പ്രണയം : ഭാഗം 6

Share with your friends

എഴുത്തുകാരി: അതുല്യ കെ.എസ്‌

ഗീതുവിന്റെ മുഖത്ത് ഇപ്പോഴും ഒരു വ്യത്യാസം ഇല്ല. “എങ്കിൽ നിങ്ങൾ കഴിക്ക്.. എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മാത്രം മതി. ” “ആ….ശരി… ചെറിയമ്മേ………” രണ്ടുപേരും ബാൽക്കണിയിൽ ഇരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി. നന്ദൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നതെയില്ല. “ഗീതു നീ എന്തെങ്കിലുമൊക്കെ പറയൂ….” അവൾക്ക് ഒന്നും തന്നെ സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. മനസ്സിൽ ഇപ്പോഴും കോളേജും അനന്തവും തന്നെയാണ് . ദിവസം കൂടുന്തോറും അവരുടെ ഓർമ്മകളും അവളെ വല്ലാതെ അലട്ടി .പെട്ടെന്ന് അവൾക്ക് പാർവതിയുടെ ഫോൺ കോൾ വന്നു.. ” ഹലോ പാറു .. …” “ടി കോളേജിൽ ആകെ പ്രശ്നങ്ങൾ തന്നെയാണ്.. നിന്നെ അവൾ വല്ലാതെ മോശമായി ചിത്രീകരിക്കുന്നുണ്ട്.. ഞാൻ അനന്തു വിനോട് സംസാരിച്ചിരുന്നു.

പക്ഷേ ഒന്നും തന്നെ വിശ്വസിക്കാൻ അവൻ തയ്യാറാവുന്നില്ല.. അവന്റെ മനസ്സിൽ അഞ്ജലി വലിയ വിഷം തന്നെയാണ് കുത്തിവച്ചിരിക്കുന്നത്.. എല്ലാം കൈവിട്ടു പോവുകയാണല്ലോ മോളെ… ഇനി എങ്ങനെയാണ് പിടിച്ചു നിൽക്കുക…” ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “ഗീതു ….എന്താ കരയുന്നത് ആരെങ്കിലും വിളിക്കണോ..?” നന്ദൻ പേടിച്ചുപോയി.. ” പാറു…. ഞാൻ നിന്നെ പിന്നെ വിളിക്കാം..” അവൾ ഫോൺ കട്ട് ചെയ്തു. ” ആരാ വിളിച്ചത്…. ഇങ്ങനെ കരയാൻ മാത്രം എന്ത് കാര്യമാണ് ഫോണിലൂടെ ആ കുട്ടി പറഞ്ഞത്.. ?” “ഒന്നുമില്ല ഏട്ടാ.. അത് ഒരു… ” “ആ പറയൂ.. ” “അത്… ” അവൾക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു “ഞാൻ ആരെയെങ്കിലും വിളിക്കണമെങ്കിൽ വിളിക്കാം കേട്ടോ.. അമ്മാവനെ വിളിക്കണോ ?” “വേണ്ട ചേട്ടാ… അത് ഒരു എക്സാം പേപ്പർ കിട്ടിയതാണ്, മാർക്ക് കുറവാണ്.

അതുകൊണ്ടാണ് …കേട്ടപ്പോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അവൻ അവളെ ആശ്വസിപ്പിച്ചു.അവൻ അവളുടെ മുടിയിഴകളിൽ കൈ തലോടി. “സാരമില്ല ഒരു മാർക്ക് അല്ലേ… അത് നന്നായി പഠിച്ചാൽ മതി.. നീ വിഷമിക്കേണ്ട..” ഗീതുവിന് വല്ലാതെ സന്തോഷം തോന്നി. തന്നെ ആശ്വസിപ്പിക്കാൻ ഒരാൾ എത്തിയിരിക്കുന്നു സ്വന്തം ചേട്ടനെ പോലെ ഒരാൾ.. “ഒരു കാര്യം ചെയ്യാം… നമ്മൾ ഒന്ന് പുറത്തു പോയി വരുമ്പോഴേക്കും നിന്റെ മൂഡ് ഒക്കെ ഒന്നു മാറി കിട്ടും.. നല്ല റിലാക്സേഷൻ ഉണ്ടാവും..” “വേണ്ട ചേട്ടാ കുഴപ്പമില്ല..” “അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ” നന്ദൻ പെട്ടെന്ന് എണീറ്റ് മുറിയിലേക്ക് നടന്നു. ടേബിളിൽ വച്ചിട്ടുണ്ടായിരുന്ന താക്കോലെടുത്ത് അവളെ വിളിച്ചു കൊണ്ടുപോയി. “അമ്മേ … അമ്മായി…. ഞങ്ങൾ ഒന്ന് പുറത്തു പോയി വരാം …”

“ഇവിടെ പോകുന്നു മോനെ……….?” “ഇവൾ മൂഡോഫ് ആണ്.ഞങ്ങൾ പുറത്തു പോയി വരുമ്പോഴേക്കും എല്ലാം മാറികിട്ടും. ” “പോയിട്ട് വാ മോനെ..” ഗീതുവിന്റെ അമ്മ നന്ദനോട് പറഞ്ഞു. “മോളെ ഒന്ന് പോയി വാ … അപ്പോഴേക്കും നിന്റെ സങ്കടമൊക്കെ മാറും.. ” “അമ്മേ …അത് …..” “ഒരു അതുമില്ല… എന്റെ കൂടെ വന്നാൽ മതി… ” അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. “വാ കേറൂ ……..” “നന്ദേട്ടാ ,എനിക്ക് ബൈക്കിൽ കയറാൻ അറിയില്ല.. ” അവൾ മനസ്സില്ലാമനസ്സോടെ കൂടി പറഞ്ഞു. “ഇത്രയും ഉണ്ടായിരുന്നുള്ളോ ?” “നീ എന്റെ കൈ പിടിച്ചു കയറിക്കോ അപ്പോൾ പിന്നെ വീഴുമോ എന്ന് പേടിക്കേണ്ട..” അവൾ പേടിച്ച് പേടിച്ച് അവന്റെ കൈ പിടിച്ച് ബൈക്കിൽ കയറി.. ” ദ ഇത്രയേ ഉള്ളൂ കാര്യം ഇതിനാണ് അവള് പേടിച്ചത് ….പേടിക്കുക ഒന്നും വേണ്ട ഞാനില്ലേ കൂടെ.. ” “ഇനി എന്നെ പിടിച്ചിരുന്നോ അതാകുമ്പോൾ വീഴില്ല.. ” അവൾ അവളുടെ കൈ അവന്റെ തോളിൽ വെച്ചു. “മുറുകെ പിടിച്ചിരുന്നു കേട്ടോ.. ” അവൻ പതുക്കെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങി.. കാറ്റിൽ അവളുടെ ഷാൾ പാറിപ്പറന്നു.

ബൈക്കിനെ സ്പീഡ് കൂടി കൂടി വന്നു. അവൾ പേടിച്ചു അവനെ മുറുകെ പിടിച്ചിരുന്നു. “എന്നാലും കഷ്ടായി ഇതുവരെ ഒരു ബൈക്കിനു പോലും കയറാൻ അറിയില്ല എന്ന് വെച്ചാ….” “അത് നന്ദേട്ടാ ഞാൻ ഇതുവരെ ഒരു ബൈക്കിൽ പോലും കയറിയിട്ടില്ല. “സാരമില്ല…. ഇനി എന്റെ ബൈക്ക് ഉണ്ടല്ലോ.. ” അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.അവളുടെ മുടിയിഴകൾ അവനെ തലോടി കടന്നു പോയി.. ഒരു കടൽ തീരത്ത് അവൻ ബൈക്ക് നിർത്തി. ” വാ മോളെ… ഇനി കുറച്ച് നേരം ഇവിടെ ഇരിക്കാം ..” അവൾ അവനെ പിടിച്ചു കൊണ്ട് പതുക്കെ ബൈക്കിൽ നിന്നിറങ്ങി.. അന്തിമയങ്ങിരിക്കുന്നു. കടൽത്തീരം ആസ്വദിക്കാനായി ഒരുപാട് ആളുകൾ അവിടെ ഉണ്ട്. ഒരുപാട് ഐസ്ക്രീം കടകളും ബജി കടകളും ഒക്കെയുണ്ട്. അവൻ അവളുടെ കൈ പിടിച്ചു നടന്നു. “നിനക്കറിയാമോ ഗീതു …

ഒരു ബൈക്ക് യാത്രയും പിന്നീട് കടൽത്തീരത്തുള്ള കുറച്ചുനേരവും ഇതെല്ലാം ഏതൊരു കാമുകന്മാരും സ്വപ്നം കാണുന്ന ഒന്നാണ്. ” “ഏട്ടൻ അപ്പോൾ പ്രേമിച്ചിട്ടില്ലേ…?” “ഇതുവരെ പ്രേമിക്കാൻ സമയം കിട്ടിയിട്ടില്ല……..” “ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചപ്പോൾ പറഞ്ഞല്ലോ ഒരു പെൺകുട്ടി മനസ്സിലുണ്ടെന്ന്..?” “ആ പറഞ്ഞിരുന്നു…………………” “അതാരാണ്.. ഞങ്ങൾക്ക് വൈകാതെ തന്നെ ഒരു കല്യാണമൊക്കെ കൂടാൻ കഴിയുമോ……….?” “ഞാനും ആലോചിക്കുന്നുണ്ട് …പക്ഷെ, ആ പെൺകുട്ടിയോട് ഞാനിതുവരെ അതിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. ” “അതെന്താ ഏട്ടാ സംസാരിക്കാത്തത്…?” “സംസാരിക്കണം എന്നുണ്ട് പക്ഷേ അവൾ അതിന് എന്തു മറുപടി നൽകും എന്ന് എനിക്കറിയില്ല…” “ചോദിച്ചാൽ അല്ലെ മറുപടി കിട്ടൂ ….” “ചോദിക്കണം….ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാൻ ഇന്ന്.”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!