കൃഷ്ണരാധ: ഭാഗം 11

കൃഷ്ണരാധ: ഭാഗം 11

നോവൽ: ശ്വേതാ പ്രകാശ്

അവളുടെ കണ്ണുകൾ അടഞ്ഞു അവൻ അവളെയും നെഞ്ചോടു ചേർത്തു അവൾ കണ്ണുകൾ തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു അവൾ പേടിയോടെ ചുറ്റും നോക്കി ഒരു പെൺകുട്ടി മാത്രം അടുത്തുണ്ട് കൈയിൽ ഡ്രിപ് ഇട്ടിട്ടുണ്ട് അവൾ ചാടി എണീക്കാൻ തുടങ്ങിയപ്പോൾ ആ പെൺകുട്ടി ഓടി വന്നു അവളെ പിടിച്ചു “”ഡാ മോളു എണീക്കേണ്ട ഡ്രിപ് അനങ്ങും”” “”ഞാൻ ഇതെവിടാ””അവൾ പേടിയോടു ചോദിച്ചു “”പേടിക്കേണ്ടടാ ഹോസ്പിറ്റലിൽ ആണ് ഇയാൾ തല ചുറ്റി വീണപ്പോൾ നേരെ ഇങ്ങോട്ട കൊണ്ട് വന്നത്”” “”എന്നെ ആരാ എനിക്കെന്താ പറ്റിയേ””അവൾ തലയിൽ കൈ പിടിച്ചു ചോദിച്ചു എന്തോ ആലോചിച്ച പോലേ മാറിൽ കൈ പിടിച്ചു ഷാൾ ദേഹത്തു കിടപ്പുണ്ട് അതു മനസിലായപോലെ ആ കുട്ടി അവൾക്കരികിലേക്കു വന്നു “”പേടിക്കെണ്ടടോ തനിക്കൊന്നും പറ്റിയില്ല”

“അവൾ എല്ലാം രാധുനോട് പറഞ്ഞു അവൾ ചുറ്റും നോക്കി “”ആരെയാ നോക്കുന്നെ വിനുവിനെ ആണോ”” അവൾ പതിയെ അതേ എന്ന് തലയാട്ടി “”അവൻ പോയി കോളേജ് ചെയർമാൻ ആയതു കൊണ്ട് അവിടുന്ന് ഒരു നിമിഷം പോലും മാറി നിൽക്കാൻ കഴിയില്ല ആട്ടെ ഞാൻ ആരാന്നു ഇതുവരെ തിരക്കിയില്ലലോ”” “”സോറി””രാധു പതിയെ പറഞ്ഞു “”ആഹ് ഞാൻ എന്നെ തന്നെ പരിജയ പെടുത്താം എന്റെ പേര് വർഷ തന്റെ സീനിയർ ആണ് ഇയാളെ നോക്കാൻ വിനു ഏൽപ്പിച്ചിട്ടു പോയത് എന്നെയാ”” രാധു പതിയെ ചിരിച്ചു അപ്പോഴും അവളുടെ മനസ് തന്റെ മാനം രക്ഷിച്ച ആളെ കാണാനായി തുടിക്കുന്നുണ്ടായിരുന്നു ഒന്ന് രണ്ടു മണിക്കൂറിനു ശേഷം അവളെ ഡിസ്ചാർജ് ചെയ്യ്തു അപ്പോഴും പൂർണമായും തളർച്ച മാറിയിട്ടില്ലായിരുന്നു “”ഇയാൾ ഇന്നിനി കോളേജിൽ വരേണ്ട തളർച്ച പൂർണമായും മാറിയിട്ടില്ലലോ”

“വർഷ പറഞ്ഞതിനനുസരിച്ചു അവൾ വീട്ടിലേക്ക് പോവാൻ ഇറങ്ങി വർഷ തന്നെ ഓട്ടോ വിളിച്ചു കൊടുത്തു അവൾ കയറിയ ഓട്ടോ മുൻപോട്ടെടുത്തതും വിനു അവിടേക്ക് എത്തിയിരുന്നു അവനെ കണ്ടതും വർഷ അവന്റെ അടുത്തേക്കോടി “”ഡി ആ കൊച്ചെവിടെ””വന്നപാടെ വിനു ചോദിച്ചു “”ആ കുട്ടിയെ ഡിസ്ചാർജ് ചെയ്യിതു ഷീണം മാറാതോണ്ട് ഇന്നിനി കോളേജിൽ വരേണ്ടന്ന് ഞാൻ പറഞ്ഞു ഒരു ഓട്ടോയിൽ കയറ്റി വിട്ടു”” വർഷ അതു പറഞ്ഞപ്പോൾ വിനുവിന്റെ മുഖത്തു ചെറിയൊരു നോവ് പടർന്നു അതു വർഷ കണ്ടിരുന്നു “”എന്താ മോനെ വിനോദേ അവൾ പോയെന്നു പറഞ്ഞപ്പോൾ മുഖത്തൊരു മ്ലാനത”

“വർഷയുടെ ചോദ്യം കേട്ടപ്പോൾ അവന്റെ മുഖത്തു ചെറിയൊരു ചമ്മൽ വന്നു അതവൻ പുറത്തു കാട്ടിയില്ല “”നീ പോടീ ഉണ്ടപ്പാറു എനിക്കൊരു കുഴപ്പോമില്ല ആ കുട്ടിയെ കുറിച്ചോർത്തു എനിക്കെന്തു””അവൻ അത്രയും പറഞ്ഞു മുൻപോട്ട് നടന്നു ബൈക്കിൽ കയറി വർഷയും പുറകെ നടന്നു ബൈക്കിൽ കയറാൻ തുടങ്ങി “”അതേ എങ്ങോട്ടാ”” “”ഡാ നീ കോളേജിലേക്കല്ലേ എന്നെകൂടെ കൊണ്ടോടാ”” “”മോളെ വർഷേ ഞാൻ കോളേജിലേക്ക പക്ഷേ നിന്നെ കേറ്റുല്ല എന്റെ വണ്ടിയിൽ ഞാൻ ഏതേലും പെങ്കൊച്ചുങ്ങളെ കെട്ടുന്നേ നീ കണ്ടിട്ടുണ്ടോ ഇല്ലാലോ അപ്പൊ ദേ ഇത് നൂറു രൂപ ഉണ്ട് ഇവിടുന്നു കോളേജ് വരെ ഓട്ടോ കാശ് നൂറ് മോളു ഒരു ഓട്ടോ പിടിച്ചു പോരുട്ടോ””അവന്റെ പോക്കറ്റിൽ നിന്നും പയിസ എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു ശേഷം മുൻപോട്ട് വണ്ടി എടുത്തു

😘😘😘😘😘😘😘😘😘😘😘😘😘😘😘 കോളേജ് പരുപാടി എല്ലാം കഴിഞ്ഞു വീട്ടിൽ വന്നിട്ടും വിനുവിന്റെ ഉള്ളം തന്റെ കൈയിൽ വാടിയ താമരപോലെ കിടന്ന ആ കരുമിഴി പെണ്ണിന്റെ മുഖമായിരുന്നു അവളെ ഒരുനോക്ക് കാണാൻ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു കാണുന്നതിൽ എല്ലാം അവളുടെ മുഖം മാത്രമായിരുന്നു കോളേജിലെ കലിപ്പനായ സഖാവിനു എന്തെല്ലാമോ മാറ്റങ്ങൾ വന്ന പോലേ നിറങ്ങൾ ഒന്നും ഇല്ലാതിരുന്ന അവന്റെ ജീവിതത്തിൽ പല വർണ്ണങ്ങൾ വിരിഞ്ഞ പോലേ അവനു തോന്നുന്നുണ്ടായിരുന്നു ഉറക്കത്തിലേക്കു വഴുതി വീഴുമ്പോളും അവന്റെ സ്വപ്നത്തിൽ അവൾ നിറഞ്ഞു നിന്നിരുന്നു പിറ്റേന്ന് പതിവിലും ഉത്സാഹത്തോടെ ആണ് വിനു എഴുന്നേറ്റത് അവളെ കാണുവാൻ ഉള്ള ആവേശം ആയിരുന്നു ഉള്ളം നിറയെ കുറഞ്ഞ സമയം കൊണ്ട് അവൾ അവന്റെ ആരെല്ലാമോ ആയി മാറിയിരുന്നു

കുഞ്ഞിലേ തന്റെ അച്ഛൻ മരിച്ചപ്പോൾ മുതൽ ഒറ്റപെട്ട അവസ്ഥ ആയിരുന്നു തന്റെ ആരെല്ലാമോ ആണ് അവൾ എന്ന് അവന്റെ ഉള്ളം പറഞ്ഞുകൊണ്ടിരുന്നു കോളേജിൽ എത്തിയ പാടേ ചുറ്റും കണ്ണുകൾ ഓടിച്ചു പ്രേതിക്ഷിച്ച മുഖം കാണാത്തതു കൊണ്ട് അവനിൽ ഒരു നിരാശ പടർന്നു അവൻ പാർട്ടി ഓഫീസിലേക്ക് പോയി അവിടെ വിനുവിനെയും പ്രേതിക്ഷിച്ചു അവന്റെ അനുയായികൾ കാത്തിരിപ്പുണ്ടായിരുന്നു അവരെ കണ്ടതും അവന്റെ മുഖത്തെ നിരാശ പ്രേകടം ആക്കിയില്ല “”ആഹ് വിനു വന്നു”” ‘”എന്താടാ എല്ലാരും കൂടി ഇരിക്കുന്നെ എന്താ ഇന്നത്തെ വിഷയം”” “”ഡാ പിള്ളേരെ പിടിക്കാൻ ഇറങ്ങണ്ടേ മറ്റവൻമാരെല്ലാം ഇന്നലെയെ തുടങ്ങി ഇനിം ഇങ്ങനിരുന്ന ഈൗ വർഷത്തെ സീറ്റ് അവന്മാർ കൊണ്ടോകും””

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story