ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ഇന്ന് തന്റെ കണ്മുന്നിൽ അരങ്ങേറിയ രംഗങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ തന്റെ മുന്നിലിരുന്ന പേപ്പർ കഷ്ണം ചുരുട്ടിയെറിഞ്ഞുകൊണ്ടവൻ എഴുന്നേറ്റു നിന്നു. മതി എല്ലാം അവസാനിപ്പിക്കാം. നേരിട്ട് നിന്റെ മുന്നിൽ എത്തിയിരിക്കും ഞാൻ. നാളെ.. നാളെ തന്നെ.. ഇനിയൊട്ടും വൈകില്ല… തന്റെ മുറിയോട് ചേർന്നുള്ള ഒറ്റമുറിയിൽ ചുവരിൽ തൂക്കിയിട്ടിരുന്ന വസുവിന്റെ ഫോട്ടോയിലൂടെ വിരലോടിച്ചു കൊണ്ടവൻ സ്വയം മന്ത്രിച്ചു.. വീട്ടിലേക്കുള്ള യാത്രയിൽ മനസ് അസ്വസ്ഥമാകാതിരിക്കാൻ സ്റ്റീരിയോ ഓൺ ചെയ്തു…. വീട്ടിലെത്തിയതും പതിവ് പോലെത്തന്നെ അമ്മ ഉമ്മറത്തിണ്ണയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ചെറുചിരിയോടെ അമ്മയെ കെട്ടിപിടിച്ചു. കുഴപ്പമൊന്നും ഇല്ല്യാലോ മോളെ.. അവർ അവളോട് തിരക്കി… ഇല്ല്യ… അമ്മേ ഞാൻ പോയി മേല്കഴുകിയിട്ട് വരാം.. നല്ല വിശപ്പുണ്ട്.. അത്രയും പറഞ്ഞു കൊണ്ട് വസു അവളുടെ മുറിയിലേക്ക് പോയി. വസു പോയതും സുമംഗല സുദേവിനോട് ചോദിച്ചു എന്തായി മോനെ… നീ അവളോട് ചോദിച്ചോ? അവൾക്ക് കുഴപ്പമൊന്നുമില്ലമ്മേ.. ഏതോ ബുക്കിൽ പെട്ടുപോയതായിരുന്നു. അമ്മക്കറിഞ്ഞൂടെ അവൾക്ക് എല്ലാ പുസ്തകമൊന്നും തലക്ക് പിടിക്കില്ല. പക്ഷെ പിടിച്ചു കഴിഞ്ഞാൽ പിന്നെ അത് തീരും വരെ മനസ്സിലിട്ട് നടക്കേം ചെയ്യും അതാണ്. ചിരിയോടെ അതും പറഞ്ഞുകൊണ്ട് സുദേവും അകത്തേക്ക് കയറി.

ഫ്രഷായി താഴേക്ക് വന്ന വസു കേൾക്കുന്നത് നിശ്ചയത്തിന്റെ ചർച്ചകളാണ്.. എന്താ അമ്മേ നിശ്ചയത്തിന്റെ കാര്യമൊക്കെ പറയുന്നത്? വസു തിരക്കി. അത് മോളെ അവര് പറയുന്നത് പറ്റുമെങ്കിൽ മറ്റന്നാൾ ഒരു ചെറിയ മോതിരമാറ്റം നടത്തണമെന്നാണ്. എന്ത് പറ്റി ഇത്രപെട്ടെന്ന്.. അച്ഛൻ നാളെ വൈകീട്ടല്ലേ എത്തുള്ളു. അതേ പക്ഷെ അവളുടെ അമ്മാമ്മക്ക് ഭയങ്കര ആഗ്രഹം. വയ്യാതിരിക്കുന്ന ആളല്ലേ അവർക്കും ആഗ്രഹങ്ങൾ കാണില്ലേ.? അതാണിപ്പോൾ അവരുടെ ഒക്കെ പക്ഷം. പക്ഷെ ഇത്ര പെട്ടന്ന് എന്നൊക്കെ പറഞ്ഞാൽ എല്ലാരേയും ക്ഷണിക്കണ്ടേ. വസു സംശയത്തോടെ ചോദിച്ചു.

കുറച്ചു പേര് മതി.. വിവാഹം നാലാളെ അറിയിച്ചു നടത്താം അതാ നല്ലത്. മുത്തശ്ശനും മുത്തശ്ശിയും അമ്മമ്മയും അപ്പൂപ്പനും അങ്ങനെ ഒഴിവാക്കാൻ പറ്റാത്ത ഒരു പതിനഞ്ചു പേരു മതി. സുദേവ് പറഞ്ഞു. അച്ഛനും ഇതേ അഭിപ്രായമാണ്. പിന്നെ നിങ്ങളുടെ വിവാഹത്തിന്റെ കൂടെ തന്നെ കണ്ണന്റെയും വിവാഹം കാണണമെന്ന് സുജയുടെ അമ്മക്ക് ആഗ്രഹമുണ്ടെന്ന്. അതിന് കണ്ണൻ… കണ്ണൻ സമ്മതിച്ചോ? സുദേവ് ചോദിച്ചു. ഇല്ലാ ആശുപത്രിയിൽ നിന്ന് ഇറങ്ങി പോയി എന്നാണ് സുജ പറഞ്ഞത്.. അവനെന്തു പറ്റിയോ എന്തോ? ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് തുറന്ന് പറയാ… അതും ഇല്ല്യ.. സുമ പറഞ്ഞു.

അതൊക്കെ അവന്റെ ഇഷ്ടമല്ലേ അമ്മേ.. എല്ലാം ശരിയാവും.. സുദേവ് പറഞ്ഞു. ഇതെല്ലാം കേട്ട് വസു മിണ്ടാതിരുന്നു. കണ്ണനെ കുറിച്ചു പറയുമ്പോൾ അവൾക്ക് അത്രതാല്പര്യം തോന്നിയില്ല. മറ്റന്നാളത്തെക്ക് വേണ്ട കാര്യങ്ങളൊക്കെ ഏകദേശം തീരുമാനിച്ചുറപ്പിച്ച ശേഷം പിരിയാൻ തീരുമാനിച്ചു. അല്ലാ.. നിനക്ക് കണ്ണനെ കൂട്ടി പോയി ഡ്രസ്സ് എടുത്തുകൂടെ. സുമ തിരക്കി. അവനെന്തോ സർജറി ഉണ്ടെന്നാണ് കേട്ടത്. ഏതോ ഒരു കൊച്ചു കുഞ്ഞാണ്. സ്വന്തം റിസ്കിൽ ഏറ്റെടുത്താണ്. അതുകൊണ്ട് ചിലപ്പോഴെ അവനെത്താൻ പറ്റു എൻഗേജ്മെന്റിനു. നിന്നോട് അവനങ്ങനെ പറഞ്ഞോ? സുമ ചോദിച്ചു.

നേരത്തെ എന്നെ വിളിച്ചിരുന്നു. പക്ഷെ അവിടെ വെച്ചു നടന്നതൊന്നും എന്നോട് പറഞ്ഞിട്ടില്ല. സുദേവ് കൈമലർത്തി. ഹമ്.. മനസിലായി.. നിന്നോട് പറയാതിരിക്കില്ലെന്ന് എനിക്കറിയാം.. നാളെ എന്തായാലും ഹരിയേയും ഇവളെയും കൂട്ടിക്കോളൂ.. ഹരിക്കും ഡ്രസ്സ് ഒക്കെ മേടിക്കണ്ടേ. അവരോട് അനുകൂലിച്ചെന്ന പോലെ സുദേവ് തലയാട്ടി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പതിവ് പോലെ ഭക്ഷണമെല്ലാം കഴിഞ്ഞു വസു തന്റെ മുറിയിലെത്തി. ഇന്ന് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകത്തിൽ തനിക്കായി കാത്തു വച്ച കുറിപ്പെടുത്തു നോക്കി…. അതിൽ ഓരോ വരികളെയും അവന്റെ കണ്ണുനീർ ചുംബിച്ചിരിക്കുന്നു.

മഷിയാകെ പടർന്നിരുന്നു. ഭ്രാന്തന്റെ കാലിലെ ചങ്ങലയാകാൻ കൊതിച്ച ക്ലാരയെ കണ്ടിട്ടില്ലേ സിഷ്ഠ.? ആ ചങ്ങല തീർത്ത വൃണത്തിലും സംതൃപ്തി കണ്ടത്തെത്തി… ആ ചങ്ങലയിലെ ഒറ്റ കണ്ണിയാകാൻ ആഗ്രഹിച്ച ക്ലാര.. അതേ… ഞാനും ഇക്കണ്ട ദിവസങ്ങളത്രയും ആഗ്രഹിച്ചിരുന്നു സിഷ്ഠ… മറ്റാരും കാണാതെ നിന്റെ മുടിയിൽ ഒളിച്ചു വച്ചിരിക്കുന്ന ചെമ്പകമായിരുന്നെങ്കിലെന്ന്. അത്രമേൽ നിന്റെ ഹൃദയത്തിൽ സ്ഥാനം കിട്ടിയ ചെമ്പകം. നിന്റെ വരികൾ കാണാതെ അക്ഷരത്തിലൂടെ കണ്ണോടിക്കാതെ എനിക്ക് പ്രാണൻ നഷ്ടമാകുന്നത് പോലെ തോന്നിയിരുന്നു. നിന്നെ കോറിയിട്ട നിന്റെ കൈപ്പടകൾ പോലും അത്രമേൽ പ്രിയമായിരുന്നെനിക്ക്.

ഞാനും കാത്തിരിക്കുന്നു നമുക്കായി മാത്രം ചെമ്പകം പൂക്കുന്ന യമങ്ങൾക്കായി.. നിന്റെ മാത്രം.. ❤ വായിച്ചു തീർന്നതും അവൾ ഇന്ന് നടന്ന സംഭവങ്ങൾ മനസിലേക്കാവാഹിച്ചങ്ങനെ കിടന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നന്ദാ ഞാൻ ഇന്ന് ആഗ്രഹിക്കുന്നതെന്താണെന്നറിയുമോ? എന്റെ പ്രാണൻ ആണ് നന്ദാ നീ.. എന്റെ ആത്മാവ്.. ജന്മങ്ങൾക്കപ്പുറവും ചെമ്പകഗന്ധമേറ്റ് കിടക്കുന്ന മണ്ണിനെ പുൽകാൻ ആണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്… നിന്നോടൊപ്പം തൊട്ടരികിൽ.. മരണത്തിലും എന്നെ വേർപെടുത്തരുത് നന്ദാ.. നന്ദന്റെ മാത്രം സിഷ്ഠ..❤ ഇല്ല സിഷ്ഠ നിന്നെ മറന്നൊരു ജീവിതവും മരണവും നിന്റെ നന്ദനുണ്ടാവില്ല.

നിന്നിലേക്കെത്താനുള്ള തടസങ്ങൾ ഒന്നും തന്നെ ഇപ്പോഴെന്നെ അലട്ടുന്നില്ല സിഷ്ഠ… ചെറുപുഞ്ചിരിയോടെ അവൻ ആകാശത്തേക്ക് കണ്ണും നട്ടുനിന്നു.. നമുക്കായി മാത്രം ചെമ്പകം പൂക്കും സിഷ്ഠ.. നമ്മുടെ മാത്രം ചെമ്പകം പൂക്കും യാമങ്ങൾ ❤ കാർമേഘം മൂടിയ വാനം കണ്ടതും അവന്റെ മനസ് എന്തിനെന്നില്ലാതെ അസ്വസ്ഥമായി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹരീ നീ നേരത്തെ എത്തിയോ? ക്ലാസ്സിലേക്ക് എത്തിയതും നേരത്തെ ഹാജർ വച്ചിരുന്ന ഹരിയെ കണ്ട് വസു തിരക്കി.. ഹാ ഇപ്പോൾ വന്നേയുള്ളു..ഇവരോട് എൻഗേജ്മെന്റിന്റെ കാര്യം ഒക്കെ പറയുകയായിരുന്നു.. ഹരി പറഞ്ഞു. നിങ്ങളൊക്കെ വരില്ലേ? വസു തിരക്കി. ഞാൻ ഇന്ന് തന്നെ ഹരിയോടൊപ്പം പോവുന്നുണ്ട്. പാറു പറഞ്ഞു.

ഞങ്ങൾ നാളെ നേരെയങ്ങ് എത്തിക്കോളാം. മഹിയാണ് പറഞ്ഞത്. അതൊക്കെ ശരി.. ഇന്ന് വൈകുന്നേരം ഡ്രസ്സ് എടുക്കാൻ കൂടെ വന്നോളണം. എന്റെ ഏട്ടൻ നമ്മളെ കൂട്ടാൻ വരും. ഹരി പറഞ്ഞു. ആര് നിന്റെ കണ്ണേട്ടനാണോ.? പാറു ചോദിച്ചു. അതേ.. എന്റെ കണ്ണേട്ടൻ തന്നെ. ഹരി ചിരിയോടെ പറഞ്ഞു. എന്നാൽ വസു ഇതിലൊന്നും ശ്രദ്ധ കേന്ദ്രികരിച്ചില്ല അരുതാത്തതെന്തോ നടക്കാൻ പോകുന്നത് പോലെ തോന്നിയതും അവൾ മൈഗ്രെയ്ൻ ആണെന്ന് പറഞ്ഞു ലൈബ്രറിയിൽ പോയി. ആളൊഴിഞ്ഞ കോണിൽ എത്തി പേപ്പർ എടുത്ത് ഇങ്ങനെ കുറിച്ചു. നന്ദാ.. അരുതാത്തതെന്തോ നടക്കാൻ പോകുന്നത് പോലെ.. എന്നെ കൂടെ കൂട്ടാതെ എങ്ങും പോകരുതേ …

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story