മനം പോലെ മംഗല്യം : ഭാഗം 3

Share with your friends

എഴുത്തുകാരി: ജാൻസി

പുറകോട്ടു നോക്കി ഓടിയത് കാരണം മുന്നിൽ വന്ന ആളുകളെ കണ്ടില്ല… നേരെ ചെന്നു ആരെയോ പോയി ഇടിച്ചു…. ആരാന്നു നോക്കിയതും ആളെ കണ്ടു ഞെട്ടിയതും ഒരുമിച്ചായിരുന്നു.. 🥺😳😕😲 അടിക്കാനായി അവളുടെ പുറകേ ഓടിയ തനുവും മരിയയും sudden break ഇട്ട പോലെ നിന്നു… “വരുൺ “!!!!!! ശിവ അറിയാതെ ഉറക്കെ ആത്മഗതം പറഞ്ഞു 😜 “ആഹാ മോൾക്ക്‌ ഇവനെ നേരത്തെ അറിയാമായിരുന്നോ? ” വരുണിന്റെ അച്ഛൻ ആണ്… “ഇല്ല അച്ഛാ, ഞങ്ങൾ ഇന്ന് കോളേജിൽ വെച്ചു പരിചയപ്പെട്ടതേ ഉള്ളു”.. വരുൺ അച്ഛന്റെ സംശയം തീർത്തു കൊടുത്തു. അപ്പോഴേക്കും ഹരിയും ദേവികയും അവിടേക്കു വന്നു…

“ആഹാ നിങ്ങൾ വന്നിട്ട് അവിടെ തന്നെ നിക്കുവാന്നോ അകത്തേക്ക് വാ ” ദേവിക അവരെ അകത്തേക്ക് കൊണ്ട് പോയി.. ശിവ ഹരിയുടെ കൈ പിടിച്ചു നിർത്തി… എന്താ എന്നുള്ള അർത്ഥത്തിൽ പുരികം ഉയർത്തി… “ഇവർ ആരാ? ഇവരെ എന്തിനാ വിളിച്ചേ..? ഇതാ ഞാൻ നേരത്തെ പറഞ്ഞല്ലേ ഒരു സ്പെഷ്യൽ ഗസ്റ്റ്‌ ഉണ്ടെന്നു അവരാണ് ഇവര്..വാ വാ നമുക്ക് കേക്ക് മുറിക്കണ്ടേ ” ഹരി അവളെയും വാലുകളെയും വിളിച്ചു കൊണ്ട് പോയി… അപ്പോഴും മൂന്ന് പേരുടെയും ഞെട്ടൽ മാറീട്ടില്ല.. കേക്ക് കട്ട്‌ ചെയ്ത് ഹരിക്കും ദേവികക്കും കൊടുത്തു… പിന്നെ തനുവിനും മരിയ്ക്കും കൊടുത്തു.. എല്ലാവരും അവളുടെ വായിലേക്കും കേക്ക് വെച്ചു കൊടുത്തു… ഫേഷ്യൽ ഉം ചെയ്ത് ആ ചടങ്ങു് ഗംഭീരം ആക്കി..

🥳🥳🥳🥳🥳🥳 “ഇതു പ്രദീപ് ചന്ദ്ര് . ഇതു പ്രദീപിന്റെ വൈഫ് അനില ഇതു അവരുടെ മകൻ വരുൺ ചന്ദ്ര്.. പ്രദീപും അനിലയും ഞങ്ങളോട് ഒപ്പം ആണ് വർക്ക്‌ ചെയുന്നത്.. ” ഹരി വരുണിനെയും ഫാമിലിയെയും ശിവക്ക് പരിചയപ്പെടുത്തി.. “ഞങ്ങൾ നേരത്തെ അറിയും അല്ലെ ശിവാനി “? വരുൺ ചിരിച്ചുകൊണ്ട് ചോദിച്ചു.. അതു ശിവക്ക് അത്ര അങ്ങ്ട്ട് പിടിച്ചില്ല… അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി.. “അങ്കിൾ, ശിവാനിക്ക് കണ്ണാടി ഉടനെ വാങ്ങേണ്ടി വരും..”വരുൺ ശിവയെ നോക്കി കണ്ണിറുക്കി… “അതെന്താ, വരുൺ? ” “ശിവ എല്ലായിടത്തും ചെന്നു ഇടിയാണ്” അതു കേട്ട് എല്ലാവരും ചിരിച്ചു.. അതോടു കൂടി വരുണും ശിവയും തനുവും മരിയയും നല്ല ഫ്രണ്ട്‌സ് ആയി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കോളേജ് ക്ലാസ്സ്‌ തുടങ്ങി ഇപ്പോൾ രണ്ട് ആഴ്ച പിന്നിട്ടു.. പാട്ടു പാടിയും imagin ആക്ഷൻ ചെയ്തും റാഗിംഗ് വലിയ വില്ലൻ ആകാതെ പോകുന്നുണ്ട്… ഇന്ന് ശിവ ഒറ്റക്കാണ് കോളേജിൽ വന്നത്.. തനുവിന് റിലേറ്റീവിന്റെ കല്യാണം.. മരിയക്ക് പനിയും.. ശിവക്ക് കല്യാണവും പനിയും ഇല്ലാത്തതുകൊണ്ട് കോളേജിൽ വരേണ്ടിവന്നു.. ലാസ്റ്റ് ഹവർ ക്ലാസിനു ഇരിക്കാതെ ലൈബ്രറിയിൽ പോയി.. അവിടെ വെച്ചു വരുണിനെ കണ്ടു… അവനുമായി കുറച്ചു നേരം സംസാരിച്ചു. പിന്നെ ലൈബ്രറിയിൽ പോയി physical chemistry ടെക്സ്റ്റ്‌ റെഫർ ചെയ്ത് സമയം കുറച്ചു വൈകി… ചെറിയ മഴക്കാറും ഉണ്ട്… മിക്കവാറും മഴ ഇപ്പോ പെയ്യും… അവൾ കുട എടുക്കാൻ ബാഗ് നോക്കിയതും… കുട ഇല്ലയെന്നു മനസിലായി… അവൾ അവളുടെ മറവിയെ പ്രാകി വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!