പ്രണയം : ഭാഗം 16 – അവസാനിച്ചു

Share with your friends

എഴുത്തുകാരി: അതുല്യ കെ.എസ്‌

“അനന്തു നീ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല….. നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്..” “നിനക്ക് മനസ്സിലാകുന്നില്ല നീ എന്തിനാ എന്നെ കൊല്ലാൻ നോക്കുന്നത്…? ഗീതുവിന്റെ ജീവിതം എന്തിനാണ് തകർത്തത്…..? എന്തിനാണ് ഞങ്ങളെ തമ്മിൽ അകറ്റിയത് ?” പെട്ടന്ന് അഞ്ജലിയുടെ മുഖഭാവം മാറുന്നതായി അവൻ കണ്ടു. അവൾ അറിയാതെ അവൻ ഫോണിൽ നന്ദന്റെ നമ്പർ ഡയൽ ചെയ്തു. “ഓഹ് നീ എല്ലാം അറിഞ്ഞല്ലേ… ശേ ഇനി ഞാൻ എന്തിനാ ഇതെല്ലാം ഒളിച്ചു വെയ്ക്കുന്നെ.. അറിഞ്ഞത് എന്ത് കൊണ്ടും നന്നായി… ഇനി ഇതെല്ലാം ഒളിച്ചു വെയ്ക്കാനുള്ള കഷ്ടപ്പാട് കുറഞ്ഞു കിട്ടും.. ” അനന്തു ആകാംഷയോടെ അവളെ നോക്കി. അവളുടെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു. അവൾ അവരുടെ മുറിയിൽ കട്ടിലിന്റെ അടിയിൽ എടുത്ത് വെച്ചിരുന്ന രണ്ട് അടി നീളമുള്ള ഇരുമ്പ് കമ്പി പുറത്തേക് എടുത്തു. ഇരുമ്പുകമ്പി യുടെ കൂടെ ഒരു കത്തി കൂടി ഉണ്ടായിരുന്നു.. “ഇനിയിപ്പോ ഇത് മറച്ചു വയ്ക്കേണ്ടല്ലോ അല്ലേ.. ?”

അവൾ അവനോട് ചോദിച്ചു. അനന്തു ആകെ തണുത്ത് വിറച്ചിരിക്കുന്നു. ഇവരുടെ സംസാരം എല്ലാം തന്നെ നന്ദൻ എതിർവശത്തു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ഒരു ഭീകരത സൃഷ്ടിക്കാൻ അഞ്ജലി മുതിരുന്നതു മനസ്സിൽ കണ്ട നന്ദൻ അവരുടെ വീട്ടിലേക്ക് പോയി. “ഇനി ഇപ്പൊ നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് നീ എനിക്ക് ഒരു ഭീഷണി ആണ്… അല്ലേ…. ശെരിയല്ലേ… ?” തന്റെ കണ്ണുകളിൽ ആകെ ഇരുട്ട് മൂടിയ പോലെ അനന്തുവിനു തോന്നി. “എനിക്ക് നശിപ്പിക്കാനെ അറിയൂ.. വളർത്താൻ അറിയില്ലലോ അനന്തു… എന്ത് ചെയ്യാം.. പണ്ട് തൊട്ടേ നശിപ്പിച്ചാ ശീലം.ഞാൻ വിചാരിച്ച പോലെ എല്ലാം നടന്നു. ഗീതുവിനെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു.. നിന്നെ അവളിൽ നിന്നും അകറ്റി..അവളുടെ ഓരോ ദിവസവും പേടി ഉള്ളതാക്കി തീർത്തു.” അഞ്ജലി ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി.. “അവളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം നിന്റെ ഭാര്യയായി.. കപട സ്നേഹം കാട്ടി…. ” “മതി നിർത്ത്…… ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്നും… ”

“ഇറങ്ങാണോന്നോ…. ആര്… നീ ഇറങ്ങണം.. എന്റെ ജീവിതത്തിൽ നിന്നും നിന്റെ ജീവിതത്തിൽ നിന്നും.. അങ്ങനെ എന്നെ കുറിച്ച് എല്ലാ സത്യങ്ങളും മനസിലാക്കിയാൽ എങ്ങനായാ നിന്നെ വെറുതെ വിടുക… ” അവളുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു.. കയ്യിൽ ഉണ്ടായിരുന്ന കത്തി അവൾ അവന്റെ നേരേ ആഞ്ഞു . അവൻ പതറി മാറി.. പക്ഷേ അവൾ അവനെ വിടാൻ തയ്യാറായിരുന്നില്ല. കയ്യിൽ ഉണ്ടായിരുന്നു കത്തി കൊണ്ട് അവൾ ആഞ്ഞു കുത്താൻ ആയി ശ്രമിച്ചതും നന്ദൻ പുറകിൽ നിന്ന് ചാടി വീണതും ഒരുമിച്ചായിരുന്നു. അവളുടെ കയ്യിൽ നിന്നും കത്തി താഴെ തെറിച്ചുവീണു. ഉടനെതന്നെ എന്നെ നന്ദൻ അഞ്ജലിയുടെ കഴുകി കയറി പിടിച്ചു. പിന്നീട് അഞ്ജലിക്ക് എതിർക്കാൻ കഴിഞ്ഞില്ല അവൾ കൈ മാറ്റാൻ ശ്രമിച്ചെങ്കിലും, സാധിച്ചില്ല. ശ്വാസം കിട്ടാതെ അവൾ വലയുകയായിരുന്നു .ഒരു മരണത്തിന്റെ പരാക്രമങ്ങൾ എല്ലാം തന്നെ അവൾ അവിടെ കാണിച്ചു കൂട്ടി.

“വി…….. ടെ ഡാ….. ” കിട്ടുന്ന ശ്വാസത്തിൽ അവൾ പറഞ്ഞു. “പറയ്യ്….. എന്തിനാ നീ അനന്തുവിനെ കൊല്ലാൻ ശ്രെമിച്ചത്…? പറയെടി ” “പറയാൻ പറ്റില്ലെടാ *” “ഡീ…. ” അവൻ കഴുത്തിൽ പിടി മുറുക്കി. “കൊന്ന് കളയും ഞാൻ.. പറയെടി ……………..” “നിന്റെ ഗീതുവിനെയും കുടുംബത്തെയും എന്തിനു നിന്നെ ഉൾപ്പെടെ കൊന്നിട്ടേ ഞാൻ ചാവൂ… ” “നിന്റെ മരണം എന്റെ വിരൽ തുമ്പിലാണ്… അതുകൊണ്ട് നീ കൂടുതൽ അഹങ്കരിക്കണ്ട..” “നിനക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. എനിക്ക് വല്ലതും സംഭവിച്ചാൽ പിന്നെ നിന്റെ ഭാവി അമ്മയപ്പൻ ഉണ്ടല്ലോ… അയാള് ഉടനെ ജയിലിൽ പോവും… പിന്നെ നിനക്കും അയാൾക്കും ഒരുമിച്ച് ജയിലിൽ സുഖവാസത്തിനു പോവാം…” അവൻ പെട്ടെന്ന് കഴുത്തിൽ നിന്നും കൈ എടുത്തു . “എന്താടാ… നിനക്ക് എന്നെ കൊല്ലണ്ടേ….? ”

“പറയടി..അമ്മാവൻ എന്തിനാ ജയിലിൽ പോകുന്നെ..എന്താ ഞങ്ങൾ അറിയാത്ത നിങ്ങൾ തമ്മിലുള്ള ബന്ധം…?” “ഒഹ്ഹ്ഹ്…..നിനക്ക് അറിയണമായിരുന്നോ… നിന്റെ അമ്മാവനോട് ചോദിക്ക്…” “ചോദിക്കും..എന്നിട്ട് ഞാൻ വരുന്നുണ്ട്..നിനക്കുള്ളത് തരാൻ..” “ഞാൻ കാത്തിരിക്കാം… ” അഞ്ജലിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു. പിന്നീടങ്ങോട്ട് ഓരോനിമിഷവും നന്ദൻ വെപ്രാളത്തിൽ ആയിരുന്നു. എത്രയും പെട്ടെന്ന് അമ്മാവനെ കണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കണം എന്ന് അവനു തോന്നി.. രാവിലെ അഞ്ജലിയുടെ ഫോട്ടോ കണ്ടപ്പോൾ ഉള്ള അമ്മാവന്റെ ഓരോ ഭാവങ്ങളും അവന്റെ മനസ്സിലേക്ക് കടന്നു കയറി. അപ്പോൾ തന്നെ അമ്മാവനെ സംശയിക്കേണ്ടതായിരുന്നുവെന്ന് അവന് തോന്നി.

അഞ്ജലിയും അമ്മാവനും തമ്മിൽ എന്ത് ബന്ധം ആണ് ഉണ്ടാവുക എന്ന് ഉള്ളത് അവനെ വല്ലാതെ വേട്ടയാടി. അഞ്ജലിയുടെ കൂടെ നിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അനന്തുവും നന്ദന്റെ കൂടെ ഇറങ്ങി പുറപ്പെട്ടു. ഗീതുവിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് എല്ലാവരും തന്നെ ക്ഷീണത്തിൽ ആയിരുന്നു. നന്ദനും അനന്തുവും തിരിച്ചുവരുമ്പോൾ ഗീതുവിന്റെ അച്ഛൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. നന്ദനു ഈ കാര്യം അമ്മാവനോട് എങ്ങനെ ചോദിക്കണമെന്ന് അറിയില്ലായിരുന്നു. “അമ്മാവാ… ” “ആ എത്തിയോ……………… അനന്തു വീട്ടിലേക്ക് പോയില്ലേ ? പോകുമെന്ന് പറഞ്ഞാണല്ലോ പോയത് ?” ” പോയി…………………………. വീട്ടിൽ നിന്നാണ് വരുന്നത്.. ” “അമ്മാവന് അഞ്ജലി പരിചയമുണ്ടോ……………………?” നന്ദൻ സർവ്വ ധൈര്യവുമെടുത്തു ചോദിച്ചു .

“ഏത്……. അഞ്ജലി ?” അയാളുടെ കൈകൾ വിറച്ചു തുടങ്ങി. ” അമ്മാവൻ കള്ളം ഒന്നും പറയാൻ നോക്കണ്ട……. അമ്മാവനു അഞ്ജലിയെ അറിയാമെന്ന് ഞങ്ങൾക്കറിയാം .നിങ്ങൾ തമ്മിൽ എന്തു ബന്ധം ഉണ്ട് അതറിഞ്ഞാൽ ഒരുപക്ഷേ എന്തിനാണ് ഗീതു…….. അഞ്ജലിയെ ഇങ്ങനെ ഉപദ്രവിച്ചത് എന്നുള്ളത് മനസ്സിലാക്കാൻ കഴിയും …..ഗീതുവിനെ മാത്രമല്ല അനന്തുവിനെ അവൾ കൊല്ലാൻ ശ്രമിച്ചു …ഞാൻ അവനെ രക്ഷിച്ചു കൊണ്ടു വരികയാണ് ഇപ്പോൾ… അവൾ ഗീതുവിനെ മാത്രമല്ല ഉപദ്രവിക്കാൻ ശ്രമിച്ചത്…. ഈ കുടുംബത്തെ മുഴുവനുമാണ്.. അമ്മാവൻ ഒന്നും മിണ്ടാതെ മൗനം പാലിക്കുകയാണ് എങ്കിൽ എല്ലാവരും തന്നെ അപകടത്തിലാവും.. ” ” എനിക്ക് അറിയില്ല അഞ്ജലിയെ ……………..അഞ്ജലിയെ ഞാൻ ഇപ്പോഴല്ലേ കാണുന്നത്.. എനിക്ക് നേരിട്ട് പരിചയമില്ല.. ” “അമ്മാവാ.. എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ എങ്കിലും അമ്മാവൻ എല്ലാം സത്യവും തുറന്നു പറഞ്ഞു കൂടെ..” ” എന്ത് സത്യമാണ് നന്ദാ …? ” “നിങ്ങൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്ന്.. ”

” ആ കുട്ടി പറഞ്ഞൊ എനിക്ക് അവളെ പരിചയമുണ്ടെന്ന് ?” “പറഞ്ഞു.. ” നന്ദന്റെ മുഖമാകെ ദേഷ്യ ഭാവത്തിലായിരുന്നു. “അങ്കിൾ കാലു പിടിക്കാം ഇവിടെ എന്റെ ജീവിതം കൂടിയാണ് തകരുന്നത്… ഗീതു എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു… അഞ്ജലിയാണ് അവളെ എന്നിൽ നിന്ന് അകറ്റിയത്… കോളേജിൽ തെറ്റുകാരി ആക്കിയത് സസ്പെൻഡ് ചെയ്യിപ്പിച്ചത് …അങ്ങനെയെല്ലാം.. ഇനിയും സത്യം ഒന്നും പുറത്തു വന്നില്ല എങ്കിൽ ഒരു പക്ഷേ… ” ” അമ്മാവൻ ഒരു കാര്യം മനസ്സിലാക്കണം ഗീതു നേരത്തെ ആത്മഹത്യയ്ക്ക് മാത്രമാണ് ശ്രമിച്ചത്… ഇനി ഒരു കാരണവശാലും അവളുടെ ജീവിതം നശിക്കാൻ ഇടവരരുത് …മാത്രമല്ല നമ്മുടെ കുടുംബത്തിന്റെ അന്തസ്സ്… കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും സന്തോഷം…. സമാധാനം…. അതെല്ലാം ഇപ്പോൾ ഈ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.. ” “ഇല്ല… ഞാൻ പിൻമാറില്ല ആ കുടുംബത്തിലെ ഒരാളെങ്കിലും നശിപ്പിക്കാതെ …. ഞാൻ പിൻമാറില്ല എന്റെ ജീവിതം നശിപ്പിച്ച ആരെയും ഞാൻ വെറുതെ വിടില്ല…

അനന്തുവും നന്ദനും ഈ സമയം ഏകദേശം എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടുണ്ടാവണം … എന്നിരുന്നാലും എനിക്ക് കഴിയില്ല.. കൊല്ലും ഞാൻ” അഞ്ജലി ആരോടോ സംസാരിക്കുകയാണ്.. അവളുടെ മനസ്സിൽ ഗീതുവിനോടും കുടുംബത്തോടുമുള്ള അമർഷം പുകഞ്ഞു കിടക്കുകയാണ് .. “എനിക്ക് കിട്ടണം……. ഒരു മണിക്കൂറിനുള്ളിൽ ഗീതുവിന് ഈ വീട്ടിൽ… അത് കഴിഞ്ഞെ നമ്മൾ സംസാരിക്കുസംസാരിക്കുന്നുള്ളൂ.. എത്ര പണം വേണമെങ്കിലും ചോദിക്കാം.. പെട്ടെന്ന് തന്നെ കരുക്കൾ നീക്കണം .. ഇല്ലെങ്കിൽ പിന്നെ ഒന്നും എനിക്ക് ചെയ്യാൻ പറ്റാതെ ആകും.. ” എതിർവശത്തു നിന്ന് ഉറപ്പു കിട്ടിയതോടെ അവൾ ഫോൺ കട്ട് ചെയ്തു. പെട്ടെന്ന് തന്നെ തന്റെ ശത്രുവിനെ കയ്യിൽ കിട്ടാൻ വേണ്ടി അവൾ കാത്തിരുന്നു.

” നന്ദൻ…………. ഞാൻ………. എന്റെ മോള്” “പറയൂ അമ്മാവാ.. ” കിഴക്ക് വലിയൊരു തറവാട്ടിലാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛനും അമ്മയ്ക്കും രണ്ടു മക്കൾ… ഞാനും ചേച്ചിയും.. പൊന്നു പോലെയാണ് അച്ഛനും അമ്മയും ഞങ്ങളെ നോക്കിയത്… ഞങ്ങൾക്ക് എന്ത് കാര്യത്തിനും അവർ കൂടെയുണ്ടായിരുന്നു. എന്റെ മോള് തന്നെയാ അഞ്ജലി… ഗീതുവിന്റെ ചേച്ചി ….. കൂടുതൽ കാലം അവൾക്ക് സ്നേഹം കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.. ” ” അമ്മാവാ…. എന്തൊക്കെയാ പറയുന്നത്….. നിങ്ങളുടെ സ്വന്തം മോളോ… ?” ” അല്ല പെങ്ങളുടെ മോള്.. സിന്ധു….. അവളുടെ മോള്… എന്റെ പെങ്ങളുടെ മോൾ എന്ന് വെച്ചാ അവളെനിക്ക് സ്വന്തം മോളെ തന്നെയല്ലേ.. അറിഞ്ഞില്ല. കോളേജിൽ പോകുന്ന ഇടയ്ക്ക് ദിവാകരൻ മാഷിന്റെ മകൻ കുമാരനുമായി അവൾ സ്നേഹത്തിലായി .വീട്ടുകാരൊക്കെ എതിർത്തിട്ടും അവൾ അതിൽ തന്നെ ഉറച്ചു നിന്നു.. ഞങ്ങൾ നാണംകെട്ടു….

ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങി പോയപ്പോൾ ഞങ്ങൾ ആരും കരുതിയില്ല പിന്നീട് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് .. ഇറങ്ങിപ്പോയി …..അല്ല…. ഈ ഞാൻ ഇറക്കിവിട്ടു … അച്ഛന്റെ അമ്മയുടെ സങ്കടം കണ്ട് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.. അവൾ ഇറങ്ങി രണ്ടു ദിവസം കഴിയുമ്പോൾ ആണ് അറിയുന്നത് അവളൊരു ഗർഭിണിയായിരുന്നുവെന്നതു .ആദ്യമൊക്കെ കുറ്റബോധം തോന്നിയെങ്കിലും പിന്നീട് കാര്യമാക്കിയില്ല.. ദേഷ്യവും അമർഷവും മാത്രമായിരുന്നു എന്റെ മനസ്സിൽ .. കുടുംബത്തിന്റെ സൽപേര് നശിപ്പിച്ച ഒരു സന്തതി യോടുള്ള അമർഷം. പിന്നീട് അറിഞ്ഞു.. അവർ കോഴിക്കോട്ടേക്ക് താമസം മാറിയെന്നു .. നാട്ടിൽ ഞങ്ങൾക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി .ഒരുപാട് പേരു കേട്ട കുടുംബം അങ്ങനെ എല്ലാവരുടെയും മുമ്പിൽ തലകുനിച്ചു നിൽക്കേണ്ടി വന്നു. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഞങ്ങളുടെ സൽപേര് വീണ്ടും തകർന്നടിഞ്ഞു. അഞ്ചു …പത്തിൽ പഠിക്കുന്ന സമയത്താണ് അത് സംഭവിച്ചത്…

ഒരു ദിവസം രാത്രി കുടിച്ചു.. ഒരുപാട് വിഷമത്തോടെ ഞാൻ ആ വീട്ടിൽ ചെന്ന് കയറി.. എന്റെ കൈകൊണ്ടാണ് കുമാരൻ മരിച്ചത്… സിന്ധുവിന്റെയും അഞ്ചുവിന്റെയും കൺമുന്നിൽ വച്ച്.. സിന്ധു തടയാനായി ശ്രമിച്ചെങ്കിലും അവളോടുള്ള ദേഷ്യത്തിൽ മുമ്പിൽ ഞാൻ………. അവളുടെ മുഖത്ത് ആഞ്ഞടിച്ചു.. അവൾ തെറിച്ചു വീണു.. ചോര പൊട്ടിയൊലിച്ചു കൊണ്ടിരുന്നു.. തലക്ക് ക്ഷതം ഉണ്ടായി.. കൈകാലുകൾ ഒടിഞ്ഞു.. ഞാൻ കുറെ ഉപദ്രവിച്ചു……… എന്റെ പെങ്ങളെ.. അവരോടുള്ള ദേഷ്യം മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ… പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല… പോലീസ് പിടിക്കാതിരിക്കാൻ ഓടി എങ്ങോട്ടൊക്കെയോ…… പിന്നെ കുറച്ചു നാള് ചെന്നൈയിലായിരുന്നു.. എന്തോ അറിയില്ല എന്നെ തിരക്കി പോലീസ് ഒന്നും വന്നില്ല.. പക്ഷേ അന്വേഷിച്ചില്ല അഞ്ചു എവിടെ എന്ന്…..

പെങ്ങൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ….. ഫോട്ടോ കണ്ടപ്പഴേ അത് അഞ്ചു ആണ് എനിക്ക് മനസ്സിലായിരുന്നു.. അവളുടെ അച്ഛനെയും അമ്മയെയും ഈ ഞാൻ… അതുകൊണ്ടാവണം അവൾ എന്റെ കുടുംബത്തെ ….എന്റെ ഗീതുവിനെ … അങ്ങനെ എല്ലാവരെയും നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്..” “അമ്മാവനു എങ്ങനെ ചെയ്യാൻ കഴിഞ്ഞു…?” ” എനിക്കറിയില്ല……… ” “എന്റെ മോളെ……… അവൾ കൊല്ലും എന്റെ കുടുംബത്തെയും നശിപ്പിക്കും.. രക്ഷിക്കണം നന്ദാ രക്ഷിക്കണം…..” നന്ദനും അനന്തുവും ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി .ഗീതുവിന്റെ അച്ഛൻ നിലത്തിരുന്ന് കരയാൻ തുടങ്ങി. ഒരു ഏറ്റുപറച്ചിൽ കൊണ്ട് ഒന്നും അവസാനിക്കില്ലെന്ന് അയാൾക്ക് അറിയാം …പക്ഷേ എവിടെയോ ഒരു നേരിയ ആശ്വാസം കിട്ടിയത് പോലെ അയാൾക്ക് തോന്നി. “ഗീതു…………………………… ഗീതു… ” ” എന്തുപറ്റി അമ്മായി.. ഗീതു എവിടെ.. ”

” അറിയില്ല മോനേ ഞാൻ കുറെ നേരമായി നോക്കുന്നു … പക്ഷേ കാണുന്നില്ല… ” ” അവള് മുറിയിലു വല്ലതും കാണും ” “എവിടെയുമില്ല … ഞാൻ ഒരുപാട് നോക്കി ” “പിന്നെ അവിടെ പോകാൻ………… വിളിച്ചു നോക്കിയോ.. ” “ഫോൺ സ്വിച്ച് ഓഫ് ആണ്.. ” അനന്തു…………………………………. ഗീതു….. അഞ്ജലി അവൾ … ” “ഗീതുവിന്‌ ഒന്നും സംഭവിക്കില്ല …. നന്ദൻ വരൂ ….” അവർ കാറെടുത്തു പുറത്തേക്ക് പോയി… “അഞ്ജലി വീട്ടിൽ തന്നെ ഉണ്ടാവും……….. അങ്ങോട്ട് തന്നെ പോവാം ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും എന്റെ ഈശ്വരാ… ” നന്ദന്റെ കണ്ണുകൾ നിറഞ്ഞു.. അവർ വീട്ടിൽ എത്തി കാറിൽ നിന്നിറങ്ങി.. പൊടുന്നനെയാണ് ഒരു അലർച്ച കേട്ടത്.. അത് ഗീതു ആണെന്ന് നന്ദന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.. അവർ വീട്ടിൽ ഉള്ള ഓരോ മുറികളും കയറിയിറങ്ങി. മുകളിൽ നിന്നാണ് കേട്ടതന്നും മനസ്സിലാക്കിയതോടെ അവർ മുകളിലേക്ക് കയറി. അപ്പോൾ ഗീതുവിന്റെ മുടിയിൽ കുത്തിപ്പിടിച്ച് …

കഴുത്തിൽ തോക്കുചൂണ്ടി നിൽക്കുന്ന അഞ്ജലിയെയാണ് അവർ കണ്ടത്.. നന്ദനു ദേഷ്യവും സങ്കടവും ഒരുമിച്ചു കയറിവന്നു. ” അഞ്ജലി…………….. വേണ്ട!!!!” അവൻ അലറി.. ” അടുക്കരുത് കൊല്ലും ഞാൻ ഇവിടെ.. ” “ഇവളെ കൊന്നത് കൊണ്ട് നിനക്ക് നഷ്ടപ്പെട്ട ജീവിതം…. നിനക്ക് തിരിച്ചു കിട്ടുമോ.. എല്ലാ കാര്യങ്ങളും എനിക്കറിയാം.. ഇതിലൂടെ നിന്റെ ജീവിതം തന്നെയാണ് നീ നശിപ്പിക്കുന്നത്.. അവളെ ഒന്നും ചെയ്യരുത്.. ” “അടുത്ത് വരരുത്..ഞാൻ വീണ്ടും വീണ്ടും പറയുകയാണ് അടുത്തേക്ക് വന്നാൽ ഇവളുടെ ശവം മാത്രമായിരിക്കും നിങ്ങൾക്കു തിരിച്ചു കിട്ടുക. ഇവളെ വെറുതെ വിടുന്നത് കൊണ്ട് എനിക്ക് ഒന്നും തന്നെ കിട്ടില്ല.. പകരം ഇവളെ അങ്ങ് കൊന്നാ..ജയിലിൽ ആണെങ്കിലും എനിക്ക് സമാധാനത്തോടെ കഴിയാം .. എന്റെ ജീവിതം നശിപ്പിച്ചവരൊക്കെ കരയുന്നത് എനിക്ക് കാണണം… ”

“നന്ദേട്ടാ…” ഗീതു അലറി കരയുവാൻ തുടങ്ങി.. “ഇനിയും പറയുന്നത് അനുസരിച്ചില്ലെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടിവരും . “വിളിക്ക്……….. പോലീസിനെ വിളിക്ക്” “അവസാനിക്കട്ടെ ഇതോടെ എല്ലാം.. പക്ഷേ പോലീസിനെ വിളിക്കുന്നതിനു തൊട്ടുമുൻപ് ഇവളുടെ ജീവൻ പോയിരിക്കും..എന്റെ അച്ഛൻ.. എന്റെ അമ്മ.. എന്റെ കുടുംബം.. എന്റെ സ്വപ്നങ്ങൾ . അതെല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചു… തിരിച്ചു തരാൻ പറ്റുമോ നിനക്ക് എല്ലാം.. ഇല്ല… നീണ്ട നാലു മാസം അമ്മ തളർന്നു കിടക്കുകയായിരുന്നു.. ഒരു 15 വയസ്സുകാരിക്ക്.. താങ്ങാവുന്നതിലും അപ്പുറം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.. എന്റെ പഠിത്തം ഉപേക്ഷിക്കേണ്ടിവന്നു.. പിന്നീടങ്ങോട്ട് അമ്മയ്ക്ക് വേണ്ടി ഓരോ ദിവസവും ഞാൻ മാറ്റിവെച്ചു.. ഉറക്കം ഇല്ലാത്ത ദിവസങ്ങൾ …. നാലു മാസത്തിനു ശേഷം പയ്യെ ‘അമ്മ .. എഴുന്നേറ്റ് തുടങ്ങി.. പക്ഷേ മാനസികനില തകർന്നിരുന്നു..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!