അലീന : ഭാഗം 8

അലീന : ഭാഗം 8

എഴുത്തുകാരി: സജി തൈപ്പറമ്പ്

ചേച്ചി ഇത്ര പാവമായി പോയല്ലോ ?എൻ്റെ ചേച്ചീ… സിബിച്ചൻ അങ്ങനെ പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ? ഞാൻ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ? അലീനയുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട്, ആൻസിയവളെ സമാധാനിപ്പിച്ചു. അല്ലേലും എനിക്കറിയാം, സിബിച്ചായന് എന്നെ ജീവനാണെന്ന് ജാള്യതയൊളിപ്പിക്കാൻ അലീന ,അനുജത്തിയുടെ മുന്നിൽ പ്ളയിറ്റ് മറിച്ചു. ################### ഇന്ന് അവർക്ക് രണ്ട് പേർക്കും എൻ്റെയൊപ്പം കിടക്കണമെന്ന് അത്താഴം കഴിഞ്ഞ്, മരമില്ലിലെ കണക്ക് ബുക്ക് പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ,സിബിച്ചനോട്, അലീന നിരാശയോടെ പറഞ്ഞു അനുജത്തിമാരുടെ ആഗ്രഹമല്ലേ? നീയതങ്ങ് സാധിച്ച് കൊടുത്തേക്ക് കണ്ടോ സിബിച്ചനപ്പോൾ, ഞാൻ കൂടെയുണ്ടാവണമെന്ന് നിർബന്ധമില്ലല്ലേ? അവൾ പരിഭവിച്ചു.

ഓഹ് എൻ്റെ കൊച്ചേ … ഒരു രാത്രിയല്ലേ അവരാവശ്യപ്പെടുന്നുള്ളു , അത്രയും നേരം നമ്മുടെ രണ്ട് പേരുടെയും ശരീരങ്ങൾ മാത്രമേ ഒരു ചുമരിൻ്റെ രണ്ട് വശത്താകുന്നുള്ളു ,ഹൃദയങ്ങൾ ഒരിക്കലും അകലുന്നില്ലല്ലോ? ഓഹ് എന്നാലും ഈ നെഞ്ചിലെ ചൂടില്ലാതെ, എനിക്ക് ഉറക്കം വരില്ല അതെനിക്കുമുണ്ടാവില്ല, കാരണം കല്യാണത്തിന് ശേഷം നമ്മളാദ്യമല്ലേ ഇങ്ങനെ രണ്ട് മുറിയിൽ കിടക്കുന്നത് ,ഇതിപ്പോൾ മറ്റാർക്കും വേണ്ടിയല്ലല്ലോ സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടിയല്ലേ? ഉം എന്നാൽ ശരി മനസ്സില്ലാ മനസ്സോടെയവൾ തിരിഞ്ഞ് നടന്നപ്പോൾ, സിബിച്ചൻ അവളുടെ കയ്യിൽ കടന്ന് പിടിച്ചു. ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടോ, അതിൻ്റെ ത്രില്ലിൽ എനിക്ക് കിടക്കാമല്ലോ അയ്യടാ അങ്ങനിപ്പോൾ സുഖിക്കണ്ടാ ,ഞാനൊരു ചുംബനം തരാനായി രാത്രിയിലെ ഏതെങ്കിലുമൊരു യാമത്തിലിവിടെ വരും ,അത് വരെ എന്നെ പ്രതീക്ഷിച്ച് ഉറക്കമിളച്ച് നിങ്ങളിവിടെ കാത്തിരിക്കുന്നുണ്ടോ?

എന്ന് എനിക്കൊന്നറിയണം എടീ ദുഷ്ടേ… അത്രയ്ക്ക് വേണമായിരുന്നോ ? ഞാൻ ചുമ്മാ പറഞ്ഞതല്ലേ എൻ്റെ കെട്ടിയോനേ … അതും പറഞ്ഞവൾ ,സിബിച്ചൻ്റെ കവിളത്തൊരുമ്മ കൊടുത്തിട്ട്,അനുജത്തിമാര് കിടക്കുന്ന മുറിയിലേക്ക് പോയി. ################### എന്നാൽ ഞങ്ങളിറങ്ങട്ടെ മോളേ… രണ്ട് ദിവസം പോയതറിഞ്ഞില്ല തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാൻ കാറിൽ കയറുന്നതിന് മുമ്പ് അന്നാമ്മ മോളോട് യാത്ര ചോദിച്ചു. പോയിട്ട് വാ അമ്മേ ഞങ്ങളിടയ്ക്ക് അങ്ങോട്ടിറങ്ങാം അലീന സങ്കടത്തോടെ അവരെ യാത്രയാക്കി. ദിവസങ്ങൾ പിന്നെയും കടന്ന് പോയിക്കൊണ്ടിരുന്നു ,പഴയ വാർഷിക കലണ്ടറിന് പകരം പുതിയകലണ്ടർ ചുമരിൽ സ്ഥാനം പിടിച്ചു. സിബിച്ചാ… നാളെയെന്താ ദിവസമെന്ന് ഓർമ്മയുണ്ടോ? രാത്രിയിൽ ,ബെഡ്ഷീറ്റ് മാറ്റി വിരിക്കുമ്പോൾ അലീന ചോദിച്ചു.

എന്താടീ നിൻ്റെ അപ്പാപ്പൻ്റെ ഓർമ്മദിനമാണോ ഒന്ന് പോ സിബിച്ചാ … നാളെ നമ്മുടെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാ ങ്ഹേ സത്യമാണോ?എന്നാൽ നമുക്കതൊന്ന് ആഘോഷിക്കണമല്ലോ അത് വേണോ സിബിച്ചാ…? അതെന്താടോ, നമ്മുടെ വിവാഹ വാർഷികം നമ്മളല്ലാതെ പിന്നെയാ രാ ആഘോഷിക്കുന്നത് ? അതല്ല സിബിച്ചാ.. നാളെയിവിടെ വരുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്തായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് പിന്നെ, ആണുങ്ങളൊക്കെ സ്കോച്ചും, പെണ്ണുങ്ങൾ ബിയറുമായിരിക്കും ഓഹ് ഒരളിഞ്ഞ കോമഡി ,എൻ്റെ സിബിച്ചാ… ഞാൻ സീരിയസ്സായിട്ടാണ് പറഞ്ഞത് ,കല്യാണം കഴിഞ്ഞ് വർഷമൊന്നായിട്ടും, നിനക്ക് വിശേഷമൊന്നുമായില്ലേന്ന് വന്ന് കയറുന്ന പെണ്ണുങ്ങളെല്ലാം ചോദിക്കും അത് കേട്ടപ്പോൾ സിബിച്ചൻ്റെ മുഖത്ത് മ്ളാനത പരന്നു.

ഉം അത് ശരിയാ നീ പറഞ്ഞത്, അeപ്പാൾ നമുക്ക് തല്ക്കാലം ആഘോഷമൊഴിവാക്കാം, നാളെ നമ്മളൊരു കേക്ക് വാങ്ങിച്ചിട്ട്, ഈ മുറിയിൽ വച്ച് നമ്മൾ രണ്ട് പേരും ചേർന്ന് മുറിക്കുന്നു, അത് പോരെ? അതല്ല സിബിച്ചാ.. നമുക്ക് നാളെയൊന്ന് ഗൈനക് ഡോക്ടറെ കാണാൻ പോകണം അത് വേണോ? കുറച്ച് നാള് കൂടി കഴിഞ്ഞു ഡോക്ടറെ കണ്ടാൽ പോരെ? പോര സിബിച്ചാ… നമുക്ക് നാളെ തന്നെ പോകാം ഓകെ നാളെ എങ്കിൽ നാളെ, നീയാ ലൈറ്റ് ഓഫ് ചെയ്തിട്ട് വാ കിടക്കണ്ടേ? പിറ്റേന്ന് ഉച്ചയൂണ് കഴിഞ്ഞയുടനെ, സിബിച്ചൻ അലീനയെയും കൂട്ടി , ഡോക്ടറെ കാണാൻ പോയി ,വൈകുന്നേരമാകുമ്പോൾ ചേട്ടത്തിമാരൊക്കെ ജോലി കഴിഞ്ഞ് വരുമെന്നും അതിന് മുമ്പേ പോയി വരാമെന്നും കരുതിയാണ് അവർ നേരത്തെയിറങ്ങിയത്, ഇല്ലെങ്കിൽ അതിനും കൂടി, അവരുടെ കുത്ത് വാക്കുകൾ കേൾക്കേണ്ടി വരുമെന്ന്, അലീനയ്ക്കറിയാമായിരുന്നു.

\ഡോക്ടർ രണ്ട് പേരെയും പരിശോധിച്ച് ഗുളികകൾ കൊടുത്തതിനൊപ്പം ചില ടെസ്റ്റുകളും പുറത്ത് നിന്ന് ചെയ്യാനായി എഴുതി കൊടുത്തു. മൂന്ന് മാസം ഗുളിക കഴിച്ചതിന് ശേഷം, വ്യത്യാസമൊന്നും കാണുന്നില്ലെങ്കിൽ ,ടെസ്റ്റ് ചെയ്ത റിസൾട്ടുമായി വന്നാൽ മതിയെന്ന് ഡോക്ടർ അവരോട് നിർദ്ദേശിച്ചു. തിരിച്ച് മാളിയേക്കലേക്ക് വരുന്ന വഴി, വലിയ പള്ളിയുടെ മുന്നിൽ കാറ് നിർത്താൻ അലീന സിബിച്ചനോട് പറഞ്ഞു. പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്ന,രൂപക്കൂടിന് മുന്നിൽ, അലീന മെഴുകുതിരി കത്തിച്ച് വച്ചിട്ട് മനസ്സുരുകി പ്രാർത്ഥിച്ചു. വിശുദ്ധനായ പുണ്യാളാ.. ഞങ്ങൾക്ക് രണ്ട് പേർക്കും തകരാറുകളൊന്നും കാണരുതേ? പിന്നീടുള്ള മൂന്ന് മാസം മൂന്ന് വർഷം പോലെയാണ് അവർക്ക് തോന്നിയത് ,ഡോക്ടർ കൊടുത്ത ടാബ്ലറ്റുകൾ തീർന്ന ദിവസം തന്നെ, അവർ, ടെസ്റ്റുകൾക്കായി ലാബിൽ പോയി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story