മനം പോലെ മംഗല്യം : ഭാഗം 12

Share with your friends

എഴുത്തുകാരി: ജാൻസി

കുട്ടികൾ എല്ലാം അവിടിവിടെയായി കൂട്ടം കൂടി നിന്നു തല്ല് കാണുന്നുണ്ട്.. ടീച്ചേർസ് എല്ലാവരും കുട്ടികളെ വഴക്ക് പറഞ്ഞു ക്ലാസ്സിനകത്തു പറഞ്ഞു വിട്ടു.. അടികാണാനുള്ള ത്വര കൊണ്ട് എല്ലാരും ക്ലാസ്സിനകത്തു ആണെകിലും എല്ലാം ജനലിൽ പിടിച്ചു എത്തി വലിഞ്ഞു നോട്ടം ആയിരുന്നു.. “ഡീ ശിവ.. അവൾ റെക്കോർഡ് വക്കാൻ പോയതല്ലേ.. ഇതുവരെ വന്നില്ല… ഇനി എന്തു ചെയ്യും ” തനു ടെൻഷൻ ആയി… മരിയയുടെ സ്ഥിതിയും മറിച്ചല്ലായിരുന്നു… അപ്പോഴേക്കും പുറത്തു അടി മേളം മുറുകി.. പ്രിസിയും ടീച്ചേഴ്സും അവരെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.. “പുറത്തു നിന്നും ആളുകൾ ഉണ്ടെന്നു തോന്നുന്നു..

പരിചയം ഇല്ലാത്ത മുഖങ്ങളും ആ കൂട്ടത്തിൽ ഉണ്ട് ” ജനലിനടുത്തു കൂടെ നടന്നു പോയ ഒരു സീനിയർ ബോയ് പറഞ്ഞു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തു പോലീസ് വാൻ വന്നു.. പോലീസും അവരാൽ കഴിയും വിധം ചെറുത്തു നിന്നു… അപ്പോൾ അതിൽ ഏതോ ഒരുത്തൻ പൊലീസിന് നേരെ കല്ലെടുത്ത്‌ എറിഞ്ഞു.. അതോടെ പോലീസ്‌കാരുടെ ക്ഷമ നശിച്ചു.. അവർ അടിയുണ്ടാക്കുന്നവരുടെ നേരെ ലാത്തി വീശി.. അറഞ്ചം പുറഞ്ചം തല്ലാൻ തുടങ്ങി.. മൈക്കിൽ കൂടെ അന്നൗൻസ്മെന്റ് വന്നു.. “എല്ലാ കുട്ടികളും കോളേജ് വിട്ടു എത്രയും വേഗം പോകേണ്ടതാണ് ” കുറച്ചു പോലീസുകാർ കുട്ടികളെ പ്രൊട്ടക്ഷൻ നൽകി കോളേജ് ഗേറ്റ് വരെ കൊണ്ടെത്തിച്ചു..

തനുവും മരിയയും അവരുടെ അടുത്ത് നിന്ന പോലീസിനോട് അവരുടെ ഒരു ഫ്രണ്ട് കൂടെ ഉണ്ട് വരാൻ എന്ന് പറഞ്ഞേക്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല… ഈ സമയം ശിവ അന്നൗൺസ്‌മെന്റ്‌ കേട്ടു താഴേക്കു ഓടി ഇറങ്ങി വരുവായിരുന്നു.. അപ്പോഴേക്കും അവിടെ പോലീസും കുട്ടികളും പൂര അടി നടക്കുവാണ്.. കൈയിൽ കിട്ടിയവരെ എല്ലാം പോലീസ് അറഞ്ഞു വാരി അടിച്ചു.. ശിവ ഒരു സൈഡിൽ കൂടെ ക്ലാസ്സിലേക്ക് പോകുന്ന വഴി എവിടെ നിന്നോ ഒരു വടി അവളുടെ വലതു കാലിൽ വന്നു അടിച്ചു.. “ആ എന്റെ കാല് ” വേദന കൊണ്ട് പുളഞ്ഞു അവൾ അവിടെ തന്നെ ഇരുന്നു പോയി.. അതുകൊണ്ടു തന്നെ രണ്ടാമത് വന്ന വടി അവളുടെ തലയിൽ കൊള്ളാതെ തലനാരിഴക്ക് രക്ഷപ്പെട്ടു..

അവളുടെ നിലവിളി കേട്ടതും ആ കൂട്ടത്തിൽ നിന്നു ദേവ് ഓടി വന്നു.. അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. പക്ഷേ അടി കാലിന്റെ മർമ്മത്തു കിട്ടിയത് കൊണ്ട് ഒന്നു നൂരാൻ പോലും അവൾക്കു ആയില്ല.. പിന്നെയും കാലിൽ കൈ വച്ചു അവിടെ ഇരുന്നു.. അപ്പോഴേക്കും എവിടുന്നോ ഒരു വടി പാഞ്ഞു വരുന്നത് ദേവ് കണ്ടു.. ആ വടിയുടെ ചൂട് ദേവ് സ്വയം സ്വന്തം മുതുകിൽ ഏറ്റുവാങ്ങി.. “ശിവാനി എഴുന്നേൽക്കു വേഗം” എന്ന് പറഞ്ഞു അവളെ വീണ്ടും പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി.. “ആ, എനിക്ക് പറ്റുന്നില്ല… ഒരടി പോലും നടക്കാൻ പറ്റുന്നില്ല ” അവൾ എഴുന്നേറ്റപ്പോലെ തന്നെ താഴേക്കു പോയി.. വേദന കൊണ്ട് അവൾ കരഞ്ഞു..

രക്ഷയില്ലെന്ന് കണ്ട ദേവ് അവളെ അവന്റെ ഇരുകൈകളിലും കോരി എടുത്തു ഒഴിഞ്ഞ സഥലത്തേക്കു ഓടി.. ഓടി ഓടി അവസാനം ഒരു റൂമിൽ എത്തി അവളെ താഴെ നിർത്തി.. അടി കൊണ്ട കാല് തറയിൽ തൊട്ടതും പിന്നെയും നിലവിളിച്ചു… അവന്റെ ഷർട്ടിൽ പിടി മുറുക്കി.. പെട്ടന്ന് ദേവ് അവളുടെ വായ് പൊത്തി.. അപ്പോഴും അവന്റെ കണ്ണു റൂമിന്റെ പുറത്തു നടക്കുന്ന പോലീസ്കാരന്റെ നേരെ ആയിരുന്നു.. പൊലീസിന് എന്തോ സംശയം തോന്നി അയാൾ ആ റൂമിലേക്ക്‌ എത്തി നോക്കി.. അപ്പോഴേക്കും ദേവ് ശിവയെയും കൊണ്ട് ഒരു കോണിലേക്കു മാറി കഴിഞ്ഞിരുന്നു…

ശിവയുടെ മുന്നിൽ നിൽക്കുന്ന ദേവിന്റെ ചുടുനിശ്വാസം അവളുടെ മുഖത്തു വന്നു തട്ടികൊണ്ടിരുന്നു… അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൾ അറിഞ്ഞു.. അതു ഇപ്പോ പൊട്ടും എന്ന അവസ്ഥയിൽ ആണ് ഇടിക്കുന്നത് എന്ന് ശിവക്ക് തോന്നിപ്പോയി.. ശിവ ദേവിന്റെ മുഖത്തേക്കു നോക്കി.. ആ കണ്ണുകൾ അവിടിവിടെ അലഞ്ഞു നടന്നു ഒടുവിൽ ശിവയുടെ മേൽ വന്നു നിന്നു.. ഇരു കണ്ണുകളും പരസ്പരം ഉടക്കി.. ശ്വാസനിശ്വാസങ്ങൾ പരസ്പരം കൂടി ചേർന്നു… അവർ അങ്ങനെ എത്ര സെക്കൻഡുകൾ മിനിറ്റുകൾ നിന്നു എന്ന് അറിയില്ല… അവരുടെ മാത്രം മായാലോകം…

അവരുടെ കണ്ണുകൾ പരസ്പരം എന്തെല്ലാമോ കാര്യങ്ങൾ പറയാതെ പറഞ്ഞു.. പെട്ടന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ഇരുവരും ഞെട്ടി ദേവ് അവളുടെ അടുത്ത് നിന്നും അകന്ന് മാറി.. ദേവ് ചുറ്റും നോക്കി ഒന്നും കണ്ടില്ല.. പക്ഷേ അപ്പോഴേക്കും അവൻ ഒരു നഗ്ന സത്യം മനസിലാക്കി 😳😳😳 അവർ കയറിയ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുന്നു… ദേവ് ഉടനെ കതകിൽ വലിച്ചു നോക്കി.. കുടുങ്ങി എന്ന് മനസ്സിലാക്കിയതും ശിവ കതകു തുറക്കാൻ ആയി മുന്നോട്ടു ആഞ്ഞു.. ഒരു നിലവിളിയോടെ കുനിഞ്ഞു.. (ഇതുവരെ മായാലോകത്തായിരുന്നല്ലോ അതുകൊണ്ട് വേദന അവൾ അറിഞ്ഞില്ല..🤪)

ദേവ് വേഗം അവളുടെ അടുത്തെത്തി.. അടുത്ത് കണ്ട ഒരു ബെഞ്ചിൽ കൊണ്ടിരുത്തി… ദേവ് കതക് തുറക്കാൻ ശ്രമം നടത്തുന്നെകിലും വിഫലം.. കതകിൽ പതിയുന്ന കണ്ണ് ഇടക്കിടക്ക് അവളിലേക്കും പതിഞ്ഞു.. അവളുടെ കണ്ണുകളും ആ പുളയുന്ന വേദനയിലും ദേവിൽ പതിയുന്നുടായിരുന്നു… (അടി കിട്ടിയാൽ എന്താ… അവളുടെ മനസ് മറ്റേതോ ലോകത്തായിരുന്നു…ഒരു ഫിൽമി മോഡ്…. അവൾക്ക് ദേവിനെ കണ്ടപ്പോൾ ക്ലാസ്സ്‌മേറ്റ് സിനിമയിലെ പ്രിത്വിരാജ് നെ പോലെ തോന്നി… പക്ഷേ അവൾ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല.. ഉടനെ ദേവ് ഓഫീസിൽ ഫോൺ വിളിച്ചു കാര്യം അങ്ങ് അവതരിപ്പിച്ചു.. ഛെ…നശിപ്പിച്ചു.. 😡😡😡)

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!