ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 14

എഴുത്തുകാരി: പാർവതി പാറു

സംഗീത് കണ്ണുകൾ തുറന്നു…. അവന്റെ ഫോൺ എടുത്തു ഡിസ്പ്ലേയിലേക്ക് നോക്കി.. അതും ആ നീലയും പച്ചയും നിറത്തിൽ ഉള്ള മയിൽ പീലി ആണ്…. അവൻ കണ്ണെടുക്കാതെ ആ മയിൽപീലിയിലേക്ക് തന്നെ നോക്കി ഇരുന്നു…. നമുക്കിടയിലെ ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ സമയമായി പെണ്ണേ… എല്ലാം തുറന്നു പറയാൻ ഞാൻ വരുകയാണ്…. എന്റെ ലക്ഷ്യം ഞാൻ നേടി എടുത്തു കഴിഞ്ഞു…. ഇനി ഒട്ടും സങ്കോചമോ അപകർഷതാ ബോധമോ ഇല്ലാതെ എനിക്ക് നിന്നോട് അത് പറയാം.. നിന്റെ ഉള്ളിലും എന്നോട് സൗഹൃദത്തിന് ഉപരി ഒരു ഇഷ്ടം ഉണ്ടെന്ന് തന്നെ ആണെന്റെ വിശ്വാസം… അവൻ ആ മയില്പീലിയിൽ ചുണ്ടുകൾ ചേർത്ത് മുത്തി… ………. താരയുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം അലയടിക്കുന്നത് കാണുകയായിരുന്നു ദേവ പിന്നീട്….

ഇരുവരും തുറന്നു പറഞ്ഞാൽ പൂത്തു തളിരിടാൻ വെമ്പൽ കൊള്ളുകയായിരുന്നു അവർക്കിടയിലെ പ്രണയം… പക്ഷെ പിന്നീടുള്ള ദിവസങ്ങൾ ഓക്കെ പരീക്ഷ തിരക്കിൽ ആയിരുന്നു താരയും.. ദേവയും.. പോർഷൻ തീർക്കാൻ ഉള്ള ഓട്ടപ്പാച്ചിൽ ആയിരുന്നു ഇരുവർക്കും .. അവളോട് മനസ് തുറക്കാൻ അവന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു … ഈ സമയങ്ങളിൽ ഒന്നും ദേവ സംഗീതിനെയോ അവന്റെ പ്രണയത്തേയോ ഓർത്തില്ല അവന്റെ ഉള്ളിൽ അവനും താരയും മാത്രം ആയിരുന്നു… അവളെ ഒറ്റക്ക് കുറച്ചു സമയം കിട്ടുമ്പോൾ എല്ലാം പറയാൻ അവൻ കാത്തിരുന്നു… രാത്രി താരക്കും ദേവക്കും ഒത്തിരി പണികൾ ഉണ്ടായിരുന്നു… എക്സാം ആവുമ്പോഴേക്കും തീർക്കാനായി.. അത് കൊണ്ട് രാത്രിയിൽ മുറ്റത്ത് വെച്ച് കാണുന്നത് എന്നും മുടങ്ങി..

താരയുടെ അച്ഛമ്മക്ക് സുഖം ഇല്ലെന്ന് പറഞ്ഞു വീട്ടിൽ നിന്ന് വിളിച്ചപ്പോൾ വ്യാഴാഴ്ച ക്ലാസ്സ്‌ കഴിഞ്ഞ് അവൾ നാട്ടിലേക്ക് പോയി… അവളില്ലാതെ കോളേജിൽ ദേവക്ക് മടുപ്പ് തോന്നി… അവളുടെ സാമിഭ്യം തന്നെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ദേവക്ക് മനസിലായി… വെള്ളിയാഴ്ച ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങാൻ നേരം താരയുടെ കാൾ ദേവക്ക് വന്നു… എന്താ മാഷേ ഈ ആഴ്ച നാട്ടിൽ പോണില്ലേ.. ഉണ്ട്… ഇറങ്ങാൻ നിൽക്കാണ്… ഈ സൺ‌ഡേ എന്റെ ഫ്രണ്ട് ന്റെ എൻഗേജ്മെന്റ് ആണ്‌… പോയില്ലേൽ അവനെന്നെ കൊല്ലും.. ആഹാ അത്രക്കും ഭീകരനാണോ… ആ ആണെന്ന് കൂട്ടിക്കോ… അച്ഛമ്മക്ക് എങ്ങനെ ഉണ്ട് ഇപ്പൊ.. അച്ഛമ്മ ഉഷാറായി… ഞാൻ തിങ്കളാഴ്ച വരും.. Ok.. അപ്പൊ നേരിട്ട് കാണാം…. Ok മാഷേ ബൈ… അവൾ ഫോൺ വെച്ചു…

തിരിച്ചു വന്ന് അവളോട് എല്ലാം പറയാൻ തിരുമാനിച്ചുകൊണ്ട് ദേവ ട്രെയിൻ കയറി… രാത്രി വീട്ടിൽ എത്തി ദേവ അമ്മയോട് ഈ ദിവസങ്ങളിൽ നടന്നതൊക്കെ പറഞ്ഞു… അവന്റെ മുടിയിൽ തലോടി കൊണ്ട് എല്ലാം കേൾക്കുകയായിരുന്നു അമ്മ… മോനേ അമ്മക്ക് ഉറപ്പുണ്ട്… അവൾ സ്നേഹിക്കുന്നത് നിന്നെ ആണ്‌… അവളുടെ സംസാരത്തിൽ നിന്ന് എനിക്കും പലപ്പോഴും അത് തോന്നിയിട്ടുണ്… നീ എത്രയും വേഗം അവളോട് തുറന്നു സംസാരിക്കണം… അമ്മേ എനിക്കും ആഗ്രഹം ഉണ്ട്… പക്ഷെ സംഗീതിനെ ഓർക്കുമ്പോൾ… അവനല്ലേ അവളെ ആദ്യം പരിചയപ്പെട്ടത്…. അവർക്കിടയിൽ അല്ലേ വർഷങ്ങൾ ആയുള്ള സ്നേഹം ഉള്ളത്… നീ പറഞ്ഞത് ശെരി ആണ്‌… പക്ഷെ എപ്പോഴെങ്കിലും അവളോട് പ്രണയം ആണെന്ന് അവൻ പറഞ്ഞിട്ടുണ്ടോ… അവൾ പറഞ്ഞിട്ടുണ്ടോ…

അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിക്കൂടെ… പിന്നെ നീ നിന്റെ ഉള്ളിൽ ഉള്ള ഇഷ്ടം തുറന്ന് പറയുമ്പോഴെങ്കിലും അവൾ മനസ് തുറന്നാലോ… നീ ധൈര്യമായി പറയ് മോനേ… ദൈവം അവളെ സൃഷ്ടിച്ചത് നിനക്ക് വേണ്ടി ആണ്‌…. അമ്മയോട് സംസാരിച്ചപ്പോൾ അവന് നല്ല ആത്മവിശ്വാസം തോന്നി…. അവൻ കുറച്ചു നേരം ടെറസിൽ പോയി ആകാശം നോക്കി കിടന്നു…. അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നത് അവനറിഞ്ഞു… നക്ഷത്രങ്ങളിൽ അവളുടെ മുഖം തിരഞ്ഞു…. പിറ്റേന്ന് വൈകുന്നേരം അവൻ ശ്യാമിന്റെ വീട്ടിലേക്ക് പോയി… നാളെ അവന്റെ എൻഗേജ്മെന്റ് ആണ്‌… ശ്യം ദേവയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്‌… ഒന്നാം ക്ലാസ്സ്‌ മുതൽ ഡിഗ്രി വരെ ഒരുമിച്ചായിരുന്നു… ഡിഗ്രി കഴിഞ്ഞപ്പോൾ അവൻ mba ക്ക് പോയി… ഇപ്പൊ മൂന്ന് വർഷം ആയി us ൽ ആണ്‌…

അവിടെ അവന്റെ കൂടെ വർക്ക്‌ ചെയുന്ന ഒരു കുട്ടിയും ആയി പ്രണയത്തിലായി… വീട്ടുകാർക്കും എതിർപ്പില്ല…. ഈ ഞായർ എൻഗേജ്‌മെന്റും അടുത്ത മാസം കല്യാണവും ആണ്‌… അവിടെ എത്തിയതും ശ്യാമും കുടുംബവും അവനെ സന്തോഷത്തോടെ സ്വീകരിച്ചു… ചെറുപ്പം തൊട്ടേ കൂട്ടുകാർ ആയത് കൊണ്ട് അവരുടെ കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു… മോനേ ഇങ്ങനെ നടന്നാൽ മതിയോ… ഇനി ഒരു കല്യാണം ഓക്കെ കഴിച്ചൂടെ… ശ്യാമിന്റെ അമ്മ അവനോട് തമാശയായി പറഞ്ഞു… അവൻ ചിരിച്ചു… ദേവ.. കെട്ടാൻ ഉദ്ദേശം ഉണ്ടേൽ എന്റെ ലീവ് തീരും മുന്നേ കേട്ട്… അല്ലേൽ 1 വർഷം കഴിഞ്ഞു മതി… അല്ലേൽ എനിക്ക് കൂടാൻ പറ്റില്ല… പിന്നെ നീ ഇല്ലേൽ ദേവ കല്യാണം കഴിക്കില്ലെന്ന് തോന്നുമല്ലോ….എന്ന് പറഞ്ഞുകൊണ്ട് ഒരു പെൺകുട്ടി അങ്ങോട്ട് വന്നു… അവന് എതിരെ ഉള്ള കസേരയിൽ ഇരുന്നു… എന്താ ദേവ അറിയോ… അവൾ അവനോട് ചോദിച്ചു… അതെന്ത് ചോദ്യം ആണ്‌ ക്ഷമ…

നീ ഞങ്ങളുടെ ബാല്യകാലസഖി അല്ലേ… ക്ഷമ ശ്യാമിന്റെ ചെറിയച്ഛന്റെ മകൾ ആണ്‌.. സ്കൂളിൽ അവരുടെ ഒരു ക്ലാസ്സ്‌ താഴെ ആയിരുന്നു…. ആ സമയത്ത് അവർ മൂന്നുപേരും നല്ല കൂട്ട് ആയിരുന്നു… ക്ഷമ plus two കഴിഞ്ഞപ്പോൾ കോഴിക്കോട് അവളുടെ അമ്മയുടെ വീട്ടിലേക്ക് പോയി … പിന്നെ അവിടെ നിന്ന് ആണ്‌ ഡിഗ്രി പഠിച്ചത്… ഓ അപ്പൊ ഓർമ ഉണ്ടല്ലേ… എന്നിട്ട് 7 കൊല്ലം ആയ്ട്ട് എന്നെ ഒന്ന്‌ വിളിക്കാൻ നിനക്ക് തോന്നില്ലല്ലോ… നീ ഇങ്ങോട്ടും വിളിച്ചില്ലല്ലോ… അവർ പരസ്പരം പരിഭവം പറഞ്ഞു… എന്റെ ക്ഷമേ നിന്റെ വിവരങ്ങൾ ഓക്കെ ഇവൻ പറഞ്ഞു ഞാൻ അപ്പപ്പോ അറിയുന്നുണ്ടായിരുന്നു… ഡിഗ്രി കഴിഞ്ഞാൽ എങ്കിലും ഇങ്ങോട്ട് വരും എന്ന് വെച്ചു… അപ്പോൾ അവൾ ഇവിടെ ഒന്നും pg ഇല്ലാത്ത പോലെ ലണ്ടണിൽ പോയേക്കുന്നു… അല്ലാ നീ അവിടെ തന്നെ കൂടാൻ ആണോ പ്ലാൻ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story