ദേവതാരകം : ഭാഗം 12

Share with your friends

എഴുത്തുകാരി: പാർവതി പാറു

ഹെലോ എന്താ… ദേവ…. എങ്ങനെ ഉണ്ട് ഇപ്പൊ…. ഫോൺ എടുത്തുതും സംഗീത് ചോദിച്ചു…. കൊഴപ്പല്ല്യാ… വേദന കുറവുണ്ട്… ദേവ ഫോണും എടുത്ത് അടുക്കളയിൽ നിന്ന് ഇറങ്ങി…. താര പാത്രം കഴുകി വന്നപ്പോഴേക്കും ദേവ റൂമിൽ കയറി സംഗീത്തിനോട് സംസാരിക്കുകയായിരുന്നു… അവനോട് യാത്ര പറയാതെ അവൾ താഴേക്ക് പോയി.. സംഗീത് ദേവയോട് കുറേ സംസാരിച്ചു.. അവന്റെ സംസാരത്തിൽ തന്നോടുള്ള സ്നേഹവും കരുതലും നിറഞ്ഞിരുന്നു…. അവനെ പോലെ ഉള്ള സുഹൃത്തുക്കളെ ആണ്‌ ആവിശ്യം… അവർ എന്നും നമുക്ക് ഒരു മുതൽക്കൂട്ട് ആവുന്നു… അവനെ തനിക്ക് എന്നും വേണം… അവനെ വേദനിപ്പിക്കാൻ തനിക്ക് ആവില്ല… താരയുടെ വാക്കുകളിലും പ്രവർത്തിയിലും അവൾക്ക് തന്നോട് ഉള്ളത് സൗഹൃദത്തിൽ കവിഞ്ഞ ഒരു ബന്ധം ആണെന്ന് തോന്നുന്നുണ്ട്…

പക്ഷെ സംഗീത് താരയെ സ്നേഹിക്കുന്നുവെങ്കിൽ അവളെ അവന് നൽകേണ്ടത് തന്റെ കടമയാണ്… ആ നല്ല സുഹൃത്തിനു വേണ്ടി തന്റെ പ്രണയം ത്യജിക്കുവാൻ തനിക്ക് കഴിയണം… അപ്പോഴല്ലേ താനും ഒരു നല്ല സുഹൃത്ത് ആവുകയുള്ളൂ… ദേവ മനസ്സിൽ ഓർത്തു… അന്നത്തെ ദിവസം താര പിന്നെ ദേവയെ കാണാൻ വന്നില്ല… ഫസലും അഭിയും രാഗേഷും വന്നപ്പോൾ ദേവ അവരുമായി സംസാരിച്ചിരുന്നു… രാത്രി നോക്കിയപ്പോൾ താരയെ എന്നത്തേയും പോലെ മുറ്റത്ത് കണ്ടു… പക്ഷെ അവന് അവളുടെ അടുത്ത് പോവാൻ എന്തോ മടി തോന്നി… അവൽക്കരികിൽ നിൽക്കുമ്പോൾ ദേവക്ക് മനസ് പതറി പോവുന്ന പോലെ തോന്നും… അവളെ കാണുമ്പോൾ തന്റെ ഉള്ളിൽ പ്രണയം എന്ന വികാരം മാത്രമേ ഉണ്ടാവുന്നുള്ളൂ… സംഗീതിന്റെ മനസ്സിൽ എന്താണെന്ന് അറിയും വരെ അവളോട്‌ അകന്നു നിന്നെ പറ്റൂ…

പിറ്റേന്ന് കോളേജിൽ എത്തി ദേവ ആകെ തിരക്കിൽ ആയിരുന്നു… അവന്റെ അപകടം അറിഞ്ഞ കുട്ടികളും അദ്ധ്യാപകരും ഓക്കെ അവനെ കാണാൻ വന്നുകൊണ്ടേ ഇരുന്നു.. എല്ലാവരോടും മറുപടി പറഞ്ഞു പറഞ്ഞു അവന് മടുത്തു… വൈകുന്നേരം ഇറങ്ങാൻ നേരം ആണ്‌ അവൻ താരയെ ശെരിക്കും കണ്ടത് പോലും… മാഷേ ഇന്ന് വെള്ളിയാഴ്ച അല്ലേ.. നാട്ടിൽ പോവുന്നുണ്ടോ…. ഇല്ല… നാളെ എനിക്ക് ഹോസ്പിറ്റലിൽ പോണം.. അതോണ്ട് ഈ ആഴ്ച്ച പോണ്ടെന്ന് വെച്ചു… താനിന്ന് പോവില്ലേ.. ഇല്ല ഞാനും പോണില്ല…. അതെന്തേ… അല്ലെങ്കിൽ വീക്കെൻഡ് ആവാൻ കാത്തിരിപ്പ് ആണല്ലോ… ഒന്നും ഇല്ല… അച്ഛനും അമ്മക്കും ഏതോ കല്ല്യാണവും സൽക്കാരവും ഓക്കെ ഉണ്ട്… അവിടെ പോയാൽ ഞാനും പോണ്ടിവരും.. എനിക്ക് വയ്യ… അതോണ്ട് ഇവിടെ നിൽക്കാം എന്ന് വെച്ചു.. എല്ലാവരും പോയാൽ ഒറ്റക്ക് ആവില്ലേ…

ഒറ്റക്കല്ലല്ലോ മഷില്ലേ…. അവന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞുകൊണ്ട് അവൾ നടന്നു… താരേ നീ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്… നിന്റെ കണ്ണിൽ നിന്ന് ഓടി ഒളിക്കാൻ നോക്കുമ്പോൾ നീ എന്നെ തിരഞ്ഞുവരികയാണല്ലേ…. അവനോർത്തു… അന്ന് വൈകുന്നേരം താരയും ദേവയും ഒഴിച്ച് എല്ലാവരും നാട്ടിൽ പോയി… ദേവക്ക് ഹോസ്പിറ്റലിൽ പോവാൻ വേണ്ടി അഭി തന്റെ ബൈക്ക് അവിടെ വെച്ച് ബസ്സിൽ പോയി… വൈകുന്നേരം മേല്കഴുകി അമ്മയെ ഫോൺ ചെയ്ത് ബാൽക്കണിയിൽ ഇരിക്കുമ്പോൾ ആണ്‌ ഗേറ്റ് കടന്ന് താര വരുന്നത് അവൻ കണ്ടത്. അവൻ ആദ്യമായി അവളെ കാണുമ്പോൾ ഉടുത്ത ദാവണി ആണ്‌ വേഷം… തന്റെ ഹൃദയത്തിൽ പതിഞ്ഞത് ഈ വേഷം ആയിരുന്നു… താര അപ്പൊ വീട്ടിൽ ഉണ്ടായിരുന്നില്ലേ…. ഇവൾ ഈ നേരത്ത് എവിടെ പോയതാ… ബാൽക്കണിയിൽ ദേവയെ കണ്ടതും താര ഒന്ന്‌ ചിരിച്ചു… അവൻ ഫോൺ വെച്ച് താഴേക്ക് ചെന്നു…

താൻ ഈ നേരത്ത് എവിടെ പോയതാ… അമ്പലത്തിൽ…. അതെന്ത് പറ്റി സാധാരണ രാവിലെ അല്ലേ പോവാറ് … ഇന്ന് രാവിലെ സമയം കിട്ടിയില്ല… അതാ.. അവൻ ചിരിച്ചു… മാഷേ രാത്രി ഫുഡ്‌ ഉണ്ടാക്കേണ്ട… ഞാൻ ഉണ്ടാക്കിക്കോളാം… അത്.. വേണ്ടടോ… ഞാൻ ഉണ്ടാക്കിക്കോളാം… അപ്പൊ എന്റെ പിറന്നാൾ ചോറ് ഉണ്ണാൻ എനിക്ക് ആരും ഇല്ലാതാവില്ലേ…. അവൾ മുഖം താഴ്ത്തി പറഞ്ഞു… അവന് അത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി… ഇന്ന് അവളുടെ പിറന്നാൾ ആയിരുന്നു… എനിക്ക് ഒരിക്കലും മറക്കാത്ത പിറന്നാൾ സമ്മാനിച്ചവളുടെ പിറന്നാൾ… താനത് അറിയാതെ പോയി… അവന് വല്ലാത്ത വേദന തോന്നി… ഞാൻ വരാം… അവളെ നോക്കാതെ മറുപടി നൽകി അവൻ മുകളിലേക്ക് പോയി… താനവളെ ഒന്ന്‌ വിഷ് ചെയ്തത് പോലും ഇല്ല… ഒരു സമ്മാനം പോലും കൊടുത്തില്ല… അവൻ വേഗം ഡ്രസ്സ്‌ മാറി ബൈക്ക് എടുത്തു പുറത്ത് പോയി… രാത്രി എട്ട് മണിയോടെ അവൻ തിരിച്ചെത്തി…

നേരേ താരയുടെ അടുത്ത് ആണ് ചെന്നത്… ബെൽ അടിച്ചു കുറച്ച് കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു… ഞാൻ അടുക്കളയിൽ ആയിരുന്നു മാഷേ.. സോറി സാരമില്ല… അവൻ അകത്തു കയറി മാഷ് ഇരിക്ക്.. ഒരു അഞ്ചു മിനുട്ട്… ലേശം പണി കൂടെ ഉണ്ട്… അവൾ അകത്ത് പോയതും ദേവ ബൈക്കിൽ നിന്നും അവൻ വാങ്ങിച്ച കേക്ക് എടുത്തു കൊണ്ട് വന്ന് ടേബിളിൽ സെറ്റ് ചെയ്തു…. അവൾ അടുക്കളയിൽ നിന്ന് വന്നപ്പോൾ കേക്കിൽ കാൻഡിൽ വെക്കുന്ന ദേവയെ ആണ്‌ കണ്ടത് … അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു… ആ വാടോ വന്ന് കട്ട്‌ ചെയ്യ്… ഹാർട്ട്‌ ഷേപ്പ് ൽ ഉള്ള ഒരു ചെറിയ റെഡ്‌വെൽവെറ്റ് കേക്ക് ആയിരുന്നു അത്… അതിന്റെ മുകളിൽ… happy bday താര എന്നെഴുതി രണ്ട് സ്റ്റാറും വരച്ചിരുന്നു… അവൾ അതിലേക്ക് നോക്കി നിന്നപ്പോൾ ദേവ കത്തി എടുത്ത് അവളുടെ കൈയിൽ വെച്ച് കൊടുത്തു…

സന്തോഷത്തോടെ അവളത് മുറിച്ചു… ഒരു കഷ്ണം എടുത്ത് ദേവയുടെ വായിൽ വെച്ച് കൊടുത്തു… അവളുടെ വിരലുകൾ അവന്റെ അധരങ്ങളിൽ ആദ്യമായി സ്പർശിച്ചു… ജീവിതത്തിൽ അമ്മ അല്ലാതെ ഒരു സ്ത്രീയും അവനെ ഊട്ടിയിട്ടില്ല… അവളുടെ ആ പ്രവർത്തിയിൽ അവൻ കോരിത്തരിച്ചു…. അവനും ഒരു കഷ്ണം അവൾക്ക് നേരേ നീട്ടി… സന്തോഷത്തോടെ അവളുടെ അധരങ്ങൾ അതിനെ സ്വീകരിച്ചു… ഇനി ഭക്ഷണം കഴിക്കാം…അവൾ പറഞ്ഞു അവൾ അടുക്കളയിൽ പോയി ഓരോ വിഭവങ്ങൾ ആയി എടുത്തു കൊണ്ട് വന്നു… രണ്ടില ഇട്ടു…. അവർ പരസ്പരം എല്ലാം വിളമ്പി ഇരുന്നു… വലിയ സദ്യ ഒന്നും ഇല്ലായിരുന്നു… ചോറും സാമ്പാറും.. പയർ തോരനും… അവിയലും… പപ്പടവും… താര ഉണ്ടാക്കിയ ഭക്ഷണം ദേവ ആസ്വദിച്ച് കഴിച്ചു…. സംഗീത് അന്ന് പറഞ്ഞപോലെ അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്… അവൻ ഓർത്തു…

ഭക്ഷണം കഴിക്കുമ്പോൾ മുഴുവൻ താര വാചാല ആയിരുന്നു…. അവളും അച്ഛനും അമ്മയും അടങ്ങുന്ന അവളുടെ ലോകത്തെ പറ്റി… അവരുടെ ആഘോഷങ്ങളെ പറ്റി… ദേവ അവൾക്ക് നല്ലൊരു കേൾവിക്കാരൻ ആയി…. ഭക്ഷണം കഴിഞ്ഞ് മേശ വൃത്തിയാക്കാനും പാത്രം അടുക്കിവെക്കാനും ഓക്കെ ദേവയും അവളെ സഹായിച്ചു… എല്ലാം തീർത്ത് ദേവ മുറ്റത്തേക്കിറങ്ങി… താരയും അവന് പുറകെ വന്നു… താര… താനെന്റെ പിറന്നാളിന് എത്ര മറക്കാൻ പറ്റാത്ത ഓർമ്മകൾ ആണ്‌ എനിക്ക് തന്നത്… പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല… i am really sorry… അതിന് ഞാൻ തിരിച്ചു പ്രതീക്ഷിച്ചിട്ടാണ് അങ്ങനെ ചെയ്തേ എന്ന് മാഷ്ക്ക് തോന്നിയോ…. ഇല്ല…. എന്നാലും… ഒരു എന്നാലും ഇല്ല… ഇനി അത്രക്ക് വിഷമം ഉണ്ടെങ്കിൽ എന്റെ അടുത്ത പിറന്നാൾ ഒരിക്കലും മറക്കാത്തത് ആക്കിയാൽ മതി…

അവളുടെ ആ മറുപടിയിൽ ദേവ ഒന്ന്‌ ഞെട്ടി… അടുത്ത പിറന്നാളിന് നമ്മൾ ഒരുമിച്ചാവും എന്ന് എന്താ ഉറപ്പ്…. അവൻ സംശയത്തോടെ ചോദിച്ചു… എനിക്കുറപ്പുണ്ട്…. അവൾ ആകാശത്തിലേക്ക് നോക്കി പറഞ്ഞു… എനിക്കും അത് തന്നെയാണ് പെണ്ണേ ആഗ്രഹം.. ദേവ മനസ്സിൽ പറഞ്ഞു.. അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു… അത് മനസിലാക്കിയ ദേവ ബൈക്കിന്റെ അടുത്ത് പോയി അവൻ അവൾക്കായി വാങ്ങിച്ച പിറന്നാൾ സമ്മാനം എടുത്തു കൊണ്ട് വന്നു… അവൾക്ക് നേരേ നീട്ടി… പെട്ടന്ന് പോയി വാങ്ങിയത് ആണ്‌… ഇഷ്ടം ആവുമോ എന്ന് അറിയില്ല… അവൾ ആ ചെറിയ ബോക്സ്‌ തുറന്ന് നോക്കി…. നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള രണ്ട് സെക്കന്റ്‌ സ്റ്റെഡ്ഡ് ആയിരുന്നു അത്… ആ ബോക്സിന്റെ മുകളിൽ താരക്ക് സ്നേഹപൂർവ്വം ദേവ എന്ന് എഴുതിയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു… സന്തോഷം കൊണ്ട്… ഇഷ്ടായോ… അവൻ അവൽക്കരികിലേക്ക് നിന്ന് ചോദിച്ചു… മ്മ്… ഒത്തിരി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!