കടലിനക്കരെ : ഭാഗം 2

Share with your friends

എഴുത്തുകാരി: സജി തൈപ്പറമ്പ്

അശ്വതീ ..ദേ ഫ്ളാറ്റിലെത്തി സിജോയുടെ ശബ്ദം കേട്ട് ,പാതി മയക്കത്തിൽ നിന്നും അശ്വതി ഞെട്ടിയുണർന്നു തിരക്കധികമില്ലാത്ത ഒരു വീതി കുറഞ്ഞ റോഡരികിലെ ഉയരം കുറഞ്ഞൊരു ബിൻഡിംഗായിരുന്നത്. നമ്മുടെ ഫ്ളാറ്റ് ഏറ്റവും മുകളിലാ ലിഫ്റ്റിന് മുന്നിലെത്തി, മുകളിലേക്കുള്ള ആരോമാർക്കിൽ വിരലമർത്തിയിട്ട് സിജോ അവളോട് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ലിഫ്റ്റിൻ്റെ വാതിൽ മെല്ലെ തുറന്ന് രണ്ട് ചെറുപ്പക്കാർ വെളിയിലക്കിറങ്ങി വന്നു. അല്ല ബായി… നിങ്ങളെന്താ ഇത്ര താമസിച്ചത് ,ഇതാരാ ചങ്ങാതി..കൂടെയൊരാള്? സിജോയുടെ സുഹൃത്തുക്കളായിരുന്നത്, തൊട്ടടുത്ത ഫ്ളാറ്റിലാണവർ താമസിക്കുന്നത് . ങ്ഹാ ഷെഫിറേ ..ഇതെൻ്റെ വൈഫാണ്, പേര് അശ്വതി ങ്ഹേ?

നിങ്ങളെപ്പോഴാ കല്യാണം കഴിച്ചത് എല്ലാം പെട്ടെന്നായിരുന്നു ഷെഫീറേ.. ഞാനിവിടുന്ന് പോയിട്ട് നാലു മാസമായില്ലേ?അപ്പോൾ വീട്ടുകാർക്ക് ഒരേ നിർബന്ധം എന്നെക്കൊണ്ട് കല്യാണം കഴിപ്പിച്ചേ അടങ്ങൂന്നു, പിന്നെ ഞാൻ എതിർത്തില്ല ,ഞാനിങ്ങോട്ട് വരാൻ പോകുന്നെന്നറിഞ്ഞപ്പോൾ, അവൾക്കവിടെ ഒറ്റയ്ക്ക് നില്ക്കാൻ വയ്യെന്ന് പറഞ്ഞ് , ഒരേ കരച്ചില് ,ഞാൻ പിന്നെ ,നമ്മുടെ കമ്പനി സി ഈ ഒ യെ വിളിച്ച് പറഞ്ഞ്, ഒരു വിസിറ്റിങ്ങ് വിസ സംഘടിപ്പിച്ച് ഇങ്ങ് കൊണ്ട് പോന്നു അതേതായാലും നന്നായി, നിങ്ങൾക്കിനി കുറച്ച് നാളത്തേയ്ക്ക് ഉണക്ക കുമ്പൂസ് കഴിക്കണ്ടല്ലോ ,ഓളുടെ കൈ കൊണ്ട് ബെച്ച, നല്ല കോയി ബിരിയാണി തിന്നാല്ലോ?

ങ്ഹാ ,തീർച്ചയായും എന്നാ നിങ്ങള് ചെല്ല് ,ഇതിൻ്റെ ട്രീറ്റ് തരാൻ മറക്കരുത് കെട്ടാ ഇല്ല ഷെഫീറേ … ഒരു ദിവസം റൂമിലേക്ക് വിളിച്ച് നിങ്ങൾക്ക് നല്ലൊരു ഫുഡ് ഞങ്ങള് തരും എന്നാൽ ശരി ബായ് പിന്നെ കാണാം അവർ ബൈ പറഞ്ഞ് പോയപ്പോൾ ,അശ്വതിയുടെ മനസ്സിൽ വീണ്ടും ഭീതി നിറഞ്ഞു. എന്താടോ താൻ പേടിച്ച് പോയോ? അല്ലാതെ നമ്മളെന്ത് പറയും, സത്യം പറയാമെന്ന് വച്ചാൽ, നമ്മുടെ നാട് പോലെയല്ല ഇവിടെ, പാകിസ്ഥാനിയും, നേപ്പാളിയും, ബംഗ്ലാദേശുകാരുമൊക്കെ നമ്മുടെ ചുറ്റിനുമുണ്ട്, പലതരം പ്രകൃതമുള്ളവരാ ഓരോരുത്തരും, എൻ്റെയൊപ്പമുള്ളത്, അവകാശികളൊന്നുമില്ലാത്ത ഒരു പെൺകുട്ടിയാണെന്നറിഞ്ഞാൽ, അവരെങ്ങനെയൊക്കെ പെരുമാറുമെന്ന് പറയാൻ കഴിയില്ല,

അത് കൊണ്ടാണ്, താൻ എൻ്റെ ഭാര്യയാണെന്ന് എനിക്ക് കളവ് പറയേണ്ടി വന്നത്, അശ്വതിയുടെ മുഖത്തെ സംഭ്രമം കണ്ട്, സിജോ അവളെ സമാധാനിപ്പിച്ചു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നപ്പോൾ, പേടിയോടവൾ അവൻ്റെ കൈയ്യിൽ പിടിച്ചു. ആദ്യമായിട്ടാണല്ലേ, ലിഫ്റ്റിൽ കയറുന്നത് , അവളെ കളിയാക്കി കൊണ്ട് സി ജോ ചോദിച്ചു. അതെ, ഞാൻ സിനിമയിൽ മാത്രമേ ഇത് കണ്ടിട്ടുള്ളു ജാള്യതയോടെ അവർ പറഞ്ഞു. അഞ്ചാം നിലയിലെത്തി , ലിഫ്റ്റിന് വെളിയിലിറങ്ങിയപ്പോൾ, മുതൽ ,അവളുടെ വയറിന് വല്ലാത്തൊരു അസ്വസ്ഥത തുടങ്ങി. പന്ത്രണ്ടാം നമ്പർ റൂമിൻ്റെ വാതിൽ തുറന്ന് ,അകത്ത് കയറിയപ്പോൾ ഒരു തരം കനച്ചമണം ,അവളുടെ മൂക്കിലേക്ക് അടിച്ച് കയറി. നാല് മാസങ്ങളായി,

അടഞ്ഞ് കിടക്കുവല്ലേ? അത് കൊണ്ട് നല്ല പൊടിയുണ്ടാവും ബാഗുകൾ താഴെ വച്ചിട്ട്, അയാൾ അകത്ത് പോയി, ഒരു ചൂല് എടുത്ത് കൊണ്ട് വന്നു. ഇങ്ങ് തരു, ഞാൻ അടിച്ച് വാരാം നിങ്ങള് പോയി ഫ്രഷായിക്കോ അശ്വതി അവൻ്റെ കൈയ്യിൽ നിന്നും ,ചൂല് പിടിച്ച് വാങ്ങി. സിജോ, കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ,അശ്വതി ലിവിങ് റൂമും ബെഡ് റൂമും ബാൽക്കണിയുമൊക്കെ വൃത്തിയാക്കിയതിന് ശേഷം, അടുക്കളയിൽ കയറി എന്തോ പരതുകയായിരുന്നു. ആഹാ വീട്ടുകാരിയായല്ലോ ?എന്താ അന്വേഷിക്കുന്നത്? അല്ലാ.. ഇവിടെ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളൊന്നും കാണുന്നില്ലല്ലോ? അവിടെയൊന്നും കാണില്ല, ഞാനധികവും പുറത്തുന്ന് ഓർഡർ ചെയ്യുവാ ,

തനിക്കെന്താ കഴിക്കാൻ വേണ്ടത്, രാത്രിയിൽ സാധാരണ എന്താ കഴിക്കാറുള്ളത്? എനിക്ക് തത്ക്കാലം ഒന്നും വേണ്ട, സിജോയ്ക്ക് എന്തെങ്കിലും വച്ച് തരാമെന്ന് കരുതിയാ ചോദിച്ചത് അയ്യോ അങ്ങനെ പട്ടിണി കിടക്കാനൊന്നും പറ്റില്ല ,എന്തെങ്കിലും കഴിച്ചേ പറ്റു അതല്ല സിജോ എനിക്ക് വയറിന് നല്ല സുഖമില്ല, അസഹ്യമായ വയറ് വേദനയുണ്ട് അത് കൊണ്ടാണ് എങ്കിലത് പറഞ്ഞാൽ പോരെ, ഞാൻ പുറത്ത് പോയി ഗുളികയും ഫുഡും വാങ്ങി വരാം അയ്യോ.. ഇതെനിക്ക് സാധാരണ ഉണ്ടാവാറുള്ളതാ ,ഇന്നാണ് ഡേറ്റ്, ഇങ്ങോട്ട് പോരുന്ന സന്തോഷത്തിൽ, ഞാനതങ്ങ് മറന്ന് പോയി ,അത് കൊണ്ട് മുൻകരുതലൊന്നുമെടുത്തിട്ടില്ല ഓഹ് മനസ്സിലായി, ബാക്കി പറയേണ്ട ,ആവശ്യമുള്ളതൊക്കെ ഞാൻ ഇപ്പോൾ തന്നെ വാങ്ങിക്കൊണ്ട് വരാം, അശ്വതി അത് വരെ ഒന്ന് റസ്റ്റെടുക്ക് ,

ഡോറ് ഞാൻ പുറത്ത് നിന്ന് പൂട്ടിക്കൊള്ളാം അതും പറഞ്ഞ്, സിജോ പുറത്തിറങ്ങി ഡോറടച്ചപ്പോൾ, അശ്വതിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ,എത്ര നല്ല മനുഷ്യനാണയാൾ ,തൻ്റെ കാര്യത്തിൽ അയാൾക്ക്, എന്ത് നല്ല കെയറിങ്ങാണ്, കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും തൻ്റെ ഭർത്താവു പോലും തന്നോട്ഇത്രയും ആത്മാർത്ഥമായി പെരുമാറിയിട്ടില്ലെന്ന് അവൾ ചിന്തിച്ചു. ഒരു പുരുഷൻ തൻ്റെ കഴുത്തിൽ താലിചാർത്തിയത് കൊണ്ട്, താനയാളുടെ ഭാര്യാ പദവി അലങ്കരിക്കുന്നു എന്നല്ലാതെ, യാതൊരു മാനസികബന്ധവും അദ്ദേഹവുമായി തനിക്ക് ഇത് വരെയുണ്ടായിട്ടില്ല, അദ്ദേഹം ഈ നാട്ടിലേക്ക് ക്ഷണിച്ചപ്പോൾ തൻ്റെ ഉള്ളിൽ ഒരു പാട് സ്വപ്നങ്ങൾ പൊട്ടി മുളച്ചിരുന്നു,

തൻ്റെ ഭർത്താവുമായി ഒരു പുതിയ ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ്, താൻ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ ഫ്ളൈറ്റിൽ കയറുന്നത് ,അത് കൊണ്ടാണ് ഇവിടെയെത്തിയപ്പോൾ, അദ്ദേഹത്തെ കാണാതിരുന്നത് കൊണ്ട് താനാകെ തകർന്ന് പോയത് ,നാളെയെങ്കിലും അദ്ദേഹത്തെ തിരഞ്ഞ് കണ്ട് പിടിക്കണം അപ്പോഴാണ് ,സിജോ , എഫ് എം റേഡിയോയിൽ, പരസ്യം കൊടുക്കണമെന്ന് പറഞ്ഞത് അശ്വതി ഓർത്തത് എന്തായാലും സിജോ വരട്ടെ എന്നിട്ട് പറയാമെന്ന് മനസ്സിലുറപ്പിച്ച് മാറിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് കൊണ്ട് അവൾ ബാത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞിറങ്ങി വരുമ്പോൾ സിജോ, കുറെ പൊതികളുമായി തന്നെ കാത്ത് സോഫയിലിരിക്കുന്നത് അശ്വതി കണ്ടു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!