മനം പോലെ മംഗല്യം : ഭാഗം 8

Share with your friends

എഴുത്തുകാരി: ജാൻസി

എല്ലാവരും കരഘോഷങ്ങളോട് കൂടി ദേവിനെ സ്വാഗതം ചെയ്തു…. അതിനു മറുപടിയെന്നോണം അവൻ തിരിച്ചു എല്ലാവർക്കും നേരെ കൈ വീശി കാണിച്ചു.. സ്റ്റേജിലേക്ക് കയറി.. അത്രയും നേരം പതറി നിന്ന ശിവയുടെ മുഖത്തു ചെറു ചിരി നിറഞ്ഞു.. “ഓക്കേ ശിവാനി.. അപ്പോൾ ഇതാണ് തന്റെ ടാസ്ക്…. ഞങളുടെ ദേവിനെ പ്രൊപ്പോസ് ചെയ്തു ഈ മോതിരം അവന്റെ വിരലിൽ അണിയിക്കണം ” എന്നു പറഞ്ഞു ആ ചേട്ടൻ ഒരു മോതിരം അവൾക്ക് നേരെ നീട്ടി.. 💍 അവൾ അത് വാങ്ങി.. അവന്റെ അടുത്ത് വന്നു എന്തൊക്കൊയോ പറഞ്ഞു മോതിരം കൈയിൽ ഇടാൻ നോക്കി…..ദേവ് ഉടനെ കൈകൾ നെഞ്ചോടു കൂട്ടി കെട്ടി…

ഞാൻ അങ്ങനെ ഒന്നും വീഴില്ല മോളെ…. എന്ന മട്ടിൽ നിന്നു.. അവൾ ദയനീയമായി ദേവിനെയും ടാസ്ക് കൊടുത്ത ചേട്ടനെയും മാറി മാറി നോക്കി… നോ രക്ഷ… മക്കള് ചെയ്തിട്ട് പോയാൽ മതി ഇവിടുന്നു… എന്ന ഭാവമാണ് എല്ലാരുടെയും മുഖത്തു… ടാസ്ക് കൊടുത്ത ചേട്ടനോട് കുടിക്കാൻ കുറച്ചു വെള്ളവും 5mint സമയവും ചോദിച്ചു… അവർ സമ്മതിച്ചു…. വെള്ളം കുടിച്ചു ഒരു നിമിഷം അവൾ കണ്ണടച്ചു…. ഈ സമയം ദേവ് അവിടെ കൂൾ ആയിട്ടു നിന്നു അവൾ ചെന്നതൊക്കെ നോക്കി കൈയും കെട്ടി നിന്നു…… ശിവ മൈക്കെടുത്തു ദേവിന്റെ അടുത്തേക്ക് വന്നു.. അവൾ ദേവിന്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ ആ മുഖത്തു വന്ന ഭാവം എന്തെന്ന് ദേവിന് വായിച്ചെടുക്കാൻ സാധിച്ചില്ല…

അവൾ അവന്റെ കണ്ണിലേക്കു നോക്കി… തറയിലേക്ക് ഒരു കാൽമുട്ട് കുത്തി ഇടത്തെ കൈയിൽ മൈക്കും വലത് കൈയിൽ ഇരുന്ന മോതിരം അവനു നേരെ നീട്ടി…. ശിവയുടെ പെട്ടന്നുള്ള ആക്ഷനിൽ ദേവ് ഒന്നു പകച്ചു… എങ്കിലും അതു പുറത്തു കാണിച്ചില്ല.. അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു ” എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പം അല്ല.. പക്ഷേ എന്റെ ജീവിതത്തിനു ഒരു അവസാനം ഉണ്ടെകിൽ അതു നിന്നോടൊപ്പം ആയിരിക്കും.. കാരണം നിന്നെ കണ്ടനാൾ മുതൽ എന്റെ ജീവനാണ് നീ..എന്റെ ജീവിതം പൂർണ്ണമാകണമെകിൽ നീ എന്നോടൊപ്പം എന്റെ നിഴലായി കൂടെ വേണം…”….. “I love you.. ♥️.. I need you forever…. will you marry me💍”…. ആ ഡയലോഗിൽ ദേവ് ഫ്ലാറ്റ്…

ദേവ് അവൻ പോലും അറിയാതെ കൈ അവളുടെ നേർക്ക് നീട്ടി.. ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.. അവൾ ദേവിന്റെ കൈയിൽ മോതിരം അണിയിച്ചു.. രണ്ടുപേരും അവർ മാത്രം ഉള്ള അവരുടെ ലോകത്തായിരുന്നു…. ഓഡിറ്റോറിയത്തിൽ ഉള്ള എല്ലാവരും എഴുന്നേറ്റു നിന്നു കൈയടിച്ചു… അപ്പോഴാണ് രണ്ടു പേർക്കും ബോധം വന്നേ.. ശിവ പെട്ടന്ന് ചാടി എഴുന്നേറ്റു.. എല്ലാരേയും നോക്കി പുഞ്ചിരിച്ചു.. ഒപ്പം ദേവിനെയും… അവനും അവൾക്കു തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു.. ദേവും പുരികം ഉയർത്തി സൂപ്പർ എന്ന് കാണിച്ചു കൈ അടിച്ചു…. എന്നാൽ ശിവ സ്റ്റേജിൽ നിന്നു ഇറങ്ങിയത് മനസ്സിൽ ഒരായിരം ചോദ്യങ്ങളുമായിട്ടാണ്….

അവൾ സീറ്റിൽ വന്നിരുന്നു.. തനുവും മരിയയും കലക്കി എന്നു ആക്ഷൻ കാണിച്ചു.. അവൾ ചിരിച്ചു…. പിന്നെയും അവിടെ പരിപാടികൾ നടന്നു.. പക്ഷേ ശിവക്ക് അതൊന്നും ശ്രദ്ധിക്കാൻ പറ്റില്ല… അങ്ങനെ കലാപരിപാടികൾ എല്ലാം അവസാനിച്ചു… സമ്മാനദാനവും നടന്നു… തനുവിന് ബെസ്റ്റ് മരുമകൾ എന്ന അവാർഡ് കിട്ടി 😂😂😂😂😂…അവൾ അത് സന്തോഷത്തോടു കൂടി ഏറ്റു വാങ്ങി 👍 എല്ലാവരും വീട്ടിലേക്കു പോകാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു…. ചായയും കടിയും തന്നു എല്ലാ ജൂനിയർസിനോടും പരിപാടികൾ ഭംഗി ആക്കിയതിനു നന്ദി സീനിയർസ് രേഖപ്പെടുത്തി… എല്ലാരേയും വീട്ടിലേക്കു യാത്ര അയച്ചു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!