താദാത്മ്യം : ഭാഗം 29

Share with your friends

എഴുത്തുകാരി: മാലിനി വാരിയർ

മിഥുന അവൾക്ക് കൊടുത്ത സമയത്തിനുള്ളിൽ തന്നെ എല്ലാ വസ്ത്രങ്ങളും വളരെ മനോഹരമായി തന്നെ തയ്ച്ചു പൂർത്തിയാക്കി, അത് കണ്ട് സിദ്ധുവും മീനാക്ഷിയും അവളെ അഭിനന്ദിച്ചു. വസ്ത്രങ്ങൾ കണ്ട് അവളുടെ കൂട്ടുകാരി അവളെ വിളിച്ചിരുന്നു. “മിഥു……. ” അവൾ ഉത്സാഹത്തോടെ അവളെ വിളിച്ചു… “ഹലോ പ്രിയേ… ഡ്രസ്സൊക്കെ നിനക്ക് ഇഷ്ടമായോ…? ” മിഥു അല്പം സംശയത്തോടെ ചോദിച്ചു. “വളരെ നന്നായിട്ടുണ്ട്…. ഒരുപാട് നന്ദിയുണ്ട് മിഥു.. ഇത്രയും ചുരുങ്ങിയ സമയത്ത് ഇത്രയും മികച്ചൊരു ഡിസൈൻ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. താങ്ക് യൂ സോ മച്ച്…” കൂട്ടുകാരിയുടെ ഉത്സാഹം അവളെയും സന്തോഷവതിയാക്കി. “ശരി..ഇപ്പൊ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം പറയാനാ വിളിച്ചേ… കല്യാണത്തിന് നീയും ഏട്ടനും ഒരാഴ്ച മുൻപ് തന്നെ വീട്ടിലേക്ക് വരണം… ഞാൻ നിങ്ങളെ കാത്തിരിക്കും..” പ്രിയ അവകാശത്തോടെ പറഞ്ഞു.. “ഞങ്ങളെന്തായാലും വന്നിരിക്കും നീ വിഷമിക്കണ്ട.. ” മിഥു മറുപടി പറഞ്ഞു. അന്ന് ഉച്ചയ്ക്ക് സിദ്ധുവിനുള്ള ഭക്ഷണവുമായി മിഥു പാടത്തേക്ക് പോയി. പാടത്ത് എത്തിയ മിഥു അവിടെ സിദ്ധുവിനെ കാണാതെ പരിഭ്രമിച്ചു.

“വാ പെങ്ങളെ… നീ ഡിസൈൻ ചെയ്ത ഡ്രെസ്സൊക്കെ സൂപ്പെറായിരുന്നെന്ന് സിദ്ധു പറഞ്ഞിരുന്നു…. എന്തായാലും എനിക്ക് സന്തോഷമായി.. ഇനിയും ഒരുപാട് നല്ല വർക്കുകൾ കിട്ടി, വളരെ ഉയരത്തിൽ എത്താൻ കഴിയട്ടെ…. ആശംസകൾ….” വിജയ് അവളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. “വളരെ നന്ദിയുണ്ട് ചേട്ടാ…പിന്നെ.. സിദ്ധുവേട്ടൻ എങ്ങോട്ട് പോയി…” അവളുടെ കണ്ണുകൾ സിദ്ധുവിനെ തേടി നടന്നു. “അവൻ ഒരാവശ്യത്തിന് ടൗൺ വരെ പോയിരിക്കുവാ… കുറച്ചു കഴിയുമ്പോ എത്തും..പെങ്ങള് ഭക്ഷണം അവിടെ വെച്ചിട്ട് പൊയ്ക്കോ.. സിദ്ധു വന്നാൽ ഞങ്ങൾ ഒരുമിച്ചു കഴിച്ചോളാം..” വിജയ് പറഞ്ഞതും, “ചേട്ടാ… എനിക്കിപ്പോ വീട്ടിൽ ഒരു ജോലിയും ഇല്ല.. ഞാൻ ഇവിടെ ഇരുന്നോളാം..” അവൾ മറുപടി പറഞ്ഞതും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് വിജയ് പാടത്തേക്ക് ഇറങ്ങി. “ചേട്ടാ… ഈ ജോലിയൊക്കെ എനിക്കും ചെയ്യാമോ..?

” മിഥു ചോദിച്ചതും വിജയ് അവളെ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. “എന്താ പെങ്ങളെ… പെങ്ങള് തന്നാണോ ഈ ചോദിച്ചത്..” അവന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.. “അതേ വിജയേട്ടാ.. എനിക്കും ഈ ജോലിയൊക്കെ ചെയ്യാൻ പറ്റുമോ..? ” അവൾ വീണ്ടും ആവേശത്തോടെ ചോദിച്ചു. “പിന്നല്ലാതെ… എല്ലാർക്കും ചെയ്യാൻ പറ്റിയ ജോലി തന്നാ പെങ്ങളെ ഇത്..പക്ഷെ പെങ്ങളെന്തിനാ കഷ്ടപ്പെടുന്നെ..ഇതൊക്കെ ഞങ്ങള് തന്നെ ചെയ്തോളാം..” അവൻ സ്നേഹത്തോടെ പറഞ്ഞു.. “ഇതില് എനിക്ക് ഒരു കഷ്ടപ്പാടും ഇല്ല ചേട്ടാ.. ഞാൻ ഒരാഗ്രഹം കൊണ്ട് ചോദിച്ചതാ… പ്ലീസ്..” അവൾ വീണ്ടും ചോദിച്ചപ്പോൾ അവന് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.. “ശരി പെങ്ങളെ.. അങ്ങോട്ട് നോക്കിയേ…” അവൻ ഞാറ് നട്ടുക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ ചൂണ്ടിയതും അവളും ആവേശത്തോടെ അവരെ നോക്കി.. “ശാന്ത ചേച്ചി… ഒന്നിങ്ങോട്ട് വന്നേ..” അവിടെ ഉണ്ടായിരുന്ന സ്ത്രീയെ അവൻ കൈകൊട്ടി വിളിച്ചു. അവരും പുഞ്ചിരിയോടെ പാടത്ത് നിന്നും വരമ്പിലേക്ക് നടന്നു വന്നു.

“ഇതാരാണെന്ന് അറിയാമോ..? ” അവൻ മിഥുവിനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.. “പിന്നെ അറിയാതെ.. ഇത് നമ്മുടെ സിദ്ധുമോന്റെ ഭാര്യയല്ലേ..” അവർ വിടർന്ന മുഖത്തോടെ പറഞ്ഞതും മിഥു അവരെ പുഞ്ചിരിയോടെ നോക്കി. “ഉം.. മിഥുനയ്ക്കും നിങ്ങളുടെ കൂടെ നിന്ന് ഞാറ് നടണമെന്ന് പറയുന്നു.. ചേച്ചി അവൾക്ക് അതൊക്കെയൊന്നു പറഞ്ഞു കൊടുക്ക്..” വിജയ് അവരോടു പറഞ്ഞു. “ങേ.. എന്താ മോളെ ഇത്…. ഈ കാണുന്നതു മുഴുവൻ നിങ്ങളുടെയാ..മോളെന്തിനാ ഈ ജോലിയൊക്കെ ചെയ്ത് കഷ്ടപ്പെടുന്നേ.. മോള് ഇവിടെ വരമ്പത്തു നിന്ന് ഞങ്ങള് ജോലിയൊക്കെ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ മതി..” അവർ അവളെ നോക്കി പറഞ്ഞു. “അങ്ങനെ അല്ല ചേച്ചി… നിങ്ങളെല്ലാം വെയിലത്ത് കിടന്ന് നാടിന് വേണ്ടി കഷ്ടപ്പെടുന്നവരാ… നിങ്ങൾ ജോലിചെയ്യുന്നുണ്ടോ എന്ന് നോക്കി വരമ്പത്തു നിൽക്കാൻ മാത്രമുള്ള യോഗ്യതയൊന്നും എനിക്കില്ല ചേച്ചി.. എനിക്ക് പാടത്ത് ഇറങ്ങി ജോലി ചെയ്യണമെന്ന് ഒരാഗ്രഹം.. ചേച്ചി വേണം അത് സാധിച്ചു തരാൻ..” മിഥു അവരോടു സ്നേഹത്തോടെ ചോദിച്ചു.. “സിദ്ധുവിന് ചേർന്ന പെണ്ണ് തന്നെ… ശരി മോളെ… ആ ചെരിപ്പ് ഊരി വെച്ചിട്ട് പാടത്തേക്ക് ഇറങ്ങിക്കോ..” എന്ന് പറഞ്ഞുകൊണ്ട് അവർ അവളെയും കൊണ്ട് നടന്നു..

മിഥുവും ആവേശത്തോടെ അവരോടൊപ്പം പാടത്തേക്ക് ഇറങ്ങി.. അവർ പറഞ്ഞത് പോലെ തന്നെ ചെയ്തു കൊണ്ട് അവൾ ജോലി തുടങ്ങി.. അല്പം കഠിനമായിരുന്നെങ്കിലും അവൾ ആവേശത്തോടെ ജോലി ചെയ്യുന്നത് കണ്ട അവിടെ ഉണ്ടായിരുന്നവർ അതിശയത്തോടെ അവളെ നോക്കി. കുറച്ചു സമയത്തിന് ശേഷം സിദ്ധുവും വന്ന് ചേർന്നു.. വിജയ് പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ പാടത്തേക്ക് നോക്കി..അവിടെ മിഥു പണിക്കാരി പെണ്ണുങ്ങളുടെ കൂടെ നിന്ന് ഞാറ് നടന്നത് കണ്ടപ്പോ അവൻ കണ്ണുകൾ അത്ഭുതത്തിൽ വിടർന്നു. സിദ്ധുവിനെ കണ്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. ഭക്ഷണം കഴിക്കാം എന്ന് കൈകൾ കൊണ്ട് ആഗ്യം കാണിച്ചതും അവളും ആവേശത്തോടെ വേഗത്തിൽ നടക്കാൻ തുടങ്ങി.. “ഏയ്… മിഥു… സൂക്ഷിച്ച്…” അവൻ പറഞ്ഞു തുടങ്ങിയതും അവൾ ചെളിയിലേക്ക് കൈകുത്തി വീണു.. “ഈ പെണ്ണിനെ കൊണ്ട് തോറ്റു..” മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു..

“നോക്കി വരാൻ അറിയില്ലേ നിനക്ക്..ചെളിയിൽ നടക്കുമ്പോ പതിയെ കാൽ പൊക്കി വെച്ച് വേണം നടക്കാൻ.. ഹും എന്റെ കയ്യിൽ പിടിക്ക്..” അവൻ ശകാരിച്ചുകൊണ്ട് അവളെ കൈകളിൽ പിടിച്ചു ഉയർത്തി… അവൾ ശോകത്തൊടെ അവനെ നോക്കി 😟. “ശരി… ശരി അങ്ങനെ നോക്കല്ലേ.. ഞാൻ ദേഷ്യപ്പെടുന്നില്ല… ചെയ്യുന്ന ജോലിയിൽ അല്പം ശ്രദ്ധ വേണം.. മനസ്സിലായോ..” ഇത്തവണ അല്പം സൗമ്യതയോടെയാണ് അവൻ പറഞ്ഞത്.അവളും ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അവളെ പാടവരമ്പിലേക്ക് പിടിച്ചു കയറ്റുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് അവൾ ശ്രദ്ധിച്ചു “എന്തിനാ ചിരിക്കുന്നേ.. ഞാൻ താഴെ വീണത് ഓർത്താണോ..” അവളുടെ മുഖത്ത് നിഷ്കളങ്കത നിറഞ്ഞ സങ്കടം വിരിഞ്ഞു.. “ഹേയ്.. അതൊന്നുമല്ല.. നീ പാടത്ത് ജോലി ചെയ്യുന്നത് ഓർത്ത് ചിരിച്ചതാ..” അവൻ മറുപടി പറഞ്ഞു.. “അതിന് എന്തിനാ ചിരിക്കണേ..” അവൾ സംശയത്തോടെ ചോദിച്ചു.. “അത് ചിരിച്ചതല്ല.. അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്നതാ..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!