താദാത്മ്യം : ഭാഗം 38

Share with your friends

എഴുത്തുകാരി: മാലിനി വാരിയർ

സിദ്ധു നേരെ പോയത് നവീനിന്റെ(ഋഷിയുടെ ഫ്രണ്ട്) വീട്ടിലേക്കാണ്. “സീതമ്മേ… നവീൻ ഇല്ലേ.. ” അവന്റെ വീട്ടിലേക്ക് കയറിക്കൊണ്ട് നവീനിന്റെ അമ്മയോട് സിദ്ധു ചോദിച്ചു. “അവൻ കുളിക്കുവാണല്ലോ സിദ്ധു… നീ അകത്ത് കയറിയിരിക്ക്.. അവനിപ്പോ വരും.. ” എന്ന് പറഞ്ഞുകൊണ്ട് അവർ അവനെ അകത്തേക്ക് ക്ഷണിച്ചു… സീതയോട് നാട്ടു വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് നവീൻ കുളി കഴിഞ്ഞ് വന്നു.. “ആഹ്.. സിദ്ധുവേട്ടാ… എന്താ പതിവില്ലാതെ…” തലതുവർത്തികൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി നവീൻ ചോദിച്ചു.. “എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.. നമുക്കൊന്ന് പുറത്തേക്ക് ഇറങ്ങാം..” അവൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

“ചായ കുടിച്ചിട്ട് പോകാം മോനെ..” സീത പറഞ്ഞു തീർന്നതും. “വേണ്ടമ്മേ… എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്…” പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് സിദ്ധു മുറ്റത്തേക്ക് ഇറങ്ങി നിന്നു..അല്പസമയത്തിന് ശേഷം നവീനും ഡ്രെസ്സുമാറി അവന്റെ അടുത്തേക്ക് വന്നു. സിദ്ധു അവനെയും കൊണ്ട് ഒരു പുഴക്കടവിലേക്ക് നടന്നു.. “എന്താ സിദ്ധുവേട്ടാ കാര്യം…” നവീൻ ആകാംഷയോടെ ചോദിച്ചു.. “കഴിഞ്ഞ കാർഷികോത്സവത്തിന് നിന്റെ കൂടെ ഒരു പയ്യൻ വന്നിരുന്നില്ലേ.. ബാംഗ്ലൂരിൽ നിന്ന്… ഒരു ഋഷി…” സിദ്ധു സംസാരിച്ചു തുടങ്ങി.. “അതേ…” നവീൻ തലയാട്ടി.. “ഞാൻ ഫോൺ ചെയ്തിരുന്നു പക്ഷെ കിട്ടുന്നില്ല..

അവനെ കോൺടാക്ട് ചെയ്യാൻ വേറെ വല്ല മാർഗ്ഗവുമുണ്ടോ..? ” സിദ്ധു പ്രതീക്ഷയോടെ ചോദിച്ചു.. “അയ്യോ സിദ്ധുവേട്ടാ… രണ്ട് മാസം മുൻപാണ് ഞാൻ അവസാനമായി സംസാരിക്കുന്നത്.. അപ്പൊ അവൻ പുറത്തേക്ക് എന്തോ പോകാനുള്ള പരിപാടിയാണെന്ന് പറഞ്ഞു..” നവീൻ മറുപടി പറഞ്ഞു.. “പുറത്ത് എവിടെ…? ” സിദ്ധു നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.. “ജർമ്മനിയോ ഫ്രാൻസോ ആണെന്ന് തോന്നുന്നു..കൂടുതൽ ആയൊന്നും എനിക്കറിയില്ല… സിദ്ധുവേട്ടാ..” നവീൻ പറഞ്ഞു.. “ശരി… അവന്റെ വിവാഹം വല്ലതും കഴിഞ്ഞതായി നിനക്കറിയോ..? ” “അറിയില്ല സിദ്ധുവേട്ടാ.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിഞ്ഞേനെ..

പിന്നെ ഋഷി എന്റെ അടുത്ത ഫ്രണ്ടൊന്നുമല്ല… ഒരുപക്ഷെ അവനെ കുറിച്ച് കൂടുതൽ അറിയാവുന്നത് സേതുവിനായിരിക്കും..” “സേതു ആരാ…? ” “സേതു.. ഋഷിയുടെ ബെസ്റ്റ് ഫ്രണ്ടാണ്… അവനും ബാംഗ്ലൂരാണ്..” നവീൻ പറഞ്ഞു നിർത്തി.. “സേതുവിന്റെ നമ്പർ ഉണ്ടോ..? ” “ഉണ്ട്.. എന്താ സിദ്ധുവേട്ടാ കാര്യം… എന്തെങ്കിലും പ്രശ്നമുണ്ടോ..? ” നവീൻ സംശയത്തോടെ ചോദിച്ചു. “ഏയ് പ്രശ്നമൊന്നുമില്ല.. എന്റെ ഒരു ഫ്രണ്ട് പുതുതായൊരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പോകുന്നുണ്ട്.. ഋഷിയും ആ ഫീൽഡിൽ അല്ലെ.. അതാ അവനോട് അഭിപ്രായം ചോദിക്കലോ എന്ന് കരുതി… ” സിദ്ധു പറഞ്ഞതിന് തലയാട്ടികൊണ്ട് അവൻ സേതുവിൻറെ നമ്പർ സിദ്ധുവിന് കൊടുത്തു.. സിദ്ധു നേരെ പാടത്തേക്കാണ് പോയത്. ശേഷം അവൻ ബാക്കിയുള്ള ജോലികളിൽ മുഴുകി.

ബാംഗ്ലൂർ, “ഡോക്ടർ ഇപ്പൊ ഋഷിക്ക് എങ്ങനെയുണ്ട്…? ” സേതു പരിഭ്രമത്തോടെ ചോദിച്ചു.. “ഇപ്പോഴൊന്നും പറയാൻ പറ്റില്ല സേതു.. സ്പെഷ്യലിസ്റ്റ് വന്നുകൊണ്ടിരിക്കുയാണ്.. അവർ വന്ന് നോക്കിയിട്ടേ കൂടുതലായി എന്തെങ്കിലും പറയാൻ പറ്റൂ.. let us hope for the best.. ” എന്ന് പറഞ്ഞ് ഡോക്ടർ തിരിഞ്ഞതും സേതുവിന്റെ കണ്ണുകൾ നിറഞ്ഞു. “സേതു.. ഈ മൃദുല ആരാണ്..? ” രണ്ട് ചുവടുകൾ മുന്നോട്ട് വെച്ച് തിരിഞ്ഞുകൊണ്ട് ഡോക്ടർ ചോദിച്ചു.. “എന്താ ഡോക്ടർ..? മൃദുല ഋഷിയുടെ ഫ്രണ്ടാണ്” സേതു സംശയത്തോടെ ചോദിച്ചു.. “ഫ്രണ്ടോ..? ഋഷി അൺകോൺഷ്യസ് ആയി കിടക്കുമ്പോഴും അവൻ ഇടയ്ക്കിടെ ആ പേര് പറയുന്നുണ്ട്..

അവന് ബന്ധുക്കളെന്ന് പറയാൻ ആരുമില്ലല്ലോ… അതാ ചോദിച്ചത്..” ഡോക്ടർക്ക് ഋഷിയെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് അദ്ദേഹം ആ സംശയം സേതുവിനോട് ചോദിച്ചത്. “അത് ഡോക്ടർ… ആ കുട്ടി അവനെ നന്നായി കെയർ ചെയ്തിരുന്നു.. ചിലപ്പോൾ അതായിരിക്കും..” സേതു വ്യക്തമാക്കി.. “ശരി.. സേതു… ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ്…” ഡോക്ടർ പറഞ്ഞുകൊണ്ട് നടന്നകന്നു.. സേതുവിന് തന്റെ സ്നേഹിതന്റെ ജീവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ..

പെട്ടെന്നാണ് അവന്റെ ഫോൺ ശബ്‌ദിച്ചത്.. “ഹലോ ആരാണ്..? ” പരിചയമില്ലാത്ത നമ്പർ കണ്ടതും സേതു സംശയത്തോടെ ഫോണെടുത്തു.. “സേതുവല്ലേ…. ഞാൻ ഋഷിയുടെ ഫ്രണ്ടാണ്…” മറുതലയ്ക്കൽ നിന്ന് സിദ്ധു പറഞ്ഞു തീരുന്നതിനു മുന്നേ, “സോറി റോങ് നമ്പർ…” എന്ന് പറഞ്ഞ് സേതു ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.. “സുഖ വിവരം അന്വേഷിക്കാൻ വിളിക്കുന്നതാവും ചെറ്റകൾ…” എന്ന് കോപത്തോടെ പറഞ്ഞുകൊണ്ട് സേതു ഫോൺ സ്വിച്ച് ഓഫ് ചെയ്തു.. ശേഷം ഐ.സി.യൂ വിലെ ചില്ലു വാതിലിലൂടെ അവൻ അകത്തേക്ക് നോക്കി.. ജീവനുണ്ട് എന്നല്ലാതെ അവനിപ്പോ മരിച്ചതിനു തുല്യമാണ് എന്ന സത്യം അവന്റെ കണ്ണുകളെ നിറച്ചു. “മൃദുല സന്തോഷമായിരിക്കാനാണ് നീ അന്ന് അങ്ങനൊക്കെ പറഞ്ഞത് അല്ലേ.. പക്ഷെ നിനക്ക് ഇപ്പൊ സന്തോഷമുണ്ടോ ഋഷി..

നിനക്ക് അത് അനുഭവിക്കാൻ കഴിയുന്നുണ്ടോ…? പക്ഷെ ഈ അബോധാവസ്ഥയിലും നീ അവളുടെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നു… എന്താണ് അതിന്റെയൊക്കെ അർത്ഥം..” ഉള്ളിൽ ഒരു ഓക്സിജൻ കുഴലിന്റെ സഹായത്തിൽ ജീവൻ പിടിച്ചു നിൽക്കുന്ന ഋഷിയെ നോക്കി സേതു മനസ്സിൽ ചോദിച്ചു.. ********************************* ഇതേ സമയം സിദ്ധുവിന്റെ വീട്ടിൽ, “അമ്മേ ഞാനും നിങ്ങളുടെ കൂടെ ബാംഗ്ലൂർക്ക് വരട്ടെ…” മിഥു ശോഭയുടെ അടുത്ത് വന്ന് ചോദിച്ചു. “എന്താ പെട്ടെന്ന് അങ്ങനെ തോന്നാൻ..” അവർ സംശയത്തോടെ അവളെ നോക്കി.. “ഒന്നുമില്ലമ്മേ..

അമ്മായി ഇവിടെ ഇല്ലല്ലോ.. പിന്നെ സിദ്ധുവേട്ടനും ജോലി കഴിഞ്ഞ് വരുമ്പോ രാത്രിയാവും അത് വരെ ഞാനിവിടെ ഒറ്റയ്ക്ക് എന്ത് ചെയ്യാനാ…” മിഥു പറഞ്ഞതിനോട് യോജിക്കാൻ ശോഭയ്ക്ക് കഴിഞ്ഞില്ല. “നീ സിദ്ധുവിനോട് പറഞ്ഞോ..? ” ശോഭ സംശയത്തോടെ ചോദിച്ചു.. “പറഞ്ഞു.. സിദ്ധുവേട്ടൻ സമ്മതിച്ചു…” പുഞ്ചിരിയോടെ തലയാട്ടികൊണ്ട് മിഥു പറഞ്ഞു.. പക്ഷെ ശോഭയ്ക്ക് അത് അത്ര ശരിയായി തോന്നിയില്ല.. അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നവർ ഭയന്നു.. തന്റെ മനസ്സിലെ വിഷമം അവർ മഹേന്ദ്രനോട് പറഞ്ഞു.. “ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ പല പ്രശ്നങ്ങളും കാണും..

അവർ നമ്മളോട് പറയാതെ നമ്മൾ വെറുതെ അതിൽ തലയിടേണ്ട കാര്യമില്ല.. അവർ തമ്മിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും, അവർ തന്നെ നേരിട്ട് തീർത്തോളും.. മൂന്നാമതൊരാൾ അതിൽ ഇടപെട്ടാൽ ചിലപ്പോൾ പ്രശ്നം വലുതാകും.. നീ വെറുതെ പേടിച്ച് ബിപി കൂട്ടണ്ട…” മഹേന്ദ്രൻ അവരെ സമാധാനിപ്പിച്ചു.. വൈകിട്ട് ജോലിയൊക്കെ തീർത്ത് സിദ്ധു വീട്ടിലെത്തിയപ്പോൾ ശോഭയും മഹേന്ദ്രനും പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.. “അമ്മാവാ.. ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ…” സിദ്ധു മഹേന്ദ്രനെ നോക്കി ചോദിച്ചു.. “ഇല്ലടാ.. ഓഫീസിൽ കുറച്ചു ജോലി ഉണ്ട്.. ഇപ്പൊ പോയാൽ..

നാളെ രാവിലെ ജോലിക്ക് കയറാം അതാണ്…” പുഞ്ചിരിയോടെ അയാൾ അവന്റെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു.. “ശരി അമ്മാവാ… ഞാനാകെ വിയർത്തിരിക്കുവാ.. ഞാനൊന്ന് കുളിച്ചിട്ട് വരാം…” എന്ന് പറഞ്ഞുകൊണ്ട് അവൻ അവന്റെ മുറിയിലേക്ക് നടന്നു.. മുറിയിലേക്ക് കയറിയ അവൻ ഒന്ന് ഞെട്ടാതിരുന്നില്ല.. മിഥുന ബാഗ് പാക്ക് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.. “മിഥു…” അവൻ മെല്ലെ അവളെ വിളിച്ചു.. സിദ്ധുവിനെ ഒന്ന് തലയുയർത്തി നോക്കിയതിനു ശേഷം അവൾ ബാഗ് പാക്ക് ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തി.. “നീ ഇതെവിടെ പോകുവാ..? ” അവൻ സംശയത്തോടെ ചോദിച്ചു.. “ഞാൻ എന്റെ വീട്ടിലേക്ക് പോകുവാ സിദ്ധുവേട്ടാ… ഇത്രയും നാൾ ഏട്ടൻ എന്നെ സന്തോഷപ്പെടുത്തതാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം..

ഇപ്പൊ സിദ്ധുവേട്ടന്റെ സന്തോഷമാണ് എനിക്ക് പ്രധാനം.. അതാ ഞാൻ വീട്ടിലേക്ക് പോകുന്നു..” നനുത്ത സ്വരത്തിൽ അവൾ പറഞ്ഞതും സിദ്ധു ഒന്നും മനസിലാവാതെ സ്തംഭിച്ചു നിന്നു..ഞെട്ടലിൽ നിന്നുണർന്നപ്പോൾ അവൾ ബാഗുമായി താഴേക്ക് ഇറങ്ങിയിരുന്നു… അവൻ താഴേക്ക് ഇറങ്ങി ചെന്നതും അവൾ കാറിലേക്ക് കയറി കഴിഞ്ഞിരുന്നു.. ഒരുവട്ടം അവളൊന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് അവനാഗ്രഹിച്ചു.. പക്ഷെ അതുണ്ടായില്ല… അവളുടെ ഉള്ളിലെ വിഷമം പുറത്ത്‌ കാണിക്കാതിരിക്കാൻ അവളും പാടുപെടുന്നുണ്ടായിരുന്നു..

എല്ലാം അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താൻ ചെയ്യുന്നതെങ്കിലും സിദ്ധു ഒരിക്കലും ഉള്ളിലെ പ്രണയം പുറത്ത്‌ കാണിച്ചിരുന്നില്ല എന്നതാണ് സത്യം.. ഒരു പക്ഷെ അവന്റെ പ്രണയം അവളെ അറിയിച്ചിരുന്നെങ്കിൽ ഇന്നവന് ദുഃഖിക്കേണ്ടി വരില്ലായിരുന്നു.. വേദനകൾ കടിച്ചമർത്തി അവൻ അവരെ യാത്രയാക്കി.തിരിച്ചു തന്റെ മുറിയിൽ വന്നിരുന്നപ്പോൾ ഇതുവരെ ഇല്ലാത്ത ഒരേകാന്തത അവന്റെ മനസ്സിൽ നിറഞ്ഞു.. അവളില്ലാതെ ഒരു നിമിഷം പോലും തനിക്കവിടെ കഴിയാൻ പറ്റില്ലെന്ന് അവന് ബോധ്യമായി.. പക്ഷെ എന്തിനാണ് ഒന്നും പറയാതെ പോയി കളഞ്ഞതെന്ന് അവന് മനസ്സിലായില്ല.. “എന്നെ സന്തോഷപെടുത്താൻ നീ എന്തിനാ എന്നിൽ നിന്ന് അകലുന്നത് മിഥു..

നീ അടുത്തുണ്ടെങ്കിലല്ലേ ഞാൻ കൂടുതൽ സന്തോഷപ്പെടുക.. ഇപ്പൊ ഇങ്ങനൊരു തീരുമാനമെടുക്കാൻ ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്…” അവൻ കഴിഞ്ഞ രാത്രിയിലിൽ അവളെ വേദനിപ്പിക്കുന്ന വിധത്തിൽ വല്ലതും ചെയ്തോ എന്ന് ആലോചിക്കുയായിരുന്നു.. എത്ര ആലോചിച്ചിട്ടും അവൾ പോയ കരണം അവന് മനസ്സിലായില്ല.. പെട്ടന്നാണ് ഇന്നലെ രാത്രിയിലെ നിരാശ കലർന്ന അവളുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞത്… അവൾ പ്രതീക്ഷിച്ച മറുപടിയല്ല അപ്പൊ അവൻ പറഞ്ഞതെന്ന് അവന് ബോധ്യപ്പെട്ടു.. “മിഥു.. ഞാനപ്പോ അങ്ങനെ പറഞ്ഞത് നിനക്ക് വിഷമമായോ..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!