അനു : ഭാഗം 34

അനു : ഭാഗം 34

എഴുത്തുകാരി: അപർണ രാജൻ

ധീരജിന്റെ കാൾ കണ്ടതും അനു വേഗം തന്നെ ഫോൺ എടുത്തു ചെവിയോരം ചേർത്തു . “ഹലോ ,, എന്തൊക്കെയുണ്ട് സുഖമാണോ ???? ” അനുവിന്റെ ചോദ്യം കേട്ടതും ധീരജ് ചിരിച്ചു . “സുഖമാണ് ……. അവിടെ എങ്ങനെ ???? മുറിവ് ഒക്കെ ഭേദമായോ ??? ” “അഹ് ഏകദേശം ……. പിന്നെ ഞാൻ തന്ന ആളിന്റെ ഡീറ്റെയിൽസ് ഒക്കെ നോക്കിയോ ??? ” പുറത്തു ഉലാത്തി കൊണ്ടിരിക്കുന്ന മാധവിയെയും ഗൗരിയെയും നോക്കി കൊണ്ട് അനു കസേരയിലേക്കിരുന്നു . “നോക്കി ….. അത് പറയാനാണ് ഞാൻ വിളിച്ചത് തന്നെ ….. ” പറയണോ വേണ്ടയോ എന്ന രീതിയിൽ ഒന്നാലോചിച്ച ശേഷം ധീരജ് പറഞ്ഞു .

“അഹ് ,, എന്നിട്ട് എങ്ങനെ , അവിടെ ഉള്ളവർക്ക് ഒക്കെ ഇഷ്ടമായോ ???? ” അനു ചോദിച്ചത് കേട്ട് , ധീരജ് പതിയെ പുഞ്ചിരിച്ചു . “മ്മ് , അമ്മയ്ക്ക് ഒക്കെ ഇഷ്ടമായി ……. അടുത്ത ആഴ്ച പെണ്ണ് കാണാൻ പോകാമെന്നു പറഞ്ഞു . ” തന്റെ ചമ്മൽ പുറത്തു കാണിക്കാതെ അവൻ പറഞ്ഞതും അനു ചിരിച്ചു . “ആഹാ …… എങ്കിൽ കാര്യങ്ങൾ ഒക്കെ സെറ്റ് ചെയ്തു കഴിഞ്ഞു പറ …… ” “നീ വരില്ലേ , പെണ്ണ് കാണാൻ ???? ” “ഞാൻ എന്തിനാ വരുന്നത് ???? ” ധീരജിന്റെ ചോദ്യം കേട്ടതും അനു തന്റെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു . “പിന്നെ പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ ഉണ്ടാകേണ്ട മുഖ്യ വ്യക്തികളിൽ പ്രധാനീ ബ്രോക്കറാണ് ……. നിനക്കത് അറിയില്ലേ ???? ” അനുവിനെ കളിയാക്കാനെന്ന രീതിയിൽ ധീരജ് പറഞ്ഞതും അനുവിന്റെ മുഖം മാറി .

ഓ പിന്നെ ……. നിന്നെ ഒന്ന് തലയിൽ നിന്ന് ഒഴിവാക്കി കിട്ടാൻ വേണ്ടിയാണ് , ഞാൻ തന്നെ ഒരു പെണ്ണിനെ തപ്പി പിടിച്ചു കൊടുത്തത് . എന്നിട്ടിപ്പോ പെണ്ണ് കാണാൻ ഞാൻ ഒപ്പം ചെല്ലണം പോലും . ഇങ്ങനെ ആണെങ്കിൽ കല്യാണം വരെ ഞാൻ നടത്തി കൊടുക്കേണ്ടി വരൂലോ ??? സ്വയം പിറുപ്പിറുത്തുക്കൊണ്ട് അനു ഫോൺ വീണ്ടും തന്റെ ചെവിയിലേക്ക് ചേർത്തു . “എന്റെ ആവിശ്യം അല്ല , തന്റെ ആണ് തന്നെ അങ്ങ് പോയാൽ മതി ….. ” തീരെ താല്പര്യമില്ലാത്ത പോലെയുള്ള അനുവിന്റെ സംസാരം കേട്ടതും ധീരജിന്റെ മുഖം വാടി . ഒന്ന് രണ്ടാഴ്ചയ്ക്ക് മുൻപാണ് താൻ അനുവിനെ വിളിക്കുന്നത് . വാട്സപ്പിൽ മറ്റും മുടങ്ങാതെ മെസ്സേജ് അയക്കുമെങ്കിലും , അവളുടെ ഒരു മറുപടി പോലും കിട്ടാറില്ലായിരുന്നു . എന്തിനേറെ പറയുന്നു , അവൾ അത് കാണാറുകൂടിയില്ല .

ഇങ്ങനെ ഒരു മറുപടി ഇല്ലാതെ , തനിക്ക് തന്നെ മടുത്തു തുടങ്ങിയപ്പോഴാണ് താൻ അവളെ വിളിച്ചു സംസാരിച്ചത് . തനിക്കു ഈ കല്യാണത്തിനു താല്പര്യമില്ലെയെന്ന് ചോദിച്ചതും അവൾ ഒരു ചിരിയായിരുന്നു , എന്നിട്ടൊരു ചോദ്യം ഇപ്പോഴാണോ തനിക്കത് മനസ്സിലായതെന്ന് ….. അന്ന് മനസ്സിലായി നമ്മൾ ഇങ്ങനെ പുറകെ നടന്നിട്ട് യാതൊരു വിധ കാര്യവുമില്ലയെന്ന് . അന്ന് തന്നെയാണ് അവൾ അവളുടെ കൂട്ടുക്കാരിയെ പറ്റി തന്നോട് പറഞ്ഞത് . സൗപർണിക …… നോക്കേണ്ടന്ന് ആദ്യമൊക്കെ കരുതിയെങ്കിലും , ആദ്യമായി അനുവിൽ നിന്ന് ഇങ്ങോട്ടൊരു മെസ്സേജ് വന്നതും അറിയാതെ എടുത്തു നോക്കിയതാണ് . ആദ്യം കണ്ടത് ഏട്ടത്തിയാണ് . അവളെ കണ്ടതും ആദ്യം പറഞ്ഞത് നാടൻ സുന്ദരിയെന്നാണ് .

കണ്ടപ്പോൾ എനിക്കും തോന്നീ ശരിയാണെന്ന് . വാലിട്ടെഴുതിയ കണ്ണുകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ഒക്കെയുള്ള ഒരു പെൺകുട്ടി . ആദ്യ കാഴ്ചയിലെ അനുവിനോട്‌ തോന്നാത്ത എന്തോ ഒരു മതിപ്പ് സൗപർണികയോട് തോന്നിയെങ്കിലും , മറ്റുള്ളവരോട് അതിനെ പറ്റി പറയാൻ വളരെ ചമ്മലായിരുന്നു . ആദ്യമായി പെണ്ണ് കാണാൻ പോയവളുടെ കൂട്ടുക്കാരിയെ രണ്ടാമത് പെണ്ണ് കാണാൻ പോകുവായെന്നൊക്കെ പറഞ്ഞാൽ ……. ഒരു സ്ഥിരതയില്ലാത്ത ഒരാളായി തന്നെ മറ്റുള്ളവർ കണ്ടാലോ ???? അതായിരുന്നു തന്റെ പ്രശ്നം ….. കാര്യം എല്ലാം കേട്ടതും ഏട്ടനാണു അങ്ങനെ ഒന്നും ഉണ്ടാവില്ലന്ന് പറഞ്ഞു , സൗപർണികയെ പറ്റി അമ്മയോട് പറഞ്ഞത് . അമ്മ സമ്മതിച്ചെന്നറിഞ്ഞതും അനുവാണ് സൗപർണികയുടെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചത് .

അങ്ങനെയാണ് അടുത്ത ആഴ്ച സൗപർണികയുടെ വീട്ടിലേക്ക് പോകാമെന്നു തീരുമാനിച്ചത് . “എങ്കിൽ നീ വരണ്ട ……. പോരെ …… ഞാൻ വയ്ക്കുവാ ഇവിടെ കുറച്ചു പേപ്പേഴ്സ് നോക്കാൻ ഉണ്ട് ” അനു വരില്ല എന്ന് പറഞ്ഞതിന്റെ അമർഷം മുഴുവൻ ധീരജിന്റെ വാക്കുകളിൽ പ്രകടമായിരുന്നു . “ആ …… വയ്ക്കല്ലേ , വയ്ക്കല്ലേ …….. എനിക്കൊരു കാര്യം പറയാൻ ഉണ്ട് …… ” ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞതും , ഫോണും കടന്നു വരുന്ന അനുവിന്റെ അലർച്ച കേട്ടതും ധീരജ് ഫോൺ എടുത്തു . “മ്മ് എന്ത്യേ ???? ” ” അല്ല ,, താൻ പറഞ്ഞ ആ കമ്മീഷൻ എനിക്ക് കിട്ടിയില്ല എന്ന് പറയാനായിരുന്നു ……. ” ധീരജിന്റെ ഈർഷ്യ നിറഞ്ഞ ശബ്ദം കേട്ടതും അനു ചിരി അടക്കി കൊണ്ട് പറഞ്ഞു .

ഓ ഇങ്ങനെ …… അനു പറഞ്ഞത് കേട്ടതും ധീരജ് തലയിൽ കൈ വച്ചു . “ഇന്ന് തന്നെ തന്നേക്കാം ….. പോരെ ….. ” പൈസ ഇന്ന് തന്നെ കിട്ടുമെന്ന് കേട്ടതും അനുവിന്റെ മുഖം തെളിഞ്ഞു . ചെക്കന്മാരായാൽ ഇങ്ങനെ വേണം … “അപ്പൊ വോക്കെ …… ” പറഞ്ഞതും അപ്പോൾ തന്നെ അനു കാൾ കട്ട് ചെയ്തു . ഇതിനെ കെട്ടാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു . തനിക്ക് പറയാനുള്ളത് എന്തെന്ന് കൂടി കേൾക്കാതെ കാൾ കട്ടായതും ധീരജ് ദീർഘമായി നിശ്വസിച്ചു .

“കുട്ടി ആരോടാ സംസാരിച്ചു കൊണ്ടിരുന്നത് ???? ” ഗൗരിയുടെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയതും അനു കണ്ടത് , മാധവിയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്ന ഗൗരിയെയാണ് . “അത് ഒരു ക്ലയന്റാണ് …… ” ഫോൺ തന്റെ പോക്കറ്റിലേക്ക് ഇട്ടുക്കൊണ്ട് അനു പറഞ്ഞതും , ഗൗരി ഒരെത്തും പിടിയും കിട്ടാത്ത രീതിയിൽ അനുവിനെ നോക്കി . ക്ലയന്റോ ???? സത്യത്തിൽ ഈ കുട്ടിക്ക് എന്താ ജോലി ????

രാത്രി ഗൗരിയെ കിടത്തിയിട്ട് തന്റെ റൂമിലേക്ക് പോകുന്ന വഴിയാണ് അനു താഴേക്കിറങ്ങി വരുന്ന വിശ്വയെ കണ്ടത് . സ്റ്റേഷനിൽ പോയി തുടങ്ങിയതിന് ശേഷം വിശ്വയെ കാണുന്നത് വളരെ വിരളമാണ് . ഏത് നേരവും ഡ്യൂട്ടി ഡ്യൂട്ടി എന്നൊരു ചിന്ത മാത്രമായി ചെക്കൻ ഇപ്പോൾ സ്വന്തം ആരോഗ്യം പോലും നോക്കാൻ മറന്നുവെന്ന് ഗൗരി ചേച്ചി ഇടയ്ക്കിടയ്ക്ക് മാധവി തമ്പ്രാട്ടിയോട് പറയുന്നത് . നമ്മക്ക് പിന്നെ സ്വന്തം കാര്യം സിന്ദാബാദ്‌ ആയതു കൊണ്ട് ഇതൊന്നും നോക്കാറില്ല . * * * * * * ഓഫിസിലെ ഫയലും കാര്യങ്ങളും ഒക്കെ നോക്കി , ഓരോന്നും തരം തിരിച്ചൊക്കെ വച്ചു കഴിഞ്ഞു , ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് സമയം പതിനൊന്നു കഴിഞ്ഞുവെന്ന് വിശ്വ അറിഞ്ഞത് .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story