിക്കാൻ കഴിയുമോ.. ” നൗഫൽ അത് പറഞ്ഞപ്പോൾ അമ്മ ഇല്ല എന്ന് തലയാട്ടി.. “അതാണ് അമ്മെ ഞാനവനെ കൂട്ടികൊണ്ടു വന്നത്… ”

“അവനൊന്നും കഴിച്ചിട്ടില്ല.. അമ്മ അവന്റെ അടുത്തേക്ക് ചെല്ല്…” നൗഫൽ പറഞ്ഞതനുസരിച്ചു സുമിത്രാമ്മ അക്ഷയയുടെ അടുത്തേക്ക് പോയി.. അനു അങ്ങോട്ട്‌ നോക്കാനേ പോയില്ല… അക്ഷയ്‌ക്ക് അമ്മയെ നോക്കാൻ മടിയുണ്ടായിരുന്നു… അമ്മ അതൊന്നും കാണിച്ചില്ല അവർ അവനെ നിർബന്ധിച്ചു ഭക്ഷണവും മരുന്നും കഴിപ്പിച്ചു… എന്നിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അക്ഷയ് അമ്മയുടെ കാലിൽ വീണു.. “നീയെന്താ ചെയ്യുന്നേ.. എഴുനേൽക്ക്… കയ്യും കാലുമൊക്കെ വയ്യാതിരിക്കുവല്ലേ അപ്പോഴാ.. ” “അമ്മയെന്നോട് ക്ഷമിക്കണം… ഒരിക്കലും ഒരു മകൻ അമ്മയോട് ചെയ്യാൻ പാടില്ലാത്തതാ ഞാൻ ചെയ്തതൊക്കെ…. ആ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടി.. ” “ഓഹ്.. എന്റെ മോന് ബോധോദയം ഉണ്ടായോ.. നീ തെറ്റ് ചെയ്തത് എന്നോടല്ല… നിന്റെ പെങ്ങൾ അല്ലെങ്കിൽ കൂടി നമ്മളെ രണ്ടുപേരെയും ജീവനുതുല്യം സ്നേഹിച്ച ആ പെണ്കുട്ടിയോടാണ്…

ഈ ക്ഷമ നീ അവളുടെ കാലിൽ വീണു പറയണം.. പറ്റുമോ.. ” അമ്മയുടെ വാക്കുകൾക്ക് മറുപടിയില്ലാതെ അക്ഷയ് തലകുനിച്ചു നിന്നു.. 🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒 അനുരാധ ഫോൺ വിളിച്ചു പറയുമ്പോഴാണ് അക്ഷയ് വീട്ടിലെത്തിയ വിവരം നവനീത് അറിയുന്നത്… അത് കേട്ട ഉടനെ തന്നെ നവി അനുവിന്റെ വീട്ടിലെത്തി.. നവി വന്നപ്പോൾ നൗഫൽ അവിടെ ഉണ്ടായിരുന്നു… നവി നൗഫലിന്റെ അടുത്തേക്ക് ചെന്നു.. “നൗഫലെ.. നീയെന്തിനാ ആ പുന്നാര @##%& മോനെ ഇങ്ങോട്ട് കൊണ്ടുവന്നത്… ” “നവി.. നീ കരുതുന്ന പോലൊന്നുമല്ല.. അവൻ….. ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story