പ്രണയം : ഭാഗം 11

പ്രണയം : ഭാഗം 11

എഴുത്തുകാരി: അതുല്യ കെ.എസ്‌

ഈ സമയം തന്നെ അധ്യാപകരും വിദ്യാർത്ഥികളും, അവിടെ ഓടി കൂടിയിരുന്നു.. “അവൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു..സർ… എനിക്ക് പേടിയാണ് ഈ കോളേജിൽ പഠിക്കാൻ.. എനിക്ക് ടി സി തന്നേക്ക് ഞാൻ പൊക്കോളാം എനിക്ക് പഠികണ്ട .. ഇങ്ങനെ ഒക്കെ ചെയ്യാൻ മാത്രം എന്ത് തെറ്റാണു ഞാൻ ഇവളോട് ചെയ്തത് …. ” ഒരു സസ്പെൻഷൻ കിട്ടിയ പെൺകുട്ടി ആയതു കൊണ്ട് തന്നെ ഗീതുവിനെ കുറിച്ചു അഞ്ജലി പറയുന്നത് എല്ലാവര്ക്കും വിശ്വസിക്കാൻ അധികസമയം വേണ്ടിവന്നില്ല..

“സസ്പെൻഷൻ കഴിഞ്ഞിട്ടും നിന്റെ അഹങ്കാരം ഇതുവരെ തീർന്നില്ലേ… അഞ്ജലിയെ എന്തായാലും ടി സി കൊടുത്തു വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഇനിയും നിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഉണ്ടായാൽ പിന്നെ നീ ഈ കോളേജിൽ കാണില്ല.. പ്രിൻസിപ്പൽ അവളോട് ഇത്രയും പറഞ്ഞു ഓഫീസിലേക്ക് പോയി. സംഭവം രൂക്ഷമാകുകയാണെന്ന് മനസ്സിലാക്കിയ പാർവതി നന്ദനെ തിരികെ വിളിച്ചു.. നന്ദൻ എത്തുന്നതിനുമുൻപ് പിന്നീടും ഓരോ രംഗങ്ങൾ ആവർത്തിക്കപ്പെട്ടു എന്നുവേണം പറയാൻ.. അനന്തു വീണ്ടും ഗീതുവിന്റെ നേരെ കയ്യോന്നി…

ഗീതു അവന്റെ കൈ തടഞ്ഞു.ഈ സമയമാണ് നന്ദൻ ക്ലാസ്സിലേക്ക് കടന്നുവരുന്നത്.അവൻ ഗീതുവിന് അടുത്തേയ്ക്ക് ചെന്ന് അനന്തുവിനെ പിടിച്ചു മാറ്റി . ” ഏതാടാ ……നീ … നീയെന്തിനാണ് ഗീതുവിന്റെ നേരെ കൈ കൊണ്ട് ചൊല്ലുന്നത്.. അവളുടെ കാര്യം അന്വേഷിക്കാൻ ഇവിടെ ആൾക്കാർ ഉണ്ട് .. അവരുടെ കുടുംബാംഗങ്ങൾ ഉണ്ട്… അവളുടെ കാര്യത്തിൽ ഒന്നും ചെയ്യേണ്ട.. എന്താണ് കാരണം എന്നൊന്നും എനിക്ക് അറിയേണ്ട… കോളേജിൽ കുറച്ച് പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു …പക്ഷേ അത് ഇത്ര രൂക്ഷമാണെന്ന് ഞാൻ അറിഞ്ഞില്ല…. ഇനി നീ ഗീതുവിന്റെ നേരെ ഒരു വാക്ക് സംസാരിച്ചുവെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ….

നീ കോളേജിൽ ഉണ്ടാവില്ല…. അതിന് എന്തൊക്കെ ചെയ്യാമോ …അതെല്ലാം ഞാൻ ചെയ്യും… ” ” ഓ….. അപ്പൊ ഇതാണല്ലേ നിന്റെ പുതിയ കാമുകൻ കൊള്ളാമല്ലോ… സുന്ദരനാണ് കേട്ടോ… ഇനി ഇവനെയും ചതിക്കാനാണോ നിന്റെ തീരുമാനം… ” “മോനെ….. നീ പെട്ടെന്ന് എല്ലാം മനസ്സിലാക്കി കളഞ്ഞല്ലോ.. അതേടാ നിനക്ക് എന്ത് ചെയ്യാൻ പറ്റും.. അവൾക്ക് ഇഷ്ടമുള്ളത് പോലെ ഒക്കെ അവൾ ചെയ്യും …അത് അവളുടെ തീരുമാനം ആണ്…. നീ ഒന്നിലും തലയിടാൻ വരണ്ട ..എനിക്കിവിടെ മാത്രമല്ലടാ അങ്ങ് അമേരിക്കയിലുമുണ്ട് പിടി… ” നന്ദൻ ഗീതുവിന്റെ കൈപിടിച്ച് അവളോട് പറഞ്ഞു… ” ഗീതു വരൂ ….

ഇനി ഇവിടെ നിൽക്കണ്ട… നീയും വരണം പാർവതി….. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്… ” ഗീതം പാർവതിയും ഒരക്ഷരം പോലും മിണ്ടാതെ നന്ദന്റെ പുറകെ പോയി. നന്ദൻ ഓരോ കാര്യങ്ങളും പാർവ്വതി യോടും ഗീതുവിനോടും ചോദിച്ചറിഞ്ഞു . പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം നന്ദൻ അഞ്ജലിയെയും അനന്തുവിനെയും കാണുവാനും സംസാരിക്കുവാനും തീരുമാനിച്ചു. ഗീതുവിന്റെ ഒരു കാര്യങ്ങളും അവൻ കൂടുതൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇതു മനസ്സിലാക്കിയ ഗീതു നന്ദന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാനും സംസാരിക്കാനുമൊന്നും മടുപ്പ് കാട്ടിയിരുന്നില്ല..

അവളുടെ മനസ്സിൽ നന്ദൻ കയറിക്കൂടി തുടങ്ങി .പക്ഷേ അവളുടെ മനസാക്ഷിക്കും നിരക്കാത്ത കാര്യങ്ങൾ ചെയ്യില്ല എന്ന് ഇപ്പോഴും അവൾ ഉറച്ചു വിശ്വസിസിച്ചുകൊണ്ടിരുന്നു . നന്ദനെ ഒരു സഹോദരനായി അല്ലാതെ അവൾക് കാണാൻ കഴിയില്ല എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞുകൊണ്ടേയിരുന്നു .. വീട്ടുകാർ കല്യാണ ദിവസവും മറ്റും തീരുമാനിക്കുകയും ചെയ്തു. എന്നാൽ നന്ദനോടും ഗീതുവിനോടും ഒരു വാക്ക് പോലും അവർ പറഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. കുടുംബ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനായി അവർ തീരുമാനിച്ചു. ഓരോ ദിവസങ്ങളും കടന്നു പോയി .

കോളേജിലെ അഞ്ജലിയുടെ ക്രൂരതകൾ കൂടിക്കൂടിവന്നു.. അനന്തുവിന്റെ മനസ്സിൽ നിന്നും ഗീതു മാഞ്ഞു തുടങ്ങി.. ഗീതുവിന്റെ കോളേജിലേക്കുള്ള യാത്ര നന്ദന്റെ കൂടെയായി..കോളേജിലെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങി.ഇങ്ങനെ അഞ്ജലിയുടെയും അനന്തുവിന്റെയും നിശ്ചയ ദിവസം വന്നെത്തി. വിവാഹനിശ്ചയത്തിന് പോകുന്നില്ലെന്ന് തീരുമാനിച്ച ഗീതുവിനെ നന്ദൻ നിർബന്ധിച്ച് വിവാഹനിശ്ചയത്തിന് കൊണ്ടുപോയി. നിശ്ചയം അവൻ നേരിട്ട് കണ്ടിട്ടും അവളുടെ മനസ്സ് ഉരുകിയില്ല. കാരണം, അവൾ എല്ലാറ്റിനോടും പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു . പിന്നെ ഒന്നോർത്താൽ അഞ്ജലി ആണല്ലോ ഗീതുവെന്ന കഥാപാത്രത്തെ ബോൾഡാക്കി മാറ്റിയത്.

ക്ലാസുകൾ കഴിയുന്നതോടെ ഗീതുവിന്റെയും നന്ദന്റെയും വിവാഹം നടത്തണമെന്ന് വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ മഴക്കാലമെത്തി . പരീക്ഷകൾ ഓരോന്നായി നടന്നുകൊണ്ടിരുന്നു. പരീക്ഷകൾ അവസാനിക്കുന്ന ദിവസം അനന്തു ഗീതുവിനെ കാണാനായി വന്നു .ചെയ്ത ഉപകാരങ്ങൾക്ക് നന്ദി പറഞ്ഞ്… ഇത്രയേറെ തന്നെ സ്നേഹിക്കുന്ന അഞ്ജലിയെ മനസ്സിലാക്കാൻ സഹായിച്ചതിന് നന്ദി പറഞ്ഞു അവൻ തിരിച്ചു പോയി. തന്റെയും അഞ്ജലിയുടെയും വിവാഹത്തിന് വരരുതെന്ന് അവൻ ഗീതുവിന്‌ താക്കീതു നൽകി . അവന്റെ മുഖം ആകെ അവളോടുള്ള അമർഷം കാണാമായിരുന്നു. ക്ലാസ്സുകൾ കഴിഞ്ഞ് ഗീതു വീട്ടിൽ ഇരിപ്പായി .കോളേജ് കാലഘട്ടം അങ്ങനെ അവസാനിച്ചു..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story