ദേവതാരകം : ഭാഗം 19

Share with your friends

എഴുത്തുകാരി: പാർവതി പാറു

രണ്ട് മാസങ്ങൾക്ക് ശേഷം…. ഇന്നാണ് ആ വിവാഹം… തന്റെ വിവാഹം.. ഒത്തിരി സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു ഈ ദിവസത്തെ പറ്റി … ഒത്തിരി പ്രദീക്ഷകൾ ഉണ്ടായിരുന്നു…. ഏതൊരു ആളും ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന ദിവസം… ഏറ്റവും കൊതിക്കുന്ന ദിവസം… പക്ഷെ സത്യത്തിൽ തനിക്ക് സന്തോഷം ആണോ…. സർവാഭരണ വിഭൂഷിതയായി കണ്ണാടിക്ക് മുന്നിൽ ഒരുങ്ങി ഇരിക്കുമ്പോൾ താര ഓർത്തു… ചുവന്ന കാഞ്ചിപുരം സാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു… പക്ഷെ എപ്പോഴും തിളങ്ങുന്ന അവളുടെ കണ്ണുകൾക്ക് തിളക്കം നഷ്ടപ്പെട്ടിരുന്നു.. ജീവൻ നഷ്ടപ്പെട്ടിരുന്നു…

കഴിഞ്ഞ കുറേ മാസങ്ങൾ തനിക്ക് സന്തോഷവും സങ്കടവും ഒരു പോലെ തന്ന് പോയിരിക്കുന്നു .. ഒരു പക്ഷെ താനിത്രയും സന്തോഷിച്ച ദിനങ്ങൾ ഉണ്ടായിട്ടില്ലായിരുന്നു… താനിത്രയും വേദനിച്ച ദിനങ്ങളും. …. തന്റെ അച്ഛനും അമ്മക്കും മുന്നിൽ താനെന്നും തോറ്റു കൊടുത്തിട്ടേ ഉള്ളൂ… അവരുടെ ഇഷ്ടങ്ങൾക്ക് ഒപ്പം നിന്നിട്ടേ ഉള്ളൂ.. അവരുടെ ആഗ്രഹങ്ങളെ സ്വന്തം ആഗ്രഹങ്ങൾ ആക്കി മാറ്റിയിട്ടുള്ളൂ… ഇപ്പോഴും അത് തന്നെ ആണ് ചെയ്യുന്നത്… പക്ഷെ ഞാൻ തോറ്റു പോയി…. തോറ്റു പോയത് എന്റെ മനസാക്ഷിയുടെ മുന്നിലാണ്… എന്റെ പ്രണയത്തിന് മുന്നിൽ ആണ്….. ഇതായിരുന്നോ താൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെ യാഥാർഥ്യം…

ഇനി ജീവിതത്തിൽ സന്തോഷം അനുഭവിക്കുമോ എന്ന് പോലും അറിയില്ല… തന്റെ ഉള്ളിൽ ഇപ്പോൾ പ്രണയം ഉണ്ടോ… ഇല്ല… വേദന ഉണ്ടോ.. ഇല്ല… സന്തോഷം ഉണ്ടോ.. ഇല്ല… തികച്ചും നിർവികാരത മാത്രം…. ഞാനിപ്പോൾ ഒരു പാവ കണക്കെ ആയിരിക്കുന്നു… ഇതായിരുന്നോ ഞാൻ സ്വപ്നം കണ്ട ജീവിതം.. ഇതായിരുന്നോ ഞാൻ ഇത്രയും കാലം കാത്തിരുന്ന സന്തോഷം… താരയുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഊർന്നിറങ്ങി കവിളിനെ നനച്ചുകൊണ്ടിരുന്നു… എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്… ഒരു മനോഹരമായ പ്രണയകാലം സ്വപ്നം കണ്ട എനിക്ക് വിധിച്ചത് സന്തോഷം തൊട്ടുതീണ്ടാത്ത ഒരു ദാമ്പത്യ ജീവിതം ആയിരിക്കും… വിധി… വീണ്ടും എന്നെ തോൽപ്പിച്ചിരിക്കുന്നു….

ഓർമ്മകൾ ചിതലുത്തിന്നു പോയിരുന്നെങ്കിൽ… അവൾ ആഗ്രഹിച്ചു… പ്രിയപ്പെട്ട മുഖങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നെങ്കിൽ.. അവൾ കൊതിച്ചു… താഴെ നിന്നും ബഹളം കേൾക്കുന്നുണ്ട്… ആളുകൾ ഒക്കെ വന്ന് തുടങ്ങിയിരിക്കുന്നു… അച്ഛൻ ഓടി നടന്ന് കാര്യങ്ങൾ നോക്കുകയാണ്.. ഒറ്റ മകളുടെ കല്യാണം അല്ലേ.. അവരുടെ കണ്ണുകളിലെ സന്തോഷം… ഒരു പക്ഷെ മകളെ ഓർത്തുള്ള അവസാന സന്തോഷം… ഇനി ഈ മകളെ വേദനയോടെ മാത്രമേ ഓർക്കൂ… മോളേ സമയമായി… അമ്മയുടെ വിളിയിൽ അവൾ ഒന്ന്‌ പതറി… അതേ സമയമായിരിക്കുന്നു… തോൽവി സമ്മതിക്കാൻ ഉള്ള സമയം… അവൾ അവസാനമായി അവളുടെ പ്രിയപ്പെട്ട മുറിയിൽ ഒന്ന്‌ കണ്ണോടിച്ചു…

തന്റെ പ്രണയത്തിനും, സന്തോഷങ്ങൾക്കും, നൊമ്പരങ്ങൾക്കും സാക്ഷിയായ മുറി.. ഇനി വരുമ്പോൾ താനീ മുറിയിലെ അഥിതി ആയിരിക്കും.. ഒപ്പം കിടക്കക്ക് ഒരു അവകാശി കൂടി ഉണ്ടാവും.. അവൾ ആ മുറിയിൽ തനിക്ക് പ്രിയപ്പെട്ട ജനാലകൾ അടച്ചു… ഇനി എന്റെ മനസ് പോലെ ഈ മുറിയും എന്നും അടഞ്ഞിരിക്കട്ടെ… വീർപ്പുമുട്ടട്ടെ… ശ്വാസം മുട്ടി മരിക്കട്ടെ…. മേശക്ക് മുകളിൽ ഇരിക്കുന്ന പുസ്തകങ്ങൾ എല്ലാം അവൾ ഒന്നുകൂടി അടുക്കി വെച്ചു.. അവൾ തന്റെ പ്രിയപ്പെട്ട ഡയറി നെഞ്ചോട് ചേർത്തു…. അതിൽ ചുംബിച്ചു… അവളുടെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണീർ ആ ഡയറി നനച്ചു… ഒന്നുകൂടി കണ്ണാടിയിൽ നോക്കി… ഏതൊരു പെണ്ണും സുന്ദരി ആവുന്നത് അവളുടെ വിവാഹവേഷത്തിൽ ആയിരിക്കും എന്ന് എവിടെയോ കേട്ടിട്ടുണ്ട്…

താനും ഇന്ന് സുന്ദരി ആണോ… എനിക്കറിയില്ല… എന്റെ കണ്ണുകളിൽ മനസിലെപ്പോലെ ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു… ഇനി നിറമുള്ള കാഴ്ചകൾ ഒന്നും തന്നെ തന്റെ കണ്ണുകളെ കീഴ്പ്പെടുത്താനില്ല… കണ്ണിലെ കരിമഷി കണ്ണീർ തട്ടി പരന്നിരുന്നു… അത് നേരെയാക്കി അവൾ താഴേക്കിറങ്ങി… കാരണവർക്കെല്ലാം ദക്ഷിണ കൊടുത്തു നമസ്കരിച്ചു… അച്ഛനെ തൊട്ട് വണങ്ങുമ്പോൾ കണ്ണിൽ നിന്ന് അനുസരണ ഇല്ലാതെ കണ്ണീർ വീണ്ടും ഒഴുകി… അച്ഛൻ അവളെ ചേർത്തുപിടിച്ചു.. ആ കണ്ണുകളും നിറഞ്ഞിരുന്നു… നല്ല ദിവസമായിട്ടു കരയുകയാണോ മോളേ… സന്തോഷത്തോടെ വേണ്ട ഇവിടന്ന് ഇറങ്ങാൻ… അച്ഛാ… ഈ ലോകത്ത് ഏതൊരു പെൺകുട്ടിക്കും അവളുടെ മനസിൽ അച്ഛൻ കഴിഞ്ഞേ മറ്റൊരു പുരുഷനും സ്ഥാനം ഉണ്ടാവൂ…

അതെന്തുകൊണ്ടാണെന്ന് അച്ഛന് അറിയുമോ… ഒരച്ഛന് മാത്രമേ മകളെ അഗാധമായി സ്നേഹിക്കാനാവൂ… ആത്മാർഥമായി സംരക്ഷിക്കാൻ ആവൂ.. അഭിമാനമായി ചേർത്ത് നിർത്താനാവൂ… അതുപോലെ ഒരു മകൾക്ക് അച്ഛനെ മാത്രമേ അന്ധമായി വിശ്വസിക്കാൻ ആവൂ…. അവളുടെ ആദ്യ കാമുകൻ ആണ് അച്ഛൻ.. അച്ഛനിൽ നിന്നാണ് അവൾ സ്നേഹിക്കാനും പ്രണയിക്കാനും പഠിച്ചത്… എന്നും അച്ചന്റെ ചിറകിനടിയിൽ ഒതുങ്ങി കൂടാൻ ആണ് ഏതൊരു മകൾക്കും ഇഷ്ടം…. അവൾ അത് പറഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…. ആ അച്ഛന്റെ മനസും പൊള്ളുകയായിരുന്നു… ഏതൊരു അച്ഛനും അവരുടെ മകൾ ആണ് ലോകം… ഒരു മകളെ പോലെ അച്ഛനെ സ്നേഹിക്കാൻ ഒരിക്കലും മറ്റാർക്കും ആവില്ല…..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!