അലീന : ഭാഗം 4

അലീന : ഭാഗം 4

എഴുത്തുകാരി: സജി തൈപ്പറമ്പ്

സിബിച്ചൻ്റെ ഏറ്റ് പറച്ചിൽ അലീനയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. കണ്ടും കേട്ടും , പണ്ട് മുതലേ സിബിച്ചനെ താനൊരു നികൃഷ്ടജീവിയായിട്ടാണ് കണ്ടിട്ടുള്ളതെന്ന് കുറ്റബോധത്തോടെ അവളോർത്തു. വർഷങ്ങളായി, ആരോടും പറയാതെ ഉള്ളിൽ കിടന്ന് വീർപ്പ് മുട്ടിയ വേദനകളൊക്കെയും തൻ്റെ മുന്നിലിറക്കി വയ്ക്കുമ്പോൾ തന്നിൽ നിന്നൊരു ആശ്വാസവാക്ക് കേൾക്കാനും തൻ്റെ സ്നേഹപൂർവ്വമായ ഒരു തലോടലിനുമായി, അദ്ദേഹമാഗ്രഹിക്കുന്നുണ്ടാവുമെന്ന് അവൾക്കറിയാമായിരുന്നു. സിബിച്ചനെ, ഒന്ന് ചേർത്ത് പിടിക്കാനും ഇനി മുതൽ അദ്ദേഹത്തോടൊപ്പം ഒരു നിഴലായി താനെന്നുമുണ്ടാവുമെന്ന് പറയാനും അവളുടെ മനസ്സ് വെമ്പി. പക്ഷേ, തനിക്ക് സുഖമില്ലെന്നും രണ്ട് മൂന്ന് ദിവസത്തേയ്ക്ക് കൂടെക്കിടക്കില്ലെന്നും താൻ കളവ് പറഞ്ഞ് പോയത് കൊണ്ട്, പെട്ടെന്നെങ്ങനെ തിരുത്തും. തത്കാലം കൂടെ കിടക്കേണ്ട ,

പക്ഷേ തനിക്ക് അദ്ദേഹമിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവനാണെന്ന് ,അയാളോട് ഉറക്കെ വിളിച്ച് പറയണമെന്നവൾക്ക് തോന്നി. നീയുറങ്ങിയോ? കുറച്ച് നേരമായി അലീനയുടെ പ്രതികരണം കേൾക്കാതിരുന്നത് കൊണ്ട്, സിബിച്ചൻ താഴേക്ക് നോക്കി ചോദിച്ചു. ഇല്ല ,ഇന്നിനി എനിക്ക് ഉറങ്ങാൻ കഴിയില്ല ,നേരം വെളുക്കുന്നത് വരെ സിബിച്ചനോട് സംസാരിച്ച് കൊണ്ട് ,എനിക്ക് ഉണർന്നിരിക്കണം, ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ ,നിങ്ങളെ ഞാൻ കാണാൻ തുടങ്ങിയതാണ് , വൈകുന്നേരങ്ങളിൽ, കോളേജ് വിട്ട് വരുമ്പോൾ, ഇടവഴിയിലൂടെ ചോരക്കണ്ണുകളുമായി ആടിയാടി വരുന്ന നിങ്ങളെ ,എനിക്കും കൂട്ടുകാരികൾക്കും, പേടിയെക്കാൾ കൂടുതൽ, വെറുപ്പായിരുന്നു, എൻ്റെ അയൽ വീട്ടിലുള്ള ചെറിയ കുട്ടികളെ, ഭക്ഷണം കഴിപ്പിക്കാനായി, അവരുടെ അമ്മമാർ മക്കളോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ചോറ് കഴിച്ചില്ലെങ്കിൽ സിബിച്ചനെ വിളിക്കുമെന്ന്,

പാവം കുട്ടികൾ, അത് കേട്ട് പേടിച്ച് ഭക്ഷണംകഴിക്കുമ്പോൾ , നിങ്ങളൊരു ഭീകരജീവിയാണെന്ന് കുട്ടികളോടൊപ്പം, അന്ന് ഞാനും കരുതിയിട്ടുണ്ട് ,അന്ന് മുതലുള്ള നിങ്ങളോടുള്ള വെറുപ്പ്, കുറച്ച് മുമ്പ് വരെ എൻ്റെ മനസ്സിലുണ്ടായിരുന്നു, പക്ഷേ വർഷങ്ങളായി എന്നിലുണ്ടായിരുന്ന ,വെറുപ്പിൻ്റെ പതിന്മടങ്ങ് സ്നേഹം, ഇപ്പോഴെനിക്ക് നിങ്ങളോട് തോന്നുന്നു, നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ,നിങ്ങളെന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, പകരം ആ കാല്ച്ചുവട്ടിൽ ഞാനെൻ്റെ ജീവിതം തന്നെ സമർപ്പിച്ചിരിക്കും , ഈ വീട്ടിൽ എനിക്ക് മിണ്ടാനും പറയാനും പരിഭവിക്കാനുമൊക്കെ നിങ്ങൾ മാത്രമേയുള്ളു ,അത് കൊണ്ട് ,ഇനി നിങ്ങൾ പഴയ ജീവിതത്തിലേക്ക് പോകരുത് ,നിങ്ങൾ പറഞ്ഞത് പോലെ, പെട്ടെന്നൊരു ദിവസം മദ്യം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം,

പക്ഷേ ,കഴിവതും കൂട്ടുകാരുമായിട്ടുള്ള പരസ്യമായ മദ്യപാനം ഒഴിവാക്കണം ,കുടിക്കണമെന്ന് തോന്നുമ്പോൾ മാത്രം, ഈ മുറിയിൽ വച്ച് ആരുമറിയാതെ നിങ്ങൾ കുടിച്ചോളു ,അതും വളരെ കുറച്ച് ,അങ്ങനെ പതിയെ പതിയെ നിങ്ങൾക്ക് ഈ ദു:ശ്ശീലം പൂർണ്ണമായിട്ട് മാറ്റാൻ കഴിയും, സിബിച്ചൻ കൊള്ളരുതാത്തവനാണെന്ന് പറഞ്ഞ നാട്ടുകാരെക്കൊണ്ടും , വീട്ടുകാരെ കൊണ്ടും തിരിച്ച് പറയിപ്പിക്കുന്ന ഒരു സുദിനമുണ്ടാകണം സിബിച്ചാ… അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ് അത്രയും പറഞ്ഞ് അലീന പ്രതീക്ഷയോടെ സിബിച്ചൻ്റെ കണ്ണുകളിലേക്ക് നോക്കി. നമ്മൾ കുറച്ച് നേരത്തെ ഒന്നാ കേണ്ടതായിരുന്നു അല്ലേ പെണ്ണേ ..? അതെന്താ സിബിച്ചന് അങ്ങനെ തോന്നിയത്? അല്ല, നമ്മളൊക്കെ ഇനി എത്ര നാളുണ്ടാവാനാ, പെട്ടെന്നൊരു ദിവസം എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒപ്പം ഞാനില്ലാതെ നീ തനിച്ചാവില്ലേ? പെട്ടെന്നവൾ അവൻ്റെ വായ പൊത്തിപ്പിടിച്ചു.

നല്ലൊരു ദിവസമായിട്ട് വേണ്ടാത്ത വർത്തമാനമെന്നും പറയണ്ടാ ,ഈ ലോകത്തിനി സിബിച്ചൻ ഉണ്ടെങ്കിലേ അലീനയുമുള്ളു, അലീനയുടെ ഹൃദയം തുടിക്കുന്നത്, സിബിച്ചന് വേണ്ടി മാത്രമാണ് തൻ്റെ ചുണ്ടുകൾ ചേർത്ത് പിടിച്ചിരിക്കുന്ന മൃദുലമായ അലീനയുടെ കൈയ്യിലയാൾ തെരുതെരെ ചുംബിച്ചപ്പോൾ അവൾ ,നാണത്താൽ പൂത്തുലഞ്ഞു. പരസ്പരം ഹൃദയങ്ങൾ പങ്കുവച്ചവർ, രാവിൻ്റെ ഏതോ യാമത്തിൽ, സുഖസുഷുപ്തിയിലാണ്ടു. പിറ്റേന്ന് കതകിലാരോ തുരുതുരെ മുട്ടുന്ന ശബ്ദം കേട്ടാണ് അലീന ഉണർന്നത്. അപ്പോൾ, താഴെ കിടന്നിരുന്ന തൻ്റെ ഇടത് കൈയ്യിൽ സിബിച്ചൻ്റെ വലത് കൈ കോർത്ത് പിടിച്ചിരിക്കുന്നത് കണ്ട അലീനയ്ക്ക് , തൻ്റെ ജീവിതം ഇനി മുതൽ ഈ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നവൾ വിശ്വസിച്ചു. അവൻ്റെ കൈ വിടർത്തി മാറ്റാൻ ശ്രമിച്ചപ്പോൾ അയാളുണർന്നു. അപ്പോൾ വീണ്ടും കതകിൽ മുട്ടുന്നത് കേട്ടു. അലീന പെട്ടെന്ന് ചാടിയെഴുന്നേറ്റ് താഴെ കിടന്ന ബെഡ്ഷീറ്റ് കട്ടിലിലേക്ക് എടുത്തിട്ടിട്ട് ,ചെന്ന് വാതില് തുറന്നു. നേരം വെളുത്തതൊന്നും ,രാജകുമാരി അറിഞ്ഞില്ലേ?

ഇന്നലേ പറഞ്ഞതല്ലേ? ഞങ്ങൾക്കെല്ലാം ജോലിക്ക് പോകേണ്ടതാണ്, അടുക്കളക്കാര്യങ്ങൾ നീയാണ് നോക്കേണ്ടതെന്ന്? മുന്നിൽ റെയ്ച്ചൽ ക്ഷോഭിച്ച് നില്ക്കുന്നത് കണ്ട് ,അലീനയ്ക്ക് തെല്ല് ഭീതി തോന്നി. സോറി ചേച്ചീ .. ഉറങ്ങിപ്പോയി, ഞാനൊന്ന് ഫ്രഷായിട്ട് ഇപ്പോൾ തന്നെ വരാം നീയെവിടെയും പോകുന്നില്ല, നീ ഈ വീട്ടിൽ എന്ത് ചെയ്യണം എന്ത് ചെയ്യണ്ടാ എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ കണ്ടവരല്ല പെട്ടെന്ന് സിബിച്ചൻ ക്ഷോഭത്തോടെ പറഞ്ഞു. ഓഹോ ,തൊലി വെളുപ്പുള്ള ഒരുത്തി വന്ന് കയറിയപ്പോൾ നിനക്ക് ഞങ്ങളൊക്കെ കണ്ടവരായല്ലേ? അവളിവിടെ നിന്നെയും സഹിച്ച് എത്ര നാളുണ്ടാവാനാ ,ഏറിയാൽ മൂന്ന് മാസം ,അപ്പോഴേക്കും ഒരു വെളിവുമില്ലാതെ ജീവിക്കുന്ന നിന്നെയവൾക്ക് മടുക്കും, വീണ്ടും നാണമില്ലാതെ നീ ഞങ്ങളുടെ കാൽക്കീഴിൽ വരും ഇല്ല,

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story