ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

Share with your friends

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അടുത്താണെന്ന് തോന്നുമെങ്കിലും തന്നിൽ നിന്നും അകന്നു തന്നെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കിയാ ഒറ്റനക്ഷത്രം കണ്ണ് ചിമ്മി. ഇന്ന് എന്തെന്നില്ലാത്ത ഒരു പ്രത്യേക തിളക്കമുള്ളതായി തോന്നിയതിന്. കണ്ണുനീരിന്റെ നീർതിളക്കമാണെന്ന് മാത്രം. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് നേരം പുലർന്നതും ഒട്ടും ഉത്സാഹമില്ലാതെയാണ് വസു എഴുന്നേറ്റത്. അനന്തനെ കാണാൻ കഴിയില്ലെന്നുള്ള തോന്നലിൽ ഓരോ നിമിഷവും നെഞ്ചകം വിങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഫോൺ കയ്യെത്തിച്ചെടുത്തു. അതിൽ ഫേസ്ബുക്കിൽ നിന്നും ഡൌൺലോഡ് ചെയ്തു വച്ചിട്ടുള്ള അനന്തന്റെ ഫോട്ടോസ് നോക്കി അങ്ങനെ കിടന്നു. പിന്നീട് തന്റെ ഡയറിയും കുറിപ്പുകളുമൊക്കെ എടുത്തു വച്ചു വീണ്ടും വീണ്ടും വായിക്കാൻ തുടങ്ങി.

പെട്ടന്നാണ് ഹരിയോട് രാവിലെ ഒരുമിച്ച് അമ്പലത്തിൽ പോകാമെന്ന് പറഞ്ഞത് ഓർമ്മ വരുന്നത്. നേരെ കുളിക്കാൻ കയറി. കുളികഴിഞ്ഞോ അമ്പലത്തിൽ പോയി വന്നിട്ടോ വൃത്തിയാക്കി വെക്കാം എന്നുറപ്പിച്ചു കൊണ്ടാണ് കുളിക്കാൻ കയറിയത്. വസുവിന്റെ വീട്ടിലെത്തിയിട്ടും ഏറെ നേരമായി അവളെ താഴേക്ക് കാണാത്തതു കൊണ്ട് സുമയോട് ചോദിച്ചിട്ട് ഹരി വസുവിന്റെ മുറിയിലേക്ക് നടന്നു. വസുവിന്റെ മുറി അകത്തുനിന്നും അടച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ അവളുടെ മുറി തുറന്ന് ഹരി അകത്തുകയറി. ബെഡിൽ പരന്ന് കിടക്കുന്ന പേപ്പറുകളും പുസ്തകവും ഫോണും കണ്ടപ്പോഴേ മനസിലായി വസു കുളിക്കുവാണെന്ന്. ബാത്‌റൂമിൽ നിന്നും ഉച്ചത്തിൽ കേൾക്കുന്ന അവളുടെ പ്രിയപ്പെട്ട പാട്ടും ആസ്വദിച്ച് ഹരി ബെഡിൽ ചെന്നിരുന്നു.

ഫോണിൽ ഡിസ്‌പ്ലേയിൽ തന്നെ അനന്തനോട് ചേർന്നു നിൽക്കുന്ന ഫോട്ടോ കണ്ടതും ഹരിക്ക് ദേഷ്യം വന്നു. എന്നാൽ ദേഷ്യത്തിനേക്കാൾ മുന്നിട്ടുനിന്നത് സങ്കടമായിരുന്നു. പിന്നീടങ്ങോട്ട് നോക്കാതെ പരന്നു കിടക്കുന്ന പേപ്പറിൽ ഒന്ന് കയ്യിലെടുത്തു. അവളുടെ കവിതകളാകുമെന്ന ധാരണയിൽ ആണ് അത് കയ്യിലെടുത്തു വായിച്ചുനോക്കിയത്. എന്നാൽ വായിച്ചു തീർന്നതും ഹരിക്ക് സങ്കടം വന്നു ഒന്നും പറയാതെ അവളാമുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. കണ്ണുനീർ വന്നു മൂടിയതിനാൽ നേരെ വരുന്ന സുദേവിന്റെ നെഞ്ചിൽ പോയി ഇടിച്ചു നിന്നു. നിനക്കൊന്ന് നോക്കി നടന്നൂടെ പ്രിയ? എന്നും ചോദിച്ചുകൊണ്ട് അവൻ ദേഷ്യപ്പെട്ടു. തിരിച്ചൊന്നും പറയാതെ നിൽക്കുന്ന അവളെ സംശയത്തോടെ ഒന്നു നോക്കി.

അവളുടെ മുഖം കൈകൾ കൊണ്ട് ഉയർത്തി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കണ്ടതും അവൻ ആദ്യമൊന്ന് ഞെട്ടി. പിന്നെ അവളെ തന്റെ മുറിയിലേക്ക് കൂട്ടി. പറ.. എന്തുണ്ടായി പ്രിയ? എന്തിനാ കണ്ണ് നിറഞ്ഞേ? സുദേവ് ചോദിച്ചു. ഏയ്.. ഒന്നൂല്ല.. ദേവേട്ടന് തോന്നിയതാകും. അത്രയും പറഞ്ഞവൾ മുറിവിട്ടു പോകാനാഞ്ഞു. പറഞ്ഞിട്ട് പോയാൽ മതിയെന്ന് പറഞ്ഞു സുദേവ് അവളെ വിലക്കി. വസുനെ കൂട്ടാൻ പോകുന്നത് ഞാൻ കണ്ടതാണ്. പെട്ടന്ന് ഇറങ്ങി വരാൻ കാരണം എന്താണ്? അതും കണ്ണൊക്കെ ആകെ കലങ്ങിയിട്ടും ഉണ്ട്. അതുപിന്നെ.. ഞാൻ വെറുതെ.. വെറുതെയൊന്നുമല്ല പ്രിയ കള്ളം പറഞ്ഞു ഒഴിയാൻ നോക്കണ്ട. കുറച്ചൊന്ന് ദേഷ്യപ്പെട്ടപ്പോൾ ഹരിക്ക് വല്ലാതെ വേദനിച്ചു.

അതുപിന്നെ വസുന്.. കണ്ണേട്ടൻ.. ബാക്കി പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് സുദേവ് അവളുടെ ചുണ്ടിൽ വിരൽ ചേർത്തു. എനിക്കറിയാം.. ചിരിയോടെ സുദേവ് അത് പറഞ്ഞതും ഹരി സംശയത്തോടെ അവനെ നോക്കി. ഞാൻ പറയാൻ വന്നത്. വസൂന്.. എന്തോ പറയാൻ ശ്രമിക്കെ വസുവിന്റെ ശബ്‍ദം കേട്ടതും ഹരി പെട്ടന്ന് തിരിഞ്ഞു നോക്കി. ചിരിയോടെ എന്നാൽ കണ്ണിൽ ദേഷ്യത്തോടെ നിൽക്കുന്ന വസുവിനെയാണ് കാണുന്നത്. തെളിമയില്ലാതെ എന്നാൽ വല്ലായ്മയോടെ വസുവിനൊരു പുഞ്ചിരി തിരികെ നൽകി അവൾ. നമുക്കിറങ്ങാം ഹരി.. ഇനി ബാക്കിയൊക്കെ ഫോണിൽ സംസാരിച്ചോള്ളൂ ഇച്ചേട്ടാ.. അത്രയും പറഞ്ഞുകൊണ്ട് വസു ഹരിയെ കൂട്ടികൊണ്ടു നടന്നു. അവളുടെ കൂടെ പുറത്തേക്ക് നടക്കുമ്പോൾ തെല്ലൊരാകുലതയോടെ സുദേവിനെ തിരിഞ്ഞു നോക്കി.

ഒന്നുമില്ലെന്ന് തിരികെ അവൻ കണ്ണടച്ചു കാണിച്ചിട്ടും അവൾക്കൊരു തൃപ്തിവന്നില്ല. പക്ഷെ സുദേവ് തന്നെ പറയാനാനുവദിക്കാഞ്ഞതിന്റെ പിന്നിലെ കാരണം അവൾ ആലോചിച്ചു. താഴെ അവരെ കാത്തെന്നോളാം നിന്നിരുന്ന സുമയോടും പ്രകാശിനോടും യാത്ര പറഞ്ഞവർ ഇറങ്ങി. പോകുന്ന വഴിയില്ലെല്ലാം വസു മൗനത്തെ കൂട്ടുപിടിച്ചു. ഹരിയും അവളെ ശല്യം ചെയ്യാൻ പോയില്ല. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അമ്പലത്തിൽ എത്തിയതും വസു വേഗം വിശാലമായ കോമ്പൗണ്ടിൽ കുളക്കരയോട് ചേർന്നു നിൽക്കുന്ന അരയാലിന്റെ ചുവട്ടിലേക്ക് നടന്നുനീങ്ങി. അവളെ പിന്തുടർന്ന് ഹരിയും കൂടെ ചെന്നു. കുറച്ചൊരു ഗൗരവത്തിൽ അവൾ ഹരിയോട് ചോദിച്ചു, നീ… നീയെന്റെ മുറിയിൽ വന്നിരുന്നോ? ഹമ്.. ഹരി അലസമായി മൂളി വാതിൽ അടയുന്ന ശബ്‍ദം ഞാൻ കേട്ടിരുന്നു.. ആ കുറിപ്പ്.. വസു ഒരു സംശയത്തോട് കൂടെ അവളെ നോക്കി. ഞാൻ കണ്ടു.. ഒട്ടും ആലോചിക്കാതെ തന്നെ വസുവിനുള്ള മറുപടി ഹരി കൊടുത്തു. അത് ഞാൻ നിന്നോട് പറയാനിരുന്നതാണ്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!