മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 6

എഴുത്തുകാരി: ജാൻസി

അവർ നോക്കിയപ്പോൾ ആ കുട്ടത്തിൽ വരുണും ദേവും…. കണ്ട കാഴ്ച ദേവ് വരുണിനെ മുഖം നോക്കി അടിക്കുന്നു…. വരുണും ഒട്ടും വിട്ടു കൊടുക്കുന്നില്ല.. കാഴ്ചകാർ എല്ലാം രസിച്ചു തന്നെ കാണുന്നുണ്ട്.. വരുണും ദേവും തമ്മിൽ ഉള്ള തല്ല് ശിവയിൽ വേദന പടർത്തി.. . 😔 “ഈ വർഷം എന്താന്നോ അടി ലേറ്റ് ആയേ ” ഒരു സീനിയർ ആണ്.. “അതെന്താ ചേച്ചി “? ശിവ ചോദിച്ചു “എല്ലാ വർഷവും 1st ഇയർ വരുന്ന ദിവസമാണ് അടി.. പിന്നെ 2 ഡേയ്‌സ് അവധിയാണ്.. ” ഓഹോ അപ്പൊ അതാ എല്ലാരുടെയും മുഖത്തു ഒരു സന്തോഷം.. ശിവ ചിന്തിച്ചു..

പക്ഷേ എല്ലാരുടെയും പ്രതീക്ഷ തെറ്റിച്ചു പ്രിൻസിപ്പൽ അവരുടെ ഇടയിൽ വന്നു പ്രശ്നം പരിഹരിച്ചു.. അന്തരീക്ഷം ശാന്തം ആക്കി.. ഉടൻ തന്നെ മൈക്കിലൂടെ അന്നൗൺസ്‌മെന്റ്‌ വന്നു “കുട്ടികൾ എല്ലാം അവരവരുടെ ക്ലാസ്സിൽ കയറി ഇരിക്കേണ്ടതാണ്.. അനാവശ്യമായി പുറത്തു ഇറങ്ങി നടക്കുന്നവർക്ക് നേരെ കർശന നടപടി സ്വീകരിക്കുന്നതാണ്… ” സന്തോഷം നിറഞ്ഞ മുഖങ്ങളിൽ സങ്കടം നിഴലിക്കുന്നത് ശിവ കണ്ടു.. എല്ലാവരും ക്ലാസ്സിൽ കയറി ഇരുന്നു.. അടി നടന്നത് കാരണം ആ പീരീഡ് ഫ്രീ ആയിരുന്നു…

…..ഇന്റർവെൽ സമയത്തു ശിവ വരുണിനെ കണ്ടു… ഷർട്ട്‌ ഒക്കെ കിറിട്ടുണ്ട്.. നല്ല പിടിവലി നടന്ന ലക്ഷണങ്ങൾ അതിൽ നിന്നും വായിച്ചെടുക്കാം.. ശിവയെ കണ്ട വരുൺ ചിരിച്ചു…. “ആഹാ താനോ.. എവിടെ തന്റെ ബാക്കി പത്രങ്ങൾ.. ” അവൻ ചോദിച്ചു അപ്പോഴേക്കും തനുവും മരിയയും അവിടെ എത്തി.. “നല്ല തല്ല് കിട്ടിയോ ചേട്ടാ.. തനു ചോദിച്ചു.. അവൻ ചിരിച്ചു “എന്തായിരുന്നു അടി ഉണ്ടാകാൻ കാരണം ” ശിവ ചോദിച്ചു.. “ചുമ്മാ ” അവൻ കണ്ണടച്ചു കാണിച്ചു.. അവിടെ നിന്നും എസ്‌കേപ്പ് ആയി… ലാസ്റ്റ് hour കെമിസ്ട്രി ആയിരുന്നു.. രജിസ്റ്റർ ബുക്ക്‌ എടുക്കാൻ ടീച്ചർ ശിവയെ ഓഫീസിൽ പറഞ്ഞു വിട്ടു…

രജിസ്റ്റർ എടുത്തുകൊണ്ടു വരുന്ന വഴി അവൾ ദേവിനെ കണ്ടു .. അവിടെയും കൂട്ടലും കുറക്കലും ഉണ്ട്. അപ്പോഴാണ് നെറ്റിയിൽ ബാൻഡേജ് കണ്ടതു. ശിവയെ കണ്ടതും അവൻ ചിരിച്ചു. “ഇയാൾ എന്താ ഇവിടെ “? “അത് ഞാൻ രജിസ്റ്റർ ബുക്ക്‌ എടുക്കാൻ വന്നതാ.. “ശിവ പറഞ്ഞു “നെറ്റിയിൽ എന്തു പറ്റി “ശിവ “ഒരു ഈച്ച പറ്റിയതാ “ദേവ് പറഞ്ഞു ആക്കിയതാണ് എന്ന്‌ മനസിലാക്കിയപ്പോൾ അവൾ ഒന്നു ചിരിച്ചു… “എടോ ആരെക്കിലും വെറുതെ ബാൻഡേജ് നെറ്റിയിൽ ഒട്ടിക്കുമോ…. അവൻ ചിരിച്ചു.. ഒരു ചെറിയ കല്ല് കൊണ്ടതാടോ.. “ഉം ” അവൾ മൂളി “എന്നാൽ താൻ ക്ലാസ്സിൽ പോ ” “ഉം ” “അല്ല ചേട്ടാ എന്തിനായിരുന്നു അടി “? ദേവ് ഒന്നും മിണ്ടില്ല . ചുമ്മാ എന്ന്‌ കണ്ണടച്ചു കാണിച്ചിട്ട് നടന്നു ഓഫീസിലേക്ക് പോയി….

🙂🙂🙂🙂🙂🙂🙂🙂🙂 രണ്ടു ദിവസങ്ങൾക്കു ശേഷം 1st hour കഴിഞ്ഞപ്പോൾ കുറേ ചേച്ചിമാരും ചേട്ടന്മാരും ക്ലാസ്സിലേക്ക് വന്നു.. അതിൽ മുണ്ട് ഉടുത്ത ഒരു ചേട്ടൻ മുന്നോട്ടു വന്നു പ്രസംഗിക്കാൻ തുടങ്ങി.. “പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങൾ ഈ കലാലയത്തിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞു… ഇനിയും നിങ്ങളെ പരിചയപ്പെടാൻ പറ്റാതെ പോയ കുറേ ചേച്ചിമാരും ചേട്ടന്മാരും ഉണ്ട്..😜… നിങ്ങൾ എല്ലാരും നിങ്ങളുടെ 1st ഇയർ ഫ്രണ്ട്സിനെ പരിചയപ്പെട്ടോ?

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story