❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 21

Share with your friends

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

അഭിയുടെ കാർ സാന്ദ്ര ബിൽഡേഴ്സ്ന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചു… അനി ആയിരുന്നു ഡ്രൈവ് ചെയ്തത്… “ഏട്ടാ. ഡോക്യുമെന്റ് എല്ലാം എടുത്തു വച്ചത് ആണല്ലോ അല്ലെ….” പാർക്കിങ് ഏരിയയിൽ കാർ നിർത്തി കൊണ്ട് അനി പറഞ്ഞു… അഭിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൻ തല ചെരിച്ചു നോക്കി…. കാർ നിർത്തിയത് ഒന്നും അഭി അറിഞ്ഞിട്ടില്ല എന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തം… “ഏട്ടാ… എന്ത് ഓർത്ത് ഇരിക്കുക ആണ്..” അനി അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു… “ങ്ങേ… ഇഹ്…എന്താ…” അഭി ഞെട്ടി അവനെ നോക്കി… “ഏട്ടൻ എന്ത് ഓർത്ത് ഇരിക്കുക ആണെന്ന്… നമ്മള് ഇവിടെ എത്തി… ഡോക്യുമെന്റ്സ് എല്ലാം എടുത്തിട്ടുണ്ടോ …. ഒന്നും മറന്നു വച്ചില്ലല്ലോ…” അനി സംശയത്തോടെ ചോദിച്ചു… “ഇല്ല അനി..എല്ലാം ഉണ്ട്…” അഭി താൽപര്യം ഇല്ലാത്തത് പോലെ ഇരുന്നു…. “ഏട്ടന് എന്തേലും വയ്യായ്മ ഉണ്ടോ…

ആകെ ഒരു അസ്വസ്ഥത…” അവന്റെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് അനി ചോദിച്ചു.. “ഇല്ലട…. കുഴപ്പമില്ല..നീ വാ.. മൂർത്തി അങ്കിൾ നമുക്ക് വേണ്ടി കാത്തു നിൽപ്പ് ആവും…. ” അഭി ഡോർ തുറന്നു പുറത്ത് ഇറങ്ങുന്നതിനു ഇടയിൽ പറഞ്ഞു… “അങ്കിളിന്റെ മോളുടെ കാര്യം എന്തായി ആവോ…. നമുക്ക് ഒന്ന് അവിടെ കയറണം ഏട്ടാ…. അങ്കിൾ നമുക്ക് വെറും ഒരു ജോലിക്കാരൻ മാത്രം അല്ലല്ലോ…” അനി ആകുലതയോടെ പറഞ്ഞു… “മം….പോകാം… ഇത് കഴിയട്ടെ….” അഭി ഒന്ന് അമർത്തി മൂളി.. അപ്പോഴാണ് മൂർത്തി അവർക്ക് അരികിലേക്ക് നടന്നു വന്നത്… “സാർ…. സാന്ദ്ര മാഡം വന്നിട്ടുണ്ട്….” മൂർത്തി വേപ്രാളത്തോടെ പറഞ്ഞു… “അങ്കിൾ എന്തിനാ വെപ്രാളം കാണിക്കുന്നത്…. കൂൾ ഡൗൺ…” അനി അയാളുടെ വെപ്രാളം കണ്ട് പറഞ്ഞു… “സോറി… ഞാൻ.. ഞാൻ അകത്തേക്ക് ചെല്ലട്ടേ…. മീറ്റിംഗ് കൺഫേം ചെയ്യണം…” മൂർത്തി കർചീഫ് കൊണ്ട് നെറ്റി തുടച്ചു അകത്തേക്ക് നടന്നു… “

കുറച്ച് ദിവസങ്ങൾ കൊണ്ട് അങ്കിൾ വല്ലാതെ പ്രായം ആയത് പോലെ തോന്നുന്നില്ലേ ഏട്ടാ… മോൾക്ക് അപകടം പറ്റിയത് കൊണ്ട് ആവും അല്ലെ… വല്ലാത്തൊരു വെപ്രാളം ആണ് ആൾക്ക് ഇപ്പൊ…” അനി സങ്കടത്തോടെ പറഞ്ഞു… “എല്ലാവർക്കും ടെൻഷൻ കാണില്ലേ അനി.. നീ അത് വിട്…നമുക്ക് അകത്തേക്ക് ചെല്ലാം…” പറയുമ്പോഴും അഭിയുടെ ചിന്ത അപ്പുവിൽ തങ്ങി നിൽക്കുക ആയിരുന്നു… “ആ സ്വാതി പിശാച് വന്നോ ആവോ…” നടക്കുന്നതിന് ഇടയിൽ അനി പിറുപിറുത്തു…. അഭി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല…. *** സാന്ദ്ര ഗ്രൂപ്പിന്റെ കോൺഫറൻസ് ഹാളിൽ കയറിയപ്പോൾ തന്നെ അവിടെ ഇരിക്കുന്ന വിവേകിനെയും സ്വാതിയെയും അവര് കണ്ടു. സ്വാതി അഭിക്കു നേരെ മനോഹരമായ ഒരു പുഞ്ചിരി എറിഞ്ഞു… അഭി അവളുടെ ഭാഗത്തേക്ക് നോക്കിയത് കൂടി ഇല്ല… സ്വാതിയുടെ മുഖത്ത് പ്രകടമാകുന്ന നിരാശ അനി കയ്യോടെ കണ്ട് പിടിച്ചു… വിവേക് എണീറ്റ് അഭിക്ക് നേരെ കൈകൾ നീട്ടി…

“ഹൈ അഭയ്… ഹൈ അനികേത്…” വിവേക് മനോഹരമായി ചിരിച്ചു… “ഹൈ വിവേക്… ബൈ ദി വേ… എന്നെ അഭയ് എന്ന് വിളിക്കേണ്ട… എല്ലാരും എന്നെ വിളിക്കുന്നത് അഭി എന്നാണ്.. യു കാൻ അൽസോ കോൾ മീ അഭി…” അഭി പുഞ്ചിരിയോടെ പറഞ്ഞു.. “സെയിം ഹിയർ ബ്രോ… കോൾ മീ അനി…” അനി ഇടയിൽ കയറി… അവന്റെ ബ്രോ വിളി കേട്ട് വിവേക് ഒന്ന് അമ്പരന്നു…പിന്നെ അത് പതിയെ ഒരു ചിരിയിൽ എത്തി.. “കൂൾ അനി ആൻഡ് അഭി…” അവൻ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.. സ്വാതിയുടെ നോട്ടം അപ്പോഴും അഭിയിലേക്ക്‌ പാറി വീഴുന്നത് അനി കാണുന്നുണ്ടായിരുന്നു… “സോറി അഭി…തന്നെ ഇന്നലെ ഇവള് ബുദ്ധിമുട്ടിചു എന്ന് ഞാൻ അറിഞ്ഞു.. ഐ അം എക്സ്ട്രീമിലി സോറി… ആകച്വലി ഞാൻ ആണ് ഇന്നത്തെ മീറ്റിംഗ് ഒന്ന് കൺഫേം ചെയ്യാൻ അഭിയെ കോൺടാക്ട് ചെയ്യാൻ പറഞ്ഞത്… ബട് അത് ഇങ്ങനെ ആകും എന്ന് കരുതിയില്ല…” വിവേക് കുറ്റബോധത്തോടെ പറഞ്ഞു..

“ഏയ്.. ഇട്സ് ഓകെ വിവേക്..ഞാൻ അത് വിട്ടു…” അഭി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു… “എന്ത്…” അനി കാര്യം മനസ്സിലാകാതെ അവരെ നോക്കി.. അഭി അവന്റെ നേരെ കണ്ണ് ചിമ്മി കാണിച്ചു.. “വാവേ… നീ പോയി മീറ്റിംഗ് കാര്യം ഒന്ന് അന്വേഷിക്കൂ… ” വിവേക് സ്വാതിയോട് പറഞ്ഞു.. “നിങ്ങളുടെ മാനേജർ എവിടെ…ഇന്നലെയും കണ്ടില്ല…” അനി ചോദിച്ചു.. “ഓ..അതാണോ..ഇവളാണ് ഞങ്ങളുടെ മാനേജർ.. എന്റെ പി എ, ഡിസൈനർ…ഒക്കെ.. മൈ ആൾ ഇൻ ആൾ…” വിവേക് സ്വാതിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. സ്വാതിയുടെ കണ്ണിൽ അഭിമാനം തിളങ്ങി… “ഏട്ടാ.. മതി പുകഴ്ത്തിയത്… ഞാൻ പോയി എല്ലാം ഒന്ന് ചെക്ക് ചെയ്തിട്ട് വരാം…” സ്വാതി എണീറ്റ് കൊണ്ട് പറഞ്ഞു.. “സർ… സാന്ദ്ര മാഡം ഇസ് ഹിയർ… വിതിൻ 5 മിനുട്ട്.. ഷി വിൽ കം ഹിയർ…” മൂർത്തി വെപ്രാളത്തോടെ അവർക്ക് അരികിൽ എത്തി.. “മൂർത്തി അങ്കിൾ.. ജസ് കാം ഡൗൺ….” അനി അയാളുടെ വെപ്രാളം കണ്ട് പറഞ്ഞു.. “വിവേക്..മീറ്റ് അവർ മാനേജർ…ആൻഡ് അവർ ആൾ ഇൻ ആൾ.. മൂർത്തി അങ്കിൾ..”

അഭി അയാളെ വിവേകിന് പരിചയപ്പെടുത്തി… മൂർത്തിയുടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു… അഭി അത് കൃത്യമായി നോട്ട് ചെയ്തു.. “ഐ നോ.. ഞങ്ങള് മുന്നേ കണ്ടിട്ടുണ്ട്…” വിവേക് ചിരിയോടെ പറഞ്ഞു.. “ഇസ് ഇട്.. ദാറ്റ് സ് നൈസ്… ബട്.. ഹൗ…എങ്ങനെയാണ് പരിചയം..” അഭി അൽഭുതത്തോടെ ചോദിച്ചു.. “ഏയ്.. അങ്കിളിന്റെ മോൾക് പെട്ടെന്ന് ബ്ലഡ് വേണ്ടി വന്നപ്പോൾ ഞാൻ ആണ് കൊടുത്തത്…അങ്ങനെ ആണ്… അതിനു ശേഷം ഇന്നാണ് നേരിട്ട് കാണുന്നത്… ആ കുട്ടിക്ക് എങ്ങനെയുണ്ട് എന്ന് കൂടി അറിയില്ല…” വിവേകിന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു… “ഏയ്… മോൾക്ക് സുഖം ആയി വരുന്നു…കുഴപ്പമില്ല…” മൂർത്തിയുടെ കണ്ണിലെ ഭയം പഠിക്കുകയായിരുന്നു അഭി… “എക്സ്ക്യുസ് മീ.. സാന്ദ്ര മാഡം ഇസ് ഹിയർ… പ്ലീസ് ആൾ ഓഫ് യു ടെക് യുവർ സീറ്റ്‌..” സാന്ദ്ര ഗ്രൂപ്പിന്റെ മാനേജർ അവർക്ക് അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞൂ.. 50 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ഹാളിലേക്ക് പ്രവേശിച്ചു.. “മാഡം…” മാനേജർ പിറുപിറുത്തു…

*** “എന്താ അനി നിന്റെ മുഖം ഇങ്ങനെ…” മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ അനിയുടെ മങ്ങിയ മുഖം കണ്ട് അഭി ചോദിച്ചു… “എന്നാലും ഏട്ടാ… സാന്ദ്ര മാഡം എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി ചെറുപ്പക്കാരി ആവും എന്ന്.. ഇതിപ്പൊ ഒരു ഓൾഡ് ലേഡി… ചെ.. എന്റെ പ്രതീക്ഷകൾ ഒക്കെ തകിടം മറിഞ്ഞു…” അനി നിരാശയോടെ പറഞ്ഞു.. “ഡാ ഓൾഡ് ഇസ് ഗോൾഡ് എന്നല്ലേ… നീ ധൈര്യം ആയിട്ട് നോക്കിക്കോ അനി.. അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു…” അഭി അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.. “ദേ ഏട്ടൻ ആണെന്ന് ഒന്നും നോക്കില്ല ഞാൻ..” അനി കയ്യിൽ ഇരുന്ന ലാപ്ടോപ് അവന് നേരെ വീശി കൊണ്ട് പറഞ്ഞു.. “അല്ല പിന്നെ.. നിന്റെ കോഴിത്തരം എന്ന് അവസാനിക്കും… ഒരു മയത്തിൽ ഒക്കെ വേണ്ടേ..എന്റെ ഈശ്വര..” അഭി ചിരിച്ചു കൊണ്ട് പറഞ്ഞു… “ഇതൊക്കെ ഒരു രസം അല്ലെ ഏട്ടാ…” അനി കാറിന്റെ കീ അവന് നേരെ എറിഞ്ഞു കൊണ്ട് പറഞ്ഞു..

“പൊന്ന് മോനെ… രസവും സാമ്പാറും ഉണ്ടാക്കാൻ പറ്റിയ ഒരാള് ഉണ്ടല്ലോ… മഴ…. മഴ… അവളോട് പോയി പറഞ്ഞു നോക്ക്..ചിലപ്പോൾ നല്ല മഴ പെയ്യും..” അഭി അവനെ കളിയാക്കി… “ഏ… എത് മഴ..എന്ത് മഴ… ഏട്ടന് വട്ടായോ..” അഭിയുടെ ചോദ്യത്തിൽ പതറി കൊണ്ട് അവൻ പറഞ്ഞു.. “പൊന്ന് മോനെ ഉടയിപ്പെ… നീ എന്റെ അനിയൻ തന്നെ ആണോട… ആസ്ഥാന കോഴി ആണല്ലോ നീ…” അഭി പുരികം പൊക്കി അവനെ നോക്കി… “ഈ ഏട്ടൻ ഇതെന്തോക്കേയ പറയുന്നത്…” അനി മുഖം അവനിൽ നിന്നും മറച്ചു പിടിക്കാൻ ലാപ്ടോപ് ബാഗ് കാറിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു.. “എന്തോ..പൊന്ന് മോൻ ഇങ്ങോട്ട് നോക്കിയേ..” അഭി അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ട് അവന് അഭിമുഖമായി നിർത്തി.. “ഹൂ..എന്റെ ഏട്ടാ.. പിടി വിട്.. കാല മാട.. കൈ വിട്… കൈ വിട്… കൈ വിട്..” അനി വേദനയോടെ പറഞ്ഞു.. “അപ്പോ എന്റെ അനിയൻ നല്ല കുട്ടി ആയി പറഞ്ഞെ… ഈ മഴയുമായുള്ള പ്രണയം എപ്പോ തുടങ്ങി.

എങ്ങനെ തുടങ്ങി… വള്ളി പുള്ളി തെറ്റാതെ പറയ്..” അഭി അവന്റെ കൈ ചെറുതായി ഒന്ന് അയച്ചു കൊണ്ട് പറഞ്ഞു.. “ഏട്ടന് എങ്ങനേ മനസിലായി അത്…” അനി ചമ്മലോടെ ചോദിച്ചു.. “പൊന്ന് മോനെ.. കാര്യം നീ എന്റെ അനിയൻ ഒക്കെ തന്നെയാണ്… പക്ഷേ ഉടായിപ്പ് കാണിച്ചാലും പിടിച്ചു നിൽക്കാൻ നിനക്ക് പറ്റില്ല…” അഭി അവന്റെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു.. ” എന്ന് വെച്ചാൽ.. ഏട്ടന് ഈ കാര്യം എങ്ങനെ അറിയാം..ഞാൻ ആരോടും പറഞ്ഞില്ലല്ലോ…” അനി സംശയത്തോടെ അവനെ നോക്കി… ഇന്നലെ സാന്ദ്ര ഗ്രൂപ്പിന്റെ മാനേജർ വിളിച്ചപ്പോൾ നീ എനിക്ക് നിന്റെ ഫോൺ തന്നത് ഓർക്കുന്നുണ്ടോ..” അഭി കള്ളച്ചിരിയോടെ പറഞ്ഞു.. “ദുഷ്ട…അപ്പോ … അയ്യേ.. എല്ലാം കണ്ടോ എന്നിട്ട്…” അനി ജാള്യതയോടെ ചോദിച്ചു.. “കുറച്ചു.. ഒരു മിന്നായം പോലെ…” അഭി സിനിമ ഡയലോഗ് അനുകരിച്ച് പറഞ്ഞു… “അയ്യേ..” അനി കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അവനെ നോക്കി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!