കൗസ്തുഭം : ഭാഗം 30

കൗസ്തുഭം : ഭാഗം 30

എഴുത്തുകാരി: അഞ്ജു ശബരി

ഒരു ദിവസം സുഭദ്ര ആരും കാണാതെ ആമിയുടെ വീട്ടിലെത്തി.. അവിടെ മുറ്റത്തു നിന്ന് കളിക്കുന്ന നക്ഷത്ര മോളേ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി.. അത് കണ്ടുകൊണ്ടാണ് ആമി പുറത്തിറങ്ങി വന്നത്.. പെട്ടെന്ന് സുഭദ്രയെ കണ്ടപ്പോൾ ആമിയൊന്നു പകച്ചു.. സുഭദ്രയും അപ്പോഴാണ് ആമിയെ കണ്ടത്.. അവർ പതിയെ കുഞ്ഞിനെ താഴെ നിർത്തി… മോള് അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു… “അമ്മെ… ദോ അച്ഛമ്മ… അച്ഛമ്മ വന്നു…” കുഞ്ഞ് അച്ഛമ്മയെന്നു വിളിച്ചപ്പോൾ അവരുടെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി… അവർ പതിയെ നടന്ന് ആമിയുടെ അടുത്തെത്തി… “മോളെ..

മോള് അമ്മയോട് ക്ഷമിക്കണം അമ്മയ്ക്ക് ഇതൊന്നും അറിയില്ലായിരുന്നു ഒന്നും എന്റെ അറിവോടുകൂടി അല്ല.. ജീവൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം അവന് മാത്രമാണ് ഞാനൊ അവന്റെ അച്ഛനൊ ഒന്നും അറിഞ്ഞിട്ടില്ല.. ” “നിന്നെ ഞാൻ നേരത്തെതന്നെ എന്റെ മരുമോളായി കണ്ടതാണ് അത് പക്ഷേ എന്റെ നവനീതിന്റെ ഭാര്യ ആയിട്ടായിരുന്നു…” “ഇപ്പോഴും നീ എന്റെ മരുമോൾ ആണ് അത് പക്ഷേ ജീവന്റെ ഭാര്യായിട്ട് ആണെന്ന് മാത്രം… ” “അമ്മയോട് എനിക്ക് ദേഷ്യം ഒന്നുമില്ല… അമ്മ അകത്തേക്ക് കയറി വാ… ” ആമി അവരെ അകത്തേക്ക് വിളിച്ചു.. “ഇപ്പോൾ വേണ്ട മോളെ ഇനി ഒരു ദിവസം വരാം.. ”

“അച്ചമ്മേ… ” നച്ചു മോള് വീണ്ടും വിളിച്ചു… അത് കേട്ടപ്പോൾ സന്തോഷം കൊണ്ട് അവർ കുഞ്ഞിനെ വാരിയെടുത്തു… “മോൾക്ക് എങ്ങനെ അറിയാം ഞാൻ മോൾടെ അച്ഛമ്മയാണെന്നു… ” സുഭദ്ര ആമിയെ നോക്കികൊണ്ട് ചോദിച്ചു… “അവൾക്ക് എല്ലാവരെയും അറിയാം.. നേരത്തെ കുഞ്ഞ് ചോദിക്കാറുണ്ടായിരുന്നു അച്ഛൻ എവിടെയാണെന്ന്… കല്യാണത്തിന്റെ അന്ന് കാണിച്ചു കൊടുത്തു… ഇവിടെ വന്നതിന് ശേഷം ഓരോരുത്തരെയും കാണിച്ചു കൊടുത്തിട്ട് ഞാൻ കുഞ്ഞിന് പറഞ്ഞു കൊടുത്തു… അതുകൊണ്ട് അവൾക്ക് എല്ലാരേയും അറിയാം.. ” “അച്ഛമ്മേടെ മുത്തിന്റെ പേരെന്താ.. ” “നച്ചത്ര… അമ്മ നച്ചു വിളിച്ചും.. ” അച്ഛമ്മയും നച്ചുന്ന് വിളിച്ചോട്ടെ… “അത് കേട്ട് നക്ഷത്ര മോള് ഒന്ന് ആലോചിച്ചു.. എന്നിട്ട് പറഞ്ഞു… ” “അച്ഛമ്മ വിളിച്ചോ പച്ചേ അച്ഛ വിളിച്ചെണ്ട.. ” കുഞ്ഞ് അങ്ങനെ പറഞ്ഞപ്പോൾ ആമിയും സുഭദ്രയും ഞെട്ടി പോയി.. “അതെന്താ മുത്തേ അങ്ങനെ..” “അച്ഛേ എനിച്ചു പേടിയാ…

അച്ഛ അവിടെ നിന്ന് മോളേ നോക്കും അത് കാണുമ്പോൾ മോൾക്ക് പേടിയാവും… പച്ചേ കുഞ്ഞച്ചനെ മോക്ക് ഇഷ്ടാ..” “കുഞ്ഞച്ഛനാരാ… ” സുഭദ്ര ചോദിച്ചു.. “നവിയെ മോള് അങ്ങനാ വിളിക്കുന്നത്..” ആമി പറഞ്ഞു.. “കുഞ്ഞച്ചനെ മോൾക്ക് ഇഷ്ടമാണോ.. ” “ആ കുഞ്ഞച്ചൻ വരുമ്പോൾ മോക്ക് മിഠായിയും പാപ്പവും കൊണ്ടുവരുല്ലോ.. ” ” മോളെ ഞാൻ കുഞ്ഞിനെ ഒന്ന് വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ…” “അമ്മെ.. അത് അത് വേണോ…” “അവിടെ ഞാനും അമ്മയും മാത്രമേ ഉള്ളൂ… ഇപ്പോ ജോലി ഒന്നുമില്ലാത്തതുകൊണ്ട് അച്ഛനും ജീവനും കൂടി എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാൻ ആയിട്ടുള്ള ഓട്ടത്തിലാണ്… ”

” മോള് ഇവിടെ നിന്ന് കളിക്കുന്നത് കാണുമ്പോൾ അമ്മ അവിടെ നിന്ന് നോക്കാറുണ്ട്… അമ്മയ്ക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്… ചൈത്ര വരുമ്പോൾ ഒന്നോ രണ്ടോ ദിവസം കുഞ്ഞുങ്ങളെ കൊണ്ട് ഇവിടെ നിൽക്കാനായി അമ്മ നിർബന്ധിച്ച് പിടിച്ചുനിർത്തും…” “പക്ഷെ അവളുടെ ഭർത്താവിന് അതൊന്നും ഇഷ്ടമല്ല അത് കാരണം അവൾ വേഗം തിരിച്ചു പോകും” “ഞാനൊന്ന് കൊണ്ട് പോയിട്ട് വേഗം വരാം ഒരു അഞ്ചു മിനിറ്റ്… ” “ശരി അമ്മ കൊണ്ടു പൊയ്ക്കോ… ” സുഭദ്ര വേഗം കുഞ്ഞിനെ എടുത്തു അവരുടെ വീട്ടിലേക്ക് പോയി… “അമ്മേ ഇത് കണ്ടോ ഇതാരാ വന്നിരിക്കുന്നു നോക്കിക്കേ… ” സുഭദ്ര വിളിക്കുന്നത് കേട്ട് അച്ഛമ്മ പതിയെ പിടിച്ചു പിടിച്ചു പുറത്തേക്കിറങ്ങി വന്നു.. അവരുടെ കയ്യിൽ നച്ചു മോളെ കണ്ടതും അച്ഛമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു… ” അയ്യോ ഇതാരാ വന്നേ… ” അച്ഛമ്മ ചോദിച്ചു..

“മോൾക്ക് മനസ്സിലായോ ഇത് ആരാണെന്ന്… ” സുഭദ്ര കുഞ്ഞിനോട് ചോദിച്ചു… “അറിയാം മുത്തച്ചി അല്ലേ… ” ആഹാ മിടുക്കി മുത്തിന് എല്ലാവരെയും എല്ലാരും അറിയാലോ… “ഭദ്രേ.. കുഞ്ഞിന് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്.. ” “അയ്യോ അത് മറന്നു… നച്ചു മോള് ഇവിടെയിരിക്ക് മോൾക്ക് അച്ഛമ്മ പാപ്പം കൊണ്ടുവരാം… ” കുഞ്ഞിനെ മുത്തശ്ശിയുടെ അടുത്തിരിത്തിയിട്ട് സുഭദ്ര വേഗം അകത്തു പോയി കുഞ്ഞിന് കൊടുക്കാനായി ബിസ്ക്കറ്റും മിട്ടായിയും പാലും ഒക്കെ എടുത്തിട്ട് വന്നു… “എനിച്ചീ ബിക്കറ്റ്‌ വേണ്ട.. ” “അച്ചോടാ മുത്തിന് ഈ ബിക്കറ്റ്‌ ഇഷ്ടല്ലേ.. ” “അല്ല.. ” “പിന്നെന്താ ഇഷ്ട്ടം… ” “മോൾക്ക് കീം ബിക്കറ്റ്‌ മതി.. ” ” ഇപ്പൊ ഇതൊക്കെ ഉള്ളു ഇവിടെ ഇരുന്ന ക്രീം ബിസ്കറ്റ് ഒക്കെ മോൾടെ ചേട്ടനും ചേച്ചിയും കഴിച്ചു തീർത്തു.. അടുത്ത തവണ മോള് വരുമ്പോൾ അച്ഛമ്മ ക്രീം ബിസ്‌ക്കറ്റു വാങ്ങിച്ചു വെയ്ക്കാം.. ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story