❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 23

Share with your friends

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“നീ എന്താ കുഞ്ഞാ അവിടെ നിന്ന് കളഞ്ഞത്..” അരുന്ധതി അവനെ സ്നേഹത്തോടെ വിളിച്ചു… “അല്ലേലും അമ്മയ്ക്ക് ഏട്ടനെ മാത്രമേ കണ്ണിൽ പിടിക്കൂ..ഞാൻ പുറത്ത്…” സ്വാതി അവരെ കെട്ടി പിടിച്ച കൈ അയച്ച് കൊണ്ട് കുശുമ്പോടെ പറഞ്ഞു… “എന്റെ പെണ്ണേ… അമ്മ അതിനു എന്താ പറഞ്ഞത്…” അരുന്ധതി വിഷമത്തോടെ അവളെ നോക്കി.. “പോട്ടെ . അല്ലേലും നമ്മള് ആരാ…” സ്വാതി പരിഭവത്തോടെ വിവേകിന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴാണ് അവന്റെ നിറഞ്ഞ കണ്ണുകൾ അവളു കണ്ടത്.. “അയ്യേ..എന്റെ ഏട്ടൻ കരയെ….” സ്വാതിയുടെ കൺകൊണിൽ നീർ തിളക്കം വന്നു.. “ഏട്ടാ..ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ… സോറി…” സ്വാതി ചെവി പിടിച്ചു മാപ്പ് പറയുന്നത് പോലെ കാണിച്ചു..

“മോനെ…കുഞ്ഞാ…. അവള് പറഞ്ഞത് നീ കാര്യമാക്കേണ്ട… അവള് കുഞ്ഞു അല്ലെ..” അരുന്ധതി അവന് അരികിലേക്ക് നീങ്ങി വന്നു… “അതിന് ഇവള് പറഞ്ഞത് കേട്ടിട്ട് അല്ല എന്റെ അമ്മ കുട്ടി ഞാൻ കരഞ്ഞത്… എന്റെ അമ്മക്കുട്ടിയെ ഇങ്ങനെ കണ്ടതിന്റെ സന്തോഷം ആണ്…” വിവേക് അവർക്ക് അരികിൽ ആയി മുട്ട് കുത്തി ഇരുന്നു… “എത്ര നാളായി അമ്മ… ഇങ്ങനെ.. ഈ മുഖത്ത് ഈ പുഞ്ചിരി കണ്ടിട്ടു..” വിവേക് അവരുടെ മടിയിലേക്ക് തല ചായ്ച്ചു… “എല്ലാം ശരി ആയില്ലേ കുഞ്ഞാ.. പിന്നെന്താ വീണ്ടും സങ്കടം..” അവരുടെ തൊണ്ട ഇടറി… വിവേകിന്റെ തലയിൽ തഴുകി കൊണ്ട് അവര് ഇരുന്നു… “അതെ… ഇത്ര നാള് കൂടിട്ട് ആണ് അമ്മയെ ഒന്ന് മര്യാദയ്ക്ക് കണ്ടത്…

അന്നേരം സെന്റി അടിച്ചു ഇരിക്കാൻ ആണോ രണ്ടാളുടെയും പ്ലാൻ…” സ്വാതി മുഖം വീർപ്പിച്ചു… “എന്റെ വാവേ…” അരുന്ധതി താടിക്ക് കൈ കൊടുത്തു കൊണ്ട് അവളെ നോക്കി… .അവള് ഓടി വന്നു അവരുടെ കവിളിൽ ഉമ്മ കൊടുത്തു… “അപ്പ കൂടി ഉണ്ടായിരുന്നു എങ്കിൽ അല്ലെ അമ്മ…” സ്വാതി ഇടറിയ സ്വരത്തിൽ പിറുപിറുത്തു… “വാവേ…” വിവേക് ശാസനയോടെ വിളിച്ചു… “കുഞ്ഞാ…വേണ്ടാ…നല്ല ദിവസമായിട്ടു…” “വേണ്ടമ്മെ…ഏട്ടന് അല്ലേലും അപ്പയോട് ഇപ്പഴും ദേഷ്യം ആണല്ലോ….” സ്വാതി കണ്ണീരോടെ പറഞ്ഞു മുറിയിലേക്ക് നടന്നു… “കുഞ്ഞാ… വാവയ്ക്ക്‌ അത് സങ്കടം ആയിന്ന് തോന്നുന്നു….” അരുന്ധതി വിഷമത്തോടെ പറഞ്ഞു.. “സാരമില്ല അമ്മേ… നാളെ സത്യങ്ങൾ അറിയുമ്പോൾ ഒരു പക്ഷെ അവളു തകർന്നു പോകാതെ ഇരുന്നാൽ മതി…”

വിവേക് മുഖം അമർത്തി തുടച്ചു.. “തൽകാലം എന്റെ അമ്മക്കുട്ടി ഇങ്ങ് വന്നേ… അവളെ കയ്യിൽ എടുക്കാൻ ഉള്ള വഴി ആലോചിക്കാം നമുക്ക്..” വിവേക് പുഞ്ചിരിച്ചു കൊണ്ട് എണീറ്റു… “ഇങ്ങനെ ഒരു ഏട്ടനും അനിയത്തിയും… വാ… പോയി ഫ്രഷ് ആയിട്ടു വാ… വാവയെയും കൂട്ടിക്കോ…ഞാൻ കഴിക്കാൻ എടുത്തു വെക്കാൻ പറയട്ടെ…” അരുന്ധതി അവന്റെ കവിളിൽ തലോടി കൊണ്ട് സ്നേഹവായ്‌പോടെ പറഞ്ഞു… വിവേക് അവന്റെ മുറി ലക്ഷ്യമാക്കി നടന്നു… *** അനി കുളിച്ച് റെഡി ആയി അഭിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ലാപ് ടോപ്പും കയ്യിൽ പിടിച്ചു ചിന്തയിൽ ആയിരുന്നു… “എന്റെ ഏട്ടാ… ഇപ്പോഴും അത് തന്നെ ഓർത്ത് ഇരിക്കുകയാണോ…” അനി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു…

അഭി പെട്ടെന്ന് ഞെട്ടി അവനെ നോക്കി… അപ്പോഴാണ് ലാപ്പിൽ സിസിടിവി ഫൂട്ടേജ് അവൻ കണ്ടത്… “ഏട്ടൻ ഇത് തന്നെ കണ്ടൊണ്ടു ഇരിപ്പ് ആണോ..” അനി അവന് അരികിൽ ആയി ഇരുന്നു .. “അതല്ല അനി… നീ ഇയാളുടെ.. ഐ മീൻ.. സ്ത്രീയോ പുരുഷനോ.. ആരോ ആവട്ടെ… പക്ഷേ… ആ ബോഡി ലാംഗ്വേജ്… അതെനിക്ക് നല്ല പരിചയം ഉണ്ട്….” അഭി ചിന്തയോടെ തലയിൽ മുറുകെ പിടിച്ചു… “വാട്ട് ഡു യു മീൻ ഏട്ടാ….നമുക്ക് പരിചയം ഉള്ള ആരെങ്കിലും ആണ് എന്നാണോ…” അനി സംശയത്തോടെ ചോദിച്ചു… “ആവാം.. ആവാതെ ഇരിക്കാം… ഐ ഡോണ്ട് ക്‌നോ… പക്ഷേ… ഇത്.. എന്നെ വല്ലാതെ കൺഫുസ്ഡ് ആക്കുന്നു അനി…” അവൻ നെറ്റിയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു … “നമുക്ക് ഇത് ഏട്ടൻമാരോട് പറഞ്ഞാലോ….” . അനി ചോദിച്ചു.. “

വേണ്ട അനി…. അവരെ കൂടി തൽകാലം ടെൻഷൻ ആക്കണ്ട… തൽകാലം ആരും ഒന്നും അറിയണ്ട…” അഭി ലാപ് ക്ലോസ് ചെയ്തു… “ശരി.. എങ്കിൽ തൽകാലം ഏട്ടൻ താഴേക്ക് വാ.. മുത്തശ്ശി കഴിക്കാൻ വിളിച്ചു…” അനി എണീറ്റ് കൊണ്ട് പറഞ്ഞു… താഴേക്ക് പോകുന്ന വഴിക്ക് അഭിയുടെ നോട്ടം അപ്പുവിന്റെ റൂമിന് നേരെ പാളി വീണു… “അമ്മ ഇല്ലാത്തത് വല്ലാത്ത കുറവ് തന്നെ ആണ് അല്ലെ ഏട്ടാ…വീട്ടിൽ വരുമ്പോ അമ്മയെ ഇങ്ങനെ കണ്ടില്ലെങ്കിൽ ഒരു സുഖമില്ല…” അനി പറഞ്ഞു.. അഭി അതിനു മറുപടിയായി ഒന്നു മൂളി… “അപ്പുവിനെയും മിസ്സ് ചെയ്യുന്നുണ്ട്…” അനി സങ്കടത്തോടെ പിന്നെയും പറഞ്ഞു… അഭി അതിനും കനപ്പിച്ച് ഒന്ന് മൂളി.. “ഈ ഏട്ടന് ഇതെന്താ ഇന്ന്….” അനി പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു…

ദേവകിയമ്മയും ഗൗരിയും ചേർന്ന് ആണ് അവർക്ക് ഭക്ഷണം വിളമ്പിയത്… “ബാക്കി എല്ലാവരും കഴിച്ചു… നിങ്ങള് രണ്ടാളും മാത്രമേ ബാക്കിയുള്ളൂ…” ഗൗരി പറഞ്ഞു.. “രുദ്ര കഴിച്ചില്ലേ അപ്പച്ചി…” അനി തല ഉയർത്തി ചോദിച്ചു… “ഇത്തിരി കഴിച്ചു അനി…. അതും ഞാൻ ഒത്തിരി നിർബന്ധിച്ച് കഴിപ്പിച്ചത് ആണ്…” ഗൗരി അവന്റെ പ്ലേറ്റിൽ കറി ഒഴിച്ച് കൊണ്ട് പറഞ്ഞു… “എന്റെ കുഞ്ഞിന് കാര്യമായ എന്തോ സങ്കടം ഉണ്ടു മോനെ… അല്ലാതെ അവള് ഇങ്ങനെ അടച്ചു ഇരിക്കില്ല.. ഇങ്ങനെ ഒരു മുറിവിന്റെ പേരിൽ മുറി അടച്ചു വീട്ടിൽ തന്നെ ഇരിക്കില്ല ..” മുത്തശ്ശി സങ്കടത്തോടെ പറഞ്ഞു… അനി തല ഉയർത്തി അഭിയെ നോക്കി… അവൻ എന്തോ ചിന്തയിൽ ആണെന്ന് തോന്നി… ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൻ രുദ്രയുടെ മുറി ലക്ഷ്യമാക്കി നടന്നു… **** കൈക്ക് വേദന ഉള്ളത് കൊണ്ടു ഹരി ഇന്നും കൂടി ലീവിന് വിളിച്ചു പറഞ്ഞിരുന്നു…

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ എടുത്തു നോക്കിയത്… “അമ്മ കോളിംഗ്…” അവൻ ഫോൺ എടുത്തു… “കണ്ണാ…നിനക്ക് എങ്ങനെയുണ്ട്…” അമ്മയുടെ കരച്ചിൽ ആണ് ആദ്യം കേട്ടത്… “അമ്മ..എനിക്ക് എന്താ..സുഖം… കുഴപ്പമില്ല…അമ്മ കരച്ചിൽ നിർത്തൂ…” ഹരി വെപ്രാളത്തോടെ പറഞ്ഞു… “നീ ഇങ്ങു തന്നെ ഹേമെ…” മറുവശത്ത് നിന്നും അച്ഛന്റെ സ്വരം അവൻ കേട്ടു.. “എന്താ മോനെ…എന്താ ഉണ്ടായത്… നന്ദു വിളിച്ചപ്പോ പറഞ്ഞു നിനക്ക് എന്തോ മുറിവ് പറ്റി എന്ന്..എന്താ കണ്ണാ ഉണ്ടായത്…” അയാളുടെ സ്വരത്തിൽ ആവലാതി നിറഞ്ഞു.. “എനിക്ക് ഒന്നുമില്ല അച്ഛാ… ഒരു ചെറിയ മുറിവ്…അത്രയേ ഉള്ളൂ…പിന്നെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകണ്ടേ എന്ന് കരുതി ആണ് ഇന്നുടെ ലീവ് എടുത്തത്…” ഹരി പറഞ്ഞു… “നീ ദേ അതൊക്കെ അമ്മയോട് പറഞ്ഞെക്കു…കാര്യം അറിഞ്ഞത് മുതൽ അവള് കരച്ചിൽ ആണ്…”

നാരായണൻ മാഷ് പറഞ്ഞു.. ഒരുവിധം ആണ് ഹരി അമ്മയെ സമധനിപ്പിച്ചത്…അടുത്ത വീക് എന്റ് വീട്ടിലേക്ക് വരാം എന്ന ഉറപ്പിൽ ഹേമ ഫോൺ വെച്ചു… അനിയത്തി നന്ദനയെ വിളിച്ചു രണ്ടു ചീത്ത പറയാൻ ആണ് അവന് തോന്നിയത്… അപ്പോഴാണ് അവന് രുദ്രയുടെ ഓർമ്മ വന്നത്… വിളിച്ചാലോ എന്ന് അവൻ ഓർത്തു… കുറച്ച് നേരം ഹൃദയവും തലച്ചോറും തമ്മില് ഒരു യുദ്ധം നടന്നു..ഒടുവിൽ അവളെ വിളിക്കാൻ ആയി അവൻ ഫോൺ കയ്യിൽ എടുത്തു.. അവൻ ഫോൺ എടുത്തു രുദ്രയുടെ നമ്പർ ഡയൽ ചെയ്തു… “ചെ.. ഫോണിന് ഓഫ് ആകാൻ കണ്ട സമയം…” ബാറ്ററി തീർന്നു ഫോൺ ഓഫ് ആയത് കണ്ട് അവൻ സ്വയം പറഞ്ഞു… ** രുദ്ര അവളുടെ മുറിയിൽ തന്നെ ആയിരുന്നു..ഇടയ്ക്ക് ഇടയ്ക്ക് ഫോണിൽ നോക്കും.. “ഒന്ന് വിളിച്ചാൽ എന്താ..” അവള് പിറുപിറുത്തു… പിന്നെ പതിയെ എണീറ്റ് ഷെൽഫ് തുറന്നു…

അതിനു ഉള്ളിൽ ആയി സൂക്ഷിച്ച ഒരു കുഞ്ഞ് പെട്ടി എടുത്തു ബെഡിൽ കൊണ്ട് വച്ചു… അതിനുള്ളിൽ നിന്നും ഓരോ കത്തുകൾ ആയി അവള് കയ്യിൽ എടുത്തു…. “ടു ഹരിനാരായണൻ, ഹൗസ് നമ്പർ 12/145 ……….” അവള് പിറുപിറുത്തു… ഓരോ കത്തുകൾ മറിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… ഏറ്റവും അടിയിൽ ആയുള്ള മൂന്ന് കത്തുകൾ അവളു കയ്യിൽ എടുത്തു… “ടു രുദ്ര ജയന്ത്, മംഗലത്ത് വീട്.. …” അവള് ആ കത്തുകളിലൂടെ വിരലോടിച്ചു… “നീ എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത്…”. അനി മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.. അവന്റെ ശബ്ദം കേട്ടതും അവള് വെപ്രാളത്തോടെ കത്തുകൾ മറച്ചു പിടിക്കാൻ ശ്രമിച്ചു.. “എന്താ മോളെ ഒരു കള്ളത്തരം…” അവളുടെ പതർച്ച കണ്ട് അവൻ ചോദിച്ചു… “ഒ..ഒന്നുമില്ല ഏട്ടാ..ഞാൻ ചുമ്മാ…” അവള് പെട്ടി ധൃതിയിൽ എടുത്ത് കൊണ്ട് ഷെൽഫിൽ വച്ചു പൂട്ടി അവന് നേരെ തിരിഞ്ഞു.. “ഏട്ടൻ ഇന്ന് നേരത്തെ ആണോ….”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!