ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

വണ്ടി മുന്നോട്ട് നീങ്ങിയതും വസു പൊട്ടി പൊട്ടി കരയാൻ തുടങ്ങി. കരഞ്ഞു മയങ്ങിയ വസു തന്റെ മുന്നിൽ അവസാനത്തെ വരി തെളിഞ്ഞു വന്നതും. കണ്ണുകൾ ഒന്നൂടെ ഇറുകെ അടച്ചു.. എന്നാൽ കണ്ണടച്ചാൽ മുൻപിൽ വീണ്ടും വീണ്ടും തെളിയുന്ന വരികൾ.. എന്റെ മാത്രം പാരിജാത പൂവേ… 💔 വഴിയിൽ ഒന്ന് രണ്ടിടങ്ങളിൽ നിർത്തി മഹിയും നിക്കിയും അവർക്ക് വേണ്ട ഡ്രസ്സ് വാങ്ങി. നീളുന്ന വഴികളിൽ മൗനത്തെ കൂട്ടുപിടിച്ചു വസു പുറത്തേക്ക് കണ്ണും നട്ടിരുന്നു. പിന്നോട്ട് തള്ളപെടുന്ന കാഴ്ചകൾ പോലെ അവളുടെ മനസും പിന്നോട്ട് തള്ളപ്പെട്ടു.

അനന്തന്റെ ഓർമകളിൽ സ്വയം വിഹരിക്കുകയായിരുന്നു. ഇടക്കെപ്പോഴോ തന്റെ തോളിൽ ഭാരം തോന്നി നോക്കിയ പാറു കാണുന്നത് തന്റെ തോളിലേക്ക് വീണു കിടക്കുന്ന വസുവിനെയാണ്. ഉപ്പുരസം നിറഞ്ഞ കണ്ണുനീർ ചാലിട്ട് ഒഴുകി മുഖത്തെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നു. വഴിയിൽ നിർത്തി ഭക്ഷണം കഴിക്കാനായി കയറി. എന്നാൽ വസു ഒന്നും വേണ്ടാന്ന് പറഞ്ഞു മാറി നിന്നു. അവൾക്ക് വേണ്ടെങ്കിൽ മറ്റാരും കഴിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയതും അവളും കൂടെ കൂടി. കഴിച്ചു തീർന്നതും എല്ലാം അതുപോലെ ഛർദിച്ചു കളഞ്ഞു.

അമിതമായ സമ്മർദം തന്നെയാണ് അതിന് കാരണമെന്ന് ഹരിക്ക് മനസിലായി. അതുകൊണ്ടു തന്നെ തളർന്നു വീഴാതിരിക്കാൻ നാരങ്ങഉപ്പിട്ട് വെള്ളം കുടിച്ചു. എന്തിനാ ഹരി ഞാൻ മരിച്ചു പോകുവൊന്നുമില്ല. ഒരു നേരം കഴിച്ചില്ലെങ്കിലും ഞാൻ ഓക്കേ ആവും. വസു പറഞ്ഞൊപ്പിച്ചു. തിരിച്ചൊന്നും പറയാതെ ഹരി അവളെ കാറിൽ കൊണ്ടിരുത്തി. വീണ്ടും മൗനം മാത്രം…. വാക്കുകളെല്ലാം മൗനചുഴിയിൽ മുങ്ങിക്കൊണ്ടിരിക്കുന്നു… രാത്രിയോടെയാണ് അവർ പാറുവിന്റെ വീട്ടിലെത്തുന്നത്. അവരെ കാത്തെന്ന പോലെ അവളുടെ അച്ഛനും അമ്മയും പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.

നേരം ഒട്ടൊന്ന് വൈകിയതിനാലും പുറത്തു നിന്ന് ഭക്ഷണം കഴിച്ചാണ് വന്നതെന്ന് പറഞ്ഞത് കൊണ്ടും രാവിലെ സംസാരിക്കാമെന്ന ധാരണയിൽ എല്ലാവരും മുറിയിലേക്ക് പോയി. പാറുവിന്റെ മുറിയിലാണ് വസുവും ഹരിയും. പാറു… ഞാൻ.. എനിക്കിന്ന് ഒറ്റക്കൊരിക്കണം.. ടെറസ്സിന്റെ കീ ഒന്ന് തരാവോ? ഹമ്… പക്ഷെ നീ ഒറ്റക്ക്. പാറു ചാവി അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് ചോദിച്ചു. ഞാൻ ഇനി മുതൽ തനിച്ചല്ലേ. പേടിക്കണ്ട അവിവേകമൊന്നും ഞാൻ കാണിക്കില്ല. അത്രയും പറഞ്ഞുകൊണ്ട് വസു പാറുവിനൊപ്പം നടന്നു.

ടെറസിൽ വിദൂരതയിലേക്ക് കണ്ണും നട്ട് അങ്ങനെതന്നെ നിന്നു. നന്ദാ…. ഒന്ന് കരയാൻ പോലും എനിക്കാകുന്നില്ലല്ലോ… വിഡ്ഢിയാക്കപ്പെടുകയാണോ ഞാൻ. എന്തെന്നില്ലാത്ത ഒരു വിങ്ങലാണ്. മനസ്സിൽ കഴുത്തിൽ… പൊട്ടി പോകുന്ന പോലെ തോന്നുന്നു. എന്തോ ഒന്ന് എന്റെ തൊണ്ടക്കുഴിയിൽ വന്ന് അടിഞ്ഞിട്ടുണ്ട്. ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ.. കാലം തെറ്റി മണ്ണിനെ പുൽക്കുന്ന ആദ്യത്തെ മഴ തുള്ളി വസുവിൽ പതിച്ചു. മഴ കൂടുതൽ ശക്തിയോടെ തന്നെ പെയ്തു… തുള്ളി തുള്ളിയായി പെയ്ത മഴ പെരുമഴയായി അവസാനം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. സിഷ്ഠാ….. അവളുടെ വേദന തന്നിലേക്കാവാഹിക്കുമ്പോലെ അവനും ആ മഴ നനയുകയായിരുന്നു. വിരഹത്തിന്റെ മഴ..

മഴ ആർത്തലച്ചു പെയ്യുന്നതു കണ്ടിട്ടും തിരികെ എത്താത്ത വസുവിനെ തിരഞ്ഞു വന്ന ഹരിയും പാറുവും കാണുന്നത് തറയിൽ നനഞ്ഞു വീണു കിടക്കുന്ന വസുവിനെയാണ്. വസൂ എഴുന്നേൽക്ക് മോളെ.. വസുവിന്റെ തൊട്ടരികിൽ ഇരുന്നു ഹരി വിളിച്ചു. എന്നാൽ പ്രതികരണമൊന്നും തന്നെ ഇല്ലായിരുന്നു. പാറു നിലത്തിരുന്നു വസുവിനെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി. മോളെ വസൂ കണ്ണ് തുറക്ക്.. ഹരി അവളെ തട്ടി വിളിച്ചു. ആയാസപെട്ട് മിഴികൾ വലിച്ചു തുറന്ന വസു ഒരേങ്ങലടിയോടെ ഹരിയെ പുണർന്നു. എന്നാലും എന്നെ ഒറ്റക്കാക്കിയില്ലേ എന്റെ നന്ദൻ.. ഞാൻ എനിക്ക് സഹിക്കാനാവുന്നില്ല ഹരി… അത്രയും പറഞ്ഞവൾ ഏങ്ങി കൊണ്ടിരുന്നു.. ഏങ്ങലടികൾ ഒടുക്കം കുറഞ്ഞു കുറഞ്ഞു വന്നു… ഇരുട്ടിൽ എങ്ങോ ഓടിയൊളിച്ചു.. പതിയെ രാവ് പകലായി മാറി.

ഇനിയൊട്ട് ദൂരമുണ്ടോ പാറു? ഡ്രൈവിങിനിടയിൽ മഹി തിരക്കി. ഇല്ലടാ നേരെ പോയാൽ ഇടതു വശത്തു കാണുന്നത് തന്നെയാണ്. പാറു പറഞ്ഞു. വണ്ടി സൈഡ് ആക്കി പുറത്തിറങ്ങി എല്ലാവരും. വസു അപ്പോഴും മയക്കത്തിൽ തന്നെയായിരുന്നു. ആളുകളൊക്കെ എത്തിയിട്ടുണ്ടെന്ന്തോന്നുന്നു. വസുവിനെ വിളിക്ക്.. നിക്കി പറഞ്ഞു. വസൂ… സ്ഥലമെത്തി ഇറങ്ങുന്നില്ലേ.. മയക്കം വിട്ട് കണ്ണുതുറന്ന വസു ആദ്യമൊന്ന് ശങ്കിച്ചു.. പിന്നീട് എന്തോ ഓർത്തെന്ന പോലെ നിശബ്‌ദമായി തേങ്ങിക്കൊണ്ടിരുന്നു. വസൂ ഞങ്ങൾക്ക് പറയാനുള്ളത്.. നിക്കി എന്തോ പറയാൻ വന്നതും വസു കയ്യെടുത്തു വിലക്കി.

നിങ്ങൾ ഒരു ഭാഗത്തു പോയി ഇരുന്നോളു. ഞാൻ നല്ല ബോധത്തോടെ തന്നെയാണ് വന്നിരിക്കുന്നത്. ദൂരെ നിന്നും ഒന്ന് കണ്ടാൽ മതി. പക്ഷെ നീ… നീ ഒറ്റക്ക്… ഹരി സംശയത്തോടെ പറഞ്ഞു. ഞാൻ ഒറ്റക്ക് മതി. എന്റെ നന്ദനെ ഞാൻ ഒറ്റക്ക് കണ്ടോളാം എനിക്കറിയണം എന്തിനായിരുന്നു ഇതെല്ലാം.. ഒരിക്കലെങ്കിലും എന്നോട്.. ഞാൻ… ഞാൻ അകത്തു പോയി കണ്ടോളാം.. നിങ്ങൾ അവിടെ പോയി ഇരുന്നോളു. വസു അത്രയും പറഞ്ഞുകൊണ്ട് നടന്നു. ദേവേട്ടൻ അറിഞ്ഞാൽ എനിക്ക് നല്ല ടെൻഷൻ ഉണ്ട്. ഹരി പറഞ്ഞു. നീ പേടിക്കണ്ട.. ഇന്നത്തോടെ തീരുന്നെങ്കിൽ തീരട്ടെ എല്ലാം. മഹി അവൾക്ക് ധൈര്യം പകർന്നു.

തന്റെ മുന്നിലുള്ള കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ. കണ്ണാടിയിലൂടെ തന്റെ പിന്നിൽ നിൽക്കുന്ന ആളെ കണ്ടതും അനന്തൻ തിരിഞ്ഞു നോക്കി. സിഷ്ഠ…. താൻ ഇവിടെ.. ഇവിടെ എങ്ങനെ എത്തി.. വൈകിയാണ് വിവാഹമാണെന്ന് അറിഞ്ഞത്. വരാതിരിക്കാൻ തോന്നിയില്ല. ഒഴുകിയിറങ്ങിയ കണ്ണുനീരിനെ വകവെക്കാതെ വസു പറഞ്ഞു. നന്ദൻ… അല്ലാ… നന്ദൻ സർ ഇന്ന് വളരെ ഭംഗിയായിട്ടുണ്ട്. അവന്റെ അടുത്തേക്ക് വന്ന് അവൾ പറഞ്ഞു. മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കാൻ അനന്തൻ ശ്രമിച്ചു.. ഇനി പറ നന്ദാ… എന്തിനായിരുന്നു? എന്തിനായിരുന്നു എന്നെ കൊണ്ട് വേഷം കെട്ടിച്ചത്? തനിച്ചാക്കില്ലെന്ന് പറഞ്ഞത് ആയിരുന്നില്ലേ..

എന്നിട്ടിപ്പോൾ എന്നിട്ടിപ്പോൾ എന്താണ് എന്റെ നന്ദൻ പറ്റിയത്. സിഷ്ഠാ… താൻ എന്തൊക്കെ… കൂടുതൽ പറയാനനുവദിക്കാതെ അവന്റെ അധരങ്ങളെ തന്റെ അധരങ്ങളാൽ ബന്ധിച്ചു വസു. ഒരു നിമിഷത്തിനു ശേഷം അവനിൽ നിന്നും അകന്നു മാറി കൊണ്ടവൾ പറഞ്ഞു. അത്രേം.. അത്രേം ഞാൻ സ്നേഹിച്ചിരുന്നു നന്ദാ.. ഇവിടെ ഈ അലങ്കാരങ്ങൾ കാണുന്നത് വരെ ഞാൻ ആഗ്രഹിച്ചിരുന്നു കണ്ടതും കേട്ടതുമെല്ലാം കള്ളമായിരുന്നെങ്കിലെന്ന്. പക്ഷെ… ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് അനന്തനാണ്.. അനന്ത പദ്മനാഭൻ.. എന്റെ നന്ദന്റെ കണ്ണിൽ കപടസ്നേഹം ഞാൻ കണ്ടിട്ടില്ല ഇന്ന് വരെ പക്ഷെ… ഈ കണ്ണുകളിൽ ഞാൻ കാണുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.

പറ.. എന്റെ നന്ദനല്ലെന്ന് ഒരിക്കലെങ്കിലും പറ… മറ്റുള്ളവരെ പോലെ നന്ദൻ എന്റെ തോന്നൽ മാത്രമാണെന്ന് പറ. കരഞ്ഞു കൊണ്ടവൾ അവന്റെ കാലിൽ വീണു. നന്ദാ ഞാൻ എന്തൊരു ഭ്രാന്തിയാണല്ലേ.. കേവലമൊരു കത്തിനെ വരികളെ മാത്രം വിശ്വസിച്ചു പ്രണയിച്ചവൾ.. പക്ഷെ നന്ദാ.. നിങ്ങളുടെ കണ്ണിൽ നിങ്ങൾ ആഴ്ത്തി വെച്ച സ്നേഹത്തെ ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ എന്റെ നന്ദനൊരിക്കലും അനന്തന്റെ മുഖം ആവുമായിരുന്നില്ല. ഒന്നും പറയാനാകാതെ തന്റെ കാല്കീഴില് ഇരുന്നു കരയുന്ന വസുവിനെ ഒന്ന് നോക്കി. മെല്ലെ മുട്ടുകുത്തി അവളുടെ അടുത്തിരുന്നു.. സിഷ്ഠാ… അവന്റെ വിളികേട്ടതും ഞെട്ടി തരിച്ചെന്ന പോലെ അവനെ ഒന്ന് നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story