പ്രണയവിഹാർ: ഭാഗം 21

Share with your friends

നോവൽ: ആർദ്ര നവനീത്‎

പിറ്റേന്ന് പ്രഭാതത്തിൽ തന്നെ പോകാൻ തയ്യാറായി ഐഷുവും ആവണിയും സഞ്ജുവും ദീപുവും ഇറങ്ങി. എല്ലാവരുടെയും ചുമലിൽ ബാഗുകൾ ഉണ്ടായിരുന്നു. കുട്ടികളും മല്ലിയമ്മയും വേലുവും മുത്തുവുമെല്ലാം ദുഃഖം നിറഞ്ഞ മുഖത്തോടെ നിലകൊണ്ടു. ആ ദുഃഖത്തിൽ പങ്കുചേരാനെന്നവണ്ണം കാടും നിശബ്ദമായിരുന്നു. അകത്തുനിന്നും വിഹാനും ശ്രാവണിയും സീതയും ചിന്നപ്പയും ഇറങ്ങി വന്നു. വിഹാൻ സഞ്ജുവിനടുത്തേക്ക് നിന്നു. അവിടെയുള്ളവരെല്ലാം ശ്രാവണിയുടെ ചുറ്റും കൂടി. എല്ലാവരുടെയും നിറഞ്ഞ കണ്ണുകൾ അവൾ അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. അതേ മാനസ്സികാവസ്ഥയിലായിരുന്നു ശ്രാവണിയും. ആരുമല്ലാത്തവളായിരുന്നിട്ടും അകറ്റി നിർത്താതെ ചേർത്തു പിടിച്ചവരാണവർ.

സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചവർ. ഒരുപക്ഷേ വിഹാന്റെ വന്നില്ലായിരുന്നുവെങ്കിൽ ഇന്നും താൻ അവരുടെ മൊഴിയായി ഇവിടെ കഴിഞ്ഞേനെ. എന്നിരുന്നാലും ഇപ്പോൾ ഓർമ്മയിൽ ഇവർ മാത്രമേയുള്ളൂ അതിനാൽ തന്നെ അവർക്കിടയിൽ നിന്നും പോകാൻ അവൾക്ക് സങ്കടം തോന്നി. അവളുടെ നിസ്സഹായമായ നോട്ടം വിഹാനിൽ പതിഞ്ഞു. അതിനർത്ഥം മനസ്സിലായിട്ടും അവനത് കണ്ടില്ലെന്ന് നടിച്ചതേയുള്ളൂ. ചിന്നപ്പയുടെയും സീതയുടെയും അവസ്ഥ ദയനീയമായിരുന്നു. കൊണ്ടുപോകുന്നത് അവളുടെ യഥാർത്ഥ അവകാശികളാണ്. കൊണ്ടുപോകരുതെന്ന് പറയാൻ യാതൊരു അവകാശവും തങ്ങൾക്കില്ല. ജന്മം നൽകിയ മകളുടെ വേർപാടിന്റെ വേദന അൽപ്പമെങ്കിലും കുറഞ്ഞത് അവൾ വന്നതിന് ശേഷമാണ്.

സ്വന്തമായിട്ടേ കണ്ടിട്ടുള്ളൂ. രണ്ടരവർഷത്തെ ജീവിതത്തിന് അർത്ഥവും വ്യാപ്തിയും പകർന്നത് അവളായിരുന്നു. അവൾ പോകുന്നത് അവളുടെ സ്വന്തബന്ധങ്ങൾക്കിടയിലേക്കാണ്. തങ്ങളിനി അവൾക്ക് അന്യരാണ് എന്ന ചിന്ത അവരെ കുത്തി നോവിച്ചു കൊണ്ടിരുന്നു. വിഹാൻ അവർക്കരികിലേക്ക് നടന്നു. ശ്രാവണി കുട്ടികൾക്കൊപ്പം വിതുമ്പുകയാണ്. അവൻ ചിന്നപ്പയുടെ കൈകൾ പിടിച്ചു. അലിവോടെ അവൻ ആ മനുഷ്യനെ നോക്കി. വേർപാടിന്റെ വേദന അവന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. എനിക്ക് മനസ്സിലാക്കുവാൻ കഴിയും നിങ്ങളെ. മകളാകാൻ ജന്മം നല്കണമെന്നില്ല. അവർ നിങ്ങളുടെ മകൾ തന്നെയാണ്. അവൾക്ക് നിങ്ങൾ നൽകിയ സ്നേഹവാത്സല്യങ്ങൾ അതിന് പകരം വയ്ക്കാൻ ഒന്നിനുമാകില്ല. അവളെന്നും നിങ്ങളുടെ മൊഴി തന്നെയായിരിക്കും.

കുട്ടിക്കാലം മുതൽക്കേ ഒരച്ഛന്റെയും അമ്മയുടേയുടെയും സ്നേഹവാത്സല്യങ്ങൾ ലഭിക്കാതെ വളർന്നവളാണവൾ. അതുകൊണ്ടുതന്നെ നിങ്ങളുടെ സ്നേഹം മായ്ച്ചു കളയാൻ ആർക്കുമാകില്ല. എനിക്ക് മനസ്സിലാക്കുവാൻ കഴിയും. അവൾക്ക് ഓർമ്മകൾ തിരികെ കിട്ടുവാൻ ആഗ്രഹിക്കുമ്പോഴും ആ ഓർമ്മകളിൽ നിങ്ങളുണ്ടാകുമോ എന്ന ഭയവും നിങ്ങൾക്കുണ്ടെന്ന്. ചിന്നപ്പ അതിശയത്തോടെ അവനെ നോക്കി. അതിന് മറുപടിയായി അവനൊന്ന് ചിരിച്ചു. ഞങ്ങൾ വരും അവളുടെ ഈ അപ്പയെയും അമ്മയെയും കാണാനും നിങ്ങളുടെ കൂടെ നിൽക്കുവാനും. അവളുടെ ഓർമ്മകൾ തിരികെ കിട്ടിയാലുടനെത്തും ഞങ്ങൾ. കഴിഞ്ഞ രണ്ടര വർഷമായി നീറി കഴിയുന്ന ചിലരുണ്ട് .

ഇവളുടെ വേർപാട് തീർത്ത വേദന ഉള്ളിലൊതുക്കി കഴിയുന്നവർ. ഈ അമ്മന്റെ അനുഗ്രഹം ഞങ്ങളുടെ കൂടെയുണ്ടായാൽ മതി. കൊണ്ടുപോയ്‌ക്കോട്ടെ ഞാനവളെ.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്കറിയാം അമ്മയുടെ വിഷമം. അവൾ അവളെ തിരിച്ചറിയട്ടെ അമ്മേ. എനിക്കുറപ്പുണ്ട് ഈ അമ്മയെയും അപ്പയെയും കാടിനേയും ഒന്നും മറക്കാൻ അവൾക്കാകില്ല. അവൾ ഒരമ്മയുടെയും അപ്പയുടെയും സ്നേഹം അനുഭവിച്ചത് നിങ്ങളിൽ നിന്നാണ്. അതുപോലെ അവളുടെ ഓർമ്മകളുടെ മടിത്തട്ടിൽ മയങ്ങിക്കിടക്കുന്ന ചിലരുണ്ട്. അവൾക്ക് ജന്മം നൽകിയവർ. ജന്മം നൽകാതെ മകളായി ചേർത്തുപിടിച്ചവരൊക്കെ. എല്ലാവരെയും അവൾ തിരിച്ചറിയണം. സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണാ അവൾ. എല്ലാം തിരിച്ചറിയുന്ന നാൾ ഈ അപ്പയെയും അമ്മയെയും കാണാൻ അവളും ഞാനും എത്തും.

ഒരമ്മയ്ക്ക് മകൻ നൽകിയ വാക്കായിരുന്നു അത്. അതുമാത്രം മതിയായിരുന്നു സീതയ്ക്ക്. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ അല്പം പ്രയാസപ്പെടേണ്ടി വന്നു. തേങ്ങലോടെ മൊഴി എല്ലാവരെയും പുണർന്നു. നിറകണ്ണുകളോടെ നിറഞ്ഞ മനസ്സോടെ അവർ അവരെ യാത്രയാക്കി. മുരുകണ്ണൻ അവർക്കൊപ്പമുണ്ടായിരുന്നു. ചിന്നപ്പ വിഹാന്റെ കൈകൾ നെഞ്ചോട് ചേർത്തു. ഒരച്ഛന്റെ നിർവൃതിയോടെ അവനെ ചേർത്തു പിടിച്ചു. അവനും ആ വാത്സല്യച്ചൂടിൽ ഒതുങ്ങി നിന്നു. ശ്രാവണിയുടെ കൈകൾ അവന്റെ കൈകളിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ തന്റെ മകളെ അനുയോജ്യമായ ഒരാളുടെ കൂടെ പറഞ്ഞയക്കുന്നതിന്റെ ഒരച്ഛന്റെ നിർവൃതി ചിന്നപ്പയിലുണ്ടായിരുന്നു. മനസ്സ് നിറഞ്ഞുതന്നെ ആ കാടും ആളുകളും അവരെ അനുഗ്രഹിച്ചു. കാടിറങ്ങുമ്പോൾ ശ്രീക്കുട്ടിയുടെ കൈകളിൽ വിഹാന്റെ കൈ അമർന്നു. അവൾ കൈ വലിക്കാൻ ശ്രമിച്ചെങ്കിലും അവൻ കുസൃതിച്ചിരിയോടെ അവളെ നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!