ആകാശഗംഗ : ഭാഗം 23

ആകാശഗംഗ : ഭാഗം 23

എഴുത്തുകാരി: ജാൻസി

അവൾ വേഗം ഓടി ഗൗരിയുടെ അടുത്തു വന്നു പറഞ്ഞു.. “അമ്മേ എന്റെ രാധാമ്മ മരിച്ചു..” അവൾ ആയിച്ചു കൊണ്ട് പറഞ്ഞു “മോള് എങ്ങനെ അറിഞ്ഞു ” ഗൗരി ചോദിച്ചു “എനിക്ക് ഇപ്പോൾ ഒരു കാൾ വന്നു “ഗംഗ പറഞ്ഞു “ആരാ? ” ഗൗരി ചോദിച്ചു “അത്‌ ഞാൻ ചോദിച്ചില്ല.. ഞാൻ അവിടെ അവരെ ഒന്ന് പോയിട്ട് വരാം “ഗംഗ പറഞ്ഞു “മോള് ഒറ്റയ്ക്ക്.. എങനെ.. ആകാശിനെ വിളിച്ചു പറഞ്ഞോ ” ഗൗരി ചോദിച്ചു “വിളിച്ചായിരുന്നു… ഫോൺ സ്വിച്ച് ഓഫ്‌ ആണ്.. ഏതോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു ” ഗംഗ പറഞ്ഞു “ഞാൻ മാധവേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ.. എന്തായാലും മോളു അങ്ങ് വരെ ഒറ്റയ്ക്ക് പോകണ്ട ” ഗൗരി പറഞ്ഞു ഗൗരി മാധവനെ വിളിച്ചിട്ടും കിട്ടിയില്ല.. “അവർ ആരെങ്കിലും വന്നിട്ട് പോകാം “ഗൗരി പറഞ്ഞു “എനിക്ക് വേണ്ടി അവർ ആരും വെയിറ്റ് ചെയ്യില്ല അമ്മേ….

ഞാൻ ട്രെയിനിൽ പോകാം.. റെയിൽവേ സ്റ്റേഷൻ വരെ പോയാൽ പോരെ ഡ്രൈവർ ഇല്ലേ… ഞാൻ തനിയെ പോയിക്കോളാം അമ്മേ.. കുഴപ്പം ഒന്നും ഉണ്ടാകില്ല.. എന്നെ ഇതുവരെ സംരക്ഷിച്ചത് ആ അമ്മയാണ് …. അവരെ അവസാനം ആയി കണ്ടില്ലെങ്കിൽ ഞാൻ ആ അമ്മയോടു ചെയുന്ന തെറ്റാകും അത്‌. ” ഗംഗ പറഞ്ഞു “എന്നാൽ ഞാനും വരാം മോളുടെ കൂടെ ” ഗൗരി പറഞ്ഞു “വേണ്ട അമ്മേ… ഞാൻ തന്നെ പോയിക്കൊള്ളാം ” ഗംഗ പറഞ്ഞു “മോള് ഒന്നുകൂടി നന്ദുവിനെ ഒന്നു വിളിച്ചു നോക്ക് ” ഗൗരി പറഞ്ഞു “ഇല്ലമ്മേ ഇപ്പോഴും സ്വിച് ഓഫ്‌ ആണ്..ഞാൻ പോയിക്കോളാം അമ്മേ.. അച്ഛനും നന്ദേട്ടനും വരുമ്പോൾ പറഞ്ഞാൽ മതി.. ” അതു പറഞ്ഞു ഗംഗ കാറിൽ കയറി പോയി. —– ഇതേ സമയം ആകാശ് മീറ്റിംഗ് കഴിഞ്ഞു ഇറങ്ങി ഫോൺ ഓൺ ആക്കിയപ്പോൾ ഗംഗയുടെ മിസ്സ്ഡ് കാൾ കണ്ടു ആകാശ് തിരിച്ചു വിളിച്ചു.

എന്നാൽ ഫോൺ നോട് റീച്ബിൾ എന്ന് കാണിച്ചു.. “സാർ ലാസ്റ്റ് ഫയൽ ചെക്ക് ചെയ്തില്ല.. സാർ വന്നിരുന്നെങ്കിൽ.. ” ഒരു സ്റ്റാഫ്‌ വന്നു പറഞ്ഞു.. ആകാശ് ഫോൺ ടേബിളിൽ വച്ചിട്ട് ഫയൽ ചെക്ക് ചെയ്യാൻ പോയി.. ആകാശ് പോയതും ഗംഗ ആകാശിനെ കാൾ ചെയ്തു. ഫോൺ ഫുൾ റിങ് ചെയ്തു കട്ട് ആയി. ▪▪▪▪▪ ഗംഗ രാധയുമായി ഉള്ള ഓരോ കാര്യങ്ങൾ ആലോചിച്ചു കണ്ണടച്ചു കിടന്നു.. തന്നെ ആ ദുഷ്ടൻമാരുടെ കൈയിൽ നിന്ന് രക്ഷിച്ചതും തനിക്കു വേണ്ടി സതീശന്റെ കൈയിൽ നിന്നും തല്ല് വാങ്ങി കൂട്ടിയതും..അങ്ങനെ ഓരോന്ന് ആലോചിച്ചു ഗംഗയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. പെട്ടന്ന് കാർ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നപ്പോൾ ഗംഗ കണ്ണ് തുറന്നു നോക്കി.. “എന്ത് പറ്റി അങ്കിൾ.. ” ഗംഗ ഡ്രൈവറോട് ചോദിച്ചു “അറിയില്ല മോളെ ഏതോ മരം ആണ് തോന്നുന്നു റോഡിനു കുറുകെ കിടക്കുന്നത്.. മഴയും കാറ്റും അല്ലായിരുന്നോ.. അതുകൊണ്ട് ഏതെങ്കിലും മരം കടപ്പുഴുകി വീണതായിരിക്കും.

ഞാൻ പോയി നോക്കിട്ട് വരാം ” അതു പറഞ്ഞു ഡ്രൈവർ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.. ഗംഗ ഫോൺ എടുത്തു വീണ്ടും ആകാശിനെ വിളിച്ചു.. ഫുൾ ബെൽ അടിച്ചു കട്ട്‌ ആയി.. ഗംഗ കുറേ നേരം നോക്കി നിന്നു.. മരം നോക്കാൻ പോയ ആളെ കാണാഞ്ഞു ഗംഗ പുറത്തേക്കു ഇറങ്ങി.. അവൾ മരത്തിനു അടുത്തേക്ക് നടന്നു.. അവിടെ എത്തി അവൾ ഡ്രൈവറെ വിളിച്ചു നോക്കി. എന്നാൽ യാതൊരു അനക്കവും ഇല്ലായിരുന്നു. ചുറ്റും കുറ്റകുരിരുട്ട്… നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല.. ചെറിയ മിന്നൽ ആകാശത്തു വെട്ടം വിതറി പോയി.. ഗംഗയുടെ ഉള്ളിൽ ചെറിയ പേടി തോന്നി.. അവൾ മൊബൈൽ ലൈറ്റ് ഓൺ ആക്കി ഡ്രൈവറെ വിളിച്ചു.. പെട്ടന്ന് അവളുടെ കാലിൽ എന്തൊ തട്ടി..

ഗംഗ നോക്കിയപ്പോൾ ഡ്രൈവർ ധരിച്ചിരുന്ന തൊപ്പി താഴെ കിടക്കുന്നു.. ഗംഗയുടെ ഭയം ഇരട്ടിച്ചു.. അവൻ ഡ്രൈവറെ തപ്പി അവിടെ എല്ലാം നടന്നു. കുറച്ചു മാറി ചോരയിൽ കുളിച്ചു കിടക്കുന്ന ഡ്രൈവറെ കണ്ടു അവൾ ഞെട്ടി.. തിരിഞ്ഞു ഓടാൻ തുടങ്ങിയതും ആരോ പുറകിൽ കൂടി വന്നു അവളുടെ മൂക്കിൽ ക്ളോരൊഫോം ഉള്ള തുണി കൊണ്ട് മൂടി.. ഗംഗയുടെ കണ്ണുകൾ പതിയെ അടഞ്ഞു.. കൈയിൽ ഉണ്ടായിരുന്ന മൊബൈൽ താഴെ വീണു. 💥💥💥💥💥💥 ഇതേ സമയം മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയ ആകാശ് കാറിന്റെ ഡോർ തുറന്നതും പോക്കറ്റിൽ മൊബൈൽ തപ്പി നോക്കി കാണാഞ്ഞിട്ട് തിരിച്ചു ഓഫീസിലേക്ക് പോയി.. ഫോൺ എടുത്തു ചെക്ക് ചെയ്തപ്പോൾ ഗംഗയുടെ കുറേ മിസ്സ്‌ കാൾ കിടക്കുന്നത് കണ്ട് ആകാശ് തിരിച്ചു വിളിച്ചു.. എന്നാൽ ഫോൺ തറയിൽ കിടന്നു റിങ് ചെയ്തു കട്ട്‌ ആയി.

അപ്പോൾ തന്നെ ഗൗരിയും ആകാശിനെ വിളിച്ചു.. “മോനെ നന്ദു.. നിന്നെ ഗംഗ വിളിച്ചായിരുന്നോ” “ആഹാ..അവളുടെ കുറേ മിസ്സ്ഡ് കാൾ കണ്ട് തിരിച്ചു വിളിച്ചു.. ബട്ട്‌ അവൾ ഫോൺ എടുക്കുന്നില്ല.. എന്താ കാര്യം ” ഗൗരി നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.. “ഗംഗ ട്രെയിനിൽ കയറിട്ടു വിളികാം എന്നാ പറഞ്ഞത്.. പക്ഷേ ഇതുവരെ വിളിച്ചില്ല.. എപ്പോഴേ വിളിക്കണ്ട സമയം കഴിഞ്ഞു.. മോളെ കൊണ്ടാക്കാൻ പോയ കാറും തിരിച്ചു വന്നില്ല. എനിക്ക് എന്തോ പേടി ആകുന്നു മോനെ ” ഗൗരി പറഞ്ഞു “അമ്മ സമാധാനമായിട്ട് ഇരിക്ക്. ഞാൻ ഒന്ന് അന്വേഷിക്കട്ടെ. ” ആകാശ് ഫോൺ കട്ട്‌ ചെയ്തു.. ആകാശ് കാർ എടുക്കാൻ തുടങ്ങിയതും ഗൗതം കാറിന്റെ അടുത്തേക്ക് വരുന്നത് കണ്ടു ആകാശ് കാറിൽ നിന്നും ഇറങ്ങി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story