കൃഷ്ണരാധ: ഭാഗം 17

Share with your friends

നോവൽ: ശ്വേതാ പ്രകാശ്

ഇടുപ്പിൽ പിടിച്ചു അവളെ അവൻ തന്നോട് ചേർത്തു നിർത്തി അവന്റെ മുഖം കുനിഞ്ഞു അവളുടെ കഴുത്തിൽ ചേർത്തു അവൾ നിന്നിടത്തു നിന്നും അൽപ്പം ഉയർന്നു പോയി അവൻ അവളെ പിടിച്ചുയർത്തി കൈയിൽ കറുപ്പ് നിറത്തിൽ ഉള്ള കുപ്പി വള അണിഞ്ഞു അവൾ അതു നോക്കി ഒന്ന് ചിരിച്ചു അവന്റെ നെഞ്ചോടു ചേർന്നു “”പെണ്ണേ””അവൻ അവളുടെ ചെവിയിൽ ആർദ്രമായി വിളിച്ചു “”മംമ്മ്””അവളിൽ നിന്നും ഒരു മൂളൽ മാത്രമേ കേട്ടുള്ളൂ “”ഇപ്പൊ എന്നോടുള്ള ദേഷ്യം ഓക്കെ പോയോ””

“‘അതിനു ഏട്ടനോട് ദേഷ്യം ഉണ്ടെന്നു ആരാ പറഞ്ഞേ”” “”ഇല്ലേ”” അവൾ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അതിനു മറുപടി അവന്റെ കവിളുകളിൽ അവളുടെ ചുടു മുത്തം ആയിരുന്നു അവൻ അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു “”എന്താ മോനെ ഉദ്ദേശം”” “”ദുരുദ്ദേശം തന്നേടി”” “”അയ്യടാ അതങ്ങു പള്ളിൽ പോയി പറ””അത്രയും പറഞ്ഞു അവൾ അവനെ തള്ളി ഇട്ട് മുൻപോട്ട് ഓടാൻ തുടങ്ങി അപ്പോഴേക്കും അവന്റെ കൈ അവളുടെ സാരി തുമ്പിൽ മുറുകി രാധു തിരിഞ്ഞു നോക്കി അവൻ അവളുടെ സാരി തുമ്പിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു

അവർ രണ്ടു പേരും ഒന്നിച്ചു നിലത്തേക്ക് വീണു ചെറു പുല്ലുകൾ അവർക്കു മെത്ത ആയി ചെറു കാറ്റു അവരെ തഴുകി പോയി താരകങ്ങളും നിലാവും കണ്ണുകൾ അടച്ചു കുറച്ചു പൂക്കൾ അവരുടെ മുകളിൽ ഒരു മഴ പോലേ പെയ്യ്തു വീണപ്പോൾ വിനു അടിയിലും രാധു അവന്റെ മുകളിലും ആയാണ് വീണത് മുടി കെട്ടാത്തതു കൊണ്ട് അവളുടെ മുഖത്തേക്ക് വീണു വിനു അവന്റെ കൈകൊണ്ട് അവളുടെ മുടിയിഴകൾ ഇരു വശത്തേക്കും വകഞ്ഞു മാറ്റി രാധു ശേഷം അവളുടെ കണ്ണിലേക്ക് നോക്കി ഇരുന്നു

അവളുടെ കണ്ണുകൾ അവളെ അവനിലേക്ക് ആഴ്ന്നിറങ്ങുക ആയിരുന്നു അവൾ അവന്റെ നെഞ്ചിൽ നിന്നും എഴുനേൽക്കാൻ തുടങ്ങി വിനു അവളെ ഇടുപ്പിലൂടെ തന്നിലേക്ക് ഒന്നൂടെ ചേർത്തു നിർത്തി ഒരു കറക്കം കറങ്ങി അപ്പോൾ രാധു അടിയിലും വിനു മുകളിലും ആയി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു അവളുടെ കണ്ണുകൾ അടഞ്ഞു പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലും കവിളിലും ആയി ഓടി നടന്നു ശേഷം അവളുടെ ചുണ്ടിലേക്കു അടുക്കാൻ തുടങ്ങിയതും അവൾ കണ്ണ് തുറന്നു

എന്തോ ഓർത്ത പോലേ അവൾ മുഖം വെട്ടിച്ചു വിനുവിനുള്ളിൽ ചെറിയൊരു നോവുണ്ടായെങ്കിലും അവൾ മുൻപേ പറഞ്ഞിട്ടുള്ള കൊണ്ട് അവന്റെ വിഷമം എങ്ങോട്ടോ ഓടി മറഞ്ഞു അവന്റെ അടുത്ത് നിന്നും പ്രതികരണം ഉണ്ടാവാതിരുന്ന കൊണ്ട് അവൾ തല തിരിച്ചു വിനുവിനെ നോക്കി അവൻ ചെറു പുഞ്ചിരിയോടെ അവളുടെ ഇരുവശത്തും ആയി കൈ കുത്തി രാധുനെ നോക്കി നിന്നുക്കുക ആയിരുന്നു അവളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു “”എന്താ പെണ്ണേ വല്ലാണ്ടങ്ങു കൊതിച്ചോ”

“ഒരു കള്ള ചിരിയോടെ വിനു രാധുനോട് ചോദിച്ചു “”ച്ചി പോടാ””അവൾ അവന്റെ വയറിൽ കിഴുക്ക് കൊടുത്തു “”ശ് ഡി കാന്താരി””വിനു രാധുവിന്റെ കവിളിൽ കുത്തി പിടിച്ചു വിളിച്ചു എന്നിട്ട് അവളുടെ കഴുത്തിൽ മുഖം അമർത്തി കിടന്നു ഒരു കടി കൊടുത്തു അവളിൽ നിന്നും ഒരു ശബ്ദം പതിയെ പുറത്തേക്കു വന്നു അതവന്റെ കണ്ട്രോൾ നഷ്ട്ടം മാക്കിയെങ്കിലും ചെക്കൻ പിടിച്ചു നിന്നു “”അതേ പോവണ്ടേ””

“”പോവാടി കാന്താരി ഇനി നിന്നേ എപ്പോഴാ ഇങ്ങിനെ കിട്ടുന്നേ””അത്രയും പറഞ്ഞു അവളിൽ നിന്നും അടർന്നു മാറി അവൾ അവനെ ഒന്നു നോക്കി എന്തോ ആലോചിച്ചു മുകളിലേക്കും നോക്കി കിടക്കുക ആയിരുന്നു അവൾ പതിയെ അവനരികിലേക്കു നീങ്ങി അവന്റെ ഇടനെഞ്ചിൽ കിടന്നു അവൻ ഒരു കൈ കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു “”എന്താ സഖാവേ ഇത്ര വലിയ ആലോചന””

“”എന്താന്നു പറയെണോ”” അവന്റെ ചോദ്യം കേട്ടതും അവൾ വേണം എന്നു തലയാട്ടി അവന്റെ കൈ താഴ്ന്നു അവളുടെ സാരിയുടെ വിടവിലൂടെ വയറിൽ അമർന്നു “”നിന്നേ അങ്ങ് പീഡിപ്പിച്ചാലോ എന്നോർക്കുക ആയിരുന്നു””അവന്റെ പറച്ചിൽ അവളിൽ ഒരു ഞെട്ടൽ ഉണ്ടായി പേടിയോടെ അവനെ നോക്കി “”എന്താ പിടിപ്പിക്കട്ടെ””അവൻ വയറിൽ കൈ ഒന്നൂടെ അമർത്തി ചോദിച്ചു ശേഷം അവന്റെ ചുണ്ടുകൾ കടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു അവൾ അവന്റെ കൈയിൽ കിടന്നു കുതറി അവന്റെ പിടുത്തം അപ്പോൾ ഒന്നൂടെ അവളിൽ മുറുകി അവന്റെ പിടിയിൽ നിന്നും പേടികൊണ്ട് അവളുടെ ഒച്ച പുറത്തേക്കു വന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

കണ്ണുകൾ ഇറുക്കി അടച്ചു ഒന്നും സംഭവിക്കുന്നില്ലെന്നു മനസിലാക്കിയ രാധു കണ്ണുകൾ തുറന്നു അപ്പോ തന്നെ വിട്ടു മാറി ഇരുന്നു ചിരിക്കുന്ന വിനുനേ ആണ് കാണുന്നത് അവൾക്കു ഒന്നും മനസിലായില്ല “”ഡി നീ എന്താ വിചാരിച്ചേ നിന്റെ സമ്മതം ഇല്ലാണ്ട് നിന്നേ ഞാൻ പ്രാപിക്കുന്നോ ഞാൻ ഒരു സഖാവാടി ഞാൻ തറയ പക്ഷേ ഒരുപെണ്ണിന്റെ സമ്മതം ഇല്ലാണ്ട് അവളുടെ ശരീരം ബലമായി സ്വന്തം ആക്കുന്ന തന്ത ഇല്ലാത്തവൻ അല്ല””ചിരിയുടെ സ്ഥാനത്തു അൽപ്പം ഗൗരവം ആയി പറഞ്ഞു അവളുടെ ഉള്ളിലും ആശ്വാസം നിറഞ്ഞു വിനു അവളെ നോക്കി കൈ നീട്ടി അവൾ അവന്റെ അടുത്തേക്ക് ഓടി ചെന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു

ഇങ്ങിനൊരാളെ തനിക്കു തന്നതിൽ തന്റെ കള്ള കണ്ണനോട് ഒരായിരം നന്ദി പറഞ്ഞു പിന്നെയും ഒരുപാട് നേരത്തിനു ശേഷം ആണഅവർ തിരിച്ചു പോയത് അപ്പോഴേക്കും നേരം പുലരാൻ ആയിരുന്നു അവൾ ബൈക്കിൽ അവനെയും ചേർത്തു പിടിച്ചിരുന്നു വണ്ടി അവളുടെ വീടിന്റെ അടുത്തെത്തി രണ്ടുപേർക്കും പിരിയാൻ ഒട്ടും ഇഷ്ട്ടം ഇല്ലായിരുന്നു അവൾ മുൻപോട്ട് നടക്കാൻ തുടങ്ങിയതും അവൻ കൈയിൽ കയറി പിടിച്ചു എന്താ എന്നു മനസിലായ അവൾ തിരിഞ്ഞു വന്നു വിനുവിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു വലിയ ഗേറ്റ് കടന്നു അകത്തേക്ക് കയറി പോകുന്നതും നോക്കി അവൻ നിന്നും

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!