കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 10

നോവൽ: ശ്വേതാ പ്രകാശ്

അവർ ഭക്ഷണം കഴിക്കുന്നിടത്തു നിന്നും ദേവിയുടെ കോലം കണ്ട് ഞെട്ടി എഴുന്നേറ്റു വിശ്വൻ പേടിയോടെ അവളുടെ അടുക്കലേക്കു ഓടി എത്തി “”മോളെ ദേവി എന്തു കൊലാടാ എന്താ നിനക്ക് പറ്റിയെ നീ സ്കൂളിൽ പോയേ അല്ലേ എന്നിട്ടെന്താ ഇത്ര പെട്ടെന്ന് വന്നേ””പക്ഷേ അതൊന്നും ദേവിയുടെ ചെവികളിൽ കയറുന്നില്ലായിരുന്നു “”ചേച്ചി എന്താ മിണ്ടാത്തെ അച്ഛൻ ചോദിച്ചേ ഒന്നും കേട്ടില്ലേ””ദേവിയെ കുലിക്കികൊണ്ട് രാധു ചോദിച്ചു അപ്പോഴാണ് താൻ വീട്ടിൽ എത്തിയെന്നു ദേവിക്കും ബോധം ഉണ്ടായതു അവൾ ഞെട്ടി എല്ലാവരെയും നോക്കി “”ദേവി മോളെ എന്താടി എന്തു പറ്റി””വിശ്വന്റെ ചോദ്യത്തിന് ദേവി ഒന്ന് ഞെട്ടി ”

“ഒന്നില്ല അച്ഛ ഞാൻ എനിക്ക് തലവേദന അതുകൊണ്ട് ഇന്ന് പോയില്ല”” “”എന്നിട്ടെങ്ങിനാ ഇത്രയും നനഞ്ഞേ”” “”അതു ഞാൻ കുട എടുക്കാൻ മറന്നു പോയി”” “”പിന്നേ ചേച്ചിടെ കൈയിൽ ഉള്ള എന്താ കുട അല്ലേ””രാധു അതു ചോദിച്ചതും ദേവു രാധുനെ തറപ്പിച്ചൊന്നു നോക്കി “”എനിക്ക് കുട നിവർക്കാൻ തോന്നിയില്ല അതിനിപ്പോ എന്താ നീ എന്നേ ചോദ്യം ചെയ്യണ്ട””ദേവി തറപ്പിച്ചൊന്നു പറഞ്ഞു അകത്തേക്ക് പോയ്‌ അവർക്ക് ദേവിയുടെ ഇങ്ങനൊരു മുഖം പുതു അറിവായിരുന്നു രാധുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു പിന്നേ അവിടെ നിൽക്കാൻ അവളുടെ മനസനുവദിച്ചില്ല അവൾ കണ്ണുകൾ ആരും കാണാതെ തുടച്ചു മുകളിലേക്കോടി പോയി വിശ്വന്റെ മനസിലും ദേവിയുടെ മാറ്റം തെല്ലൊന്നു വേദനിപ്പിച്ചു ഭക്ഷണം കഴിക്കാതെ വിശ്വൻ പറമ്പിലേക്ക് തന്നെ പോയി

പക്ഷേ രാധുന്റെ കണ്ണ് നിറഞ്ഞതു കൃഷ്ണ കണ്ടിരുന്നു അവന്റെ ഉള്ളിൽ ചെറു നീറ്റൽ ഉണ്ടായി അവൻ കുളക്കടവിലേക്കു നടന്നു അവിടെ ഇരിക്കുമ്പോൾ അവന്റെ മനസ് ശാന്തമായിരുന്നു പുറകിൽ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി “”എന്താ ശിവ”” “”ബ്രോ എന്താ ഇവിടിരിക്കുന്നെ”” “”ഏയ് ഒന്നില്ല ഇവിടിരിക്കുമ്പോ മനസ്സിനൊരു ശാന്തത എന്താ നീ വന്നേ”” “”ഒന്നില്ല ഇന്ന് ദേവി ആ അഹങ്കരിടെ ഒരെല്ല് ഓടിച്ചു എന്താ അവളുടെ ജാട”” ശിവ രാധുനെ പറ്റി ഉള്ള കുറ്റം പറച്ചിലിൽ ആയിരുന്നു “”ശിവ””കൃഷ്ണ അൽപ്പം ഉച്ച ഉയർത്തി വിളിച്ചു ശിവ ഞെട്ടി കൃഷ്ണയെ നോക്കി “”നീ ആ കുട്ടിയെ കുറിച്ച് കുറ്റം പറയുന്നുണ്ടലൊ അവള് നിന്നോട് എന്താ ചെയിതെ ഇതിനു മാത്രം പറയാൻ”

“കൃഷ്ണയുടെ ആ ഭാവ മാറ്റം ശിവയെ ഒന്ന് പേടിപ്പിച്ചു “”അതുപിന്നെ ഏട്ടാ”” “”എന്താ ഒന്നും കിട്ടുന്നില്ലേ പിന്നേ എന്തു കാര്യത്തിന ആ കുട്ടിയെ ഇങ്ങിനെ ആക്ഷേപിക്കുന്നെ””അത്രയും പറഞ്ഞു എണീറ്റു പോവാൻ തുടങ്ങിയ കൃഷ്ണയെ ശിവ തടഞ്ഞു “”ഏട്ടന് രാധുനെ ഇഷ്ട്ടാവാണല്ലേ””അവന്റെ ആ ചോദ്യം കൃഷ്ണയെ ഒന്ന് പിടിച്ചു കുലുക്കി “”പറ ഏട്ടാ””ശിവ വീണ്ടും ചോദിച്ചു അവൻ അതെ എന്ന് തലയാട്ടി “”ഏട്ടാ എങ്കിൽ ഇത് രാധുനോട് പറഞ്ഞൂടെ”” “”ഇല്ല നീ ഓർക്കുന്നുണ്ടോ അവള് നമ്മുടെ വണ്ടിയുടെ മുൻപിൽ ചാടിയ ദിവസം അപ്പോൾ ഒരാൾ അവളെ ഓടി വന്നു വാരി പുണർന്നതു അതാരാണ് എന്ന് നിനക്കറിയോ അവൾ അവർ തമ്മിൽ പ്രെണയത്തിൽ ആടാ രാധുന്റെ മനസ്സിൽ ആ ഒരുവൻ മാത്രേ ഉള്ളു അവൾ വണ്ടിയുടെ മുൻപിൽ പെട്ടപ്പോൾ അവന്റെ കണ്ണിലെ പേടി നീ കണ്ടിരുന്നോ

അവന്റെ കണ്ണിൽ നിന്നും വീണ കണ്ണീർ തുള്ളി നീ കണ്ടിരുന്നോ അതാണ് അവൻ എത്രത്തോളം അവളെ സ്നേഹിക്കുന്നത് എന്നുള്ളതിന്റെ തെളിവ് അവൾക്കവനും അവനു അവളും അത്രത്തോളം ജീവന ഞാനായി അവരുടെ ജീവിതം തകർക്കില്ല ഈശ്വരന്മാർ അവളെ എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ എനിക്ക് കിട്ടും അതല്ല വിധിച്ചിട്ടില്ലെങ്കിൽ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവുകയുമില്ല നീ ഇതാരോടും പറയരുത് നമ്മുടെ അമ്മയോട് പ്രേതെകിച്ചു””അപ്പോഴേക്കും കൃഷ്ണയുടെ കണ്ണിലെ നീർ തിളക്കം ശിവ കണ്ടിരുന്നു അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു തന്റെ ഏട്ടനെ ഈൗ അവസ്ഥയിൽ ഒരിക്കിലും കണ്ടിരുന്നില്ല കൃഷ്ണ കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് നടന്നു രാധു റൂമിൽ തന്റെ ചേച്ചിയുടെ അവസ്ഥയും ആലോചിച്ചു കിടക്കുക ആയിരുന്നു അപ്പോഴാണ് കതകിൽ ആരോ വന്നു മുട്ടുന്നത് അവൾ കണ്ണുകൾ തുടച്ചു വാതിൽ തുറന്നു ”

“ആഹ് അച്ഛനോ എന്താ അച്ഛാ”” “”ദേവി അങ്ങനെ പറഞ്ഞപ്പോൾ മനസ് നന്നായി വേദനിച്ചുലെ”” “”ഏയ്”” “”എന്റെ കുട്ടിയെ എനിക്കറിഞ്ഞുടെ വിഷമിക്കേണ്ടട്ടോ ചേച്ചിയുടെ മനസ്സിൽ എന്ധോ വിഷമം ഉണ്ട് അതു ഞാൻ ചോദിച്ചാൽ പറയില്ല അവളുടെ മനസ് ശാന്തകുംമ്പോൾ മോളു തന്നെ ചോദിച്ചാൽ മതി””അത്രയും പറഞ്ഞു വിശ്വൻ താഴേക്ക് പോയി അവൾ തന്റെ റൂമിൽ ഇരിക്കുന്ന കള്ളക്കണ്ണന്റെ വിഗൃഹത്തിലേക്കു ഒന്ന് നോക്കി അതു തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി “”ഇങ്ങിനെ എന്നേ നോക്കി കളിയാക്കണ്ട പോ മിണ്ടില്ല ഇന്ന് വന്നുണ്ട് നിന്റെ നടയിൽ ഞാൻ ഓർത്തോ””അവൾ പിണക്കത്തോടെ തല വെട്ടിച്ചു

❣❣❣❣❣❣❣❣❣❣❣❣❣❣❣ വിനു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു !!!ഇനി എന്തു ചെയ്യും അവൾക്ക് അത്രത്തോളം ദേഷ്യം ആയിട്ടുണ്ടാകും അതോണ്ടാ ഒരു കാൾ പോലും അറ്റൻഡ് ചെയ്യാതെ ഏതായാലും അവൾ അമ്പലത്തിൽ വരാതിരിക്കില്ല ആഹ് അവിടെ വേച്ചു പെണ്ണിന്റെ ദേഷ്യം തീർക്കാം അതേ ഇനി ഒരു വഴിയുള്ളു!!അങ്ങിനെ എന്ധോക്കെയോ അവൻ മനസ്സിൽ നെയ്ത്തു കൂട്ടി അവളെ ആദ്യമായി കണ്ടത് ഓർത്തു മൂന്ന് വർഷങ്ങൾ മുൻപ് കോളേജിലെ ഒരു റീഓപ്പണിംഗ്ഡേ നവാഗതർക്ക് സ്വാഗതം എന്നാ പോസ്റ്റർ കോളേജ് കവാടത്തിനു മുൻപിൽ ഉയർത്തി കെട്ടിയിരുന്നു മുൻപിലായി തന്നെ ഇരു പാർട്ടിയുടെയും കൊടികളും തോരണങ്ങളും കെട്ടിയിരുന്നു ഓരോ പുതു മുഖങ്ങൾ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് പൊക്കോണ്ടിരുന്നു കുറച്ചു വായിനോക്കികൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ നോക്കി തന്നെ റാഗിംഗ് എന്ന പേരിൽ വിളിച്ചു കമന്റ് അടിയും മറ്റും ആണ് വിനു കോളേജ് ചെയർമാൻ ആയിരുന്നു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story