തൈരും ബീഫും: ഭാഗം 17 NEW

Share with your friends

നോവൽ: ഇസ സാം

ഇങ്ങനെ നോക്കല്ലേ …..ഞാൻ പിന്നെ പോവില്ലാ ….” അപ്പോഴാ ഞാൻ ശ്രദ്ധിച്ചത് അപ്പനും എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്നു…….ശോ …നാണക്കേടായി…… “എബിയുടെ ഫ്രണ്ടാ അപ്പ……ഞാൻ കണ്ടിട്ടുണ്ട്……അതാ…….” ഞാൻ അപ്പനോട് പറഞ്ഞിട്ട് മാറി നിന്നു. പലപ്പോഴും കണ്ണുകൾ ഇടഞ്ഞപ്പോൾ ഡേവിസ് ഇങ്ങോട്ടു തന്നെ നോക്കി ഇരിപ്പുണ്ട്….ഞാൻ പതുക്കെ അകത്തോട്ടു വലിയാൻ തുടങ്ങിയതും…… “അങ്കിളേ …എനിക്ക് സാൻട്രയോട് മാത്രം സംസാരിക്കണം…….” അവനാണ് …. കർത്താവേ ഇത് എന്ത് സാധനമാണ്……. അപ്പൻ ചിരിച്ചു…. “പിന്നെ സംസാരിക്കാതെ ……… സാൻഡി. നിങ്ങൾ ഒന്ന് നടന്നേച്ചും വാ…….. അപ്പനാണേ….. അപ്പൻ എന്നെ നോക്കി പോകാനായി കണ്ണുകൾ കൊണ്ട് അനുവാദം തന്നു…… ഡേവിസ് മുറ്റതോട്ട് ഇറങ്ങി കഴിഞ്ഞിരുന്നു…..അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു….. ഞാനും അവനു ഒപ്പം ഇറങ്ങി…… റബ്ബർ മരങ്ങൾക്കിടയിലേക്കു അവൻ നടന്നു തുടങ്ങിയിരുന്നു……

ഞാനും അവനെ അനുഗമിച്ചു….. അവൻ എന്നെ തിരിഞ്ഞു നോക്കുന്നെ ഉണ്ടായിരുന്നില്ല……ഈശോയെ ഇവൻ റബ്ബർക്കാടും എന്റെ ആസ്തിയും അറിയാൻ വന്നതാണോ…. എന്തോ സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ലല്ലോ…..മിണ്ടുന്നില്ലേൽ വേണ്ട……..അല്ലേലും എനിക്കിതു വേണം….എത്രയോയോ തവണ ഇവൻ എന്നോട് മിണ്ടാൻ നടന്നിട്ടുണ്ട്…അന്നൊന്നും ഞാൻ തിരഞ്ഞു നോക്കിയിട്ടില്ല….ഇപ്പൊ കണ്ടില്ലേ എന്റെ വീട്ടിൽ എന്റെ അപ്പന്റെ അനുവാദത്തോടെ ഞാൻ അവൻ്റെ പുറകെ നടക്കുന്നു…എന്തായാലും രക്ഷപ്പെട്ടു …മിണ്ടാത്തത് നന്നായി….. എന്റെ അപ്പന് വേണ്ടി ഞാൻ കല്യാണം കഴിക്കുന്നത് ആണ് എന്ന് പറയാൻ പറ്റുമോ..എന്താണു എനിക്ക് പറയാനുള്ളതു ..ഒരു പ്ലസ് ടു പ്രണയത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു വിഡ്ഢി ആണ് എന്നോ……

എന്റെ പ്രണയത്തിന്റെ മുഖം എന്നോ പതിഞ്ഞുപോയതായാണ് എന്നോ……വര്ഷങ്ങളായി ഞാനതിനെ മായ്ക്കുന്നു……വീണ്ടും വീണ്ടും തെളിയുന്നതല്ലാതെ മങ്ങുന്നില്ല എന്ന് പറയാനോ…. പെട്ടന്നു ഡേവിസ് തിരിഞ്ഞു നിന്നു……ഞാനതൊട്ടും പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ ഞാൻ ഒന്ന് പരുങ്ങി…… എന്താ ആലോചിച്ചത് എന്ന് ഞാൻ പറയട്ടെ…….?” എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു…ഈശോയെ ഞാൻ ഇപ്പൊ പെടുമല്ലോ ….. “വേണ്ട…പറയണ്ട……” ഞാനാണേ “പറയാന്നേ ……..” ഡേവിസാണ് . വേണ്ടാന്നേ …….. ഞാൻ മുന്നോട്ടു കയറി നടന്നു….. അവനും എന്റൊപ്പം നടന്നു എത്തി….. ഈ വേഗത നേരത്തെ നടന്നപ്പോൾ ഇല്ലായിരുന്നല്ലോ…….?” ഡേവിസ് കുസൃതിയോടെ ചോദിച്ചു. “അത് പിന്നെ……ഡേവിസ് മുന്നിൽ നടക്കുവല്ലേ……അതുകൊണ്ടാ ഞാൻ പതുക്കെ നടന്നത്……” ഞാൻ പറഞ്ഞുകൊണ്ട് നടന്നു…

എനിക്ക് മുന്നിൽ നടക്കാൻ ഇഷ്ടല്ല……നമുക്കു ഇങ്ങനെ ഒരുമിച്ചു നടക്കാം…. എന്റെ ഒപ്പം നടക്കുന്ന സാൻഡ്രയെ ആണ് എനിക്കിഷ്ടം……” ഞാൻ ഒന്ന് നിന്നു …അവനും……. ആ കണ്ണുകളിൽ നിറച്ചും പ്രണയമായിരുന്നു…..ഒരുപാട് തവണ ഞാൻ എബിയിൽ കാണാൻ ആഗ്രഹിച്ച പ്രണയം……ഇന്ന് ആ പ്രണയം മറ്റൊരു കണ്ണിൽ ….ഞാൻ എന്റെ കണ്ണുകൾ മാറ്റി വിദൂരതയിലേക്ക് ആക്കി…… “എനിക്കും നിനക്കും പറയാൻ പ്രണയകഥകൾ ഉണ്ടാവും…..അത് നമുക്ക് ഇപ്പൊ പറയണ്ട…..കുറെ വർഷങ്ങൾ ഒക്കെ കഴിഞ്ഞു മക്കളും കൊച്ചുമക്കളും ഒക്കെ ആവുമ്പൊ ഞാനൊരു അപ്പാപ്പനും നീ ഒരു സാന്ടറ അമ്മാമ്മ യും ഒക്കെ ആവുമ്പൊ നമുക്ക് പറഞ്ഞു ചിരിക്കാം…….ഇപ്പൊ നമുക്ക് പ്രസന്റ് മതി…….. അത് പോരേ …….ഞാൻ റെഡിയാണ്….ഇപ്പൊ അറിയണോ എന്റെ കഥകൾ ….?” ഈശോയെ ഇത് എന്ത് സാധനാണു……. ഞാൻ ചിരിച്ചു പോയി….. ” വേണ്ട…….. എനിക്ക് അങ്ങനെ പ്രണയകഥകൾ ഒന്നുമില്ല ..ഒരു കഥയേ ഉള്ളൂ …….

ഞാനാണേ . അവൻ എന്നെ നോക്കി പതുക്കെ ഒരു രഹസ്യം പോലെ പറഞ്ഞു. “ഒരു കഥ…….ഭയങ്കര പ്രശ്നമാണ്…..” എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു…. “..എനിക്ക് ഒരുപാട് കഥകൾ ഉണ്ടായിരുന്നു…… പിന്നെ അവസാനത്തേതു ഞാൻ മിന്നു കെട്ടുന്ന പെണ്ണാവാണം എന്ന നിർബന്ധം എനിക്കുണ്ട്…..” .ഞങ്ങൾ ഒരുപാട് സംസാരിച്ചു …അല്ല ഡേവിസ് സംസാരിച്ചു.എന്റൊപ്പം നടക്കുന്ന ഒരുപാട് സംസാരിക്കുന്ന ഈ കാപ്പി കണ്ണുള്ള ചെറുപ്പക്കാരനോട് എനിക്ക് എന്നാണു കർത്താവേ പ്രണയം തോന്നുന്നത്… “തനിക്ക് വേറെ കല്യാണം നോക്കുന്നു എന്ന് എബി പറഞ്ഞപ്പോൾ അപ്പൊ കേറി പോരുവായിരുന്നു……പപ്പയെയും മമ്മയെയും കൊണ്ട്……” ഡേവിസ് പറഞ്ഞു…ഞങ്ങൾ നടന്നു തിരിച്ചു വീട്ടിലേക്കു എത്തിയിരുന്നു……. “എബി പറഞ്ഞോ? ……..” ഞാൻ പെട്ടന്ന് ചോദിച്ചു .അത് എനിക്ക് പുതിയ അറിവായിരുന്നു….ഇപ്പൊ കുറച്ചായി അവൻ എന്നെ വിളിച്ചിട്ട് . “അതേ…….. അവനാ എല്ലാ ഡീറ്റൈൽസും തന്നതു …….”

അതും പറഞ്ഞു അവൻ വീട്ടിലേക്കു കയറി…… “എത്ര നേരായി പോയിട്ട്……എല്ലാം കൂടെ ഇന്ന് പറഞ്ഞാൽ ബാക്കി ദിവസങ്ങൾ പിന്നെ എന്തോ ചെയ്യും……” ആരോ അങ്ങനെ പറഞ്ഞു….എല്ലാരും കൂടെ ചിരിക്കുന്നു…ഒപ്പം ഞാനും…..അപ്പൻ എന്നെ നോക്കി ഇഷ്ടായോ എന്ന് ചോദിച്ചു…..ഞാൻ അതെ എന്ന് കണ്ണുകൾ കൊണ്ടു പറഞ്ഞു…..അപ്പന് എന്നിട്ടും സമാധാനമായില്ല …. എല്ലാരും മുന്നിൽ ഇരിക്കുമ്പോൾ എന്നെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു ചോദിച്ചു…..അപ്പന് അങ്ങനെ നടക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്…ക്ഷീണമാണ് എപ്പോഴും…… “മോൾക്ക് ഇഷ്ടായോ ….ഇല്ലേൽ പറ …… അപ്പൻ വേറെ നോക്കാം ….. ” ദിവസങ്ങൾ പോലും എണ്ണപ്പെട്ട എന്റെ അപ്പൻ ……. വേറെ നോക്കാൻ ഇനി ദിവസങ്ങൾ കുറവാണ് എന്ന് അറിയാമായിരുന്നിട്ടും…. ആ വേദന മറച്ചു എന്റെ മുന്നിൽ നിൽക്കുന്ന അപ്പൻ….. “ഡേവിസിനെക്കാളും നല്ല ചെക്കനെ എനിക്ക് കിട്ടുകേല അപ്പ…….. എനിക്ക് ഇഷ്ടായി……” അപ്പൻ ആശ്വാസത്തോടെ കണ്ണടച്ച് എന്നെ ചേർത്ത് പിടിച്ചു……എന്റെ നെറുകയിൽ ചുണ്ടു ചേർത്തു …… അടുത്താഴ്ച മനസമ്മതത്തിനു വേണ്ടി തിയതിയും ഉറപ്പിച്ചാണ് അവർ പോയതു …

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!