തൈരും ബീഫും: ഭാഗം 25

Share with your friends

നോവൽ: ഇസ സാം

മമ്മ….എന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു…മമ്മയുടെ മുടിയൊക്കെ നരച്ചിരിക്കുന്നു. …മമ്മയെ കണ്ടതും ഞാൻ ചാടി എണീക്കാൻ ഒരു വിഫല ശ്രമം നടത്തി……മമ്മയും സാൻഡിയും ഓടി വന്നു എന്നെ പിടിച്ചു…. മമ്മ എന്നെ കെട്ടി പിടിച്ചു…ഞാനും …മമ്മ എൻ്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മ വെചു…….. ഞങ്ങളുടെ വികാര പ്രകടനങ്ങളും മറ്റും കണ്ടു സാൻട്ര മോളെയും കൊണ്ട് പുറത്തിറങ്ങി……. അവളും കരയുന്നുണ്ടായിരുന്നു…… എത്ര നേരം ഞങ്ങൾ കെട്ടി പിടിച്ചു കരഞ്ഞു എന്ന് അറിയില്ല…… കരച്ചിൽ ഒന്നടങ്ങിയപ്പോൾ മമ്മ ഇരു കൈകളും എൻ്റെ കവിളിൽ വെചു…… “ഒന്ന് വിളിക്കെടാ എബിച്ചാ……..

ഞാനൊന്ന് കേൾക്കട്ടെ………” മമ്മയുടെ ചുണ്ടുകൾ വിറയ്ക്കുന്നു…… ഞാൻ മമ്മയുടെ കൈകളിൽ അധരങ്ങൾ ചേർത്തു…. “ഈ തലോടലിനു ഞാൻ എത്ര കൊതിച്ചു മമ്മ……….. ” എന്റെ സ്വരം ഇടറിയിരുന്നു……. മമ്മ വീണ്ടും എന്നെ ചേർത്തു പിടിച്ചു…….വീണ്ടും കരച്ചിൽ തന്നെ……..കരഞ്ഞു കരഞ്ഞു അവസാനം അത് നേർത്ത ചിരി ആയി മാറി……. “ഇത്രയും നേരം നമ്മൾ ഏതോ സീരിയൽ സെറ്റിലായിരുന്നോ……?” ഞാനാണേ …. “പോടാ അവിടന്ന്…അതൊക്കെ പണ്ട്…ഇപ്പൊ സീരിയലിൽ എല്ലാം പ്രതികാരം ആണ്……. ” മമ്മയാണേ….. “ഹ…ഹ……ഹ…… അപ്പൊ ഇപ്പോഴും സീരിയൽ ഒക്കെ കാണാറുണ്ട്……..” ഞാനാണേ…പണ്ടേ മമ്മയ്ക്കു സീരിയൽ ഒരു ബലഹീനതയാണ്.

“പിന്നേ…..എനിക്കതിനു എവിടാ സമയം….. ഞാൻ കേൾക്കാറേയുള്ളു….. ” മമ്മയാണ്….. ആ നിഷ്‌കു ‌ ഭാവത്തിലെ ഇരുപ്പു കണ്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു…. “അപ്പന് എങ്ങനെ ഉണ്ട്…… എന്നെ പോലെ ..കിടപ്പാണോ?… ഇതിലും മെച്ചമാണോ ….?” ഞാൻ കുറുമ്പൊടെയും അല്പം കാര്യത്തിലും ചോദിച്ചു… അപ്പൻ എന്നും എന്നോട് അകലം പാലിച്ചിട്ടേയുള്ളു…. അത് മനസ്സിൽ പതിഞ്ഞു പോയി… എന്നാലും മമ്മയെ ആ ചോദ്യം വേദനിപ്പിച്ചു…. ” കിടപ്പാ….ഓർമ്മയും കുറവാ….. ഇടയ്ക്കു എബിചൻ വന്നില്ലേ?…എന്നൊക്കെ ചോദിക്കും…….” അത് പറഞ്ഞപ്പോൾ മമ്മയുടെ കണ്ണിൽ വേദന തെളിഞ്ഞു….. “മമ്മ…… അപ്പനെ നോക്കാൻ ആരേലും ഉണ്ടോ? ആരേലും മമ്മയെ സഹായിക്കുമോ?”

“എൻ്റെ കെട്ടിയോനെ ഞാൻ നോക്കിക്കൊള്ളാം…വേറാരും വേണ്ടാ…….എന്നാലും സെബാൻ്റെ മക്കൾ സഹായിക്കും……. ” എനിയ്‌ക്കൊരുപാട് വേദന തോന്നി…ഞാൻ സംരക്ഷിക്കണം എന്ന് വിചാരിച്ചുരുന്ന മമ്മ……എനിക്ക് എന്നോട് പുച്ഛം തോന്നി……എൻ്റെ ഈ അവസ്ഥയോർത്തു എനിക്ക് നിരാശയും വേദനയും കൂടി കലർന്നു ഒരു വീർപ്പുമുട്ടലായി…. “ചേച്ചിമാരൊക്കെ എങ്ങനാ…….? ഇപ്പോഴും പോരാണോ?” ചേച്ചിമാർക്കു എന്നെ ഭയങ്കര പേടി ആയിരുന്നു…..’ മമ്മ ഒരു പാവം ആയിരുന്നത് കൊണ്ട് കുറച്ചു പോരൊക്കെ ഉണ്ടായിരുന്നു മമ്മിയോട്…….. ഞാൻ പ്രശ്നം ഉണ്ടാക്കി അപ്പൻ ഇടപെട്ടു ഒതുക്കിയതായിരുന്നു…..

ഇപ്പൊ ഞങ്ങൾ രണ്ടും വീണല്ലോ….. ഇനി ചേച്ചിമാർക്കു എന്തും ആവാലോ….. “സാൻട്ര തരകൻ ഉള്ളപ്പോ ഒരു ചേച്ചിമാരും തലപൊക്കുകേല……. ” മമ്മയുടെ ദൃഢ സ്വരം എന്നെ ഞെട്ടിച്ചു……. “സാൻട്രയോ….. അവൾ കുരിശിങ്കലിൽ വരാറുണ്ടോ……?” ഞാനാണേ ……ഞാൻ ഞെട്ടി തകർന്നു പോയി….ഇവൾ കുമ്പിടി ആണോ…. “ആള് എന്തിനാ ആഗ്ഞ പോരെ…….” മമ്മയാണ് … “ഒന്ന് തെളിച്ചു പറ….മമ്മ …..” “അവൾ പള്ളി കമ്മറ്റിയിൽ എല്ലാരുടെയും മുന്നിൽ വെച്ച് പറഞ്ഞു….എന്നെ കഷ്ടപ്പെടുത്തുവാണ്‌ എന്ന്….. അലക്സിയും സെബാനും മറുപടിയില്ലായിരുന്നു…. അച്ഛനും കമ്മറ്റിക്കാരും അറിഞ്ഞതോടെ അവന്മാർ ഒതുങ്ങി……

പിന്നെ പള്ളിയിൽ വെച്ച് കണ്ടപ്പോൾ സാൻട്ര നേരിട്ട് ചേച്ചിമാരോട് പറഞ്ഞു എവിടെയൊക്കെയോ പരാതി കൊടുക്കും….വനിതാ പോലീസിനെയും കൊണ്ട് വരും എന്നൊക്കെ…. അവളുമാരും ഒതുങ്ങി….. പിന്നെ എന്നാ….. ഞാൻ ഇട്ടേച്ചും പോയ…അപ്പനെ നോക്കാൻ വേറെ ആളെ വെക്കണ്ടായോ…..അതാ പ്രധാന കാരണം……” ഈശോയെ എൻ്റെ സാൻഡി….നീ പൊളിച്ചല്ലോ പെണ്ണേ……… ഞാൻ പോലുമറിയാതെ എന്നിൽ വിരിഞ്ഞ ചിരി മമ്മയിലും വിരിഞ്ഞു….. “അവൾ ഇല്ലായിരുന്നു എങ്കിൽ നീ ഇല്ല എബിച്ചാ…… ഈ എബിച്ചനു മേൽ അവകാശം ഈ ലോകത്തു സാന്ഡിക്ക് മാത്രമേയുള്ളു……

ഒരു നാൾ നീയത് തിരിച്ചറിയും…….” മമ്മയതും പറഞ്ഞു എൻ്റെ നെറുകയിൽ തലോടി…… രാത്രി എന്നിലേക്ക്‌ നടന്നു അടുക്കുന്ന കാൽ പെരുമാറ്റത്തിലും ആ സ്പർശനത്തിലും എന്നെ കുളിപ്പിക്കുമ്പോഴും നടത്തിക്കുമ്പോഴും വീഴാതെ ചേർത്ത് പിടിക്കുമ്പോഴും ദേഷ്യ പെടുമ്പോഴും എപ്പോഴും ഞാൻ അറിയുന്നു ………. “നിനക്ക് എന്നോട് മറ്റൊന്നും ചോദിക്കാനില്ലേ എബിച്ചാ……?” മമ്മയാണ്…സൂക്ഷ്മമായി എന്നെ നോക്കുന്നു……മുഖത്തു നിറച്ചു ഗൗരവം……………… “ഉണ്ട്……” ഞാൻ തലയാട്ടി….. “സാൻഡിയും ഡേവിസും തമ്മിലുള്ള കെട്ട് നടന്നോ?” ഞാനാണ്….എനിക്ക് ഈ ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു……

എൻ്റെ സംശയങ്ങളുടെ മറുപടി ഈ ഉത്തരത്തിലാണ്. “ഇല്ല……” “കാരണം ഞാനാണോ?” ഞാൻ മമ്മയെ തന്നെ നോക്കി……ആ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ട്….. “ആവാം…… സാൻട്ര പിന്മാറി…… വലിയ പ്രശ്നമായിരുന്നു…… ഇടവകയിലെ മറ്റും….. ആ കൊച്ചിനെ എല്ലാരും ഒറ്റപ്പെടുത്തി……പക്ഷേ …അവള് മാത്യുച്ചായൻ്റെ മോളല്ലായോ…… പിടിച്ചു നിന്നു….. ഇപ്പൊ എല്ലാം മാറിയില്ലേ…….” ഞാൻ കണ്ണടച്ച് ചാരി ഇരുന്നു….. എൻ്റെ മുന്നിൽ മനസമ്മതത്തിനു എന്നെ തിരയുന്ന സാൻഡിയെ ഓർമ്മ വന്നു. എന്നോട് ദേഷ്യപ്പെടുമ്പോഴും നിറഞ്ഞിരുന്ന അവളുടെ കണ്ണുകൾ തെളിഞ്ഞു വന്നു….. “എബീ………………….. ” മമ്മയാണ്… ഞാൻ പെട്ടന്ന് കണ്ണ് തുറന്നു …. ..

ഞാൻ മമ്മയെ നോക്കി ചിരിച്ചു…..ജന്നലിൽ കൂടെ പുറത്തേക്കു നോക്കി……. “ഈവ…… എൻ്റെ മോളാണ് അല്ലേ മമ്മ ….?” അത് പറയുമ്പോ എന്റെ ശബ്ദം ഇടറിയിരുന്നു….ഞാൻ മമ്മയെ നോക്കി……. കണ്ണുകൾ നിറഞ്ഞിരിക്കുന്നു….. .”മ്മ്…….. ” മമ്മ എന്റെ നെറുകയിൽ തലോടി……” ഞാൻ അന്വേഷിച്ച ഉത്തരം ഇതാണ്……. ഞാൻ വിദൂരതയിലേക്ക് നോക്കി…….ഓർമ്മ വന്നപ്പോ ഒരു പൂച്ച കുഞ്ഞിനെ പോലെ ഉരുണ്ടു ഉരുണ്ടു എൻ്റെ ശരീരത്തിലൂടെ മേലോട്ടു കയറി വന്ന കുറുമ്പി…എൻ്റെ കണ്ണ് കുത്തി പൊട്ടിക്കുന്നത് പോലെ കാണിച്ചത്…..എന്നോട് കരയണ്ട എന്ന് പറഞ്ഞത്……….ഞാൻ ചിരിച്ചു പോയി…….

അപ്പൊ ഈവ തരകൻ ……എൻ്റെ മോളാണ്……എബിയുടെയും ശ്വേതയുടെയും മോള്…….. ഈ ലോകത്തു ഏറ്റവും ഭാഗ്യഹീനയായി ജനിച്ചു എന്നാൽ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതിയായി മാറിയവൾ…….. സാൻട്രയുടെ അമൂല്യ നിധിയായി മാറിയവൾ…. “സാന്ട്ര പറഞ്ഞോ?…..” മമ്മയാണ് … “ഇല്ല…ഞാൻ കണ്ണ് തുറന്നപ്പോ ആദ്യം കണ്ടത് ഈവയാണ്……. എന്നെ അപ്പായി എന്ന് വിളിച്ചപ്പോൾ…ഞാൻ കുടിച്ച ചായയുടെ ബാക്കി കുടിച്ചപ്പോ…..എന്നോട് കൂട്ടു കൂടിയപ്പോ….പുലരികളിൽ എന്നോട് പറ്റി ചേർന്ന് കിടന്നപ്പോ…. സാൻട്രയോടൊപ്പം എനിക്കൊരോന്നു ചെയ്തു തരുമ്പോ…..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!