അനു : ഭാഗം 33

Share with your friends

എഴുത്തുകാരി: അപർണ രാജൻ

ഒന്ന് രണ്ടു ദിവസം കഴിഞ്ഞതും അനു തന്റെ കൈയിലെയും കാലിലെയും തലയിലെയും ഒക്കെ കെട്ടഴിച്ചു കളഞ്ഞു . ഉണങ്ങിയിടത്തോളം മതി …… ബാക്കി ഉണങ്ങിയില്ലെങ്കിലും കുഴപ്പമില്ല . വിശ്വ തിരികെ ജോലിക്ക് കയറി തുടങ്ങിയത് കൊണ്ട് തന്നെ രാവിലെയും രാത്രിയും ഒഴിച്ചാൽ അവർ തമ്മിൽ വേറെ കൂടി കാഴ്ചകൾ ഒന്നും തന്നെയില്ല . കാണുമ്പോഴോക്കെ വിശ്വ എന്തെങ്കിലും ഒക്കെ പറഞ്ഞു അനുവിനോട്‌ അടുക്കാൻ ശ്രമിക്കുമെങ്കിലും അവന്റെ ഉദ്ദേശം മനസ്സിലായത് കൊണ്ടോ , അതോ പണ്ടേ വിശ്വയെ അത്ര കാര്യമല്ലാത്തത് കൊണ്ടോ എന്തോ അനു അവനെ തിരിഞ്ഞു പോലും നോക്കാറില്ല .

“അളിയാ ……. എന്തെങ്കിലും ഒരു വഴി പറഞ്ഞു താടാ ……. ” വിശ്വയുടെ ദയനീയത നിറഞ്ഞ സ്വരം കേട്ടതും , മഹി തിരിഞ്ഞു തന്റെ അടുത്തിരിക്കുന്ന ശബരിയെ നോക്കി . നിന്റെ കൈയിൽ വല്ല ഐഡിയ ഉണ്ടോടാ ??? എന്ന ഭാവത്തിലുള്ള മഹിയുടെ നോട്ടം കണ്ടതും ശബരി തന്റെ കൈ മലർത്തി കാണിച്ചു . “എടാ ……. ശ്രീയെ പോലെ ആരെങ്കിലും ആയിരുന്നെങ്കിൽ വല്ല സിമ്പിൾ ഐഡിയ ഒക്കെ നോക്കാമായിരുന്നു ……. ഇതിപ്പോ gender bend ആയി വന്നതിനെ ഒക്കെ എന്ത് ഐഡിയ പറഞ്ഞു തരാനാണു ????? ” “ടാ ….. വേണ്ട , വേണ്ട ….. ” ചുമൽ രണ്ടും കൂട്ടി കൊണ്ട് ശബരി പറഞ്ഞതും മഹി താക്കീതെന്നപ്പോലെ അവനെ നോക്കി . “എന്ത്യേ , എന്നെ നോക്കുന്നത് ???? ഞാൻ ഒള്ള കാര്യമാണ് പറഞ്ഞത് …….

അവളാ കൊച്ചിന്റെ കൈ സൈലെൻസറിൽ വച്ചാ പൊളിച്ചത് ……. ഏതെങ്കിലും ഒരു പെണ്ണ് അങ്ങനെ ചെയ്യോടാ ???? ” ശബരിയുടെ ചോദ്യം കേട്ടതും മഹി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി . ശരിയാണ് , ഒരുവിധം ആരും തന്നെ അങ്ങനെ ഒന്നും ചെയ്യില്ല . അതും തന്റെ അനിയത്തിയെ ….. ശബരി പറയുന്നത് കേട്ടതും വിശ്വയ്ക്ക് കലശലായ ദേഷ്യം വന്നു . ” അവള് ആവിശ്യമില്ലാതെ , അങ്ങനെ ചെയ്യില്ല …… ” ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം അടക്കി വച്ചു കൊണ്ട് വിശ്വ പറഞ്ഞത് കേട്ട് മഹിയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു . എന്നാൽ വിശ്വ പറയുന്നത് കേട്ട് , ശബരിക്ക് പുച്ഛമാണ് തോന്നിയത് .

“എന്തോ ???? എങ്ങനെ ???? ഇതാരാ ഈ പറയുന്നത് ???? ഇന്നലെ വരെ നീ അവളെ കുറ്റം പറഞ്ഞു കൊണ്ട് നടന്നതല്ലേടാ ??? ” “പറഞ്ഞിട്ടുണ്ടാകും …… അത് അന്ന് നീ ഒക്കെ അവളെ കാണുന്ന അതെ കണ്ണിലൂടെ നോക്കിയപ്പോൾ …. ഇപ്പോൾ ഞാൻ അവളെ കുറച്ചു കൂടി അടുത്തറിഞ്ഞു ……. അറിഞ്ഞിടത്തോളം എനിക്ക് മനസ്സിലായത് , കാര്യമല്ലാത്ത കാര്യത്തിനൊന്നും അവൾ ആരെയും തല്ലാറില്ലയെന്നാണ് ……. ” വിശ്വയുടെ വാക്കുകൾ കേട്ടതും ശബരി മഹിയെ നോക്കി . അളിയോ ,,,, ചെക്കന് തലയ്ക്ക് പിടിച്ചുവെന്ന് തോന്നുന്നു കേട്ടോ …. എന്ന രീതിയിലുള്ള ശബരിയുടെ ചിരി കണ്ടതും മഹിയും അത് ശരിയാണ് എന്ന രീതിയിൽ തലയാട്ടി .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!