ആകാശഗംഗ : ഭാഗം 25 – അവസാനിച്ചു

ആകാശഗംഗ : ഭാഗം 25 – അവസാനിച്ചു

എഴുത്തുകാരി: ജാൻസി

“ഗൗതം…….. ” ആ പരിചിത ശബ്ദം കേട്ട് ആകാശ് ഞെട്ടി തിരിഞ്ഞു നോക്കി.. “മഹിമ ” ആകാശ് ഞെട്ടലോടെ തിരിച്ചറിഞ്ഞു.. ബാക്കിയുള്ളവരും നടന്ന സംഭവത്തിൽ പകച്ചു നിൽക്കുകയായിരുന്നു.. ആകാശിന്റെ മുന്നിലൂടെ അവനെ ശ്രദ്ധിക്കാതെ ഓടി പോകുന്ന മഹിമയെ ആകാശ് അതിശയത്തോടെ നോക്കി.. ഭാസ്കരും ഒരിക്കലും വിചാരിച്ചില്ല തന്റെ കൈ കൊണ്ട് സ്വന്തം മകനെ കൊല്ലുമെന്ന്.. അയാൾ വേഗം ഗൗതമിന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും പോലീസ് ഭാസ്കരേയും ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്തു പുറത്തേക്കു കൊണ്ട് പോയി.. മഹിമ ഗൗതമിനെ മടിയിലേക്ക് കിടത്തി.. ഗൗതം കണ്ണ് തുറക്ക്…എനിക്ക് വേണ്ടി.. പ്ലീസ് ഗൗതം…. കണ്ണ് തുറക്ക് ഗൗതം ” മഹിമ ഗൗതമിനെ വിളിച്ചു.. പെട്ടെന്ന് ഗൗതമിന്റെ പതിഞ്ഞ സ്വരം മഹിമയുടെ കാതിൽ പതിഞ്ഞു.. അവൾ വെപ്രാളപ്പെട്ട് ഗൗതമിന്റെ ദേഹത്തിലൂടെ വിരലുകൾ ഒടിച്ചു… “ഇല്ല ഗൗതം നിനക്ക് ഒന്നും സംഭവിക്കില്ല..

ഞാൻ സമ്മതിക്കില്ല. എനിക്ക് വേണം ഗൗതം നിന്നെ..മാധവൻ അങ്കിൾ ഗൗതമിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം… “മഹിമ പറഞ്ഞു.. എല്ലാവരും ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. ഗൗതമിനെ icu വിലേക്ക് കയറ്റി… എന്നാൽ അവിടെ നിന്ന് മാറി നിൽക്കുന്ന ആകാശ് മഹിമയെ കണ്ട മരവിപ്പിലാണ് എന്ന് മനസിലാക്കിയ ഗംഗ ആകാശിന്റെ അടുത്തേക്ക് ചെന്നു.. “നന്ദേട്ടാ.. ” ആകാശ് മുഖം ഉയർത്തി നോക്കി. ആ കണ്ണുകൾ കരയാതെ കരയുന്നു എന്ന് ഗംഗയ്ക്ക് മനസിലായി. “നന്ദേട്ടാ.. എനിക്ക് അറിയാം ഏട്ടന്റെ മനസ്സിൽ എന്താണ് ഇപ്പൊ നടക്കുന്നത് എന്ന്.. മഹിമ ഗൗതമിന്റെ ഭാര്യ ആണ്. നന്ദേട്ടൻ വിചാരിക്കുന്ന പോലെ മഹിമ ഏട്ടനെ ഒരിക്കലും ചതിച്ചിട്ടില്ല.. ” ആകാശ് ഗംഗയുടെ വാക്കുകൾ കേട്ട് ഞെട്ടി “അതേ നന്ദേട്ടാ.. മഹിമ നന്ദേട്ടനെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതാണ്..

നന്ദേട്ടൻ ജീവനോടെ ഇരിക്കാൻ വേണ്ടി ” ഗംഗ പറഞ്ഞു “എനിക്ക് അപകടം….??? എന്ത് അപകടം??? ” ആകാശ് ചോദിച്ചു ഗംഗ ആകാശിനോട് മഹിമ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആകാശ് തളർന്നു പോയി.. “ഗംഗ… അവൾ എനിക്ക് വേണ്ടി… ” ആകാശിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. ഗംഗ ആകാശിന്റെ അടുത്തേക്ക് വന്നിരുന്നു.. “അതേ നന്ദേട്ടാ… ഏട്ടനെ സഹായിക്കാൻ ആണ് ഗൗതം വന്നത്.. മഹിമ പറഞ്ഞിട്ട് ” ഗംഗ പറഞ്ഞു “മോനെ നന്ദു.. ഗംഗയുടെ പേരിൽ ഉള്ള സ്ഥലം വാങ്ങിട്ടു അവളെ കൊണ്ട് തന്നെ നിന്നെ ബ്ലാക്ക് മെയിൽ ചെയ്തു നമ്മുടെ പണവും തട്ടി എടുക്കാൻ ആയിരുന്നു ഭാസ്കരന്റെ ഉദ്ദേശം.. ” എല്ലാം കേട്ട് കൊണ്ട് മാറി നിന്ന മാധവൻ പറഞ്ഞു “നമ്മുടെ പണമോ.. എന്തിനു.. ” ആകാശ് ചോദിച്ചു “അതാണ് അവന്റെ സ്‌ട്രേറ്റേജി…

അവൻ ഇടക്ക് വച്ചു നമ്മുടെ കമ്പനിയും ആയി ചെറിയ ഒരു ഡീൽ ഉണ്ടായിരുന്നു.. പക്ഷേ എനിക്ക് അവനിൽ എന്തോ സംശയം തോന്നി ഞാൻ ആ ഡീൽ ക്യാൻസൽ ചെയ്തു.. അത്‌ ഭാസ്കറിന് അത്ര ഇഷ്ടപ്പെട്ടില്ല.. അപ്പോഴാണ് ഗൗതം എന്നെ കാണാൻ വന്നത്.. ഭാസ്കറിന്റെ ഉദ്ദേശം എന്താണ് എന്ന് അവൻ പറഞ്ഞത്.. അവൻ ഉദ്ദേശിച്ചത് നടന്നില്ലെങ്കിൽ പിന്നെ അവന്റെ ലക്ഷ്യം അവരിൽ നിന്ന് അത്‌ തട്ടിയെടുക്കുക.. ഗൗതം എന്നെ സഹായിക്കാം എന്ന് ഏറ്റിരുന്നു.. പക്ഷേ മഹിമ അവന്റെ വൈഫ്‌ ആണ് എന്ന് കുറച്ചു ദിവസം മുൻപാണ് എന്നോട് അവൻ പറഞ്ഞത്. ഞാനും ശരിക്കും ഞെട്ടി.. നിന്നോട് പറയണം എന്ന് വിചാരിച്ചു നിങ്ങളുടെ റൂമിൽ വന്നപ്പോൾ ആണ് നിങ്ങളുടെ സംസാരം കേൾക്കാൻ ഇടയായി…

ഗംഗയെ നിനക്ക് അക്‌സെപ്റ് ചെയ്യാൻ കുറച്ചു ടൈം വേണം എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്തോ ഞാൻ പറയാൻ വന്ന കാര്യം പറയുന്നത് ശരി അല്ല എന്ന് തോന്നി.. ” മാധവൻ പറഞ്ഞു ആകാശ് എല്ലാം കേട്ട് നിർവികാരത്തോടെ ഇരുന്നു.. അവന്റെ മനസ്സിൽ പിന്നെയും പല ചിന്തകൾ ഉരുണ്ടു കൂടി.. “മോളെ ഗംഗേ… നന്ദു കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കട്ടെ.. മോളു വാ മഹിമയുടെ അടുത്ത് ചെല്ല് ” മാധവൻ പറഞ്ഞു.. ഗംഗ ആകാശിനെ നോക്കി… അവൻ തല കുനിച്ചു ഇരുന്നു.. ഗംഗ ഒന്നും മിണ്ടാതെ മാധവന് ഒപ്പം പോകുന്നത് ആകാശ് നോക്കി ഇരുന്നു.. ആകാശ് അവന്റെ കണ്ണുകൾ ഇറുക്കി അടച്ചു… പക്ഷേ അവന്റെ മുന്നിൽ തെളിഞ്ഞ രൂപം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഗംഗയുടെ ആയിരുന്നു… അവൻ പൊടുന്നനെ കണ്ണുകൾ തുറന്നു.. വീണ്ടും കണ്ണുകൾ അടച്ചു..അപ്പോഴും അവനു മഹിമയുടെ മുഖം കാണാൻ സാധിച്ചില്ല.. താൻ ഇത്രയും നാൾ തേടി നടന്ന ഉത്തരം കിട്ടിയ സന്തോഷത്തിൽ അവൻ icu വിനു അടുത്തേക്ക് നടന്നു

✨✨✨✨✨✨✨ ഡോക്ടർ പുറത്തേക്കു വന്നു.. മഹിമ ആധിയോടെ ഡോക്ടറോട് ചോദിച്ചു “ഡോക്ടർ ഗൗതം ” “ഡോണ്ട് വറി… ഗൗതം അപകടനില തരണം ചെയ്തു.. നെഞ്ചിൽ ആണ് വെടികൊണ്ടത്.. തക്ക സമയത്തു ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു.ഫോർട്ടിയേറ്റ് ഹവർ ഒബ്സെർവഷനിൽ ആയിരിക്കും ഗൗതം.. എന്നിട്ട് മാത്രമേ കറക്റ്റ് റിസൾട്ട്‌ പറയാൻ സാധിക്കൂ.. ” ഡോക്ടർ പറഞ്ഞു മഹിമ ഗൗതമിന് ജീവൻ തിരിച്ചു കിട്ടിയെന്ന് അറിഞ്ഞപ്പോൾ ആശ്വാസം ആയി… അവളുടെ ശ്വാസം നേരെ വീണു.. സത്യത്തിൽ അപ്പോഴാണ് മഹിമ ആകാശിനെ കാണുന്നത്.. ഹോസ്പിറ്റലിലേക്ക് മാധവന്റെ വണ്ടിയിൽ ആണ് വന്നത്.. ആകാശും ഗംഗയും അവരുടെ കാറിലും. അതുകൊണ്ട് മഹിമ ആകാശിനെ ശ്രദ്ധിച്ചില്ല.. ആകാശിനെ ഫേസ് ചെയ്യാൻ മഹിമയ്ക്ക് എന്തോ കുറ്റബോധം തടയുന്ന പോലെ തോന്നി.. അവൾ അവനു ചെറിയ പുഞ്ചിരി കൊടുത്തു.. ആകാശും അതേ അവസ്ഥയിൽ ആയിരുന്നു.. അവനും ചെറു ചിരി മഹിമയ്ക്ക് നൽകി.. എന്നാൽ ഇവരെ വീക്ഷിച്ചു കൊണ്ട് നിന്ന ഗംഗയ്ക്ക് .. അവർ രണ്ടു പേർക്കും പരസ്പരം സംസാരിക്കാൻ എന്തൊക്കെയോ ഉള്ളപോലെ തോന്നി.. അവർക്ക് അതിനുള്ള അവസരം ഒരുക്കാൻ ആയി ഗംഗ കാത്തിരുന്നു.

💞💞💞💞💞💞 ഒരാഴ്ചയ്ക്ക് ശേഷം ഗൗതമിനെ റൂമിലേക്ക് മാറ്റി. ചെറിയ വേദന ഉണ്ടങ്കിലും മറ്റ് കുഴപ്പം ഒന്നും ഇല്ല ഡോക്ടർ പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസം ആയി. മഹിമ ഗൗതമിന്റെ അടുത്ത് വന്നിരുന്നു. അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി.. അവൾക്ക് പറയാൻ വാക്കുകൾ കിട്ടാതെ തൊണ്ടയിൽ കുടുങ്ങി.. ഗൗതമിന്റെ കൈ പിടിച്ചു ഉയർത്തി നെഞ്ചോടു ചേർത്തു.. “എന്താടോ … താൻ പേടിച്ചു പോയോ.. ” ഗൗതം ചെറിയ ചിരിയോടെ ചോദിച്ചു മഹിമ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.. “അതെന്താ? ” ഗൗതം കുസൃതി ചിരിയോടെ ചോദിച്ചു.. “എനിക്ക് ഈ ലോകത്ത് ഗൗതം മാത്രമേ ഉള്ളു.. ഐ ലവ് യൂ ഗൗതം.. ഐ ലവ് യൂ സോ മച്ച്.. ഗൗതം ഇല്ലെങ്കിൽ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്ക് ആയി പോകും…” മഹിമയുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നു.. “അയ്യേ.. താൻ ഇത്രേ ഉള്ളോ.. ഞാൻ ചുമ്മാ ചോദിച്ചത് അല്ലെ. തന്നെ ഒറ്റയ്ക്ക് ആക്കി എനിക്ക് അങ്ങനെ അങ്ങ് പോകാൻ പറ്റുമോ.. ലവ് യൂ ടൂ… ”

ഗൗതം പറഞ്ഞു പെട്ടന്ന് ആരോ കതക് തുറക്കുന്ന ശബ്ദം കേട്ട് മഹിമ പെട്ടെന്ന് കണ്ണുകൾ തുടച്ചു കസേരയിൽ നിന്ന് എഴുന്നേറ്റു.. ആകാശും ഗംഗയും അവർക്ക് കഴിക്കാൻ ഉള്ള ആഹാരവും ആയി വന്നു. “ഹലോ ഗൗതം… ഹൌ യു ഫീൽ നൗ? ” ആകാശ് ചോദിച്ചു “ബെറ്റർ.. “ഗൗതം പറഞ്ഞു എന്നാൽ ആകാശ് മഹിമയുടെ മുഖത്തു നോക്കുന്നില്ല എന്ന് ഗംഗയ്ക്ക് മനസ്സിൽ ആയി.. അവന് മഹിമയെ ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി..ആകാശ് പുറത്തേക്കു പോയി..മഹിമയും ആകാശ് പോകുന്നത് നോക്കി നിന്നു.. ഗംഗ മഹിമയുടെ തോളിൽ കൈ വച്ചു ആകാശിനോട് സംസാരിക്കു എന്ന അർത്ഥത്തിൽ തലയാട്ടി.. മഹിമ ഗൗതമിനെ നോക്കി.. അവനും സമ്മതം അറിയിച്ചു.

〰〰〰〰〰〰〰〰 ആകാശ് വിസിറ്റേഴ്സ് ഹാളിൽ ഇരുന്ന് മാഗസിൻ നോക്കുകയായിരുന്നു .മഹിമ ആകാശിന്റെ അടുത്തേക്ക് ചെന്നു .. “ആകാശ് ” മഹിമ വിളിച്ചു .ആകാശ് തല ഉയർത്തി നോക്കി .. “എനിക്ക് ആകാശിനോട് അൽപ്പം സംസാരിക്കണം ..നമുക്ക് അങ്ങോട്ടു മാറി നിന്ന് സംസാരിക്കാം ” മഹിമ പറഞ്ഞു .ആകാശ് മഹിമയോടൊപ്പം ആളൊഴിഞ്ഞ സ്ഥലത്തേക്ക് ചെന്നു ..ഇരുവരുടെയും മൗനത്തിനോടുവിൽ ആകാശ് ചോദിച്ചു “തനിക്കു സുഖം അല്ലേ…താൻ ഹാപ്പി അല്ലേ ?” മഹിമ ചെറുചിരിയോടെ പറഞ്ഞു . “തീർച്ചയായും …എന്നെ അറിഞ്ഞു എന്നോടൊപ്പം നിൽക്കുന്ന അളിനോടൊപ്പം ഞാൻ എന്നും ഹാപ്പി ആണ് ..” “സോറി മഹിമ ഞാൻ ..സത്യത്തിൽ ..” ആകാശ് പറയുന്നതിടയിൽ മഹിമ പറഞ്ഞു “ഞാൻ അല്ലെ ആകാശ് സോറി പറയേണ്ടത് ..ഒത്തിരി സങ്കടപ്പെടുത്തില്ലേ ഞാൻ .ഒരിക്കലും വേദനപ്പിക്കില്ല എന്ന് വാക്ക് തന്നിട്ട് ഞാൻ ആകാശിനെ ഒരുപാട് വേദനിപ്പിച്ചില്ലേ ..അപ്പോൾ ഞാൻ അല്ലേ സോറി പറയേണ്ടത് .” മഹിമ പറഞ്ഞു .

“എന്തുകൊണ്ട് നീ അങ്ങനെ പറഞ്ഞു എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചില്ല ..നിന്നെ മനസിലാക്കാൻ എനിക്ക് കഴിയാതെ പോയി ..നിന്റെ ജീവനേക്കാൾ നീ എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഗംഗ എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഇല്ലാതായി പോയി .” ആകാശ് പറഞ്ഞു “ഗംഗ എന്നോട് പറഞ്ഞിരുന്നു …ആകാശിന്റെ ഉള്ളിൽ ഇപ്പോഴും എനിക്ക് ചതിച്ചവൾ എന്ന സ്ഥാനം കൊടുത്തിട്ടില്ല എന്ന് …ഇപ്പോഴും ആകാശിന്റെ ഉള്ളിൽ എന്നോട് സ്നേഹം ഉണ്ട് എന്ന് .” മഹിമ പറഞ്ഞു “തീർച്ചയായും എനിക്ക് നിന്നോട് സ്നേഹം ഉണ്ട് ..പക്ഷേ ഇപ്പോൾ നിന്നോട് ഉള്ള സ്നേഹത്തേക്കാൾ പതിനായിരം മടങ്ങ് സ്നേഹം ഗംഗയോട് ഉണ്ട് ..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story